Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
26/05/2022
|
#9 | D3 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് മാർക്കറ്റിനകത്ത് ഉണങ്ങിയതും കായ്ഫലമില്ലാത്തതും അപകടാവസ്ഥയിലായതുമായ 6 മൂട് തെങ്ങ് മുറിച്ചു മാറ്റുന്നതിന് 09/05/2022 -ലെ 8(3) പ്രകാരം തീരുമാനിച്ചിരുന്നു. പ്രസ്തുത തെങ്ങുകൾ മുറിയ്ക്കുന്നതിന് ക്വട്ടേഷൻ ക്ഷണിയ്ക്കുകയും 16/05/2022 തീയതിയിലെ 8(14) തീരുമാനപ്രകാരം മുറിച്ചു നീക്കുകയും ചെയ്തിരുന്നു. മുറിച്ചു വെച്ച തെങ്ങിൻ തടികൾ വിലയ്ക്ക് നൽകുന്നതിന് ക്വട്ടഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. പേര് ക്വട്ടേഷൻതുക 1. വിജയൻ 3000/- 2. ഷാജി.കെ 3500/- 3. ശ്രീകുമാർ.എച്ച് 4000/- മേൽ പറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത ശ്രീകുമാർ.എച്ച് -ൻറെ ( 4000/-) ക്വട്ടേഷൻ യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
26/05/2022
|
#9 | D4 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അണിയിലക്കടവിൽ പ്രവർത്തനരഹിതമായിരുന്ന ഹൈമാസ്റ്റ് ലൈറ്റ് മെയിൻറനൻസ് ചെയ്ത് പ്രവർത്തിപ്പിച്ചയിനത്തിൽ 2800/- രൂപ അനുവദിയ്ക്കണമെന്നുളള വാർഡ് മെമ്പറുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
26/05/2022
|
#9 | D5 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിയ്ക്കുന്നതിന് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ , അസ്സി.ഫോറസ്റ്റ് കണസർവേറ്ററുടെ വാല്യുവേഷൻ പ്രകാരം ചുവടെ പറയുന്ന മരങ്ങൾക്ക് 25/05/2022 തീയതി ലേലം നടന്നു.
|
View |
|
26/05/2022
|
#9 | D6 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ട്രാഫിക് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആയത് പ്രകാരമുളള പ്രശ്നപരിഹാര മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനുമായി പോലീസ് അധികാരികൾ, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ പ്രതിനിധികൾ , വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 28/05/2022തീയതിയിൽ ട്രാഫിക് കമ്മിറ്റി കൂടുന്നതിനു തീരുമാനിച്ചു.
|
View |
|
26/05/2022
|
#1 | D1 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 സാമ്പത്തിക വർഷത്തെ പ്രോജക്ടായ 20/23 അങ്കണവാടി പോഷകാഹാരം എന്ന പദ്ധതി പ്രകാരം അങ്കണവാടികൾക്ക് ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിനുളള അനുമതി ആവശ്യപ്പെട്ടുകൊണ്ടുളള ഐ.സി.ഡി.എസ്സ് സൂപ്പർവൈസറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് ഐ.സി.ഡി.എസ്സ് സൂപ്പർവൈസറെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
26/05/2022
|
#1 | D2 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ഗ്രാമസഭകളിലേയ്ക്ക് ക്ലോത്ത് ബാനർ പ്രിൻറ് ചെയ്തയിനത്തിൽ 6300/- രൂപ അനുവദിയ്ക്കണമെന്നുളള ആര്യനാട് , ഈസിപ്രിന്റ് - ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. നിലവിൽ പദ്ധതി രൂപീകരണ നിർവ്വഹണത്തിനായുളള പ്രോജക്ടിന് അംഗീകാരം ലഭ്യമായിട്ടില്ലാത്തതിനാൽ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
26/05/2022
|
#2 | D1 |
സർക്കാരിന്റെ വിവിധ പദ്ധതികൾ
|
ബഹു.സർക്കാരിൻറെ വിവിധ പദ്ധതികൾ സർക്കാർ നിർദ്ദേശ പ്രകാരം നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
|
View |
|
26/05/2022
|
#3 | D1 |
കുടുംബശ്രീ
|
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന എൻറെ തൊഴിൽ എൻറെ അഭിമാനം പദ്ധതിക്ക് സർവ്വെയിലൂടെ കണ്ടെത്തിയ താൽപര്യമുളള വ്യക്തികൾക്ക് പരിശീലനം നൽകുന്നതിന് തീരുമാനിച്ചു. ബാലസഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കുടുംബശ്രീ-യ്ക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
|
View |
|
26/05/2022
|
#4 | D1 |
MGNREGS
|
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിലെ ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ (ജെ.പി.സി) റിട്ടെയർമെൻറ് ചടങ്ങിന് മൊമെൻറോ തയ്യാറാക്കുന്നതിനും ആയതിന് 1500 രൂപയിൽ അധികരിയ്ക്കാത്ത തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ് അഡ്മിൻ ഫണ്ടിൽ നിന്നും തുക റീകൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
26/05/2022
|
#5 | D1 |
Rurban Mission പദ്ധതി
|
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction of Keezhpaloor Vinobanikethan Bund Road F¶ ]²Xn¡v AE,Lsgd kaÀ¸n¨ 736647/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 736647/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ss^\ð _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
16/05/2022
|
#1 | D1 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപെട്ട ഗ്രാമസഭകള്‍ 18/05/2022 - മുതല്‍ 23/05/2022-ചുവടെ പറയും പ്രകാരം നടത്തുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 21/05/2022 10:00 AM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ 18/05/2022 11:00 AM മലയൻതേരി മുസ്ലിം പള്ളി ഹാൾ 3 തേവിയാരുകുന്ന് സരസ്വതി പി 19/05/2022 11:30 AM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ 18/05/2022 10:00 AM വാറുകാട് അംഗന്‍വാടി 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 20/05/2022 02:00 PM ഈഞ്ചപ്പുരി L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 22/05/2022 02:00 PM കൊക്കോട്ടേല N.S.S U.P School 7 പാലൈക്കോണം രാധാകൃഷ്ണൻ 23/05/2022 03:00 PM V.K Auditorium 8 ഇരിഞ്ചൽ സനൂജ ആർ 19/05/2022 10:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 20/05/2022 10:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ (Vice President) 19/05/2022 02:00 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 21/05/2022 11:30 AM സെന്റ് തോമസ് സ്കൂള്‍ കാനക്കുഴി 12 ചൂഴ ലേഖ 21/05/2022 10:00 AM ലൂഥര്‍ഗിരി L.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 23/05/2022 02:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 19/05/2022 10:00 AM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ 19/05/2022 02:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 20/05/2022 02:00 PM വലിയകലുങ്ക് U.P.S 17 പറണ്ടോട് അനീഷ് സി ജെ 21/05/2022 10:00 AM വലിയകലുങ്ക് U.P.S 18 പുറുത്തിപ്പാറ റീനാ സുന്ദരം 19/05/2022 02:00 PM പറണ്ടോട് സെന്റ് വിക്ടേഴ്സ് L.P.S
|
View |
|
16/05/2022
|
#1 | D2 |
2022-23 വാർഷിക പദ്ധതി
|
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. പ്രോജക്ട് നം. 6/23 –പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മാണം. പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മാണം എന്ന പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ ചില മാറ്റങ്ങൾ വരുത്തുകയും അടങ്കൽ തുക അധികരിക്കാതെയും എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 2.. CMLRP പത്തായകുന്ന് കുരുവിയോട് റോഡ് ടി പ്രവൃത്തിയിൽ കടുക്കോട് കഴിഞ്ഞ് പത്തായകുന്ന് റോഡിനെ കുരുവിയോട് റോഡുമായി ബന്ധിപ്പിക്കുന്ന നടവരമ്പിൽ പുതിയതായി കലുങ്ക് നിർമ്മിച്ച് 40*2 നീളത്തിൽ പാർശ്വഭിത്തി കെട്ടി മണ്ണ് ഫിൽ ചെയ്ത് കോൺക്രീറ്റിംഗ് ചെയ്യുന്നതിനും 80.00m നീളത്തിൽ കുരുവിയോട് റോഡിൽ കോൺക്രീറ്റിംഗ് ചെയ്യുന്നതിനുമാണ് തീരുമാനിച്ചിരുന്നത്. ഇതിൽ പാർശ്വഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ 27/10/2021 തീയതിയിൽ നടന്ന സ്ഥല പരിശോധനയിൽ 80.00m കോൺക്രീറ്റിംഗ് ഉദ്ദേശിച്ചിരുന്ന റോഡിൽ ഇപ്പോഴുണ്ടായ പേമാരിയിലും വെള്ളപൊക്കത്തിലും പെട്ട് നിലവിലുണ്ടായിരുന്ന പഴയകലുങ്ക് ഇടഞ്ഞു പോയിട്ടുള്ളതായി കാണുന്നു. ടി കലുങ്കിന്റെ ഭാഗം പുനർ നിർമ്മിച്ചാൽ മാത്രമേ ഗതാഗതം പുന:സ്ഥാപിക്കാൻ കഴിയൂ എന്നതിനാൽ അടങ്കൽ തുകയിൽ അധികരിയ്ക്കാതെ കുരുവിയോട് റോഡിൽ തകർന്നുപോയ കലുങ്കിന് പകരം പുതിയത് നിർമ്മിക്കുന്നതിനായി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യാവുന്നതാണ്. 3. പ്രോജക്ട് നം. 62/23 –പാറമുക്ക് അംഗൻവാടി നിർമ്മാണം. ടി പ്രവൃത്തിയുടെ Foundation, DR, RR ഉപയോഗിച്ചാണ് ചെയ്യാനിരുന്നത്. എന്നാൽ Soil Condition അനുസരിച്ച് Column ചെയ്യേണ്ടതായി വന്നു. ആയതിനാൽ ടി പ്രവൃത്തിയുടെ എസ്റ്റിമേറ്റ് അടങ്കൽതുകയ്ക്കുള്ളിൽ അധികരിയ്ക്കാതെ റിവൈസ് ചെയ്യാവുന്നതാണ്. 4. പ്രോജക്ട് നം. 64/23– അംഗൻവാടികളുടെ നവീകരണം. ടി പ്രവൃത്തി ചെയ്തപ്പോൾ എസ്റ്റിമേറ്റിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതായി വന്നതിനാൽ പ്രസ്തുത പ്രവൃത്തിയുടെ അടങ്കൽതുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 5. പ്രോജക്ട് നം. 59/22– പൊതുകിണർ നിർമ്മാണം. ടി പ്രവൃത്തിയിൽ കിണർ വൃത്തിയാക്കുന്ന സമയത്ത് കിണറിന്റെ അടിഭാഗം കല്ലടുക്ക് ഇടിഞ്ഞ് കിടന്നിരുന്നതിനാൽ കല്ല് നീക്കം ചെയ്ത് ഉറ ഇറക്കി കല്ല് അടുക്കി മെറ്റൽ നിറച്ച് പ്രവൃത്തി പൂർത്തീകരിയ്ക്കേണ്ടതായിട്ടുണ്ട് എന്നതിനാൽ അടങ്കൽതുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ്റിവൈസ് ചെയ്യാവുന്നതാണ്. 6. SC Development Programme in Puruthipara Harijan Colony ടി പ്രവൃത്തിയിൽ Soil Condition അനുസരിച്ച് Foundation -ന്റെ അളവുകൾ വ്യത്യാസപ്പെടുത്തേണ്ടതായിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ്റിവൈസ് ചെയ്യാവുന്നതാണ്. 7. Maintenance of Primary Schools ടി പ്രവൃത്തിയിൽ നിർമ്മാണ പ്രവൃത്തികൾ നടന്നു വരുന്നതിനിടയിൽ Truss -ന്റെ അളവ് കൂടുതലായി ചെയ്യേണ്ടതായിട്ടുണ്ട് . ആയതിനാൽ എസ്റ്റിമേറ്റ് തുകയിൽ മാറ്റം വരുത്താതെ റിവൈസ് ചെയ്യാവുന്നതാണ്.
