Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
06/08/2022
3(1)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
കേരള , ഈറ്റ,കാട്ടു വള്ളി , തഴ തൊഴിലാളി ക്ഷേമ നിധി ബോർഡിന് അനുവദിച്ച പഞ്ചായത്തിൻറെ ഉടമസ്ഥതയിലുളള കൺവെർജൻസ് സെൻററിൻറെ രണ്ടാമത്തെ നിലയിലെ കിഴക്കു ഭാഗത്തെ ചെറിയ മുറിയിൽ ആവശ്യമായ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
3(2)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊതു ഗതാഗതം തടസ്സപ്പെടുത്തിയും നടപ്പാത കയ്യേറിയും റോഡ് സൈഡിൽ സാധനങ്ങൾ ഇറക്കിയിട്ടിരിക്കുന്നത് അടിയന്തിരമായി മാറ്റുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നതിന് അനൌൺസ്മെൻറ് നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
3(3)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ശ്രീ.കെ.കെ.രതീഷ് പഞ്ചായത്തിനെതിരെ ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച W.P(C) No.1978/2022 നമ്പർ കേസിൻമേൽ പഞ്ചായത്തിനു വേണ്ടി ഹാജരായ ഇനത്തിൽ 15000/- രൂപ ലീഗൽ ഫീസ് അനുവദിയ്ക്കണമെന്നുളള ശ്രീ.അഡ്വ.ഷാജ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
3(4)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന ഉപജീവനം കുടുംബശ്രീ കോഫി ഹൌസിൻറെ ഇലക്ട്രിസിറ്റി ചാർജ്ജിനത്തിൽ 5405/- രൂപ പഞ്ചായത്തിൽ നിന്നും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് , പ്രസിഡൻറിൻറെ അപേക്ഷ യോഗം പരിശോധിച്ചു പ്രസ്തുത കോഫി ഹൌസ് ആരംഭിച്ചതിനു ശേഷമുളള ആദ്യത്തെ ബിൽ തുകയായതിനാൽ പഞ്ചായത്തിൽ നിന്നും അടവാക്കുന്നതിനും തുടർന്നുവരുന്ന മാസങ്ങളിലെ ബിൽ തുക കൃത്യമായി അതാത് മാസങ്ങളിൽ ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് അവരുടെ വരുമാനത്തിൽ നിന്നും നേരിട്ട്കെ.എസ്സ്.ഇ.ബി യിൽ അടയ്ക്കണമെന്നും നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
06/08/2022
3(5)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ പ്രദേശത്തെ കമ്മ്യൂണിറ്റി ഹാളിലുളള കിണറും അംഗൻവാടിയിലെ കിണറും വൃത്തിയാക്കിയ ഇനത്തിൽ 2000/- രൂപ അനുവദിയ്ക്കണമെന്നുളള സനു.പി-യുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
Meeting Date
06/08/2022
1(1)
Agenda
വാർഷിക പദ്ധതി 2022-23
Decision
2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പൊതുമരാമത്ത് പ്രവർത്തികളുടെ ഡീറ്റെയ്ൽഡ് എസ്റ്റിമേറ്റ് എടുക്കുന്നതിനും അടിയന്തിരമായി പ്രസ്തുത പ്രവർത്തികൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
2(1)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീയുടെ പ്രവർത്തനം യോഗം വിലയിരുത്തി . ബഹു.സർക്കാരിൻറെ വിവിധ പദ്ധതികളായ ഡിജിറ്റൽ സാക്ഷരത, ലഹരി വിരുദ്ധ ക്യാമ്പയിൻ തുടങ്ങിയ പദ്ധതികൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനി്ചചു.
Meeting Date
06/08/2022
3(1)
Agenda
MGNREGS
Decision
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി . മാലിന്യ വിമുക്ത ക്യാമ്പയിൻ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ആയതിനുളള നിർദ്ദേശങ്ങൾ തൊഴിലുറപ്പ് സെക്ഷന് നൽകുന്നതിന് തീരുമാനിച്ചു.
Meeting Date
06/08/2022
4(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ് സ്ഥാപനം മുഖേന നടപ്പിലാക്കുന്നതുമായ Construction of APJ Abdulkalm Mini Stadium എന്ന പദ്ധതിക്ക് 1 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവിൽ 65 ലക്ഷം രൂപ വാപ്കോസ്സിന് അനുവദിച്ചിട്ടുണ്ട്. Wooden Ground പണി നടത്താൻ ഉടൻ കഴിയില്ലായെന്ന് വാപ്കോസ്സ് പ്രതിനിധികളുമായി കൂടിയ കമ്മിറ്റിയിൽ അറിയിച്ചതിനാൽ പരസ്പര ധാരണയിൽ പദ്ധതി തുകയ്ക്ക് അകത്ത് നിറുത്തി താഴെ പറയുന്ന പ്രവർത്തികൾ നിർവ്വഹിയ്ക്കാമെന്ന് തീരുമാനിച്ചതിൻ പ്രകാരം ചുവടെ പറയുന്ന പ്രവർത്തികൾ കൂടെ ഉൾപ്പെടുത്തി നിയമപരമായ തുടർനടപടികൾ സ്വീകരിച്ച് അടിയന്തിരമായി വർക്ക് പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറണമെന്ന് വാപ്കോസിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു. 1. ഇൻറോർ സ്റ്റേഡിയത്തിന് അകത്തുളള ഗ്രൌണ്ട് റബ്ബർ മാറ്റ് / തെറാഫിക്സ് ഉയോഗിച്ച് പൂർത്തിയാക്കണം 2. സൈഡ് ഗാലറി നിർമ്മിക്കണം 3.ഇലക്ട്രിഫിക്കേഷൻ ഉൾപ്പെടെയുളള മറ്റ് അനുബന്ധ പ്രവർത്തികൾ പൂർത്തിയാക്കണം
Meeting Date
06/08/2022