|
View |
|
16/05/2022
|
#1 | D3 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിയുടെ നിർവ്വഹണം നടന്നു വരുന്നത് യോഗം വിലയിരുത്തി . പ്രസ്തുത പ്രവർത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ഉണ്ടായിരുന്ന പഴക്കം ചെന്ന ഷെഡ് പൊളിയ്ക്കേണ്ടതായി വന്നു. പ്രസ്തുത ഷെഡ് പൊളിച്ചുമാറ്റിയപ്പോൾ ലഭ്യമായ പാറക്കല്ലുകൾ എ.ഇ , എൽഎസ്സ്ജിഡി-യുടെ വാല്യുവേഷൻ പ്രകാരം ലേലം ചെയ്ത് നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#1 | D4 |
2022-23 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപെട്ട ഊരുകൂട്ട യോഗം 22/05/2022 തീയതിയും മൽസ്യസഭായോഗം 24/05/2022 തീയതിയും നടത്തുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു
|
View |
|
16/05/2022
|
#2 | D1 |
സർക്കാരിന്റെ വിവിധ പദ്ധതികൾ
|
ബഹു.സർക്കാരിൻറെ വിവിധ പദ്ധതികളായ മനസ്സോടിത്തിരി മണ്ണ് , ഞങ്ങളും കൃഷിയിലേയ്ക്ക്, എൻറെ തൊഴിൽ എൻറെ അഭിമാനം തുടങ്ങിയ പദ്ധതികളെല്ലാം ബഹു.സർക്കാർ നിർദ്ദേശ പ്രകാരം നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
16/05/2022
|
#3 | D1 |
കുടുംബശ്രീ
|
എൻറെ തൊഴിൽ എൻറെ അഭിമാനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സർവ്വെ നടത്തുന്നതിനും സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുളളവരെ കണ്ടെത്തുന്നതിനും തീരുമാനിച്ചു.
|
View |
|
16/05/2022
|
#4 | D1 |
MGNREGS
|
2021/2022 വർഷത്തെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിൽ മെറ്റീരിയൽ വർക്കു ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചതിൽ ശ്രീ.ബിനു ടെണ്ടറിൽ പങ്കെടുത്തിരുന്നു. എന്നാൽ ടിയാൾക്ക് ടെണ്ടർ ലഭിയ്ക്കാത്തതിനാൽ ഇ.എം.ഡി ഇനത്തിൽ അടച്ച തുകയായ 37,400/- രൂപ തിരികെ അനുവദിയ്ക്കണമെന്നുളള ടിയാളുടെ അപേക്ഷ യോഗം പരിശോധിച്ചു അംഗീകരിച്ചു. എം.ജി.എൻ. ആർ.ഇ.ജി.എസ്സ് അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇ.എം.ഡി തുകയായ 37400/-രൂപ തിരിച്ചു നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#4 | D2 |
MGNREGS
|
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയുടെ പ്രവർത്തന ആവശ്യത്തിലേയ്ക്ക് പ്രത്യേക ഫോർമാറ്റിലുളള 7 രജിസ്റ്ററുകൾ പ്രസ്സിൽ കൊടുത്ത് പ്രിൻറ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടുകൊണ്ടുളള എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സറ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സറ്റൻറ് എഞ്ചിനിയർക്ക് അനുമതി നൽകി തീരുമാനിച്ചു.
|
View |
|
16/05/2022
|
#5 | D1 |
റർബൻ മിഷൻ പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ ഏറ്റെടുത്തിട്ടുളള ചുവടെ പറയുന്ന പദ്ധതികൾ പൂർത്തീകരിയ്ക്കുന്നത് സംബന്ധിച്ച് പലതവണ നോട്ടീസും മറ്റ് നിയമാനുസൃതപ്രകാരം അറിയിപ്പുകളും നൽകിയിട്ടും നാളിതുവരെ പ്രസ്തുത പദ്ധതികൾ പൂർത്തീകരിച്ചു പഞ്ചായത്തിന് കൈമാറിയിട്ടില്ലാത്തതിനാൽ ടി സ്ഥാപനം ഇതുവരെ ചെയ്തിട്ടുളള പ്രവർത്തികൾ പരിശോധിക്കുന്നതിനും ജോയിൻറ് വെരിഫിക്കേഷൻറെ അടിസ്ഥാനത്തിൽ നിയമാനുസരണം അനുവദിയ്ക്കാനുളള ബാക്കി തുക സ്ഥാപനത്തിന് അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. ആയതിനാൽ പ്രസ്തുത വർക്കുകൾ ജോയിൻറ് വേരിഫിക്കേഷൻ നടത്തുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ , റർബൻമിഷൻ പ്രോജക്ട് എഞ്ചിനിയർ, ബ്ലോക്ക് അസ്സിസ്സ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവരെ നിയോഗിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. Construction of Convergence Centre & Day care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/-
|
View |
|
16/05/2022
|
#5 | D2 |
റർബൻ മിഷൻ പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ ഏറ്റെടുത്തിരുന്ന വലിയകലുങ്ക് സ്റ്റേഡിയം നിർമ്മാണം എന്ന പദ്ധതിക്ക് 25 ലക്ഷം രൂപ വകയിരുത്തി വാപ്കോസിന് നിർവ്വഹണ ചുമതല നൽകിയിരുന്നു. എന്നാൽ വാപ്കോസിൻറെ എസ്റ്റിമേറ്റ് പ്രകാരം മണ്ണ് നീക്കം ചെയ്യുന്നതിന് മാത്രം 25 ലക്ഷം രൂപയാകുമെന്നും മറ്റ് പ്രവർത്തികൾ ഉൾപ്പെടെ ആകെ 42 ലക്ഷം രൂപയാകുമെന്നും വാപ്കോസ്സ് അറിയിച്ചതിനാലാണ് പ്രസ്തുത പദ്ധതി ഒഴിവാക്കിയതെന്ന് യോഗം വിലയിരുത്തി . ആയതിനാൽ 2022/2023 വർഷത്തെ പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലും , എംജിഎൻആർഇജിഎസ്സ് പദ്ധതിയിലും ഉൾപ്പെടുത്തി കൂടുതൽ തുക വകയിരുത്തി വലിയകലുങ്ക് സ്റ്റേഡിയം നിർമ്മാണം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
16/05/2022
|
#6 | D1 |
വാതിൽപ്പടി സേവനം
|
വാതിൽപ്പടി സേവനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തെരെഞ്ഞെടുത്തിട്ടുളള വോളൻറിയർമാരുടെ പോലീസ് വെരിഫിക്കേഷൻ നടപടകൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആര്യനാട് പോലീസ് സ്റ്റേഷൻ അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
16/05/2022
|
#7 | D1 |
ആഡിറ്റ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2019/2020 സാമ്പത്തിക വർഷത്തെ ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൻറെ ഓഡിറ്റ് റിപ്പോർട്ട് യോഗം വായിച്ചു ചർച്ച ചെയ്തു. ചുവടെ പ്രതിപാദിച്ചിട്ടുളള മറുപടികൾ പരിഗണിച്ച് പരാമർശങ്ങൾ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്ഡെപ്യൂട്ടീ ഡയറക്ടറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 2019 - 2020 സാമ്പത്തികവർഷം 1.1 ബജറ്റ് 1.1.1 ബജറ്റിലെ തുകയും യഥാർത്ഥ തുകയും തമ്മിൽ അന്തരം തുടർന്നുളള വർഷങ്ങളിൽ കേരള പഞ്ചായത്ത് രാജ് നിയമം 214(3) പ്രകാരം മുൻവർഷത്തെ യഥാർത്ഥ വരവിൻറെ അടിസ്ഥാനത്തിൽ ബഡ്ജറ്റ് രൂപീകരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.1.2 ബജറ്റില്‍ വകയിരുത്താതെ ചെലവ് ചെയ്തിരിക്കുന്നു- നടപടിക്രമം പാലിക്കുന്നതില്‍ ജാഗ്രതക്കുറവ്. തുടർന്നുളള വർഷങ്ങളിൽ ബഡ്ജറ്റിൽ വകയിരുത്താതെ ചെലവു ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ കേരള പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരം കമ്മിറ്റിയിൽ അംഗീകാരം വാങ്ങാൻ ശ്രദ്ധയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.1.3 വരവിനങ്ങളുടെ പ്രതീക്ഷിത വരവ് – മുന്‍വര്‍ഷത്തെ വരവുകള്‍ കണക്കിലെടുക്കാതെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നു. തുടർന്നുളള വർഷങ്ങളിൽ കേരള പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരം മുൻവർഷത്തെ യഥാർത്ഥ വരവിൻറെ അടിസ്ഥാനത്തിൽ ബഡ്ജറ്റ് രൂപീകരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.1.4 ബജറ്റ് വിഹിതം വകയിരുത്തുന്നതില്‍ അപാകത തുടർന്നുളള വർഷങ്ങളിൽ ഓരോ മേഖലയിലും വകയിരുത്തലുകൾ നടത്തുമ്പോൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികൾ രൂപീകരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.1.5 പരിഷ്ക്കരിച്ച ബജറ്റ് സമയക്രമം പാലിച്ചില്ല. തുടർന്നുളള വർഷങ്ങളിൽ കേരള പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും പ്രകാരം ബഡ്ജറ്റ് രൂപീകരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.2 വാര്‍ഷിക ധനകാര്യപത്രിക വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുമ്പോൾ വരുന്ന വ്യത്യാസങ്ങൾ സാങ്കേതികമായിട്ടുളളതാണ്.തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഐ.കെ.എം-ൻറെ ശ്രദ്ധയിൽ കൊണ്ടു വന്ന് ആവശ്യമായ നടപടി സ്വീകരിയ്ക്കുന്നതാണ്. ആയതിനാൽ മനപൂർവ്വമല്ലാത്ത വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.3 ഗ്രാൻറ് വിനിയോഗം ഇത്തരത്തിലുളള വ്യത്യാസങ്ങൾ സാങ്കേതികമായിട്ടുളളതാണ്. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധതിയ്ക്കുന്നതാണ്.ആയതിനാൽ മനപൂർവ്വമല്ലാത്ത വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.4 പദ്ധതി അവലോകനം പദ്ധതി രൂപീകരിയ്ക്കുന്നതിലും നിർവ്വഹണം നടത്തുന്നതിലും പഞ്ചായത്ത് ഭരണ സമിതിയും അതാത് സ്റ്റാൻറിംഗ് കമ്മിറ്റികളും അതീവ ശ്രദ്ധ ചെലുത്തുന്നതും തുടർന്നുളള വർഷങ്ങളിൽ എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിയ്ക്കുന്നതിനുളള നടപടികൾ പഞ്ചായത്ത് ഭരണ സമിതി സ്വീകരിയ്ക്കുന്നതുമാണ്. ഓരോ വർഷവും പദ്ധതികൾ സ്പിൽഓവർ ആകാതെ അതാത് വർഷം തന്നെ പദ്ധതികൾ പൂർത്തീകരിയ്ക്കുന്നതിന് ഭരണ സമിതി ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ 1.4 , 1.4.1 , 1.4.2 എന്നീ പരാമർശങ്ങൾ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.5 രജിസ്റ്ററുകള്‍ പരിപാലിക്കുന്നില്ല. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട പരാമർശ രജിസ്റ്ററുകൾ ഭാവിയിൽ എഴുതി സൂക്ഷിയ്ക്കുന്നതാണെന്ന വിവരം ബോധിപ്പിയ്ക്കുന്നു. ആയതിനാൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.6 ശമ്പള പരിഷ്ക്കരണങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കേണ്ടതാണ്.. പരാമർശത്തിൽ സൂചിപ്പിക്കുന്ന ജീവനക്കാരുടെ ശമ്പള പരിഷ്കരണം അംഗീരിയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.ആതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.7 ക്ഷേമ പദ്ധതികൾ പ്രത്യേക പരാമർശമില്ലായിരുന്നു 1.8 കറവ പശു വിതരണം പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട ഓഡിറ്റി പരാമർശം യോഗം വിശദമായി ചർച്ച ചെയ്തു. തുടർന്ന് ഇത്തരത്തിലുളള അപാകതകൾ പദ്ധതി നിർവ്വഹണത്തിൽ ഉണ്ടാകരുതെന്ന് യോഗം അഭിപ്രായപ്പെടുകയും ആയത് സംബന്ധിച്ച് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ തുടർന്നു വരുന്ന വർഷങ്ങളിൽ പദ്ധതിനിർവ്വഹണത്തിൽ ഭരണ സമിതിയുടെ കൂടുതൽ ശ്രദ്ധയുണ്ടാകുന്നതാണെന്നും ഏറ്റവും അർഹരായവർക്ക് ആനുകൂല്യം നൽകുന്നതരത്തിൽ പദ്ധതി നിർവ്വഹണം നത്തുന്നതാണെന്നും യോഗം തീരുമാനിച്ചു.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.9 എസ്. എൽ. ഐ പ്രീമിയം ഈടാക്കിയതില്‍ കുറവ് പരാമർശത്തിൽ പറയുന്ന കൃഷ്ണകുമാർ സ്ഥലം മാറിപ്പോയിട്ടുളളതാണ്. പുതിയ പോളിസിയ്ക്കായി ശ്രീ.അജിത്കുമാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.10 പൊതു ടാപ്പുകളുടെ പരിപാലനം തുടർന്ന വരുന്ന വർഷങ്ങളിൽ വാട്ടർചാർജ്ജ് അടവാക്കുന്നതിന് പദ്ധതി രൂപീകരിയ്ക്കുന്നതാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. വാട്ടർ ടാപ്പുകളുടെ സംയുക്ത പരിശോധന വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.എന്നാൽ ആയതിൻറെ റിപ്പോർട്ട് വാട്ടർ അതോറിറ്റി ലഭ്യമാക്കിയിട്ടില്ലാത്തതാണ്.റിപ്പോർട്ട് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതാണ്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.11 യു.പി വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം - നടപടി ക്രമങ്ങളിൽ അപാകത. നിർവ്വഹണഉദ്യോഗസ്ഥയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിക്കുന്നതാണ്. 1.12 ലൈഫ് ഭവനപദ്ധതി - അപാകങ്ങൾ നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ-യുടെ മറുപടി അനുഭാവപൂർവ്വം പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.13 ഒ.ഡി.എഫ്.പ്ളസ് ടോയ്ലെറ്റ്-ഗുണഭോക്തൃ പട്ടികയില്‍ അപാകം നിർവ്വഹണ ഉദ്യോഗസ്ഥനായ വി.ഇ.ഒ-യുടെ മറുപി അനുഭാവപൂർവ്വം പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.14 എസ്.എസ്.എ.വിഹിതം നല്‍കല്‍ - വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കിയില്ല.--600000 രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. ധനവിനിയോഗ സാക്ഷ്യപത്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിക്കുന്നതാണ് 1.15 പോസ്റ്റ്മാറ്റി സ്ഥാപിക്കല്‍ തുക തടസ്സപ്പെടുത്തുന്നു. ധനവിനിയോഗ സാക്ഷ്യപത്രത്തിന് കത്ത് നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിക്കുന്നതാണ്. 1.16 തെരുവുവിളക്ക് പരിപാലനം പദ്ധതി. തുടർന്നു വരുന്ന വർഷങ്ങളിൽ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ കാലികമാക്കി സൂക്ഷിയ്ക്കുന്നതാണ്.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു 1.17 കാർഷിക മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികൾ തുടർന്ന് വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുന്നതാണെന്നും എല്ലാ പദ്ധതികളും കൃത്യമായി മോണിറ്റർ ചെയ്ത് മോണിറ്ററിംഗ് റിപ്പോർട്ട് ഫയലിൽ സൂക്ഷിയ്ക്കുന്നതാണെന്നും ആയതിനുളള കർശന നിർദ്ദേശം ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനും തീരുമാനിച്ചു. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.18 ഡി & ഒ ലൈസന്‍സിനുള്ള അപേക്ഷകള്‍, രസീത്, രജിസ്റ്റര്‍ എന്നിവ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ അപാകതകള്‍. തുടർന്നു വരുന്ന വർഷങ്ങളിൽ ഡി & ഒ ലൈസന്‍സ് ഈടാക്കുമ്പോൾ പരാമർശ അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കുന്നതിനും പഞ്ചായത്ത് രാജ് ലൈസൻസ് ചട്ടങ്ങൾ പ്രകാരമുളള കൃത്യമായ തുക ഈടാക്കി പഞ്ചായത്തിൻറെ തനത് വരുമാനം വർദ്ധപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിനും പരാമർശ വിഷയത്തിൽ ഭരണ സമിതി ശ്രദ്ധ ചെലുത്തുന്നതിനും തീരുമാനിച്ചു. ഇതു സംബന്ധിച്ചുളള നിർദ്ദേശം ബന്ധപ്പെട്ട സെക്ഷന് നൽകുന്നതിനും യോഗം തീരുമാനിച്ചു.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.19 വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നടപ്പിലാക്കിയ പദ്ധതികള്‍ രേഖകള്‍ ഹാജരാക്കിയില്ല 7,22,500/-രൂപ തടസ്സപ്പെടുത്തുന്നു. പരാമർശം സംബന്ധിച്ച ബന്ധപ്പെട്ട രേഖകൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കുന്നതാണെന്നുമുളള ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥൻ മറുപടി ലഭ്യമാക്കിയിട്ടുണ്ട്. ആയതിനാൽ രേഖകൾ പരിശോധിച്ച്പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.20 മാലിന്യ നിര്‍മ്മാര്‍ജ്ജനം പദ്ധതികള്‍ നടപ്പിലാക്കിയിട്ടില്ല മാലിന്യ നിർമ്മാർജ്ജനം നപ്പിലാക്കുന്നതിൻറെ ഭാഗമായി നിലവിൽ വാർഡ് തല എം.സി.എഫുകൾ രൂപീകരിയ്ക്കുയും ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. ഭരണ സമിതി വളരെ ശ്രദ്ധാപൂർവ്വമാണ് പദ്ധതികൾ നടപ്പിലാക്കുന്നത് . തുടർന്നും മാലിന്യനിർമ്മാർജ്ജനപ്രവർത്തനങ്ങളിൽ ഭരണ സമിതിയുടെ അതീവ ശ്രദ്ധയുണ്ടാകുമെന്നും സമ്പൂർണ്ണ മാലിന്യ വിമുക്ത പഞ്ചായത്താണ് ഭരണ സമിതിയുടെ ലക്ഷ്യമെന്നും യോഗം വിലയിരുത്തി .ആയതിനുളള മുന്നൊരുക്ക പ്രവർത്തനങ്ങൾ ഓരോന്നായി നടന്നുവരികയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.21 ടെണ്ടർ കുറവ് ഈടാക്കാതെ കരാറുകാരന് തുക നല്‍കി- 29052/-രൂപയുടെ ചെലവ് നിരാകരിക്കുന്നു പ്രസ്തുത പരാമർശത്തിൽ നിരാകരിച്ചിട്ടുളള തുകയായ 29052/- രൂപ 01/12/2021 തീയതിയിലെ 121090102122 നമ്പർ രസീതി പ്രകാരം ഒടുക്കിയിട്ടുണ്ട്. രസീത് ഇതോടൊപ്പം ഹാജരാക്കുന്നു.ആയതിനാൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.22 മരാമത്ത് പ്രവൃത്തികൾ- അധികം നല്‍കിയ തുക കരാറുകാരില്‍ നിന്ന് ഈടാക്കേണ്ടതാണ് നിർവ്വഹണ ഉദ്യോഗസ്ഥനായ എൽ.എസ്സ്.ജി.ഡി എ.ഇ-യുടെ മറുപടി പരിശോധിച്ചു. പ്രസ്തുത മറുപടി പരിഗണിയ്ക്കണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.23 മരാമത്ത് പ്രവൃത്തി കരാര്‍ ചമയ്ക്കുന്നതിന് കാലതാമസം വരുത്തിയതിന് പിഴ ഈടാക്കിയില്ല 167/20 പ്രോജക്ട് നമ്പരിൽ 17187/- രൂപ ഒടുക്കിയിട്ടുണ്ട്. രസീത് ഇതോടൊപ്പം ഹാജരാക്കുന്നു. ബാക്കിയുളള 166/20 , 168/20 എന്നിവയ് ക്ക് നിർവ്വഹണ ഉദ്യോഗസ്ഥനായ എൽ.എസ്സ്.ജി.ഡി എ.ഇ സമർപ്പിച്ച മറുപടി പരിഗണിയ്ക്കണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.24 സമയപരിധിക്കുള്ളിൽ പണി പൂർത്തീകരിക്കാത്ത കരാറുകാരിൽ നിന്ന് പിഴ ഈടാക്കിയിട്ടില്ല 176/20 പ്രോജക്ട് നമ്പരിൽ 15000/- രൂപ ഒടുക്കിയിട്ടുണ്ട്. രസീത് ഇതോടൊപ്പം ഹാജരാക്കുന്നു. ബാക്കിയുളള 169/20 , 166/20 എന്നിവയ് ക്ക് നിർവ്വഹണ ഉദ്യോഗസ്ഥനായ എൽ.എസ്സ്.ജി.ഡി എ.ഇ സമർപ്പിച്ച മറുപടി പരിഗണിയ്ക്കണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.25 ഇ-ടെണ്ടർ ഫീസ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ് നിർവ്വഹണ ഉദ്യോഗസ്ഥനായ എൽ.എസ്സ്.ജി.ഡി എ.ഇ-യുടെ മറുപടി ഇതോടൊപ്പം ഉളളക്കം ചെയ്യുന്നു.മറുപടി അനുഭാവപൂർവ്വം പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.26 തൊഴിലുറപ്പ് പദ്ധതി പ്രത്യേക പരാമർശമില്ലായിരുന്നു. 1.27 ഒഴിവാക്കലിൻറെ പരിധിയിൽ വരാത്ത കെട്ടിടങ്ങളുടെ നികുതി ഒഴിവാക്കി പ്രസ്തുത പരാമർശത്തിലെ കെട്ടിടങ്ങൾക്ക് വസ്തു നികുതി നിർണ്ണയിച്ച് തുക ഈടാക്കിയിട്ടുളളവിവരം ഓഡിറ്റിനെ ബോധ്യപ്പെടുത്തുന്നു. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.28 വാടക ഒടുക്കിയിട്ടില്ല. പ്രസ്തുത പരാമർശത്തിൽ പറയുന്ന കരാറുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.ആയതിനാൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.29 ക്യാഷ് ബാലൻസ് പ്രത്യേക പരാമർശമില്ലായിരുന്നു 1.30 ആട് വളർത്തൽ പദ്ധതി (വനിതകൾ) – പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. തുടർന്ന വരുന്ന വർഷങ്ങളിൽ ഇത്തരത്തിലുളള അപാകതകൾ ഉണ്ടാകാതെ പദ്ധതികൾ പൂർണ്ണമായ ലക്ഷ്യം കൈവരിയ്ക്കുന്ന തരത്തിലും പദ്ധതിയുടെ ഗുണം അർഹരായ ഗുണഭാക്താക്കൾക്ക് എത്തുന്ന തരത്തിൽ പദ്ധതികൾ നടപ്പിലാക്കുന്നതാണെന്നും ഓരോ പദ്ധതിയും നിർവ്വഹണഉദ്യോഗസ്ഥരും ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പും വീക്ഷിച്ച് വിലയിരുത്തുന്നതുമാണെന്ന് ബോധിപ്പിക്കുന്നു.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 3.1 ടെണ്ടര്‍കുറവ് ഈടാക്കാതെ കരാറുകാരന് തുക നല്‍കി- 29052/-രൂപയുടെ ചെലവ് നിരാകരിക്കുന്നു 1.21 -ൽ പ്രതിപാദിച്ചിരിക്കുന്ന പരമാർശമാണിത് . പ്രസ്തുത പരാമർശത്തിൽ നിരാകരിച്ചിട്ടുളള തുകയായ 29052/- രൂപ 01/12/2021 തീയതിയിലെ 121090102122 നമ്പർ രസീത് പ്രകാരം ഒടുക്കിയിട്ടുണ്ട്. ആയതിനാൽ പരാമർശം 1.21 , 3.1 എന്നിവ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു..രസീത് ഉളളടക്കം ചെയ്യുന്നു.