4(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള പളളിവേട്ട ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പദ്ധതിയുടെ അടങ്കൽ തുകയിൽ അധികരിയ്ക്കാതെ പ്രസ്തു ഗ്രാമകേന്ദ്രത്തിൽ മറ്റു എക്സ്റ്റെൻഷൻ വർക്കുകൾ കൂടെ പൂർത്തിയാക്കുന്നതിനും ആയതിന് ആവശ്യമായ റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരം വാങ്ങുന്നതിനും എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു. കൂടാതെ പ്രസ്തുത പ്രവർത്തിയുടെ എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടുളള 60000/- രൂപയുടെ ;ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ അടിയന്തിരമായി ക്വട്ടേഷൻ ക്ഷണിച്ച് ഒക്നടോബർ 31 നുള്ളിൽ നടപ്പിലാക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
4(3)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ്സ്ഥാപനം മുഖേന നടപ്പിലാക്കുന്നതുമായ Construction of Convergence Centre & Day care Building എന്ന ബഹു .നിലകെട്ടിടത്തിൻറെ കെട്ടിട നിർമ്മാണത്തിൽ ബാക്കിയുളള 16 ലക്ഷം രൂപ ഉപയോഗിച്ച് ലിഫ്റ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് യോഗം 23/07/2022 തീയതിയിലെ തീരുമാനിച്ചിരുന്നു. ആയത്പ്രകാരം Supply & Instalation of Lift എന്ന പ്രവർത്തി ഇ-ടെണ്ടർ ചെയ്യുന്നതിനുളള നടപടf സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
5(1)
Agenda
ലൈഫ് മിഷൻ പദ്ധതി
Decision
പഞ്ചായത്തിലെ ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി 22/07/2022 തീയതി പ്രസിദ്ധീകരിച്ച രണ്ടാമത്തെ കരട്ഗുണഭോക്തൃ ലിസ്റ്റിൽ വന്ന അപാകത ചൂണ്ടിക്കാണിച്ച് ഗുണഭോക്താക്കൾ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധിയ്ക്കുന്നതിലേയ്ക്ക്ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥല പരിശോധന നടത്തുന്നതിന് പകരം ബ്ലോക്ക് ആഫീസ് കേന്ദ്രീകരിച്ച്ചില ഇടപെടലുകളുടെ ഭാഗമായി യഥാർത്ഥ ഗുണഭോക്താക്കൾക്ക്ആനുകൂല്യം ലഭ്യമാകുവാൻ വേണ്ടുന്ന നടപടി സ്വീകരിച്ചിട്ടില്ലായെന്ന ഗുണഭോക്താക്കളുടെ പരാതി യോഗം ചർച്ച ചെയ്തു.ആയത് പഞ്ചായത്ത് പരിശോധിച്ചപ്പോൾ ടി പരാതിയിൽ വസ്തുതയുണ്ടെന്ന് മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ തുടർ നടപടിയുമായി മുന്നോട്ടു പോകുന്നതിനും യഥാർത്ഥ ഗുണഭോക്താക്കളെ വിട്ടു പോയിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താൻ വേണ്ടുന്ന നിയമ നടപടി സ്വീകരിയ്ക്കുന്നതിനും കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
06/08/2022
6(1)
Agenda
വാര്‍ഡ്‌ ഓഫീസ് പ്രവര്‍ത്തനം
Decision
വിവിധ വാർഡുകളിൽ ആരംഭിയ്ക്കുന്ന വാർഡ് ഓഫീസുകളുടെ പ്രവർത്തനം നവംബർ 1 മുതൽ ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു.അതിൻറെ സജ്ജീകരണം സമയബന്ധിതമായി ഒക്ടോബർ 25 നുള്ളിൽ പൂർത്തീകരിയ്ക്കുന്നതിന് ഓരോ വാർഡ് മെമ്പർമാരെയും ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
7(1)
Agenda
കാര്‍ഷിക വ്യാവസായിക വിപണന പ്രദര്‍ശന മേള
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേളയ്ക്ക് 10/- രൂപ നിരക്കിൽ എൻട്രി പാസ്സ് നൽകുന്നതിന് തീരുമാനിച്ചു.
Meeting Date
06/08/2022
7(2)
Agenda
കാര്‍ഷിക വ്യാവസായിക വിപണന പ്രദര്‍ശന മേള
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2022/2023 സാമ്പത്തിക വർഷം അസ്സി.സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ കടുംബശ്രീ - ഓണം വിപണന മേള എന്ന പ്രോജക്ട് നടപ്പിലാക്കുന്നതിനായി താഴ പറയുന്ന ഇനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് അസ്സി.സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. കടുംബശ്രീ - ഓണം വിപണന മേളയോടനുബന്ധിച്ച് നടത്തുന്ന സെമിനാറിലും ഹാളിലും പങ്കെടുക്കുന്ന ഒഫിഷ്യൽസിന് ഭക്ഷണം വിതരണം ചെയ്യുന്നതിന് 2. വലിയ ആർച്ചുകൾ 3.ചെറിയ ആർച്ചുകൾ 4.നോട്ടീസ് 5.ലൈറ്റ് ആൻറ് സൌണ്ട്സ്
Meeting Date
06/08/2022
7(3)
Agenda
കാര്‍ഷിക വ്യാവസായിക വിപണന പ്രദര്‍ശന മേള
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേളയ്ക് കൃഷി ഓഫീസർ മുഖാന്തിരം നടത്തുന്ന പ്രവർത്തികൾ സ്വാഗത സംഘത്തിൻറെ സഹായത്താൽ നടപടി ക്രമങ്ങൾ പാലിച്ച് നടത്തുന്നതിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തീതിരുമാനിച്ചു.
Meeting Date
06/08/2022
8(1)
Agenda
ആശ്രയ
Decision
കുുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ആശ്രയ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ്പുന.പരിശോധിയ്ക്കുന്നതിനും പരിശോധനയുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് പുന.ക്രമീകരിയ്ക്കുന്നതിനുംയോഗം തീരുമാനിച്ചു.