|
View |
|
16/05/2022
|
#7 | D2 |
ആഡിറ്റ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2020/2021 സാമ്പത്തിക വർഷത്തെ ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൻറെ ഓഡിറ്റ് റിപ്പോർട്ട് യോഗം വായിച്ചു ചർച്ച ചെയ്തു. ചുവടെ പ്രതിപാദിച്ചിട്ടുളള മറുപടികൾ പരിഗണിച്ച് പരാമർശങ്ങൾ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്ഡെപ്യൂട്ടീ ഡയറക്ടറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 2020 - 2021 സാമ്പത്തികവർഷം 1.1 ബജറ്റ് 1-1-1 ബജറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ല. തുടർന്നുളള വർഷങ്ങളിൽ കേരള പഞ്ചായത്ത് രാജ് നിയമം 214(3) പ്രകാരം സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന എസ്റ്റിമേറ്റും നിർദ്ദേശങ്ങളും പരിഗണിച്ച് ബഡ്ജറ്റ് രൂപീകരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നതാണ്. 2020/21 വർഷത്തെ ബജറ്റ് തയ്യാറാക്കൽ പൂർത്തിയായ സാഹചര്യത്തിൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.2 വാര്‍ഷിക ധനകാര്യപത്രിക പ്രസ്തുത പരാമർശത്തിന് സെക്രട്ടറി നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.3 ഗ്രാന്റ് വിനിയോഗം ഇത്തരത്തിലുളള വ്യത്യാസങ്ങൾ സാങ്കേതികമായിട്ടുളളതാണ്. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധതിയ്ക്കുന്നതാണ്. ആയതിനാൽ മനപൂർവ്വമല്ലാത്ത വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.4 പദ്ധതി അവലോകനം തുടർന്നുവരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.5 പണം നീക്കിയിരിപ്പ് പരിശോധന പ്രത്യേക പരാമർശമില്ലായിരുന്നു 1.6.1 എം.ജി.എന്‍.ആര്‍.ഇ.ജി.എസ്- സാധനസാമഗ്രികള്‍ വാങ്ങാന്‍ ടെണ്ടര്‍ക്ഷണിക്കേണ്ടതാണ് തുടർന്ന് വരുന്ന വർഷങ്ങളിൽ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് പദ്ധതികൾക്കായുളള 2 ലക്ഷം രൂപയ്ക്ക് മുകളിലുളള സാധന സാമഗ്രികൾ വാങ്ങുമ്പോൾ ടെണ്ടർ ക്ഷണിയ്ക്കുന്നതാണ്. ആയതിന് ഭരണ സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതാണ്. ആയതിനാൽപ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.7 മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഹരിതകർമ്മസേനയ്ക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങി നൽകുകയും അവരുടെ പ്രവർത്തനം സജീവമാക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ ഹരിതകർമ്മസേന ശേഖരിയ്ക്കുന്ന മാനിന്യങ്ങൾ ശേഖരിച്ച് വെയ്ക്കുന്നതിനും തരംതിരിയ്ക്കുന്നതിനുമായി സ്ഥലം കണ്ടെത്തി നൽകിയിട്ടുണ്ട്. മാത്രവുമല്ല എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് തലത്തിൽ മിനി എം.സി.എഫ് നിർമ്മിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.ആയതിൻറെ നിർവ്വഹണം പൂർത്തിയായി വരുന്നു. 2022/2023 സാമ്പത്തിക വർഷത്തോടുകൂടി ആര്യനാട് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ വിമുക്ത പഞ്ചായത്ത് എന്ന നേട്ടം കൈവരിയ്ക്കുന്ന പഞ്ചായത്തായി മാറുന്നതിനുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ആയതിനാൽപ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.8 ഡി ആൻറ് ഒ ലൈസന്‍സ് - വരുമാനം കുറയുന്നു. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ട്രേഡേഴ്സ് ലിസ്റ്റ് കാലികമാക്കി ലൈസന്‍സ് ഇനത്തിൽ പഞ്ചായത്തിന് ലഭിയ്ക്കേണ്ട വരുമാനം വർദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതാണ്. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം ശ്രദ്ധചെലുത്തുന്നതാണ്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.9 തൊഴില്‍ നികുതി ഈടാക്കിയതിലെ അപാകതകള്‍ തുടർന്ന് വന്ന വർഷങ്ങളിൽ തൊഴിൽ നികുതി രജിസ്റ്ററിലെ അപാകതകൾ പരിഹരിച്ച് കാലികമാക്കി സൂക്ഷിയ്ക്കുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്.നികുതി നഷ്ടം ഒഴിവാക്കി നികുതി ഇനത്തിൽ പഞ്ചായത്തിന് ലഭിയ്ക്കേണ്ട തുക പൂർണ്ണമായി ഈടാക്കുന്നതിന് പഞ്ചായത്തും ഭരണ സമിതിയും ശ്രദ്ധിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.10 എസ്.എല്‍.ഐ പ്രീമിയം തുക ഈടാക്കിയതില്‍ കുറവ് എസ്സ്.എൽ.ഐ പ്രീമിയം അഡീഷണൽ പോളിസി അടിയന്തിരമായി എടുക്കുന്നതിനുളള നിർദ്ദേശം ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നുളള സെക്രട്ടറിയുടെ മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.11 തൊഴില്‍ രഹിത വേതനം- രജിസ്റ്ററിലെ അപാകതകള്‍ തൊഴിൽ രഹിത വേതന വിതരണത്തിൽ വന്ന അപാകതകൾ പരിഹരിച്ച് തുടർന്നുളള വർഷം ശരിയായ രീതിയിൽ ക്രമപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.12 പൊതു ഗ്രന്ഥ ശാലയിലെ മാസവരി രേഖപ്പെടുത്തുന്നതിൽ അപാകത (എ) പൊതു ഗ്രന്ഥശാലയിലെ മാസവരി വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി മാസവരി തുക കൃത്യമായി തിട്ടപ്പെടുത്തി രജിസ്റ്റർ ഓഡിറ്റിന് ഹാജരാക്കുന്നതാണ്. (ബി) വാർഷിക പദ്ധതിയിൽ പ്രോജക്ട് തയ്യാറാക്കി പൊതു ഗ്രന്ഥശാലയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതാണ്. പുസ്തക വണ്ടിയെന്ന ന്യൂതനപദ്ധതിയിലൂടെ കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനുളള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്നുളള വിവരം ഓഡിറ്റിനെ ബോധിപ്പിക്കുന്നു.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.13 ഹോമിയോ ആശുപത്രിക്കു മരുന്നു വാങ്ങല്‍ പദ്ധതി. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ ഹോമിയോ ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.14 യു.പി വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം - നടപടി ക്രമങ്ങളിൽ അപാകത. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥയായ പ്രഥമാധ്യാപിക നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.15 കാലഹരണ തീയതി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ വെറ്റിനറി ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു.പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.16 എസ്സ്.സി. വിദ്യാർത്ഥികൾക്ക് ഫർണീച്ചർ പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥയായ പ്രഥമാധ്യാപിക നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു.പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.17 കറവപശു പരിപാലനം പദ്ധതി - സുതാര്യത ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ വെറ്റിനറി ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു .പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.18 പാഥേയം- വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ് വിനിയോഗ സാക്ഷ്യപത്രത്തിന് കത്ത് നൽകിയിട്ടുണ്ട്.ലഭ്യമാകുന്ന മുറയ്ക്ക് ഓഡിറ്റിന് ഹാജരാക്കുന്നതാണ് 1.19 വി ഇ ഒ നടപ്പിലാക്കിയ പദ്ധതികള്‍- ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല പ്രസ്തുത പരാമർശത്തിന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥയായ വി ഇ ഒ ലഭ്യമാക്കിയ മറുപടി സമർപ്പിയ്ക്കുന്നു.. 1.20 പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ടാങ്ക്- ഗുണഭോക്തൃവിഹിതമിനത്തിലെ തുക സംബന്ധിച്ച് വ്യക്തതയില്ല പ്രസ്തുത പരാമർശത്തിന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥയായ അസ്സിസ്സ്റ്റൻറ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ് 1.21 കോവിഡ് -19 പ്രതിരോധ / നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ -അലവോകനം ചെലവുകൾ സംബന്ധിച്ച ലെഡ്ജറുകൾ ഇതോടൊപ്പം പരിശോധനയ്ക്ക് സമർപ്പിയ്ക്കുന്നു. 1.22 ദുരിദാശ്വാസ നിധി രൂപീകരിക്കേണ്ടതാണ്. 2003-ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസ നിധി രൂപീകരമവും വിനിയോഗവും) ചട്ടങ്ങൾ പ്രകാരം ദുരിതാശ്വാസ നിധി രൂപീകരിയ്ക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്,ആയത് പ്രകാരം ആര്യനാട് കേരള ബാങ്കിൽ അക്കൌണ്ട് തുടങ്ങുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്നുളള വിവരം അറിയിക്കുന്നു.ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.23 പാലിയേറ്റീവ് കെയര്‍-പദ്ധതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. തുർന്നുവരുന്ന വർഷങ്ങളിൽ പാലിയേറ്റീവ് കെയർ പദ്ധതികൾക്കുളള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് പദ്ധതി നടപ്പിലാക്കുന്നതാണ്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1-23-1 മരുന്നുകള്‍ ലഭ്യമാകുവാന്‍ അവശേഷിക്കുന്നു. മരുന്നുകൾ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുകയും അവ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.24 ചെലവ് രേഖകള്‍ പൂര്‍ണ്ണമായും ഹാജരാക്കിയിട്ടില്ല. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ആവർത്തിയ്ക്കാതെ ഫയലിൽ കൃത്യമായ രേഖകൾ സൂക്ഷിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.25 വയോജനങ്ങള്‍ക്ക് കട്ടില്‍- ജി.എസ്.ടി അടവാക്കിയതിന്റെ വിശദാംശം ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത പരാമർശത്തിന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥയായ അസ്സിസ്സ്റ്റൻറ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ് 1.26 പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പേ പ്രോജക്ട് റിവൈസ് ചെയ്തിരിക്കുന്നു. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.27 കരാര്‍ ചമയ്ക്കുന്നതില്‍ കാലതമസത്തിനു പിഴ ഈടാക്കിയില്ല. തുടർന്നു വരുന്ന വർഷങ്ങളിൽ കരാർ ചമയ്ക്കുന്നതിൽ കാലതാമസം വരുത്താതെ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.28 സ്പ്പില്‍ ഓവര്‍ പദ്ധതികള്‍ നടപ്പിലാക്കിയില്ല തുടർന്നു വരുന്ന വർഷങ്ങളിൽ സ്പ്പില്‍ ഓവര്‍ പദ്ധതികള്‍ സ്പിൽഓവർ ആയ വർഷം തന്നെ പൂർത്തീകരിയ്ക്കുന്നതിന് ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.29 തെരുവുവിളക്ക് സ്ഥാപിക്കല്‍പദ്ധതി - അപാകതകള്‍. തുടർന്നു വരുന്ന വർഷങ്ങളിൽ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ കാലികമാക്കി സൂക്ഷിയ്ക്കുന്നതാണ്.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു 1.30 സ്ക്കൂൾ കുട്ടികൾക്ക് കരാട്ടെ പരിശീലനം തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരത്തിലുളള പദ്ധതികൾ ഏറ്റെടുക്കുമ്പോൾ അപാകത വരുത്താതെ ശ്രദ്ധയ്ക്കുന്നതാണ്.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു 1.31 പാലൈക്കോണം പട്ടികജാതിക്കോളനിയില്‍ പൈപ്പ് ലൈന്‍ നീട്ടല്‍ -- അപാകങ്ങള്‍. ധനവിനിയോഗ സാക്ഷ്യപത്രത്തിനായി വാട്ടർ അതോറിറ്റിയിൽ കത്ത് നൽകിയിട്ടുണ്ട്.ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ്. 1.32 എസ്.എസ്.എ.വിഹിതം നല്‍കല്‍ - വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കിയില്ല.--600000/- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. ധനവിനിയോഗ സാക്ഷ്യപത്രത്തിനായി കത്ത് നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ് 1.33 ഐ.കെ.എം. വിഹിതം നല്‍കല്‍. -- വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ധനവിനിയോഗ സാക്ഷ്യപത്രത്തിനായി കത്ത് നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ്. 1.34 വാങ്ങിയ ഉപകരണങ്ങള്‍ സ്റ്റോക്കിലെടുത്ത രേഖകള്‍ പരിശോധനയ്ക്കു ഹാജരാക്കിയിട്ടില്ല- തുക തടസ്സപ്പെടുത്തുന്നു. പ്രസ്തുത കാലയളവിലെ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ്. 1.35 വനിതകള്‍ക്ക് യോഗ പരിശീലനം-- പദ്ധതി നടത്തിപ്പിലെ അപാകതകള്‍. 49995/- രൂപ തടസ്സപ്പെടുത്തുന്നു. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ ഹോമിയോ ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.36 കെട്ടിട നികുതിയിനത്തില്‍ വന്‍ തുക കുടിശ്ശിക നിലനില്‍ക്കുന്നു. കെട്ടിടനികുതിയിനത്തിലെ കുടിശിക ഈടാക്കുന്നതിനായി അരിയർ ഡിമാൻറ് നോട്ടീസ് നൽകുകയും തുടർന്ന് റവന്യൂ റിക്കവറി നോട്ടീസ് വിതരണം ചെയ്ത് റവന്യൂ റിക്കവറി നടപടികൾ നടന്നു വരുകയുമാണ്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3.1 വാറ്റ് ഇനത്തില്‍ കുറവ് ചെയ്യേണ്ട തുക കുറവ് ചെയ്യാതെ തുക അനുവദിച്ചതിലൂടെ കണ്‍വീനര്‍ക്ക് അധിക ആനുകൂല്യം നല്കി-നഷ്ടം 9348/-രൂപ. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D1 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ഈഞ്ചപ്പുരി അംഗൻവാടിയിൽ ഇലക്ട്രിസിറ്റി കണക്ഷൻറെ എർത്ത് പ്രശ്നം ഉണ്ടായിരുന്നു. അംഗൻവാടിയിൽ ക്ലാസ്സുകൾ തുടങ്ങിയ സാഹചര്യത്തിൽ പ്രസ്തുത പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു. പ്രസ്തുത പ്രശ്നം പരിഹരിച്ച് ലഭ്യമാക്കിയ 4471/- രൂപയുടെ ബിൽ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D2 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ കമ്മിറ്റികൾക്ക് ഭക്ഷണം ,ലഘുഭക്ഷണം എന്നിവ നൽകിയ ഇനത്തിൽ 5692/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയ ഹോട്ടലിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D3 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
പഞ്ചായത്തിൻറെ ഔദ്യേഗികവാഹനമായ കെ.എൽ 21-ഡി 8888- ൻറെ ഇൻഷ്വറൻസ് കാലാവധി കഴിയാറായതിനാൽ അടിയന്തിരമായി ഇൻഷ്വറൻസ് പുതുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D4 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ബഹു തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പിന്റെ 29/12/2021 -ലെ സ.ഉ (കൈ) നം.307/2021 ത.സ്വ.ഭ.വ നമ്പർ ഉത്തരവ് കമ്മിറ്റിയിൽ ചർച്ച ചെയ്തു. കേരള സ്പോർട്സ് ആക്ട് (2001 -ലെ 2-ാം ആക്ട്) പ്രകാരം സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തിൻ കീഴിൽ ഗ്രാമ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കണമെന്നാണ് ഉത്തരവിൽ പ്രതിപാദിച്ചിരിക്കുന്നത്. ആയത് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് ഗ്രാമ സ്പോർട്സ് കൗൺസിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങിയ ഗ്രാമപഞ്ചായത്ത് സ്പോർട്സ് കൗൺസിലിന്റെ ഘടന താഴെ പറയും പ്രകാരം അംഗീകരിച്ച തീരുമാനിച്ചു. സ്പോർട്സ് കൗൺസിൽ - എക്സ് ഒഫീഷ്യോ അംഗങ്ങൾ
|
View |
|
16/05/2022
|