Meeting Date
06/08/2022
9(1)
Agenda
എന്റെ തൊഴിൽ എന്റെ അഭിമാനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഓരോ വാർഡിലും 5 തൊഴിൽ സംരംഭങ്ങൾ വീതം ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു.
Meeting Date
06/08/2022
0(1)
Agenda
മഴക്കെടുത്തി - പ്രകൃതിക്ഷോഭം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതിക്ഷോഭം മൂലമുണ്ടായ മഴക്കെടുതിയിൽ നാശനഷ്യം സംഭവിച്ചവർക്ക് സഹായം നൽകുന്നതിന് തീരുമാനിച്ചു.
Meeting Date
06/08/2022
1(1)
Agenda
സമ്പൂര്‍ണ്ണ ശുചിത്വം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.ആശാ വർക്കർമാരുടെ സേവനം ആഴ്ചയിൽ 3 ദിവസം വാർഡിന് വിട്ടു നൽകണം. കൂടാതെ ആശാ വർക്കർമാർ പഞ്ചായത്ത് പ്രവർത്തനങ്ങളിലും വാർഡ് പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കേണ്ടതാണ്.
Meeting Date
06/08/2022
2(1)
Agenda
സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍
Decision
ബഹു.സർക്കാരിൻറെ വിവിധ പദ്ധതികളായ വാതിൽപ്പടി സേവനം , എൻറെ തൊഴിൽ എൻറെ അഭിമാനം , ഞങ്ങളും കൃഷിയിലേയ്ക്ക് തുടങ്ങിയ പദ്ധതികൾ യോഗം ചർച്ച ചെയ്തു.സമയാസമയങ്ങളിൽ വരുന്ന സർക്കാർ ഉത്തരവുകൾക്ക് വിധേയമായി പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
06/08/2022
3(1)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
കേരള , ഈറ്റ,കാട്ടു വള്ളി , തഴ തൊഴിലാളി ക്ഷേമ നിധി ബോർഡിന് അനുവദിച്ച പഞ്ചായത്തിൻറെ ഉടമസ്ഥതയിലുളള കൺവെർജൻസ് സെൻററിൻറെ രണ്ടാമത്തെ നിലയിലെ കിഴക്കു ഭാഗത്തെ ചെറിയ മുറിയിൽ ആവശ്യമായ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
3(2)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊതു ഗതാഗതം തടസ്സപ്പെടുത്തിയും നടപ്പാത കയ്യേറിയും റോഡ് സൈഡിൽ സാധനങ്ങൾ ഇറക്കിയിട്ടിരിക്കുന്നത് അടിയന്തിരമായി മാറ്റുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നതിന് അനൌൺസ്മെൻറ് നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
3(3)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ശ്രീ.കെ.കെ.രതീഷ് പഞ്ചായത്തിനെതിരെ ബഹു.ഹൈക്കോടതിയിൽ സമർപ്പിച്ച W.P(C) No.1978/2022 നമ്പർ കേസിൻമേൽ പഞ്ചായത്തിനു വേണ്ടി ഹാജരായ ഇനത്തിൽ 15000/- രൂപ ലീഗൽ ഫീസ് അനുവദിയ്ക്കണമെന്നുളള ശ്രീ.അഡ്വ.ഷാജ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
06/08/2022
3(4)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന ഉപജീവനം കുടുംബശ്രീ കോഫി ഹൌസിൻറെ ഇലക്ട്രിസിറ്റി ചാർജ്ജിനത്തിൽ 5405/- രൂപ പഞ്ചായത്തിൽ നിന്നും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് , പ്രസിഡൻറിൻറെ അപേക്ഷ യോഗം പരിശോധിച്ചു പ്രസ്തുത കോഫി ഹൌസ് ആരംഭിച്ചതിനു ശേഷമുളള ആദ്യത്തെ ബിൽ തുകയായതിനാൽ പഞ്ചായത്തിൽ നിന്നും അടവാക്കുന്നതിനും തുടർന്നുവരുന്ന മാസങ്ങളിലെ ബിൽ തുക കൃത്യമായി അതാത് മാസങ്ങളിൽ ഉപജീവനം കുടുംബശ്രീ കോഫി ഹൌസ് അവരുടെ വരുമാനത്തിൽ നിന്നും നേരിട്ട്കെ.എസ്സ്.ഇ.ബി യിൽ അടയ്ക്കണമെന്നും നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
06/08/2022
3(5)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ പ്രദേശത്തെ കമ്മ്യൂണിറ്റി ഹാളിലുളള കിണറും അംഗൻവാടിയിലെ കിണറും വൃത്തിയാക്കിയ ഇനത്തിൽ 2000/- രൂപ അനുവദിയ്ക്കണമെന്നുളള സനു.പി-യുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
Meeting Date
23/07/2022
1(1)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പൊതു കുളത്തിൽ മല്‍സ്യകുഞ്ഞുങ്ങള്‍ നിക്ഷേപിക്കുന്നതിനും ആയതിന്‍റെ സംരക്ഷണ ചുമതല ചുവടെ പറയുന്ന വ്യക്തിയെ / ഗ്രൂപ്പിനെ ഏല്‍പ്പിക്കുന്നതിനും തീരുമാനിച്ചു. ക്രമനം കുളത്തിന്‍റെ പേര് വിസ്തീര്‍ണ്ണം സംരക്ഷണ ചുമതല 1 ആനന്ദേശ്വരം കുളം 0.016 ശിവ കുംടുംബശ്രീ
Meeting Date
23/07/2022
1(2)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2022-23 വർഷത്തെ പദ്ധതികളിൽ AELSGD നിർവ്വാഹണ ഉദ്യോഗസ്ഥനായ പ്രൊജെക്റ്റുകൾ നിർവ്വഹണം നടത്തുന്നതിനായി എസ്റ്റിമേറ്റ് എടുക്കേണ്ടവ എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റുള്ളവ പ്രോജക്റ്റ് അംഗീകാരം വീങ്ങുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി AELSGD -യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകാരിച്ചു തീരമാനിച്ചു. പ്രസ്തുത ലിസ്റ്റ് ചുവടെ ചേർക്കുന്നു. Project No Project Name Malayalam Impl Code Single Year Amount Fund Description Project Type Project Category 1 പൊതു കിണര്‍ നിര്‍മ്മാണം AE(LSGD) 999900 Development Fund(CFC tied Grant ) - 999900 New Project Category IV 2 കുഴല്‍ കിണര്‍ നിര്‍മ്മാണം AE(LSGD) 1000000 Development Fund(CFC tied Grant ) - 1000000 New Project Category II 3 പൊതു കിണര്‍ നവീകരണം AE(LSGD) 800000 Development Fund(CFC tied Grant ) - 800000 New Project Category IV 4 കുഴല്‍ കിണര്‍ നവീകരണം AE(LSGD) 898500 Development Fund(CFC tied Grant ) - 898500 New Project Category II 5 ശ്മശാന നിര്‍മ്മാണം AE(LSGD) 7467449 Development Fund(CFC tied Grant ) - 7467449 New Project Category IV 6 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE(LSGD) 281200 Development Fund(CFC Basic Grant ) - 281200 New Project Category IV 22 സ്കൂളുകളുടെ നവീകരണം AE(LSGD) 1000000 Maintenance Fund - Non-road Assets - 1000000 New Project Category IV 23 അസ്സിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനം ദിന ചെലവുകൾ AE(LSGD) 150000 Maintenance Fund - Non-road Assets - 150000 New Project Category III 24 ഐ സി ഡി എസ് അനുബന്ധകെട്ടിടം നവീകരണം AE(LSGD) 1000000 Development Fund(General) - 500000 , Own Fund - 500000 New Project Category IV 119 അംഗന്‍വാടികളുടെ നവീകരണം AE(LSGD) 1000000 Maintenance Fund - Non-road Assets - 1000000 New Project Category IV 122 സബ് സെന്‍റര്‍ നവീകരണം AE(LSGD) 529663 Maintenance Fund - Non-road Assets - 529663 New Project Category IV 124 ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) 600000 Centrally Sponsored Scheme Fund - 500000 , Own Fund - 100000 New Project Category IV 126 പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) 600000 Centrally Sponsored Scheme Fund - 500000 , Own Fund - 100000 New Project Category IV 127 അംഗന്‍വാടി നിര്‍മ്മാണം AE(LSGD) 1900000 Development Fund(General) - 200000 , Externally Aided Projects - 1700000 New Project Category IV 129 മാനവീയംവീഥി-വയോജനങ്ങളുടെ വിശ്രമ കേന്ദ്രം ഒരുക്കല്‍ AE(LSGD) 1000000 Development Fund(General) - 800000 , Own Fund - 200000 New Project Category IV 130 കമ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) 600000 Centrally Sponsored Scheme Fund - 500000 , Own Fund - 100000 New Project Category IV 131 പാറമുക്ക് അംഗന്‍വാടി കെട്ടിടം പൂര്‍ത്തീകരണം AE(LSGD) 300000 Development Fund(General) - 300000 New Project Category IV 132 കടത്തുവള്ളം മെയിന്‍റെനന്‍സ് AE(LSGD) 60000 Own Fund - 60000 New Project Category IV 141 ഹരിത ശ്രീ ലൈഫ് കെയര്‍ യൂണിറ്റ് AE(LSGD) 800000 Development Fund(General) - 500000 , Own Fund - 300000 New Project Category IV 142 നാഷണല്‍ ലൈബ്രറി ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) 200000 Centrally Sponsored Scheme Fund - 180000 , Beneficiary Contribution (Direct Expenditure) - 20000 New Project Category IV 144 മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തില്‍ പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) 85150 Centrally Sponsored Scheme Fund - 35150 , State Sponsored Scheme Fund - 50000 New Project Category IV 151 മൃഗാശുപത്രി കോമ്പൌണ്ടിലെ ക്യാന്റീൻ ഹാൾ നവീകരണം AE(LSGD) 200000 Maintenance Fund - Non-road Assets - 200000 New Project Category III 152 എൽ പി സ്കൂളുകളിൽ കുട്ടികളുടെ പാർക്ക് നവീകരണം AE(LSGD) 400000 Maintenance Fund - Non-road Assets - 400000 New Project Category III 156 ആയുർവേദ ആശുപത്രി കെട്ടിടം നവീകരണം AE(LSGD) 300000 Maintenance Fund - Non-road Assets - 300000 New Project Category III 169 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം AE(LSGD) 6955150 Development Fund(CFC Basic Grant ) - 6955150 New Project Category IV 173 സമദര്‍ശിനി ഗ്രന്ഥശാല ടോയ്ലറ്റ് നിര്‍മ്മാണം AE(LSGD) 200000 Centrally Sponsored Scheme Fund - 180000 , Beneficiary Contribution (Direct Expenditure) - 20000 New Project Category IV 178 കീഴ് പാലൂര്‍ അപ്പുപാറ റോഡ് മെയിന്‍റെനന്‍സ് AE(LSGD) 1400000 Maintenance Fund - Road