#8 | D5 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് എൽ.പി.സ്കൂൾ കോമ്പൌണ്ടിൽ നിൽക്കുന്ന ഏകദേശം 40 വർഷം പഴക്കം ചെന്ന മാവ് പൂർണ്ണമായും ഉണങ്ങി നിൽക്കുകയാണെന്നും പ്രസ്തുത മാവിൻറെ വലുതും ചെറുതുമായ ശിഖരങ്ങൾ നിരന്തരം ഒടിഞ്ഞു വീണു കുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനും വളരെ ഭീക്ഷണിയും അപകടകരവുമായിരിക്കുകയാണെന്നും ആയതിനാൽ പ്രസ്തുത മാവ് മരം മുറിച്ചു മാറ്റുന്നതിനുളള സത്വര നടപടികൾ സ്വീകരിയ്ക്കണമെന്നുമുളള പഴയതെരുവ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്ററുടെ അപേക്ഷ യോഗം ചർച്ച ചെയ്തു. ജൂൺ 1 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിയ്ക്കുന്നതിനാലും പ്രസ്തുത മരം അപകടകരമാം വിധത്തിൽ നിൽക്കുന്നതിനാലും അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനും തുടർന്ന് വാല്യുവേഷൻ എടുത്ത് തടികൾ ലേലം ചെയ്ത് നൽകുന്നതിനുളള നിയമനട നടപടി സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D6 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ വാർഡിൽ 16-ാം നമ്പർ അംഗൻവാടി സ്ഥിതി ചെയ്യുന്ന സ്ഥലം സൌജന്യമായി നൽകിയിട്ടുളളതിനാൽ കുടുംബത്തിൽ ഒരാൾക്ക് ജോലി അനുവദിയ്ക്കാമെന്നുളള സാമൂഹ്യ നീതി വകുപ്പിൻറെ 22/02/2020 തീയതിയിലെ സാ.നീ.വ-ബി2/406/2019-സാനീവ ഉത്തരവ് പ്രകാരം അർഹതപ്പെട്ട ജോലി അനുവദിച്ചു നൽകണമെന്നുമുളള ശ്രീമതി.അജി.പി-യുടെ അപേക്ഷ യോഗം ചർച്ച ചെയ്തു. പ്രസ്തുത അപേക്ഷയിൽ പരിശോധിച്ച് തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് ഐ.സി.ഡി.എസ്സ് സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D7 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡിൽ പ്രവർത്തിച്ചു വരുന്ന പറണ്ടോട് യു.പി സ്കൂൾ , പറണ്ടോട് എൽ.പി.സ്കൂൾ എന്നീ സ്കൂളുകൾ ഒരു മതിൽക്കെട്ടിലാണെങ്കിലും രണ്ടായിട്ടാണ് പ്രവർത്തിച്ചു വരുന്നത്. പ്രസ്തുത സ്കൂളുകളെ ഏകോപിപ്പിച്ചു ഒരുമിച്ചു പ്രവർത്തിപ്പിയ്ക്കുകയാണെങ്കിൽ ഇപ്പോൾ ഈ സ്കൂളുകളിൽ നിലനിൽക്കുന്ന വലിയൊരു പ്രശ്നമായ കുട്ടികളുടെ കുറവ് പരിഹരിക്കുന്നതിനും പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ കുട്ടികളെ പ്രീപ്രൈമറി തലം മുതൽ 7 -ാം ക്ലാസ്സ് വരെ തുടർച്ചയായി ഈ സ്കൂളിൽ പഠിപ്പിക്കുന്നതിനും സാധിക്കുമെന്ന് യോഗം വിലയിരുത്തി. ആയതിനാൽ രണ്ടായി പ്രവർത്തിച്ചു വരുന്ന പറണ്ടോട് എൽ.പി , യു.പി സ്കൂളുകളെ സംയോജിപ്പിച്ച് ഒരു സ്കൂളായി മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D8 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകളിൽ അത്യാവശ്യം വേണ്ടുന്ന ഭൌതിക സാഹചര്യങ്ങൾ ഉളളതിനാൽ ചൂഴ വാർഡിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളായ ലൂഥർഗിരി യു.പി സ്കൂളിന് വെളളനാട് ബ്ലോക്ക് പഞ്ചായത്ത് മുഖേന ലേഡീസ് ടോയ്ലറ്റ് നിർമ്മിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D9 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ഠൌൺ വാർഡിൽ പ്രവർത്തിച്ചു വരുന്ന ന്യൂ സതേൺ ബേക്കറിയുടെ മുൻഭാഗത്തു മഴസമയത്ത് സമീപത്തെ മെയിൻ റോഡിൽ നിന്നും വെള്ളം ഓവർ ഫ്ലോ ആയി ഒഴുകി വരികയും ഈ ഭാഗത്ത് വളരെ വലിയ രീതിയിൽ വെളളക്കെട്ടുണ്ടാകുകയും ചെയ്യുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. മെയിൻ റോഡിനോട് ചേർന്നുളള പ്രസ്തുത സ്ഥലത്ത് വെളളക്കെട്ടുണ്ടാകുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും യോഗം വിലയിരുത്തി. നിലവിൽ പ്രസ്തുത റോഡിനോട് ചേർന്ന് റിക്ക് കമ്പനി നിർമ്മിച്ചിട്ടുളള ഓടയിലേക്ക് ശാസ്ത്രീയമായ രീതിയിൽ വെളളം ഒഴുക്കി വിടാൻ സാധിയ്ക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ ന്യൂ സതേൺ ബേക്കറിയുടെ മുൻഭാഗത്ത് ഉണ്ടാകുന്ന വെളളക്കെട്ട് സമീപത്തെ മെയിൻ റോഡിനോട് ചേർന്നുളള ഓടയിലേയ്ക്ക് ഒഴുക്കി വിടുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.റിക്ക് മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D10 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രമപഞ്ചായത്തിലെ കീഴ്പാലൂർ വാർഡിലെ മുതുപുരം നിവാസികൾ സഞ്ചാരസ്വാതന്ത്ര്യം അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച നിവേദനം യോഗം പരിശോധിച്ചു.പഞ്ചായത്ത് കൈത്തോടിനോട് ചേർന്നുളള വഴിയും കൈത്തോടും സമീപ വസ്തുത ഉടമകൾ കൈവശം വെച്ചിരിക്കുന്നെന്നും ആയത് പരിശോധിച്ചു പ്രദേശവാസികൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു.പ്രസ്തുത പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് ബന്ധപ്പെട്ട സെക്ഷനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D11 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ആര്യനാട് സി.എച്ച്.സി യിൽ ലോക്കൽ പർച്ചെയ്സ് മുഖേന മരുന്നുകൾ വാങ്ങുന്ന സാഹചര്യങ്ങളിൽ ആര്യനാട് സപ്ലൈക്കോ മെഡിക്കൽ സ്റ്റോർ മുഖേന വാങ്ങുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നുളള സപ്ലൈക്കോ മെഡിക്കൽ സ്റ്റോർ ഓഫീസർ ഇൻ ചാർജ്ജ് -ൻറെ അപേക്ഷ യോഗം പരിശോധിച്ചു. പ്രസ്തുത അപേക്ഷയിൽ നിയമപരമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D12 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന റോഡാണ് വെള്ളനാട് - ചെറ്റച്ചൽ റോഡ്. ഈ റോഡിൻറെ നിർമ്മാണ പ്രവർത്തികൾക്കിടെ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളായ ആര്യനാട് ഹൈസ്കൂൾ, ആര്യനാട് പോസ്റ്റ് ഓഫീസ് , ചേരപ്പള്ളി, കാഞ്ഞിരംമൂട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്തിരുന്ന വെയിറ്റിംഗ് ഷെഡുകൾ റോഡ് നിർമ്മാണം ഏറ്റെടുത്ത റിക്ക് കമ്പനി മാറ്റുകയുണ്ടായി. ആയത് കാരണം ഇപ്പോൾ മഴയത്തും വെയിലത്തും കയറി നിൽക്കാൻ ഒരിടമില്ലാതെ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുകയാണ്. വെയിറ്റിംഗ് ഷെഡുകളില്ലാത്ത സാഹചര്യം പൊതു ജനങ്ങളുടെ യാത്രാ ക്ലേശം വർദ്ധിപ്പിക്കുകയും ഗതാഗതതടസ്സവും ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത സ്ഥലങ്ങളിൽ അടിയന്തിരമായി വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ആര്യനാട് -ചെറ്റച്ചൽ റോഡിൻറെ നിർമ്മാണ പ്രവർത്തിയ്ക്കിടെ റിക്ക് കമ്പനി നീക്കം ചെയ്ത പഞ്ചായത്തിൻറെ പ്രധാന ജംഗ്ഷനുകളായ ആര്യനാട് ഹൈസ്കൂൾ, ആര്യനാട് പോസ്റ്റ് ഓഫീസ് , ചേരപ്പള്ളി, കാഞ്ഞിരംമൂട് എന്നീ സ്ഥലങ്ങളിലെ വെയിറ്റിംഗ് ഷെഡുകൾ അടിയന്തിരമായി പുനർനിർമ്മിയ്ക്കണമെന്നും കൂടാതെ വലിയകലുങ്ക് വാർഡിൽ കാലപ്പഴക്കം ചെന്ന് ശോചനായാവസ്ഥയിലായ കാത്തിരിപ്പ് കേന്ദ്രം നവീകരിയ്ക്കുന്നതിനുളളനിയമ നടപടി സ്വീകരിയ്ക്കണമെന്നും ബഹു.റിക്ക് മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D13 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രമപഞ്ചായത്തിലെ ആര്യനാട് പാലം ജംഗ്ഷൻ മുതൽ കാഞ്ഞിരം മൂട് ജംഗ്ഷൻ വരെയുളള റോഡിന് ഇരുവശത്തും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെട്ടിക്കടകൾ പ്രവർത്തിക്കുന്നുണ്ടന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത പെട്ടിക്കടകളുടെ പ്രവർത്തനം മൂലം ഈ ഭാഗത്ത് ഗതാഗത തടസ്സവും വളരെ വലിയ തിരക്കും അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ PWD റോഡിനിരുവശവും അനധികൃതമായി പ്രവർത്തിക്കുന്ന പെട്ടിക്കടകൾ നീക്കം ചെയ്യുന്നതിനുളള അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് PWD റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D14 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് മാർക്കറ്റിനകത്ത് ഉണങ്ങിയതും കായ്ഫലമില്ലാത്തതും അപകടാവസ്ഥയിലായതുമായ 6 മൂട് തെങ്ങ് മുറിച്ചു മാറ്റുന്നതിന് 09/05/2022 -ലെ 8(3) പ്രകാരം തീരുമാനിച്ചിരുന്നു. പ്രസ്തുത തെങ്ങുകൾ മുറിയ്ക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. പേര് ക്വാട്ട് ചെയ്ത തുക 1. നിസാമുദീൻ 12000/- 2. ജോസ്.എം 10000/- 3. ശ്രീകുമാർ.എച്ച് 9000/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ശ്രീകുമാർ.എച്ച് -ൻറെ (9000/-) ക്വട്ടേഷൻ യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D15 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസ് പരിസരത്ത് കിടക്കുന്ന ഉപയോഗ ശൂന്യമായ ഇരുമ്പ് സാധനങ്ങൾ ലേലം ചെയ്ത് നൽകുന്നതിന് എൽ.എസ്സ്.ജി.ഡി , എ.