Assets - 1400000 New Project Category IV 179 പുല്ലുവെട്ടിച്ചിറ റോഡ് നവീകരണം AE(LSGD) 300000 Own Fund - 300000 New Project Category IV 180 കീഴ് പാലൂര്‍ ചെരുപ്പാണി ഏലാ ബണ്ട് റോഡ് സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) 800000 Maintenance Fund - Road Assets - 800000 New Project Category IV 181 മീനാങ്കല്‍ രോഹിണിനട കടുവാക്കുഴി റോഡ് റീടാറിംഗ് ആന്‍റ് ഓട നിര്‍മ്മാണം AE(LSGD) 1600000 Maintenance Fund - Road Assets - 1600000 New Project Category IV 182 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍ ആന്റ് റീടാറിംഗ് AE(LSGD) 1500000 Own Fund - 609768 , Maintenance Fund - Road Assets - 890232 New Project Category IV 183 കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് റോഡ് നവീകരണം AE(LSGD) 900000 Own Fund - 900000 New Project Category IV 184 പൊട്ടന്‍ചിറ മേക്കുംകര റോഡ് റീടാറിംഗ് ആന്‍റ് സൈഡ് വാള്‍ നിര്‍മ്മാണം AE(LSGD) 800000 Maintenance Fund - Road Assets - 800000 New Project Category IV 185 ആര്യനാട് ഹോസ്പിറ്റൽ റോഡ് നവീകരണം-ഇ എം എസ് സ്ക്വയർ AE(LSGD) 1400000 Own Fund - 1400000 New Project Category IV 186 വലിയകലുങ്ക് സ്കൂൾ ഗ്രൌണ്ട് റോഡ് നവീകരണം AE(LSGD) 2500000 Maintenance Fund - Road Assets - 2500000 New Project Category IV 187 മുക്കാലി ഗുരുദേവ നഗർ റോഡ് സൈഡ് വാൾ AE(LSGD) 500000 Maintenance Fund - Road Assets - 500000 New Project Category IV 188 ഹൌസിംഗ് ബോര്‍ഡ് കടവ് റോഡ് പൂര്‍ത്തീകരണം AE(LSGD) 200000 Maintenance Fund - Road Assets - 200000 New Project Category IV 189 മൈലമൂട് പ്ലാവറത്തല റോഡ് നവീകരണം AE(LSGD) 700000 Own Fund - 700000 New Project Category IV 190 പിരിപ്പന്നി വാറുകാട് മാവ്നിന്നകുഴി റോഡ് നവീകരണം AE(LSGD) 700000 Own Fund - 700000 New Project Category IV 191 മരുതുംമൂട് തീയ്യരിപ്പാറ റോഡ് നവീകരണം AE(LSGD) 700000 Own Fund - 700000 New Project Category IV 192 പാലൈകോണം അംഗന്‍വാടി റോഡ് AE(LSGD) 200000 Own Fund - 200000 New Project Category IV 193 പാലൈകോണം കുഴിവിള പുലിക്കുഴി റോഡ് മെയിന്‍റനന്‍സ് AE(LSGD) 1100000 Own Fund - 1100000 New Project Category IV 194 പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം AE(LSGD) 1200000 Own Fund - 1200000 New Project Category IV 195 പാലൈകോണം കണിയാംകുഴി റോഡ് മെയിന്‍റനന്‍സ് AE(LSGD) 1500000 Own Fund - 1500000 New Project Category IV 196 വെട്ടയില്‍ തടം റോഡ് മെയിന്‍റനന്‍സ് AE(LSGD) 800000 Own Fund - 800000 New Project Category IV 197 ഉണ്ടപ്പാറ ചിറക്കോണം റോഡ് നവീകരണം AE(LSGD) 700000 Own Fund - 700000 New Project Category IV 198 പൊട്ടുക്കാവ് ജംഗ്ഷൻ ഇടറോഡ് കോൺക്രീറ്റിംഗ് AE(LSGD) 500000 Own Fund - 500000 New Project Category IV 199 മീനാങ്കൽ ഹൈസ്കൂൾ റോഡ് നവീകരണം AE(LSGD) 500000 Maintenance Fund - Road Assets - 500000 New Project Category IV 200 മലയൻതേരി മുസ്ലീംപള്ളിനട റോഡ് നവീകരണം AE(LSGD) 400000 Maintenance Fund - Road Assets - 400000 New Project Category IV 201 പള്ളിവേട്ട ലക്ഷവീട് കോളനി റോഡ് നവീകരണം AE(LSGD) 400000 Own Fund - 400000 New Project Category IV 202 പള്ളിവേട്ട ചെറിയാര്യനാട് റോഡ് നവീകരണം AE(LSGD) 2100000 Own Fund - 1800000 , Maintenance Fund - Road Assets - 300000 New Project Category IV 203 പഴയതെരുവ് എൽ പി എസ് റോഡ്- മെയിന്റനൻസ് AE(LSGD) 200000 Maintenance Fund - Road Assets - 200000 New Project Category IV 204 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം AE(LSGD) 1200000 Own Fund - 1200000 New Project Category IV 205 ബൌണ്ടർമുക്ക് ഐത്തി റോഡ് റീ ടാറിംഗ് AE(LSGD) 1500000 Own Fund - 1500000 New Project Category IV 206 ശാന്തിവിള മഞ്ചിറ തുരുത്തിവിളാകം റോഡ് നവീകരണം AE(LSGD) 1100000 Own Fund - 1000000 , Maintenance Fund - Road Assets - 100000 New Project Category IV 207 ചൂഴ ഉദിമൂട് റോഡ് നവീകരണം AE(LSGD) 300000 Own Fund - 300000 New Project Category IV 208 കാവൽപ്പുരമുക്ക് ആലുംമൂട് കുന്നുംപുറം റോഡ് നവീകരണം AE(LSGD) 1200000 Own Fund - 1200000 New Project Category IV 209 ചൂഴ അംഗൻവാടി റോഡ് നവീകരണം AE(LSGD) 150000 Own Fund - 150000 New Project Category IV 210 വാട്ടർ അതോറിറ്റി കെഎസ്ഇബി റോഡ് നവീകരണം AE(LSGD) 2500000 Own Fund - 2500000 New Project Category IV 211 മുത്തിയകാവ് - കിഴക്കുംകര- മുരുക്കുംമൂട് റോഡ് റീ ടാറിംഗ് AE(LSGD) 1000000 Maintenance Fund - Road Assets - 1000000 New Project Category IV 212 വലിയമല -കോളനി റോഡ് നവീകരണം AE(LSGD) 600000 Own Fund - 600000 New Project Category IV 213 മേലേമുക്ക് കോവ്ലുവിള തെക്കരുനട റോഡ് നവീകരണം AE(LSGD) 1628884 Maintenance Fund - Road Assets - 428884 , Own Fund - 1200000 New Project Category IV 214 കീഴ്പാലൂർ കളിയൽവിളാകത്ത് കാഞ്ചിമടക്ക് റോഡ് നവീകരണം AE(LSGD) 1500000 Maintenance Fund - Road Assets - 1500000 New Project Category IV
Meeting Date
23/07/2022
1(3)
Agenda
വാർഷിക പദ്ധതി 2022-23
Decision
എല്ലാ വാർഡിലും കളിസ്ഥലങ്ങൾ ആവശ്യമാണെന്നും വാർഡുകളിൽ നിലവിൽ സ്ഥലം ഉള്ളയിടത്ത് കളിസ്ഥലങ്ങൾ ആരംഭിയ്ക്കണമെന്നും വാർഡ് മെമ്പർമാരോട് നിർദ്ദേശിച്ച് രുമാനിച്ചു. വാർഡ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കുന്നതിന് തീരുമാനിച്ചു. തൽകാകലം അംഗൻവാടി അധ്യാപകർക്ക് ചുമതല നൽകുന്നതിന് തീരുമാനിച്ചു. വാർഡുകളിൽ നിലവിലുളള ലൈബ്രറികൾക്ക് 10000/- രൂപയുടെ പുസ്തകങ്ങൾ വീതവും നിലവിൽ ലൈബ്രറിയില്ലാത്തിടത്ത് പുതിയ ലൈബ്രറികൾക്ക് ആവശ്യമായ 25000/- രൂപയുടെ പുസ്തകം വീതവും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങി നൽകുന്നതിന് തീരുമാനിച്ചു. കെട്ടിടമില്ലാത്ത വാർഡുകൾ പരമാവധി വാടക രഹിത കെട്ടിടങ്ങൾ കണ്ടെത്തേണ്ടതാണ്.
Meeting Date
23/07/2022
1(4)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് വില്ലേജ് ഓഫീസ് ജംഗ്ഷൻ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡ് നവീകരണ പദ്ധതിക്ക് കേരളത്തിലെ പ്രഥമ മുഖ്യ മന്ത്രിയുടെ നാമകരണ സ്ക്വയറിന് രൂപ കൽപ്പന നൽകുന്നതിന് യോഗം അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
23/07/2022
1(5)
Agenda
വാർഷിക പദ്ധതി 2022-23
Decision
പഞ്ചായത്തിൽ വിവിധ വാർഡുകളിൽ കാട് കയറിക്കിടക്കുന്ന തരിശ് ഭൂമികൾ കണ്ടെത്തി കൃഷി ഓഫീസുമായി ബന്ധപ്പെട്ട് കൃഷി ഭൂമിയാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
Meeting Date
23/07/2022
2(1)
Agenda
കാർഷിക വ്യാവസായിക വിപണന പ്രദർശന മേള
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് പഞ്ചായത്തിൻറെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേള സ്കൂൾ അവധി ദിവസങ്ങളായ 03/09/2022 തീയതി മുതൽ 09/09/2022 തീയതി വരെ ആര്യനാട് ഗവ. വി & എച്ച്.എസ്.എസ് സ്കൂളിൽ വച്ച് നടത്തുന്നതിനുള്ള അനുമതി ലഭ്യമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
23/07/2022
2(2)
Agenda
കാർഷിക വ്യാവസായിക വിപണന പ്രദർശന മേള
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ, കൃഷി ഓഫീസ് , വിദ്യാഭ്യാസ ,വ്യാവസായിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ പഞ്ചായത്ത് നടത്തുന്ന കാർഷിക വ്യാവസായിക വിപണന പ്രദർശന മേള വളരെ വിപുലമായി നടത്തുന്നതിനും ആയതിലേയ്ക്ക് ആര്യനാട് ജംഗ്ഷൻ കേന്ദ്രീകരിച്ച് സ്വാഗത സംഘം ഓഫീസ് ആരംഭിയ്ക്കുന്നതിനും തീരുമാനിച്ചു. സ്വാഗത സംഘത്തിൻറെ ചെയർമാൻ പഞ്ചായത്ത് പ്രസിഡൻറും കൺവീനർ കൃഷി ഓഫീസറും , ജനറൽ കൺവീനർ പഞ്ചായത്ത് സെക്രട്ടറിയുമായിരിക്കും. കാർഷിക വ്യാവസായിക വിപണന പ്രദർശന മേളയ്ക്ക് 10/- രൂപ നിരക്കിൽ എൻട്രി പാസ്സ് ഉണ്ടായിരിക്കുന്നതാണ്.
Meeting Date
23/07/2022
3(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻപദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്നതുമായ ആര്യനാട് സിഎച്ച്സിയിലെ ഫാർമസി നവീകരണം എന്ന പ്രവർത്തി നടന്നു വരവെ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്ന ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ ആരംഭിക്കാൻ കാലതാമസം നേരിടുകയും ആയതിനാൽ സീലിംഗ് പ്രവർത്തികൾ ഒഴിവാക്കി ഹാളിൽ പകുതി ഭാഗത്ത് നൽകിയിരുന്ന ടൈൽ വർക്ക് മുഴുവനായി പാകുന്നതിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടുകൊണ്ടുളള വെളളനാട് ബ്ലോക്ക് അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത വർക്ക് അടിയന്തിരമായി പൂർത്തിയാക്കണെന്ന് ആവശ്യപ്പെട്ടു കൊണ്ട് അടങ്കൽ തുകയിൽ അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് വെളളനാട് ബ്ലോക്ക് അസ്സിസ്സ്റ്റൻറ് എഞ്ചിനിയർക്ക് അനുമതി നൽകി തീരുമാനിച്ചു.
Meeting Date
23/07/2022
3(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളള Renovation of Anandeswaram Kadavu എന്ന പദ്ധതിക്ക് AE,Lsgd സമര്‍പ്പിച്ച 809705/- രൂപയുടെ ഫൈനല്‍ ബില്‍ അംഗീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി നേരില്‍ പരിശോധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് പ്രകാരമുളള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ഫൈനല്‍ ബില്‍ തുകയായ 809705/- രൂപ അംഗീകരിച്ചും അനിവാര്യ റിക്കവറികള്‍ക്കു ശേഷം ബില്‍ തുകയായ 780785/- രൂപ കരാറുകാരന് അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
3(3)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള പദ്ധതികളുടെയെല്ലാം നിർവ്വഹണ കാലാവധി 2022 ഒക്ടോബർ 31 -ന് അവസാനിക്കുകയാണെന്നും ആയതിനാൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള എല്ലാ പദ്ധതികളും 2022 ഒക്ടോബർ 31 നുള്ളിൽ പൂർത്തീകരിച്ച് ബിൽ സമർപ്പിയ്ക്കണമെന്നുമുളള റർബൻ മിഷൻ അധികാരികളുടെ നിർദ്ദേശം യോഗം ചർച്ച ചെയ്തു. ആയതിനാൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടതും WAPCOS നിർവ്വഹണ ഏജൻസിയുമായിട്ടുളള ചുവടെ പറയുന്ന പദ്ധതികൾ നിയമപരമായ ഏത് മാർഗ്ഗത്തിലൂടെയും അടിയന്തിരമായി 2022 ഒക്ടോബർ 31 നുള്ളിൽ പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് WAPCOS നോട് നിർദ്ദേശിച്ച് തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാതെ പദ്ധതി തുക നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ ആയതിന് WAPCOS പൂർണ്ണ ഉത്തരവാദിയായിരിക്കുമെന്നും യോഗം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. 1. Construction of Convergence Centre & Day care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/- 4. Construction of Sub centre - 50,00,000
Meeting Date
23/07/2022
3(4)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ് സ്ഥാപനം മുഖേന നടപ്പിലാക്കുന്നതുമായ Construction of Convergence Centre & Day care Building എന്ന പദ്ധതി 4 നിലകളുളള ബഹുനിലകെട്ടിടമായി വിവിധ ഓഫീസുകളുടെ സമുച്ചയമായിട്ടാണ് പൂർത്തീകരിച്ചു വരുന്നത്. എന്നാൽ 4 നിലകളുളള പ്രസ്തുത കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മാണത്തിനായി കുഴി എടുത്തിട്ടുണ്ടെങ്കിലും എസ്റ്റിമേറ്റിൽ തുക വകയിരുത്താത്തതിനാൽ ലിഫ്റ്റ് നിർമ്മാണം നടന്നിട്ടില്ല.പലപ്രാവശ്യം ലിഫ്റ്റ് നിർമ്മാണം കൂടെ ഉൾപ്പെടുത്തി പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കി നൽകണമെന്ന് വാപ്കോസ്സിനോട് ആവശ്യപ്പെട്ടെങ്കിലും ലിഫ്റ്റ് നിർമ്മാണം നടത്താതെ കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്ന നടപടിയാണ് വാപ്കോസ്സ് സ്വീകരിച്ചിട്ടുളളത്.ആയതിനാൽ വാപ്കോസ്സ് മുഖേന നടപ്പിലാക്കുന്ന പ്രസ്തുത കെട്ടിട നിർമ്മാണത്തിൽ ബാക്കിയുളള 16 ലക്ഷം രൂപയ്ക്ക് ലിഫ്റ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു. അടിയന്തിരമായി ലിഫ്റ്റ് നിർമ്മാണം പൂർത്തിയാക്കി കെട്ടിടം പ്രവർത്തിപ്പിയ്ക്കേണ്ട സാഹചര്യമായതിനാലും കൂടാതെ 2022 ഒക്ടോബർ 31 -ട് കൂടി റർബൻ മിഷൻ പദ്ധതികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ കർശനമായി നിർദ്ദേശിച്ച സാഹചര്യത്തിലും Supply & Instalation of Lift എന്ന പ്രവർത്തി ഇ-ടെണ്ടർ ചെയ്യുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
4(1)
Agenda
ലൈഫ് മിഷൻ പദ്ധതി
Decision
ലൈഫ് പദ്ധതിയുടെ ഷോർട്ട് ലിസ്റ്റ് യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത അപേക്ഷകൾ സുതാര്യമായി പരിശോധന നടത്തി അംഗീകരിയ്ക്കുന്നതിനായി 2022 ഓഗസ്റ്റ് 5 -ാം തീയതിക്കുള്ളിൽ വാർഡ് തലത്തിൽ ഗ്രാമസഭകൾ കൂടുന്നതിന് തീരുമാനിച്ചു.
Meeting Date
23/07/2022
4(2)
Agenda
ലൈഫ് മിഷൻ പദ്ധതി
Decision
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭൂരഹിത ഭവന രഹിതരായ പട്ടികജാതിക്കാർക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയ്ക്കായി ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട പട്ടികജാതിക്കാരുടെ മുർഗണനാ ക്രമത്തിലുളള പട്ടിക ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
23/07/2022
5(1)
Agenda
കുടുംബശ്രീ
Decision
ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി വാങ്ങിയിട്ടുളള വാഹനം ഓടിയ്ക്കുന്നതിന് ലഭിച്ച അപേക്ഷകൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
5(2)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിയ്ക്കുന്ന ജനകീയഹോട്ടലിൻറെ കരാർ പുതുക്കുന്നതിനാവശ്യമായ നിയമപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
6(1)
Agenda
എം.ജി.എൻ.ആർ.ജി.എസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് പദ്ധതിക്ക് ആവശ്യമായ നിശ്ചിത ഫോർമാറ്റിലുളള 7 രജിസ്റ്ററുകൾ ഡിമാൻറ് ഫോം എന്നിവ പ്രിൻറ് ചെയ്തയിനത്തിൽ ചെലവായ 4500/- രൂപ അനുവദിയ്ക്കണമെന്നുളള എംജിഎൻആർഇജിഎസ്സ് , എ.ഇ-യുടെ അപേക്ഷയും ബില്ലും യോഗം പരിശോധിച്ച് അംഗീകരിച്ചു.ബിൽ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും എംജിഎൻആർഇജിഎസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
7(1)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡിലുള്ള ചൂഴ - കാനക്കുഴി റോഡില്‍ കുടിവെള്ള പൈപ്പ് ലൈന്‍ രണ്ട് സൈഡുകളിലും സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് PWD അധികാരികളോട് അഭ്യര്‍ഥിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/07/2022
7(2)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളില്‍ ഹൈമാസ്ക്/മിനിമാസ്ക് തെരുവുവിളക്കുകള്‍ പലതും പ്രവർത്തനക്ഷമമല്ലെന്നുള്ള വാർഡുമെമ്പർമാരുടെ കത്ത് യോഗം വിശദമായി ചർച്ചചെയ്തു. നിലവില്‍ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയില്‍ ഹൈമാസ്ക / മിനിമാസ്ക് ലൈറ്റുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് പദ്ധതി നിലവിലില്ലാത്ത സാഹചര്യത്തിലും തെരുവുവിളക്കുകള്‍ പ്രകാശിക്കേണ്ടുന്നതിന്‍റെ അടിയന്തിര പ്രാധാന്യം പരിഗണിച്ചും അതിവർഷം മൂലം പ്രവർത്തനക്ഷമമല്ലാത്ത ചുവടെ ചേർത്ത ഹൈമാസ്ക / മിനിമാസ്ക് ലൈറ്റുകള്‍ അറ്റകുറ്റപണി നടത്തിപ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി പ്രവർത്തിയുടെ ചെലവ് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു . സെക്രട്ടറിയുടെ ഉപദേശം പ്രകാരം ടി പ്രവർത്തി വാർഷികപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ അടുത്ത പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്കിയും യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു . 1)ഇറവൂർ വാർഡ് 2)താനിമൂട് സ്ക്കൂള്‍ ജംഗ്ഷന്‍ 3)വലിയകലുങ് 4)പറണ്ടോട് ജംഗ്ഷന്‍ 5)പറണ്ടോട് ബേക്കറി ജംഗ്ഷന്‍ 6)ഹരിജന്‍ കോളനി മീനാങ്കല്‍ 7)മീനാങ്കല്‍ടൈബല്‍ സ്ക്കൂള്‍ 8)ചൂഴ സ്ക്കൂള്‍ സമീപം 9)പോസ്റ്റ് ഓഫീസിനു സമീപം
Meeting Date
23/07/2022
7(3)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ പ്രവർത്തിക്കുന്ന 2 അംഗൻവാടികൾക്ക് ടെലിവിഷൻ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഇലക്ട്രിഫിക്കേഷൻ നടത്തിയ ഇനത്തിൽ 1800/- രൂപ അനുവദിയ്ക്കണമെന്നുളള വാർഡ് മെമ്പറുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
7(4)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്കുളള സ്റ്റേഷനറി സാധനങ്ങൾ , എ4 പേപ്പർ എന്നിവ വാങ്ങിയ ഇനത്തിൽ സ്റ്റേഷനറിസാധനങ്ങളുടെ 8691/- രൂപയുടെ ബില്ലും എ4 പേപ്പർ വാങ്ങിയ ഇനത്തിൽ 25050/- രൂപയുടെ ബില്ലും യോഗം അംഗീകരിച്ചു. തുക തനത്ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
7(5)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
പഞ്ചായത്തിൻറെ ഔദ്യോഗിക വാഹനമായ KL21-D 8888 ബോലേറോ വർക്ക് ഷോപ്പിൽ കാണിച്ച് ചില അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ടുളള ഡ്രൈവറുടെ അപേക്ഷ യോഗം അംഗീകരിച്ചു. പഞ്ചായത്ത് വാഹനം ഓഫീസിൻറെ സുഗമമായ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായതിനാൽ അടിയന്തരമായി വാഹനം പണിചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/07/2022
7(6)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
കൊക്കോട്ടേല വാർഡിൽ ഗൌരി മന്ദിരത്തിൽ ശ്രീ. പ്രേമകുമാരൻനായരുടെ അപേക്ഷ യോഗം പരിശോധിച്ചു.ടിയാളുടെ ഭവനത്തിന് മുന്നിലൂടെ പോകുന്ന നീർച്ചാലിന് മുകളിൽ കൂടി നടപ്പാത നിർമ്മിക്കുന്നതിനുളള അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നീർച്ചാലുകൾ ഇറിഗേഷൻ വകുപ്പിൻറെ കീഴിൽ വരുന്നതാകയാൽ അപേക്ഷകന് ഇറിഗേഷൻ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിയ്ക്കാവുന്നതാണെന്ന് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
23/07/2022
7(7)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
വലിയകലുങ്ക് വാർഡിൽ സന്തോഷ് ഭവനിൽ ശ്രീ. യാശോബ്.ഡി-യുടെ അപേക്ഷ യോഗം പരിശോധിച്ചു. അപേക്ഷകൻറെ വസ്തുവിൻറെ മുൻവശത്തുളള അണയ്ക്കര തോട്ടിൽ മഴ സമയത്ത് വെള്ളം കയറി വസ്തുവിൻറെ മുൻവശം ഇടിഞ്ഞു പോയിയെന്നും ആയതിനാൽ വസ്തുവിൻറെ മുൻവശം വരുന്ന അണയ്ക്കര തോടിൻറെ ഭാഗത്ത് ഭിത്തി കെട്ടിനൽകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി പ്രസ്തുത പ്രവർത്തി ചെയ്യുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറേോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
23/07/2022
7(8)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പൊതു മാർക്കറ്റിലെ 24 കടമുറികളും പരിശോധിച്ച് കടമുറികളുടെ വൈദ്യുതി മീറ്ററുകൾ പ്രത്യേകം മാറ്റി സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.