ഇ സമർപ്പിച്ച വാല്യുവേഷൻ പ്രകാരം ക്വട്ടേഷൻ നടപടികൾ സ്വീകരിച്ചെങ്കിലും വാല്യുവേഷൻ തുക കൂടുതലായതിനാൽ ആരും ക്വട്ടേഷൻ എടുത്തില്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ പ്രസ്തുത സാധനങ്ങൾ റീ അസ്സസ്സ് ചെയ്യുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D16 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിലെ വാതിലിന്റെ പൂട്ട് മാറ്റുന്നതിനും, പെയിന്റ് ചെയ്യുന്നതിനും 10000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്കുളള എസ്റ്റിമേറ്റ് എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി ഐകകണ്ഠേനെ തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D17 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിനോട് സ്ഥിതി ചെയ്യുന്ന വർഷങ്ങൾ പഴക്കമുളളതും ഉപയോഗ ശൂന്യമായതുമായ മഴ വെളള സംഭരണി നിലവിലെ ഓഫീസ് കെട്ടിടത്തിന് തടസ്സമായും സംഭരണിയിൽ ചോർച്ചയുളളതിനാൽ ഓഫീസ് കെട്ടിടത്തിന് ഭീക്ഷണിയായിട്ടുമാണ് നിലകൊള്ളുന്നത്. ഉപയോഗശൂന്യമായിട്ടുളളതും ചോർച്ചയുളളതുമായ പ്രസ്തുത മഴവെളള സംഭരണി അടിയന്തിരമായി പൊളിച്ചു നീക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D18 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന ജനറേറ്റർ മാറ്റി സ്ഥാപിക്കുന്നതിനുളള നിയമപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് 25/03/2022 തീയതിയിലെ 2(5) തീരുമാന പ്രകാരം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ആയത് പ്രകാരം ജനറേറ്റർ പ്രസ്തുത സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ മഴ സമയത്ത് ജനറേറ്റർ നനയുന്നതിനാൽ എൽഎസ്സ്ജിഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരം ഷീറ്റിടുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D19 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സേവനമനുഷ്ടിക്കുന്ന പ്രോജക്ട് അസ്സിസ്സ്റ്റൻറിൻറ് ശ്രീ.ആഷിഷ്.എസ്സ് -ൻറെ കരാർ കാലാവധി 31/03/2022 തീയതിയിലെ സ.ഉ(സാധാ)നം814/2022/LSGD നമ്പർ ഉത്തരവ് പ്രകാരം 2022 ഏപ്രിൽ 1 മുതൽ 1 വർഷത്തേയക്ക് നീട്ടി നൽകുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D20 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മാർക്കറ്റിലെ 20 -ാം നമ്പർ കടമുറി പ്രതിമാസം 750/- രൂപ വാടകയ്ക്ക് നൽകണമെന്നുളള ശ്രീ.രഞ്ജിത്ത്,മാധവം പേഴുംമൂട് ,ചേഞ്ചേരി,കോട്ടയ്ക്കകം . പി.ഒ എന്നയാളുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത കട മുറി പലപ്രാവശ്യം ലേലത്തിൽ വച്ചെങ്കിലും ആരും ലേലം കൊണ്ടില്ലായെന്നുളള ലേല സെക്ഷനിൽ നിന്നുളള റിപ്പോർട്ട് യോഗം പരിശോധിച്ചു. നിലവിൽ ഇത് പഞ്ചായത്തിന് നഷ്ടം ഉണ്ടാകുന്ന സാഹചര്യമാണെന്ന് യോഗം വിലയിരുത്തി . ആയതിനാൽ പ്രതിമാസം 750/- രൂപ വാടകയ്ക്ക് ടി കടമുറി അപേക്ഷകന് നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D21 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ 08/05/2022 തീയതിയിൽ അവസാനിക്കുന്നുവെന്ന് യോഗം വിലയിരുത്തി. ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിലേയ്ക്ക് ആവശ്യമായ നിയമപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/05/2022
|
#8 | D22 |
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കെ.എസ്സ്..ആർ.റ്റി.സി ബസ്സ് ഡിപ്പോയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി അണഞ്ഞു കിടക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. കാൽനടയാത്രക്കാർക്കും വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകുന്നതിന് ബസ്സ് കാത്ത് നിൽക്കുന്നവർക്കും വളരെ ഉപകാരപ്രദമായ പ്രസ്തുത ഹൈമാസ്റ്റ് ലൈറ്റ് കത്താത്തത് കാരണം പൊതു ജനങ്ങൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് യോഗം വിലയിരുത്തി . ആയതിനാൽ അടിയന്തിരമായി കെ.എസ്സ്..ആർ.റ്റി.സി ബസ്സ് ഡിപ്പോയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് മെയിൻറനൻസ് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
09/05/2022
|
#1 | D1 |
2022/2023 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചുവടെ പറയും പ്രകാരം നടത്തുന്നതിന് യോഗം തീരുമാനിച്ചു ആസൂത്രണ സമിതിയോഗം 10/05/2022 02:00 PM വര്‍കിംഗ് ഗ്രൂപ്പ് യോഗം 13/05/2022 10.00AM നിര്‍വ്വഹണ ഉദ്യോഗസ്ഥ യോഗം 12/05/2022 02:00 PM ഘടക സ്ഥാപന മേധാവികളുടെ യോഗം 12/05/2022 02:00 PM സ്റ്റാന്റിംഗ് കമ്മിറ്റി 13/05/2022 1:00:00 ഗ്രാമസഭാ യോഗങ്ങള്‍ ചേരുന്നതിന് മുമ്പ് പഞ്ചായത്ത് കമ്മിറ്റി 13/05/2022 2.00PM ഗ്രാമസഭാ യോഗങ്ങള്‍ 18/5/2022 to 22/5/2022 ഭിന്നശേഷി യോഗം 20/05/2022 10.00AM വര്‍കിംഗ് ഗ്രൂപ്പ് പൊതുയോഗം 23/05/2022 10:00 AM ആസൂത്രണ സമിതിയോഗം 2.00PM ഊരുകൂട്ടം 22/05/2022 10:00 AM സ്റ്റേക്ക് ഹോൾഡേഴ്സ് യോഗം / ബാങ്ക് 24/05/2022 02:00 PM സ്റ്റാന്റിംഗ് കമ്മിറ്റി 24/05/2022 11:00 AM പഞ്ചായത്ത് കമ്മിറ്റി 25/05/2022 11:00 AM സ്റ്റാറ്റസ് റിപ്പോര്‍ട്ട് 27/05/2022 വികസന രേഖ കരട് പദ്ധതി രേഖ സ്റ്റാന്റിംഗ് കമ്മിറ്റി 27/05/2022 11:00 AM പഞ്ചായത്ത് കമ്മിറ്റി 28/05/2022 11:00 AM വികസന സെമിനാര്‍ 23/06/2022 10:00 AM വര്‍കിംഗ് ഗ്രൂപ്പ് യോഗം 24/06/2022 11:00 AM സ്റ്റാന്റിംഗ് കമ്മിറ്റി 25/06/2022 11:00 AM അന്തിമ പദ്ധതി അംഗീകരിക്കൽ പഞ്ചായത്ത് കമ്മിറ്റി 26/06/2022 11:00 AM പ്രോജക്ട് ഡാറ്റ എൻട്രി 26/06/2022 മുതൽ
|
View |
|
09/05/2022
|
#2 | D1 |
സ്റ്റാൻറിംഗ് കമ്മിറ്റി തീരുമാനങ്ങൾ
|
സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനങ്ങൾ യോഗം അംഗീകരിച്ചു. മോണിറ്ററിംഗ് സമിതിയുടെ പ്രവർത്തനങ്ങൾ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി വിലയിരുത്തണം . പൊതുമരാമത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ സ്റ്റാൻഡിംഗ് കമ്മിറ്റി വിളിച്ചു ചേർത്ത് നിർദ്ദേശങ്ങൾ നൽകണം . ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉൾപ്പെട്ടു വരുന്ന വിഷയഗ്രൂപ്പുകളുടെ സ്റ്റാറ്റസ് റിപ്പോർട്ടുകൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
|
View |
|
09/05/2022
|
#3 | D1 |
കുടുംബശ്രീ
|
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന എൻറെ തൊഴിൽ എൻറെ അഭിമാനം പദ്ധതിയുടെ സർവ്വേയുടെ ഭാഗമായി പഞ്ചായത്ത് തല ക്യാംപയിൻറെ ഉദ്ഘാടനം നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
09/05/2022
|
#4 | D1 |
എം.ജി.എൻ.ആർ.ഇ.ജി.എസ്സ്
|
MGNRES പദ്ധതിയ്ക്കായി പഞ്ചായത്തിൻറെ തനത് ഫണ്ടിൽ നിന്നും ചെലവഴിച്ചിട്ടുളള അഡ്മിൻ, മെറ്റീരിയൽ തുക തിരികെ ലഭിക്കുന്നതിന് പ്രത്യേകം ബാങ്ക് അക്കൌണ്ട് തുടങ്ങണമെന്നുളള MGNRES , മിഷൻ ഡയറക്ടറുടെ 07/05/2022 തീയതിയിലെ കത്ത് യോഗം വിശദമായി ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും MGNRES -ന് അഡ്മിൻ ഫണ്ട് ഇനത്തിൽ ഇതിനോടകം ചെലവായിട്ടുളള തുക തിരികെ ലഭിക്കുന്നതിനായി MGNREGS Admin Fund എന്ന പേരിൽ PFMS platformൽ കാനറ ബാങ്കിന്റെ ആര്യനാട് ശാഖയിൽ പുതിയതായി അക്കൌണ്ട് തുടങ്ങുന്നതിന് അനുമതി നൽകുകയും ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
09/05/2022
|
#4 | D2 |
എം.ജി.എൻ.ആർ.ഇ.ജി.എസ്സ്
|
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി മുഖേന നടപ്പിലാക്കിയ മിനി എം.സി.എഫ് പദ്ധതിക്ക് ടെണ്ടർ പരസ്യം നൽകിയ ഇനത്തിൽ 7140/- രൂപ അനുവദിയ്ക്കണമെന്നുളള ദേശാഭിമാനി പബ്ലിക്കേഷൻസിൻറെ ബിൽ യോഗം പരിശോധിച്ചു .തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria