Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
13/06/2022
9(8)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അതോറിറ്റി മുഖേന പൈപ്പ് ലൈൻ നീട്ടി കണക്ഷൻ അനുവദിയ്ക്കുകയുണ്ടായി. ആയതിനാൽ ടി സ്ഥലങ്ങളിലുളള പൊതു ടാപ്പ് കണക്ഷൻ വിശ്ചേദിക്കുന്നതിനും പഞ്ചായത്തിൽ തുടർന്നുവരുന്ന സ്ട്രീറ്റ് ടാപ്പ് വാട്ടർ ചാർജ്ജ് ബില്ലുകളിൽ ആയത് കുറവ് വരുത്തുന്നതിനുമുളള നടപടി സ്വകീരിയ്ക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/06/2022
9(9)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ട്രാഫിക് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആയത് പ്രകാരമുളള പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനുമായി പോലീസ് അധികാരികൾ, വ്യാപാരി വ്യവസായികൾ , ഓട്ടോറിക്ഷാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 28/05/2022 തീയതിയിൽ ട്രാഫിക് കമ്മിറ്റി കൂടിയിരുന്നു. പ്രസ്തുത കമ്മിറ്റിയിൽ വന്ന നിർദ്ദേശ പ്രകാരം ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തിരമായി No Parking ബോർഡുകൾ എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരം ക്വട്ടേഷൻ ക്ഷണിച്ച് സ്ഥാപിക്കുന്നതിന് 31/05/2022 8(9) പ്രകാരം സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.ആയത്പ്രകാരം പ്രസ്തുത പ്രവർത്തിയ്ക്കായി ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. ക്രമനം പേര് ഒരു ബോർഡിൻറെ റേറ്റ് 1. അനൂപ്.എ 1850/- 2. അഭിരാജ്.ആർ.എസ്സ് 2000/- 3. ജയകുമാർ 1650/- മേൽപറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ജയകുമാർ-ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചും തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
13/06/2022
9(10)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിൽ താമസിക്കുന്നതും നിലവിൽ പഞ്ചായത്തിൽ ആശാ പ്രവർത്തകയായി സേവനമനുഷ്ടിക്കുന്നതുമായ ശ്രീമതി.ശോഭനയും കുടുംബവും ടിയാളുടെ വീട്ടിലെ കന്നുകാലിമാലിന്യം ഓടയിലേയ്ക്കും കുടിവെളള ജലസ്രോതസ്സിലേയ്ക്കും ഒഴുക്കി വിടുന്നതായി സൈറ്റ് പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുളളതും കൂടാതെ സി.എച്ച്.സി മെഡിക്കൽ ഓഫീസർ പരിശോധിച്ചു മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുളളതുമാണ്. വാർഡിൽ ശുചിത്വ പ്രവർത്തനങ്ങളും ആരോഗ്യ പ്രവർത്തനങ്ങളും ചെയ്യേണ്ട ആശാ പ്രവർത്തകയുടെ ഭാഗത്ത് നിന്നാണ് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുളള പ്രവർത്തനം ഉണ്ടായിട്ടുളളത് . ആയതിനാൽ പ്രസ്തുത വിഷയം ടിയാളോട് സംസാരിച്ച് പരിഹരിക്കകയോ പരിഹരിയ്ക്കപ്പെടാത്ത പക്ഷം ടിയാൾക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/06/2022
9(11)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് മെയ് മാസം നടത്തിയ വിവിധ മീറ്റിംഗുകളുടെ റിഫ്രഷ്മെൻറ് ചാർജ്ജിനത്തിൽ 6495/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ പ്രകാരം തുക അനുവദിച്ചത് യോഗം അംഗീകരിച്ച് സാധൂകരിച്ച് തീരുമാനിച്ചു.
Meeting Date
13/06/2022
9(12)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ഉഴമലയ്ക്കൽ പഞ്ചായത്ത് പരിധിയിൽ വരുന്ന പുളിമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റേഡിയോ ക്യോസ്ക് സംബന്ധിച്ച് ശ്രീ.ശശാങ്കൻ എന്നവർ നെടു.മുൻസിഫ് കോടതിയിൽ os235/22 നമ്പരായി ഫയൽ ചെയ്ത കേസിൻമേൽ പഞ്ചായത്തിന് വേണ്ടി ഹാജരാകുന്നതിന് ശ്രീ.അഡ്വ.ഖാസിം -നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/06/2022
9(13)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് പഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ ഇന്ത്യൻ വോയിലിൻറെ ബി.എസ്സ് ഇന്ത്യൻ സർവ്വീസസ് ഗ്യാസ് ഗോഡൌൺ സ്ഥിതി ചെയ്യുന്ന ആര്യനാട് വില്ലേജിൽ ബ്ലോക്ക് 47-ൽ റീസർവ്വെ 154/3 ൽ പെട്ട സർക്കാർ തരിശ്ശിലാണെന്നും ടി സ്ഥലം രാധാമണി ,പുലിക്കുഴി വീട് ,ഈഞ്ചപ്പുരി എന്ന വ്യക്തിയുടെ കൈവശത്തിലാണെന്നുമുളള ആര്യനാട് വില്ലേജ് ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത സ്ഥലം ടി വ്യക്തിയിൽ നിന്നും ഒഴിപ്പിച്ചെടുത്ത് പഞ്ചായത്തിൻറേതാക്കുന്നതിന് ആവശ്യമായ നിയമനടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/06/2022
9(14)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
2021 കൊറോണ സമയത്ത് പ്രവർത്തിച്ചിരുന്ന ആംബുലൻസിന് ടയർ മാറിയ ഇനത്തിൽ 5000/ - രൂപ അനുവദിയ്ക്കണമെന്നുളള അർജ്ജുൻ.യു.ജി , പാലസ്സ് ടയേഴ്സ് , ആര്യനാട് എന്നയാളുടെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/06/2022
9(15)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് തികച്ചും മലയോര പഞ്ചായത്താണ്. കേരളം വികസനത്തിന്റെ പാതയിൽ നിൽക്കുന്ന സാഹചര്യത്തിൽ, ഈ പഞ്ചായത്തും നിരവധി വികസനകാര്യങ്ങളുമായി മുന്നോട്ടു പോവുകയാണ്. കായികരംഗത്ത് ആര്യനാട് ഗ്രാമപഞ്ചായത്തിന് പ്രതീക്ഷിച്ച രീതിയിൽ എത്താൻ സാധിച്ചിട്ടില്ല. ചുരുക്കം കായികതാരങ്ങൾ ചില മേഖലയിൽ സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എന്നാൽ പ്രകൃതിദത്തമായ നദീതീരം ഉണ്ടെങ്കിലും, നീന്തൽ പരിശീലനത്തിന് വേണ്ടുന്ന നീന്തൽകുളം ഈ പഞ്ചായത്തിൽ നിലവിലില്ല. പഞ്ചായത്തിന്റെ അധീനതയിൽ പാലൈക്കോണം എന്ന സ്ഥലത്ത് 62 സെന്റ് ഭൂമി സ്വന്തമായിട്ടുണ്ട്. ആയതിനാൽ വിദഗ്ധമായ പരിശീലനം ലഭ്യമാക്കുന്നതിനും നീന്തൽ താരങ്ങളെ വാർത്തെടുക്കുന്നതിനും മേൽ പറഞ്ഞ സ്ഥലം കേന്ദ്രീകരിച്ച് ആധുനിക രീതിയിൽ ഒരു നീന്തൽ കുളം നിർമ്മിച്ചു കിട്ടുന്നതിന് വേണ്ട സഹായസഹകരണങ്ങൾ നൽകി സഹായിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് വിനയപൂർവ്വം അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/06/2022
9(16)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് - പറണ്ടോട് റോഡിൽ ചേരപ്പള്ളി ട്രാൻസ്ഫോർമറിന് സമീപം സമീപവാസികൾക്കും യാത്രക്കാർക്കും അപകടഭീക്ഷണിയായി നിൽക്കുന്ന വൻമരം മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള വാർഡ് മെമ്പറുടെ കത്ത് യോഗം ചർച്ച ചെയ്തു. അത്യധികം അപകടഭീക്ഷണിയിലുളള പ്രസ്തുത മരം പി.ഡബ്ല്യു.ഡി റോഡിലാണ് നിൽക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ അടിയന്തിരമായി ടി മരം മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് പി.ഡബ്ല്യു.ഡി അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
13/06/2022
9(17)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്നതും മുറിച്ചു മാറ്റുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുളളതുമായ ചുവടെ പറയുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു.യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. മാർക്കറ്റിനുള്ളിൽ ഐ.സി.ഡി.എസ്സ് ഓഫീസിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന ആഞ്ഞിലി, തേക്ക് എന്നീ മരങ്ങൾ ജയകുമാർ - 11000/- രമേശൻ.ആർ - 12000/- ശ്രീകുമാർ. എച്ച് - 10500/- 2. പഴയതെരുവ് എൽ.പി.സ്കൂളിലെ മാവ് ജയകുമാർ - 5000 രമേശൻ.ആർ - 6000/- ശ്രീകുമാർ. എച്ച് - 4500/- 3. കോട്ടയ്ക്കകത്തെ ബദാം മരം , ചൊക്കൻതീനിക്കടവിൽ വള്ളത്തിൽ മറിഞ്ഞു വീണ് കിടക്കുന്ന മരം എന്നിവ ജയകുമാർ - 5000 രമേശൻ.ആർ - 5500/- ശ്രീകുമാർ. എച്ച് - 4000/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ശ്രീകുമാർ .എച്ച്- ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. പ്രവർത്തി പൂർത്തിയാകുന്ന മുറയ്ക്ക് തുക അനുവദിയ്ക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
13/06/2022
9(18)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ കടകളും മുറികളും വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച ചുവടെ ചേർത്തിരിക്കുന്ന കരട് ബൈല യോഗം വായിച്ചു ചർച്ച ചെയ്തു അംഗീകരിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് വക കെട്ടിടങ്ങളും അവയിലെ മുറികളും വാടകയ്ക്ക് നൽകുന്നതിനുള്ള കരട് ബൈല 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 256-ാംവകുപ്പിലെ 1 –ാം ഉപവകുപ്പ്, 2005-ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആർജ്ജിക്കലും കയ്യൊഴിക്കലും) ചട്ടങ്ങളിലെ 7-ാം ചട്ടം, 1995- ലെ കേരള പഞ്ചായത്ത് രാജ് (ബൈലകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ എന്നിവയുമായി കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ആര്യനാട് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ കരട് ബൈല 1) ചുരുക്കപ്പേരും പ്രാരംഭവും 1. ഈ ബൈലയെ ആര്യനാട് ഗ്രാമപഞ്ചായത്ത് വക കെട്ടിടങ്ങളും അവയിലെ മുറികളും വാടകയ്ക്ക് നൽകുന്നതിനുള്ള ബൈല എന്ന പേരിൽ അറിയപ്പെടുന്നതാണ്. 2. ഈ ബൈല പഞ്ചായത്ത് ഡയറക്ടർ അംഗീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ് 2) നിർവചനങ്ങൾ :- ഈ ബൈലയിൽ സന്ദർഭം മറ്റൊരുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം:- 1. “ആക്ട്” എന്നാൽ 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് എന്നർത്ഥമാകുന്നു. 2. “സെക്രട്ടറി” എന്നാൽ ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നർത്ഥമാകുന്നു. 3. “പഞ്ചായത്ത്” എന്നാൽ ആര്യനാട് ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു. 4. “സർക്കാർ” എന്നാൽ കേരള സർക്കാർ എന്നർത്ഥമാകുന്നു. 5. “വകുപ്പ് ” എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു. 6. “ബൈല” എന്നാൽ ആക്ടിലെ256 വകുപ്പ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് ഉണ്ടാക്കുന്ന ബൈല എന്നർത്ഥമാകുന്നു. ഈ ബൈലയിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവചിച്ചിട്ടില്ലാത്തതുംഎന്നാൽ ആക്റ്റിൽ അവയ്ക്ക് നൽകിയിട്ടുള്ള അർഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 3) ആര്യനാട് ഗ്രാമപഞ്ചായത്ത് വക കെട്ടിടങ്ങളും അവയിലെ മുറികളും വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിനുള്ള അവകാശം 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയുംഈ ബൈലയിലെയും വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. 4) സർക്കാരിൽ നിന്നോ, മറ്റു മേലധികാരികളിൽ നിന്നോ കാലാകാലം പുറപ്പെടുവിക്കുന്ന ഉത്തരവുകളും നിബന്ധനകളും ഈ നിബന്ധനകളോടൊപ്പംഉഭയകക്ഷികൾക്കും ബാധകമായിരിക്കും 5) മുറികൾ കൈവശം വയ്ക്കാനുള്ള അവകാശം വർഷാ വർഷമോ അഥവാ പരമാവധി മൂന്ന് വർഷത്തിൽ കവിയാത്ത കാലത്തേക്കോ മാർച്ച് 31ന് അവസാനിക്കും വിധം പരസ്യ ലേലം മുഖേന ഉറപ്പിക്കുന്ന വാടകയുടെ അടിസ്ഥാനത്തിലായിരിക്കും നൽകുന്നത്. എന്നാൽ പ്രസ്തുത മുറികൾക്ക് ഏതെങ്കിലും നിർമ്മാണപ്രവർത്തനങ്ങൾ ലേലക്കാരന് നടത്തണമെങ്കിൽ പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങിയിരിക്കേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത ലീസ്അസാധുവാകുന്നതുമാണ്. 6) പഞ്ചായത്ത് കമ്മിറ്റിക്ക് യുക്തമെന്ന് തോന്നുന്ന പക്ഷം അധിക വാടക നിശ്ചയിച്ച് വീണ്ടും മുൻ വാടകക്കാരന് തന്നെ ലേലം മുറി വാടകയ്ക്ക് നൽകാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കും. എന്നാൽ അധിക വാടക നിലവിലുള്ള വാടക തുകയേക്കാൾ 5% അധികരിക്കാൻ പാടില്ല. 7) മൊത്തംലേല സംഖ്യയുടെ തുകയ്ക്ക് അനുസൃതമായി നിയമാനുസരണം ലേലക്കാരൻ സ്വന്തം ചെലവിൽ പഞ്ചായത്തുമായി ഉടമ്പടി ഒപ്പു വയ്ക്കേണ്ടതാണ്. പ്രസ്തുത ഉടമ്പടി 1994 പഞ്ചായത്ത് രാജ് ആക്ടിന് കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള ബന്ധപ്പെട്ട ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിലായിരിക്കേണ്ടതാണ്. 8) ആകെ കെട്ടിടങ്ങളിൽ/മുറികളിൽ 10% പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്കും , 5% വികലാംഗർക്കും (50 %-നു മുകളിൽ അംഗവൈകല്യമുള്ള), 5% വിധവകൾക്കും നീക്കി വയ്ക്കുന്നതും ഇപ്രകാരം അവർക്കായി സംവരണം ചെയ്തിട്ടുള്ളവ പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതുമാണ്. വിഭാഗത്തിൽപ്പെട്ടവർക്ക് പരസ്യലേലം മുഖേന നൽകാവുന്നതാണ്. എന്നാൽ അടുത്തുണ്ടാകുന്ന ഒഴിവ് ഈ വിഭാഗത്തിൽ പെട്ടവർക്കായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. പഞ്ചായത്ത് , പി.ഡബ്ല്യു.ഡി റോഡ് എന്നിവയ്ക്ക് അഭിമുഖമായി വരുന്ന പഞ്ചായത്തിൻറെ ഉടമസ്ഥതയിലുളള കടമുറികൾ കുടുംബശ്രീ തൊഴിൽ യൂണിറ്റുകൾക്ക് മുൻഗണനാ ക്രമം നൽകി പഞ്ചായത്ത് കമ്മിറ്റിക്ക് നേരിട്ട് അനുവദിയ്ക്കാവുന്നതാണ്. 9) ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതിലേക്ക് പ്രസിദ്ധപ്പെടുത്തുന്ന ലേലവ്യവസ്ഥകൾ പാലിക്കേണ്ടതാണ്. ഇതിൻപ്രകാരം ആവശ്യമായ തുകനിരതദ്രവ്യമായി ലേലം തുടങ്ങുന്നതിനുമുമ്പ് നൽകേണ്ടതാണ്. 10) ലേലം സ്ഥിരപ്പെടുത്താത്തവർക്ക് നിരതദ്രവ്യം തൽസമയം തന്നെ മടക്കിക്കൊടുക്കുന്നതാണ്. ലേലം സ്ഥിരപ്പെടുത്തിയവരുടെ നിരതദ്രവ്യം അവരുടെ പേരിൽ ലേല സെക്യൂരിറ്റിയായി പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കുന്നതായിരിക്കും. ആയതിന് യാതൊരു പലിശയും നൽകുന്നതല്ല. 11) ലേലം ചെയ്യുന്ന ഉദ്യോഗസ്ഥൻ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തിയാൽ ലേലം കൊണ്ടയാൾ അപ്പോൾ തന്നെ മൂന്ന് മാസത്തെ വാടക മുൻകൂറായി കെട്ടി വയ്ക്കേണ്ടതാണ്. ഈ സംഖ്യയ്ക്ക് യാതൊരു പലിശയും നൽകുന്നതല്ല. 12) ലേലവ്യവസ്ഥകൾ കൃത്യമായി പാലിക്കാത്ത പക്ഷം നിരതദ്രവ്യവും മൂന്നുമാസത്തെ മുൻകൂർ വാടകയും കൈവശക്കാരൻ ബാദ്ധ്യതകൾ തീർത്ത് മുറി തിരിച്ചേൽപ്പിക്കുമ്പോൾ മടക്കികൊടുക്കുന്നതാണ്. 13) ലേലം പഞ്ചായത്ത് അംഗീകരിച്ചാൽ ലേലക്കാരനെ വിവരം അറിയിക്കുന്നതും അറിയിപ്പിൽ പറയുന്ന തീയതി മുതൽ മുറി ഏറ്റുവാങ്ങേണ്ടതുമാണ്. മുറി ഏറ്റുവാങ്ങുന്നതിനു മുമ്പ് ലേലക്കാലത്തേക്ക് ആകെ വരുന്ന വാടക തുകയിൽ കുറയാത്ത, ലേല ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന സംഖ്യയ്ക്ക് സ്വന്തം പേരിലും ജാമ്യക്കാരന്റെ പേരിലോസോൾവൻസി സാക്ഷ്യപത്രം നൽകേണ്ടതും 7-ാം ഖണ്ഡിക പ്രകാരമുള്ള ഉടമ്പടി ലേലക്കാരന്റെ സ്വന്തം ചെലവിൽ എഴുതി രജിസ്റ്റർ ചെയ്തുതരേണ്ടതുമാണ്. 14) ലേലം കൊണ്ട വകയിൽ പഞ്ചായത്തിൽ അടയ്ക്കേണ്ട എല്ലാവിധ തുകകൾക്കും ലേലക്കാരനും അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കളും ഒറ്റയ്ക്കും കൂട്ടായും ഉത്തരവാദികളായിരിക്കുന്നതാണ്. 15) ലേലംസ്ഥിരപ്പെടുത്തിയ അറിയിപ്പു കിട്ടി നിശ്ചിത തീയതിക്കുള്ളിൽ നിയമപ്രകാരം ഉടമ്പടി വച്ച് മുറി ഏറ്റുവാങ്ങാത്ത പക്ഷം ലേലം ദുർബലപ്പെടുത്തുന്നതും ലേലക്കാരൻ പഞ്ചായത്തിലേക്ക് മുൻകൂർ കെട്ടിവച്ച് നിരതദ്രവ്യവും മൂന്നുമാസത്തെ മുൻകൂർ വാടകയും പിടിച്ചെടുത്ത് പഞ്ചായത്ത് ഫണ്ടിൽ മുതൽക്കൂട്ടുന്നതുമാണ്. കൂടാതെ മുറി വീണ്ടും ലേലം ചെയ്യുമ്പോൾ ലേലസംഖ്യ ആദ്യത്തേതിലും കുറവായാൽ തന്മൂലം പഞ്ചായത്തിന് സംഭവിക്കുന്ന നഷ്ടം ആദ്യത്തെ ലേലക്കാരനിൽ നിന്നും വസ്സൂലാക്കുന്നതിന് പഞ്ചായത്തിന് അധികാരമുണ്ടായിരിക്കുന്നതിനും ആയതിന് ആദ്യ ലേലക്കാരനും അയാളുടെ സ്വത്തുക്കളും ഉത്തരവാദിയായിരിക്കുന്നതുമാണ്. 16) മുറികളിൽ ഉപയോഗിക്കുന്ന ഉപകരണവസ്തുക്കളുടെയും വൈദ്യുതചാർജ് തുടങ്ങിയ മറ്റു ചിലവുകളം ലേലക്കാരൻ വഹിക്കേണ്ടതാണ്. 17) മുറികളിൽ നടത്തപ്പെടുന്ന കച്ചവടങ്ങൾക്ക് ലേലക്കാരൻ പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ പ്രത്യേക ലൈസൻസ് ആവശ്യമുള്ള സംഗതിയിൽ വാങ്ങിയിരിക്കേണ്ടതാണ്. 18) ലേലം കൊണ്ടയാൾ മുറിയുടെ പ്രതിമാസ വാടക അതാതു മാസം അഞ്ചാം തീയതിക്ക് മുമ്പായി പഞ്ചായത്തിൽ അടയ്ക്കേണ്ടതാണ്. വാടക യഥാസമയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിശ്ചിത തീയതി മുതൽ പണമടയ്ക്കുന്ന തീയതി ഉൾപ്പെടെയുള്ള കാലത്തേക്ക് പ്രതിമാസം 5% പിഴ പലിശയോ സഹിതം കൊടുക്കേണ്ട തുക അങ്ങനെയുള്ള നോട്ടീസയച്ച് തുക നൽകുന്നതിന് വീഴ്ചക്കാരനോട് ആവശ്യപ്പെടേണ്ടതും, അതിന് വീഴ്ചവരുത്തുന്ന സംഗതിയിൽ, സെക്രട്ടറി രേഖാമൂലമായ നോട്ടീസ് മൂലം കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം പലിശയോ പിഴപ്പലിശയോ സഹിതം കൊടുക്കേണ്ട തുക അങ്ങനെയുള്ള നോട്ടീസയച്ച് തുക നൽകുന്നതിന് വീഴ്ചക്കാരനോട് ആവശ്യപ്പെടേണ്ടതും, അതിനു വീഴ്ചവരുത്തുന്ന സംഗതിയിൽ അദ്ദേഹം ഉടൻ തന്നെ പരിസരങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടതും പോലീസിന്റെ സഹായത്തോടെയോ അല്ലാതെയോ അതിന്റെ കൈവശക്കാരനെയോ കൈവശക്കാരെയോ അവിടെ നിന്നും ഒഴിപ്പിക്കേണ്ടതും ആകുന്നു. 19) 18-ാം ഖണ്ഡിക പ്രകാരം,ആ പരിസരങ്ങൾഅടച്ചിട്ടാൽ തന്നെയും ലൈസൻസുകാരൻ ആ പരിസരം ഉപയോഗിക്കുന്നയാളുംകൈവശകാരനുമായിതുടരുന്നതും അവിടെയുള്ളവകകളുടെ സുരക്ഷയ്ക്ക്ഉത്തരവാദിയായിരിക്കുന്നതുമാകുന്നു. എന്നാൽ അയാൾ ആ പരിസരങ്ങൾ ബലമുപയോഗിച്ച് തുറക്കാനോ അവിടെ പുന:പ്രവേശിക്കാനോ പാടില്ലാത്തതുമാകുന്നു. 20) 18-ാം ഖണ്ഡിക പ്രകാരം, ഒരു പരിസരം സെക്രട്ടറി അടച്ചിടുമ്പോൾ അദ്ദേഹം നോട്ടീസ് വഴി നോട്ടീസിൽ പറഞ്ഞേക്കാവുന്ന സമയത്തിനുള്ളിൽ കൊടുക്കേണ്ട തുക കൊടുത്ത് തീർക്കുവാൻ ലൈസൻസുകാരനോട് നിർദ്ദേശിക്കേണ്ടതാണ്. 21) 20-ാം ഖണ്ഡിക പ്രകാരം, നോട്ടീസിൽ ആവശ്യപ്പെട്ട പ്രകാരമുള്ള തുക ലൈസൻസുകാരൻ അടയ്ക്കുന്നപക്ഷം, സെക്രട്ടറി ഉടൻതന്നെ അയാൾക്ക് ആ പരിസരങ്ങളുടെ കൈവശം വിട്ടു കൊടുക്കേണ്ടതും അയാൾ ആ തുക കൊടുത്ത് തീർക്കുവാൻ വീഴ്ച വരുത്തുകയാണെങ്കിൽ സെക്രട്ടറി ഉടൻതന്നെ ലൈസൻസ് റദ്ദാക്കേണ്ടതും റദ്ദാക്കികൊണ്ടുള്ള ഉത്തരവ് അയാളെ അറിയിക്കേണ്ടതും എന്തെങ്കിലും കാരണവശാൽ അയാൾ നേരിട്ട് ആ ഉത്തരവ് അറിയിക്കുവാൻ സാധിക്കാതിരിക്കുകയാണെങ്കിൽ അത് 18 ഖണ്ഡിക പ്രകാരം അടച്ചിട്ട പരിസരത്ത് പ്രസിദ്ധീകരിക്കേണ്ടതും അത് മതിയായ നോട്ടീസായി കരുതേണ്ടതുമാണ്. 22) 21-ാം ഖണ്ഡിക പ്രകാരം സെക്രട്ടറി ലൈസൻസ് റദ്ദാക്കിയിട്ടുള്ളിടത്ത് അദ്ദേഹം ലൈസൻസുകാരന് മുൻകൂട്ടി നോട്ടീസ് നൽകികൊണ്ടും പൊതുനോട്ടീസ് നൽകിയശേഷവും വിജ്ഞാപനം ചെയ്തിട്ടുള്ള ദിവസം ആ പരിസരങ്ങളിൽ കാണപ്പെട്ട വകകൾ ലേലം വഴിയോ അല്ലാതെയോ കൈ ഒഴിയേണ്ടതും അതിൽ നിന്നു കിട്ടുന്ന വരുമാനം ലൈസൻസുകാരനിൽ നിന്നും കിട്ടേണ്ട തുകയിലും വിൽപ്പനയോട് ബന്ധപ്പെട്ട മറ്റു ചാർജ്ജുകളിലും ചെലവുകളിലും തട്ടിക്കിഴിക്കേണ്ടതും ശിഷ്ടം എന്തെങ്കിലുമുണ്ടെങ്കിൽ അത് ലൈസൻസുകാരനിൽ നിന്ന് ഈടാക്കേണ്ട തുകയും വിൽപ്പനയോട് ബന്ധപ്പെട്ട മറ്റു ചാർജ്ജുകളിലും ചെലവുകളിലും കൊടുത്തുതീർക്കാനും അപ്രകാരമുള്ള വിൽപ്പനയിൽ നിന്നുള്ള വരുമാനം മതിയാകുന്നില്ലെങ്കിൽ ബാക്കി തുക ലൈസൻസുകാരനിൽ നിന്നും പഞ്ചായത്തിന് ലഭിക്കാനുള്ള നികുതികുടിശ്ശിക യെന്നപോലെ വസ്സൂലാക്കേണ്ടതാണ്. 23) മുറി ലേലം കൊണ്ടയാൾ യാതൊരു കാരണവശാലും മുറി മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. മുറി മറ്റൊരാൾക്ക് കൈമാറ്റം ചെയ്ത് കൊടുത്തിട്ടുള്ളതായി ഏതെങ്കിലും സമയത്ത് സെക്രട്ടറിക്ക് തോന്നുന്നുവെങ്കിൽ അങ്ങെനെയുള്ളആൾക്ക് കൊടുത്തിട്ടുള്ള ലൈസൻസ് അദ്ദേഹം ഉടൻ തന്നെ ഉത്തരവ് വഴി റദ്ദാക്കേണ്ടതും അതാതു സംഗതി പോലെ ആ കെട്ടിടമോ മുറിയോ ഇടമോ ഉപയോഗിക്കുകയും കൈവശം വച്ചിരിക്കുകയും ചെയ്യുന്ന ആളിനോടോ, ആളുകളോടോ ആ ഉത്തരവിൽ പറഞ്ഞിട്ടുള്ള സമയത്തിനുള്ളിൽ ഒഴിഞ്ഞുപോകുവാൻ നിർദ്ദേശിക്കുകയും ചെയ്യേണ്ടതുമാണ്. എന്നാൽ ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഉപയോഗിക്കന്നയാളേയോ കൈവശക്കാരനെയോ ഒഴിപ്പിക്കുകയും ചെയ്യുന്നതിന് മുമ്പ് സെക്രട്ടറി അങ്ങനെയുള്ള ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാൻ കാരണം എന്തെങ്കിലുമുണ്ടെങ്കിൽ നോട്ടീസിൽ പറഞ്ഞിരിക്കേണ്ട ന്യായമായ സമയത്തിനുള്ളിൽ കാരണം കാണിക്കാൻ അയാളോട് ആവശ്യപ്പെട്ടുകൊണ്ട് അയാൾക്ക് നോട്ടീസ് നൽകേണ്ടതാണ്. മേല്പറഞ്ഞ പ്രകാരമുള്ള ഉത്തരവ്, അതിൽ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളിൽപാലിച്ചില്ലെങ്കിൽ, സെക്രട്ടറി അങ്ങനെയുള്ള ആളെയോ, ആളുകളേയോആ കെട്ടിടത്തിൽ നിന്നോ, മുറിയിൽ നിന്നോ ഇടത്തിൽ നിന്നോ പോലീസ് സഹായത്തോടുകൂടിയോ അല്ലാതെയോ നീക്കം ചെയ്യേണ്ടതും ആ കെട്ടിടമോ, മുറിയോ, ഇടമോ അതാത് സംഗതി പോലെ അടച്ചിടേണ്ടതും ആകുന്നു. അതിനെ തുടർന്ന് ആ പരിസരത്ത് കാണപ്പെടുന്ന എല്ലാവസ്തുക്കളുംപഞ്ചായത്തിന്റെ വകയായിരിക്കുന്നതും അവയെ കയ്യൊഴിയേണ്ടതും അതിൽ നിന്നുള്ള വരുമാനം പഞ്ചായത്ത് ഫണ്ടിൽ വരവ് വയ്ക്കേണ്ടതുമാകുന്നു. 24) പഞ്ചായത്തിന്റെ രേഖാമൂലമായ അനുമതി കൂടാതെ മുറി ലേലം കൊണ്ടആൾക്ക്എടുപ്പിന് യാതൊരു വിധ ഭേദഗതിയും വരുത്താനോ കൂട്ടിച്ചേർക്കാനോ അവകാശം ഉണ്ടായിരിക്കുന്നതല്ല. മുറികളുടെ ചുമരുകൾക്കോ മറ്റ് അനുബന്ധ ഉപകരണങ്ങൾക്കോകേടുപാടുകൾ വരുത്തുന്ന വിധമോ വികൃതമാക്കുന്ന രീതിയിലോ (ചുവരെഴുത്തുകൾ, പരസ്യങ്ങൾ,പോസ്റ്ററുകൾ എന്നിവ, ഫിത്തികൾക്ക്കേടുപാടുണ്ടാക്കുന്ന ഉപ്പ് മുതലായ സാധനങ്ങൾ സംഭരിക്കുക) യാതൊരു പ്രവൃത്തിയും ലേലക്കാരൻ ചെയ്യാൻ പാടുള്ളതല്ല. ഇളക്കി മാറ്റാവുന്ന ബോർഡുകൾമാത്രമേ പരസ്യങ്ങളായി പ്രദർശിപ്പിയ്ക്കാൻ പാടുള്ളൂ. മേൽപ്പറഞ്ഞതിന് വിരുദ്ധമായി എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ ലേലക്കാരൻ അതിന് ഉത്തരവാദിയായിരിക്കുന്നതും ടിയാനിൽ നിന്നും പഞ്ചായത്ത് നിശ്ചയിക്കുന്ന നഷ്ടപരിഹാരം ഈടാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. കൊള്ള, തീപിടുത്തം, പ്രകൃതിക്ഷോഭം, ലഹള മുതലായ കാരണങ്ങളാൽ എന്തെങ്കിലും കഷ്ടനഷ്ടം സംഭവിച്ചാൽ പഞ്ചായത്ത് അതിന് ഉത്തരവാദിയായിരിക്കുന്നതല്ല. 25) പൊതുജനങ്ങളുടെ ആരോഗ്യത്തിനും താൽപര്യത്തിനുസുരക്ഷിതത്വത്തിനും ഹാനികരമായ സാധനങ്ങൾ പാൻപരാഗ്,ഗുഡ്ക മുതലായ നിരോധിത ഉൽപ്പന്നങ്ങൾ മുറികളിൽ സൂക്ഷിക്കുകയോ,പ്രദർശിപ്പിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യാൻ പാടില്ല. പഞ്ചായത്തിൽ നിന്നും ലൈസൻസ്/ അനുമതി വാങ്ങുന്ന കാര്യങ്ങൾക്ക് അല്ലാതെ മറ്റു കാര്യങ്ങൾക്കായി ലേലം കൊണ്ട മുറി ഉപയോഗിക്കാൻ പാടുള്ളതല്ല. 26) പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുംഹാനികരമാകുന്നതും പെട്ടെന്ന് തീ പിടിക്കുന്നതിന് സാധ്യതയുള്ളതുമായ പദാർത്ഥങ്ങൾ, അതായത് വെടിമരുന്ന്,പടക്കങ്ങൾ, പെട്രോൾ മുതലാളിയുടെ വ്യാപാരത്തിന് മുറി ഉപയോഗിക്കാൻ പാടുള്ളതല്ല. 27) ലേലം ഉറപ്പിക്കുന്നത് സംബന്ധിച്ചപരിപൂർണ്ണഅധികാരം പഞ്ചായത്തിൽ നിക്ഷിപ്തമായിരിക്കും. ലേലം നടത്തുമ്പോൾ ലേല സംഖ്യ മതിയാകാത്തതാണെന്ന് തോന്നിയാൽ ലേലം മാറ്റിവയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥനും പ്രസ്തുത ഉദ്യോഗസ്ഥൻ താൽക്കാലികമായി സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തി പുനർലേലത്തിന് വയ്ക്കാൻ പഞ്ചായത്തിനും അധികാരം ഉണ്ടായിരിക്കുന്നതാണ്. 28)ലേലക്കാരൻ ലേല നിബന്ധനകളോ ഉടമ്പടി വ്യവസ്ഥകളോ ലംഘിക്കുന്നതാകയാൽ അയാൾക്കെതിരെ ₹2000/-രൂപയിൽ കവിയാത്ത തുക പിഴ ചുമത്താനും ആദ്യ ലംഘനത്തിന് പിഴ ഈടാക്കിയ ശേഷം ലംഘനം തുടർന്നുകൊണ്ടിരിക്കുന്ന സംഗതിയിൽ അങ്ങനെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും ₹200/- കവിയാത്തവിധം പഞ്ചായത്ത് നിശ്ചയിക്കുന്ന തുക പിഴയായി ഈടാക്കാനും പഞ്ചായത്തിന് അധികാരമുണ്ടായിക്കുന്നതാണ്. അങ്ങനെ പിഴ ചുമത്തിയാൽ ആ സംഖ്യ ലേലക്കാരന്റെ സെക്യൂരിറ്റിയിൽ നിന്ന് പഞ്ചായത്ത് ഫണ്ടിൽ മുതൽ കൂട്ടാവുന്നതാണ്. അത്രയും സംഖ്യ ലേലക്കാരൻ അതു സംബന്ധിച്ച നോട്ടീസ് കിട്ടി 7 ദിവസത്തിനകം പഞ്ചായത്ത് ഫണ്ടിലൊടുക്കേണ്ടതാണ്. 29) നിലവിൽ വാടകയിനത്തിലോ മറ്റോ വീഴ്ചവരുത്തിയവരെ പിന്നീട് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല. 30) ലേലക്കാരൻ കാലാവധി തീരും മുമ്പെ ഒഴിഞ്ഞുപോകാൻ രേഖാമൂലം ആവശ്യപ്പെട്ടാൽ അയാളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റുംമുൻകൂർ വാടകയും പഞ്ചായത്തിൽ നിലനിർത്തിക്കൊണ്ട് പ്രസ്തുതലേലക്കാരന്റെ കാലാവധി അവസാനിക്കുമ്പോൾ പഞ്ചായത്തിൽ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾ തിട്ടപ്പെടുത്തി അത് ടി തുകയിൽ നിന്നും കുറവ് ചെയ്ത് ബാക്കി തുക ലേലക്കാരന്തിരിച്ചുനൽകുവാൻ പഞ്ചായത്തിന് അധികാരമുണ്ടായിരിക്കും. 31) മുറി ലേലത്തിൽ പിടിക്കുന്ന വ്യക്തി വ്യാപാരം/ഷോപ്പ് നടത്തുന്നതുമൂലം ഉണ്ടാകുന്ന മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേണ്ടതും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ പരിസരത്ത് കൂട്ടി ഇടുകയോ വലിച്ചെറിയുകയോ ചെയ്യാൻ പാടില്ലാത്തതാണ്. 32) ഏതെങ്കിലും കാരണവശാൽ ലേലക്കാരന്റെ വാടകകുടിശ്ശിക വരുത്തുന്നപക്ഷം പഞ്ചായത്തിന് പിരിഞ്ഞ് കിട്ടേണ്ട തുക കണക്കാക്കി ആയത് പഞ്ചായത്തിന് ലഭിക്കുന്ന നികുതി കുടിശ്ശികയെന്ന പോലെ വസൂലാക്കുകയോ, 1994 -ലെകേരള പഞ്ചായത്ത് രാജ് ആക്ടിലെസിവിൽ വ്യവഹാരമോ പ്രോസിക്യൂഷൻ മുഖാന്തിരമോ പിരിച്ചെടുക്കുന്നതിനോ പഞ്ചായത്തിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.
Meeting Date
31/05/2022
1(1)
Agenda
2022-23 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 80/22 ഹരിതശ്രീ ലൈഫ് കെയർ യൂണിറ്റ് എന്ന കെട്ടിടനിർമ്മാണം DR, RR, Foundation, Basement എന്നിവ ചെയ്ത് ഒരു നില കെട്ടിടത്തിനാണ് Proposal നൽകി എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാൽ Revise Estimate തയ്യാറാക്കിയപ്പോൾ കെട്ടിടം നിർമ്മാണം പൂർത്തിയാക്കുന്നതിന് നിലവിൽ വകയിരുത്തിയിരിക്കുന്ന തുക പര്യാപ്തമല്ല. പ്ലോട്ട് ഒരു ഭാഗം ഉയർന്നും ഒരു ഭാഗം താഴ്ന്നും ആയിരുന്നതിനാൽ സംരക്ഷണ ഭിത്തി നിർമ്മിച്ച്. ഫില്ലിംഗ് ചെയ്യേണ്ടി വരുന്നതിനാലും മൂന്ന് നില കെട്ടിടത്തിന്റെ അടിസ്ഥാനം നിർമ്മിക്കുന്നതിനും വസ്തുവിന്റെ ചരിവിനു അനുസൃതമായി ഫൗണ്ടേഷൻ നിർമ്മിക്കേണ്ടതിനാലും വകയിരുത്തിയിരിക്കുന്ന തുക കെട്ടിടനിർമ്മാണത്തിന് പര്യാപ്തമല്ലാത്തതാണെന്നും ആയതിനാൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിന് ഈ സാമ്പത്തിക വർഷത്തിൽ തുക അനുവദിക്കണമെന്നുമുളള എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവർത്തിയ്ക്കായി ഈ സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപ കൂടെ വകയിരുത്തുന്നതിന് തീരുമാനിച്ചു.
Meeting Date
31/05/2022
1(2)
Agenda
2022-23 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള 170/2022 റോഡ് കണക്ടിവിക്ടി മാപ്പ് തയ്യാറാക്കൽ എന്ന പദ്ധതി പ്രകാരം തയ്യാറാക്കിയ റോഡ് കണക്ടിവിക്ടി മാപ്പ് യോഗം അംഗീകരിച്ചു .
Meeting Date
31/05/2022
2(1)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി . തൊഴിൽദായക പദ്ധതികൾ ഏറ്റെടുക്കുന്നതിൻറെ ഭാഗമായി പൊതു ജനങ്ങളെ ബോധവാൻമാരാക്കുന്നതിന് വ്യവസായ വകുപ്പിൻറെ നേതൃത്വത്തിൽ വാർഡ് തല ശിൽപ്പശാലകൾ നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
31/05/2022
3(1)
Agenda
എം.ജി.എൻ.ആർ.ജി.എസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിലെ ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ (ജെ.പി.സി) റിട്ടെയർമെൻറ് ചടങ്ങിന് മൊമെൻറോ തയ്യാറാക്കിയതിന് 1300/- രൂപ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ്സ് അഡ്മിൻ ഫണ്ട് ലഭിയ്ക്കുന്ന മുറയ്ക്ക് തുക റീകൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
3(2)
Agenda
എം.ജി.എൻ.ആർ.ജി.എസ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2022/2023 വർഷത്തെ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന പ്രവർത്തി അടിയന്തിരമായി ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
4(1)
Agenda
റർബൻ മിഷൻ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ട്രൈബൽ മേഖലകളിലെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 3 കോടി 50 ലക്ഷം രൂപ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ ഫണ്ട് വകയിരുത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുളള പദ്ധതിയാണ് തേവിയാരുകുന്നു വാട്ടർ സപ്ലൈ പ്രോജക്ട്. തേവിയാരുകുന്ന് വാർഡിൽ കരമനയാറിന് ചേർന്നുള്ള താഴ്ന്ന പ്രദേശത്ത് ഫിൽട്രേഷൻ ഗ്യാലറി, കിണർ എന്നിവ നിർമ്മിച്ച് കരമനയാറിലെ ജലം ശുദ്ധീകരിച്ച് തേവിയാരുകുന്നിൽ ഉയർന്ന പ്രദേശത്ത് നിർമ്മിച്ചുവരുന്ന 5 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിൽ എത്തിക്കുന്നു. തുടർന്ന് എസ്സ്.റ്റി മേഖലളിൽ കുടിവെള്ള ക്ഷാമവും വരൾച്ചയും അതിരൂക്ഷമായിട്ടുള്ള പ്രദേശങ്ങളിലും പൈപ്പ് കണക്ഷൻ എത്താത്ത മറ്റു പ്രദേശങ്ങളിലും പ്രസ്തുത ടാങ്കിൽ നിന്നും കണക്ഷൻ നൽകി കുടിവെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ ടാങ്കിൻറെ നിർമ്മാണം പൂർത്തിയായി വരികയാണ്. എന്നാൽ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുവാൻ അനുവദിക്കാതെ പ്രദേശവാസിയായ ശ്രീ.സനൽകുമാർ എന്ന വ്യക്തി തടസ്സം നിൽക്കുകയാണ്. കരമനയാറിന് സമീപം കിണർ, ഗാലറി എന്നിവ നിർമ്മിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുളള സ്ഥലത്തേക്ക് ഇറങ്ങുവാൻ ട്രൈബൽ മേഖലയിൽ ഏകദേശം 60 വർഷം പഴക്കമുള്ള ഒരു പൊതുവഴിയുണ്ട്. ഈ പൊതുവഴി സനൽകുമാർ അനധികൃതമായി കയ്യേറി കൈവശം വച്ചിരിക്കുകയാണ്. ഈ പൊതുവഴി വിട്ടുനൽകണമെന്ന് പഞ്ചായത്ത് ഭരണസമിതി പലതവണ ശ്രീ.സനൽകുമാറിനെ നേരിൽകണ്ട് അഭ്യർത്ഥിച്ചെങ്കിലും നാളിതുവരെ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല . പ്രസ്തുത വിഷയം ഊരുകൂട്ടത്തിൽ ചർച്ച ചെയ്യപ്പെടുകയും എന്നാൽ ശ്രീ.സനൽകുമാറിൻറെ ഭാര്യയായ ശ്രീമതി.വിജിമോൾ പൊതുവഴി തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും പഞ്ചായത്തിൻറെ പദ്ധതിയ്ക്കായി തുറന്ന് നൽകില്ലെന്നുമുളള നിലപാട് ഊരുകൂട്ടത്തെ അറിയിച്ചു. എന്നാൽ ടിയാളും കുടുംബവും കയ്യേറിയിരിക്കുന്ന പൊതു വഴി തിരിച്ചുപിടിക്കുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഊരു നിവാസികൾ ഊരുകൂട്ടത്തിൽ തീരുമാനമെടുക്കുകയും ആയതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് പഞ്ചായത്ത് ഭരണസമിതിയോട് അഭ്യർത്ഥിക്കുകയും ചെയ്തു. 2020-ൽ കരാറിലേർപ്പെട്ട് നിർമ്മാണം ആരംഭിച്ച തേവിയാരുകുന്നു വാട്ടർ സപ്ലൈ പ്രോജക്ട് 2 വർഷം പിന്നിട്ടിട്ടും പൂർത്തിയാക്കാൻ സാധിക്കാതെ പകുതി വഴിയിലാണ്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പദ്ധതി തുക നഷ്ടമാകുകയും പഞ്ചായത്തിൻറെ വികസന പ്രവർത്തനത്തിന് തടസ്സമുണ്ടാകുകയും ചെയ്യുനനുർർ ആയതിനാൽ ടിയാനും കുടുംബവും അനധികൃതമായി കയ്യേറി കൈവശം വെച്ചിരിക്കുന്ന പ്രസ്തുത പൊതു വഴിയിലൂടെ തേവിയാരുകുന്നു വാട്ടർ സപ്ലൈ പദ്ധതിയ്ക്കായി ഏറ്റെടുത്തിട്ടുളള സ്ഥലത്തേയ്ക്ക് പ്രവേശിച്ച് പൈപ്പ് ലൈനും മറ്റു നിർമ്മാണപ്രവർത്തനങ്ങളും നടത്തുന്നതിനുളള അനുമതി ഉത്തരവ് നൽകുന്നതിനുളള നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
31/05/2022
4(2)
Agenda
റർബൻ മിഷൻ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള വിവിധ വാർഡുകളിൽ മിനിഹൈമാസ്റ്റ് സ്ഥാപിക്കൽ എന്ന പദ്ധതിക്ക് ഇ-ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചിരുന്നു. 1. കാണ്ടല എഞ്ചിനിയറിംഗ് കോർപ്പറേഷൻ ,എറണാകുളം - 2394020/- L1 2. A One Agencies , തിരുവനന്തപുരം -2615319/- L2 3. ഉഷാ ഇലക്ട്രോണിക്സ് സിസ്റ്റം , പാലക്കാട് - 2792108/- L3 4. സിഗ്മാസോൺ , നെടുമങ്ങാട് - 2839432/- L4 5.മാലിനി ഭവാനി കൃഷ്ണൻനായർ , തിരുവനന്തപുരം - 2970320/- L5 മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത് കാണ്ടല എഞ്ചിനിയറിംഗ് കോർപ്പറേഷൻ , എറണാകുളം - 23,94,020/- ആണെന്ന് യോഗം വിലയിരുത്തി . തിരുവനന്തപുരം ഗവ.എഞ്ചിനിയറിംഗ് കോളേജിൽ നിന്നുളള ലൈറ്റിൻറെ സാംമ്പിൾ ടെസ്റ്റ് റിസൾട്ടും യോഗം പരിശോധിച്ചു. ആയത് പ്രകാരം L1 ആയ കാണ്ടല എഞ്ചിനിയറിംഗ് കോർപ്പറേഷൻ , എറണാകുളം എന്ന സ്ഥാപനത്തിൻറെ ടെണ്ടർ അംഗീകരിച്ചും ടി സ്ഥാപനവുമായി കരാറിലേർപ്പെട്ട് നിയമാനുസൃത തുടർനടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
31/05/2022
4(3)
Agenda
റർബൻ മിഷൻ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ ഏറ്റെടുത്തിട്ടുളളതും വാപ്കോസ് സ്ഥാപനം നിർവ്വഹണ ഏജൻസിയുമായ ചുവടെ പറയുന്ന പദ്ധതികൾ പൂർത്തീകരിയ്ക്കുന്നത് സംബന്ധിച്ച് പലതവണ നോട്ടീസും മറ്റ് നിയമാനുസൃതപ്രകാരം അറിയിപ്പുകളും വാപ്കോസി ന് നൽകിയിട്ടും നാളിതുവരെ പ്രസ്തുത പദ്ധതികൾ പൂർത്തീകരിച്ചു പഞ്ചായത്തിന് കൈമാറിയിട്ടില്ലാത്തതിനാൽ ടി സ്ഥാപനം ഇതുവരെ ചെയ്തിട്ടുളള പ്രവർത്തികൾ പരിശോധിക്കുന്നതിനും ജോയിൻറ് വെരിഫിക്കേഷൻറെ അടിസ്ഥാനത്തിൽ നിയമാനുസരണം അനുവദിയ്ക്കാനുളള ബാക്കി തുക സ്ഥാപനത്തിന് അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. ആയതിനാൽ പ്രസ്തുത വർക്കുകൾ ജോയിൻറ് വേരിഫിക്കേഷൻ നടത്തുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ , റർബൻമിഷൻ പ്രോജക്ട് എഞ്ചിനിയർ, ബ്ലോക്ക് അസ്സിസ്സ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവരെ നിയോഗിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. Construction of Convergence Centre & Day care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/-
Meeting Date
31/05/2022
4(4)
Agenda
റർബൻ മിഷൻ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി 50 ലക്ഷം രൂപ വകയിരുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ് എന്ന സ്ഥാപനം നിർവ്വഹണ ഏജൻസിയുമായ Theviyarukunn Water Supply Project എന്ന പദ്ധതി പ്രസ്തുത സ്ഥാപനം യഥാസമയം പൂർത്തീകരിച്ചിട്ടില്ലായെന്ന് യോഗം വിലയിരുത്തി. പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട പ്രവർത്തികൾ പൂർത്തിയാക്കുന്നതിന് മുമ്പ് അവർ തന്നെ തയ്യാറാക്കി നൽകിയ ബില്ലിലെ തുക പ്രകാരം നിർവ്വഹണം നടത്താത്ത പ്രവർത്തികൾ ഉൾപ്പെട്ടു വന്നിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. റർബൻമിഷൻ അധികാരികളുടെ നേതൃത്വത്തിൽ കൂടിയ കമ്മിറ്റി പ്രസ്തുത പ്രവർത്തി ജോയിൻറ് വെരിഫിക്കേഷൻ നടത്തുന്നതിന് തീരുമാനിച്ചിരുന്നു .ആയതിനാൽ അടിയന്തിരമായി പ്രസ്തുത പ്രവർത്തി ജോയിൻറ് വെരിഫിക്കേഷൻ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
31/05/2022
5(1)
Agenda
സ്കൂൾ പ്രവേശനം
Decision
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. പഞ്ചായത്ത് തല സ്കൂൾ പ്രവേശനോൽസവം മീനാങ്കൽ ഹൈസ്കൂളിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
31/05/2022
6(1)
Agenda
സമ്പൂർണ്ണ ശുചിത്വപരിപാലനം
Decision
സമ്പൂർണ്ണ ശുചിത്വ പരിപാലനവുമായി ബന്ധപ്പെട്ട് വാർഡ്തല സാനിട്ടേഷൻ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് 04/06/2022 തീയതിയിൽ 2 മണിക്ക് എച്ച്.ഐ, ജെ.എച്ച്.ഐ , ജെ.പി.എച്ച് .എൻ എന്നിവരുടെ സംയുക്ത മീറ്റിംഗ് കൂടുന്നതിന് തീരുമാനിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ വാർഡിലും അടിയന്തിരമായി പൂർത്തിയാക്കണം ശുചിത്വ ജാഗ്രതാ ജാഥകൾ എല്ലാവാർഡിലും നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
31/05/2022
7(1)
Agenda
ബഹു. സർക്കാരിന്റെ വിവിധ പദ്ധതികൾ
Decision
ബഹു.സർക്കാരിൻറെ വിവിധ പദ്ധതികൾ സർക്കാർ നിർദ്ദേശ പ്രകാരം നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. തെളിനീരൊഴുകും നവകേരളം, അതിദാരിദ്ര്യ സർവ്വെ ,ഞങ്ങളും കൃഷിയിലേയ്ക്ക് , വാടിൽപ്പടി സേവന പദ്ധതി തുടങ്ങിയ പദ്ധതികളെ കുറിച്ച് അവലോകനം നടത്തി .പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട് വരുന്ന സർക്കാർ ഉത്തരവുകൾ പ്രകാരം തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
31/05/2022
8(1)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് KSRTC ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിവരുന്ന പുറുത്തിപാറ ബസ് സര്‍വീസ് ആരംഭിച്ചിട്ട് 36 വര്‍ഷത്തോളമായി. കൊറോണക്കാലത്ത് സർവ്വീസ് നിര്‍ത്തിവയ്ക്കുകയും തുടർന്ന് പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ 36 വര്‍ഷത്തോളമായി പുറുത്തിപ്പാറയില്‍ നിന്നും രാവിലെ 8.20-ന് ആര്യനാട് വഴി തിരുവനന്തപുരത്തേക്ക് നടത്തിവന്നിരുന്ന പ്രസ്തുത സര്‍വ്വീസ് ഇപ്പോള്‍ മരങ്ങാട് വഴി മാറ്റിയാണ് നടത്തുന്നത് . ഇതു മൂലം പൊതു ജനങ്ങൾ വളരെയധികം ദുരിതം അനുഭവിക്കുന്നു. ആര്യനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആര്യനാട് ആശുപത്രി , ബാങ്കുകൾ , മറ്റു പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് വരുന്നതിനായി ആര്യനാട് ഭാഗത്തേക്ക് എത്തുന്ന പൊതുജനങ്ങള്‍ക്ക് വളരെ ദുസ്സഹമായ അവസ്ഥയാണ് നേരിടേണ്ടി വരുന്നത് . ആയതിനാല്‍ പുറുത്തിപ്പാറയില്‍ നിന്നും രാവിലെ 8.20-ന് പുറപ്പെട്ട് ആര്യനാട് വഴി തിരുവനന്തപുരത്തേക്ക് നടത്തിവന്നിരുന്ന ബസ് സര്‍വ്വീസ് പുന.സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു..
Meeting Date
31/05/2022
8(2)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പഞ്ചായത്ത് റോഡുകൾ ഇട റോഡുകള്‍, നടപ്പാതകള്‍ എന്നിവ കയ്യേറി ഗതാഗത തടസ്സം ഉണ്ടാക്കുന്ന തരത്തില്‍ സ്വകാര്യ ഉപയോഗത്തിനായി നിർമ്മാണ സാധനങ്ങൾ ഇറക്കിയിടുന്നതും പാഴ്മരങ്ങള്‍, ചെടികള്‍ എന്നിവ വെച്ചു പിടിപ്പിച്ചിരിക്കുന്നതും ശിക്ഷാർഹമായ കുറ്റകരമാണ്. ആയതിനാൽ അതാത് വാർഡുകളുടെ ചുമതലയുളള ജീവനക്കാർ പ്രസ്തുത വിഷയത്തില്‍ അടിയന്തിരമായി സൈറ്റ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(3)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്ക് പ്രിൻറർ കാറ്റ്റിഡ്ജ് , കാബിൾ എന്നിവ വാങ്ങിയ ഇനത്തിൽ 2150/- അനുവദിയ്ക്കണമെന്നുളള ആര്യനാട് , ബ്ലൂ ചിപ്പ് സൊല്യൂഷൻസ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. ടെക്നിക്കൽ അസ്സിസ്സ്റ്റൻറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(4)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തേവിയാരുകുന്ന് വാർഡിൽ മീനാങ്കൽ തയ്ക്കാവ് മൺപുറം റോഡിൽ പോസ്റ്റ് നമ്പർ I/PM/128 മുതൽ I/PM/125/8/1 വരെയുളള പ്രദേശത്ത് സ്ട്രീറ്റ് മെയിൻ നീട്ടുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് തൊളിക്കോട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
31/05/2022
8(5)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഇറവൂർ വാർഡിൽ വാർഡ് ഓഫീസ്സായി പ്രവർത്തിക്കുന്ന കെട്ടിടത്തിൻറെ വാടയിനത്തിൽ 2022 മാർച്ച് മാസം മുതൽ മെയ് വരെയുളള വാടകയായ 2205/- രൂപ അനുവദിയ്ക്കണമെന്നുളള ഉഷാകുമാരി.പി-യുടെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(6)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മെയ് മാസം നടത്തിയ വിവിധ കമ്മിറ്റികളുടെ റിഫ്രഷ്മെൻറ് ചാർജ്ജിനത്തിൽ 7450/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(7)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ കൊടുങ്ങന്നി നിവാസികൾ സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു.കൊടുങ്ങന്നി റോഡിൽ നിന്നും ചൊക്കംതീനി കടവുവരെ പോകുന്ന തടം കൊടുങ്ങന്നി നിവാസികൾ ചേർന്ന് പുനർ നിർമ്മിയ്ക്കുന്നതിനും പ്രസ്തുത സ്ഥലത്ത് തടസ്സമായി നിൽക്കുന്ന ഒരു കലുങ്ക് നീക്കം ചെയ്യുന്നതിനുളള അനുമതിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത സ്ഥലം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(8)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ബഹു. സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ അർഹരായ ഭവനരഹിർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബഹു.സർക്കാർ നിർദ്ദേശം നൽകിയിടുണ്ട്. ആയത് പ്രകാരം ഭവനരഹിതരുടെ പുനരധിവാസത്തിന് ഉപയോഗിക്കുന്നതിലേയ്ക്ക് പഞ്ചായത്ത് കണ്ടെത്തിയ ചുവടെ പറയുന്ന പുറമ്പോക്ക് പ്രദേശങ്ങൾ സർവ്വെ നടത്തി അളന്ന് തിട്ടപ്പെടുത്തി നൽകണമെന്ന് ബഹു.തഹസീൽദാരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
31/05/2022
8(9)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ട്രാഫിക് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ആയത് പ്രകാരമുളള പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനുമായി പോലീസ് അധികാരികൾ, വ്യാപാരി വ്യവസായികൾ , ഓട്ടോറിക്ഷാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി 28/05/2022 തീയതിയിൽ ട്രാഫിക് കമ്മിറ്റി കൂടിയിരുന്നു. പ്രസ്തുത കമ്മിറ്റിയിൽ വന്ന നിർദ്ദേശ പ്രകാരം ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തിരമായി No Parking ബോർഡുകൾ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത പ്രവർത്തിയ്ക്കായി എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരം ക്വട്ടേഷൻ ക്ഷണിച്ച് നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ വാല്യുവേഷൻ പ്രകാരം തുക അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(10)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോട്ടയ്ക്കകം 14 -ാം വാർഡിൽ ആര്യനാട് , ഗോകുലത്തിൽ,ശ്രീമതി.ജയകുമാരിയുടെ അപേക്ഷ യോഗം വായിച്ച് ചർച്ച ചെയ്തു. ടിയാൾ വീട് വയ്ക്കുന്ന സ്ഥലത്ത് വീട്ടിലേയ്ക്ക് ഇറങ്ങുന്ന വഴിയിൽ പഞ്ചായത്ത് നിർമ്മിച്ച കമ്പിവേലിയുണ്ടെന്നും പ്രസ്തുത കമ്പി വേലി 1.5 മീറ്റർ മുറിച്ചു നൽകണമെന്നും കമ്പി വേലി മുറിച്ചു നൽകുന്നതിന് പഞ്ചായത്ത് നിഷ്കർഷിക്കുന്ന നഷ്ടപരിഹാര തുക അടച്ചുകൊള്ളാമെന്നും ആയതിനാൽ ഇത് സംബന്ധിച്ചുളള നടപടികൾ സ്വീകരിയ്ക്കണമെന്നുമുളള ടിയാളുടെ അപേക്ഷ പരിശോധിച്ചു നിയമപരമായ തുടർനടപടി സ്വകീരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(11)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പബ്ലിക് ലൈബ്രറിയെ ലൈബ്രറി കൌൺസിലുമായി അഫിലിയേറ്റ് ചെയ്യുന്നതിനുളള നിയമപരമായ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(12)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ഠൌൺ വാർഡിൽ പ്രവർത്തിക്കുന്ന 25 -ം നമ്പർ അംഗൻവാടി കെട്ടിടം 2 നിലയുളളതാണ്. ആയതിനാൽ പ്രസ്തുത കെട്ടിടത്തിൻറെ മുകളിലത്തെ നിലയ്ക്ക് കെട്ടിട നമ്പർ അനുവദിച്ച് പ്രത്യേക ഇലക്ട്രിക് കണക്ഷൻ എടുക്കുന്നതിനുളള നിയമപരമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(13)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട്ഗ്രാമപഞ്ചായത്തിലെഐത്തിചേരപ്പള്ളിറോഡ്സഞ്ചാരയോഗ്യമാക്കണമെന്നുളള 68-ാം നമ്പർ ബൂത്ത് പ്രദേശവാസികളുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് വാർഡിലെ ഗ്രാമസഭ ,വർക്കിംഗ് ഗ്രൂപ്പ് എന്നിവയിൽ ചർച്ച ചെയ്ത് നിർദ്ദേശമായി വരുന്ന മുറയ്ക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടിൻറെ ലഭ്യതയനുസരിച്ച് പ്രസ്തുത റോഡ് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു.
Meeting Date
31/05/2022
8(14)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പുനലാൽ കണിയാർകോണം തടത്തരികത്ത് വീട്ടിൽ ശ്രീമതി.പുഷ്പമല്ലികയുടെ അപേക്ഷ യോഗം പരിശോധിച്ചു. റിപ്പോർട്ട് പ്രകാരം പളളിവേട്ട വാർഡിൽ അരത്താൻകുഴി റോഡിൽ ടിയാളുടെ ഉടമസ്ഥതയിലുളള വസ്തുവിൽ വഴിയോട് ചേർന്നുളള തോടിൻറെ ഭിത്തി അപേക്ഷകൻറെ ചെലവിൽ കെട്ടുന്നതിനുളള അനുമതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത വാർഡിലെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിന് അനുമതി നൽകി യോഗം തീരുമാനിച്ചു.
Meeting Date
31/05/2022
8(15)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോട്ടയ്ക്കകം വാർഡിൽ കാവൽപ്പുര കുഴിവിള റോഡിൽ സമീപവാസിയുടെ വീട്ടിനും ഇലക്ട്രിക്കൽ ലൈൻ കമ്പികളിലേയ്ക്കം ചാഞ്ഞ് വളരെ അപകടാവസ്ഥയിൽ നിൽക്കുന്ന ബദാം മരവും കോട്ടയ്ക്കകം വാർഡിൽ ചൊക്കൻതീനി കടവിലെ കടത്തു വളളത്തിൽ മഴക്കെടുതിയിൽ മറിഞ്ഞു വീണ് കിടക്കുന്ന മരവും മുറിച്ചു മാറ്റുന്നതിനും തുടർന്ന് വാല്യുവേഷൻ എടുത്ത് നിയമപരമായ നടപടികളിലൂടെ ലേലം ചെയ്ത് നൽകുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(16)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിലേയ്ക്ക് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. Sl.No Name Stage 1 & 2 1. TQ Service , Palakkad 30000/- 2. EQ Cert Private Limited , Palakkad 55000/- 3. Genesis Evaluation Pvt ltd, Palakkad 41300/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത TQ Service , Palakkad -ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
31/05/2022
8(17)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്നതും മുറിച്ചു മാറ്റുന്നതിന് തീരുമാനം കൈക്കൊണ്ടിട്ടുളളതുമായ ചുവടെ പറയുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. മാർക്കറ്റിനുള്ളിൽ ഐ.സി.ഡി.എസ്സ് ഓഫീസിനോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന ആഞ്ഞിലി, തേക്ക് എന്നീ മരങ്ങൾ 2. പഴയതെരുവ് എൽ.പി.സ്കൂളിലെ മാവ് 3. കോട്ടയ്ക്കകത്തെ ബദാം മരം , ചൊക്കൻതീനിക്കടവിൽ വള്ളത്തിൽ മറിഞ്ഞു വീണ് കിടക്കുന്ന മരം എന്നിവ
Meeting Date
31/05/2022
8(18)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കെ.എസ്സ്..ആർ.റ്റി.സി ബസ്സ് ഡിപ്പോയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി അണഞ്ഞു കിടക്കുന്നതിനാൽ കാൽനടയാത്രക്കാർക്കും വിവിധ സ്ഥലങ്ങളിലേയ്ക്ക് ജോലിയ്ക്ക് പോകുന്നതിന് ബസ്സ് കാത്ത് നിൽക്കുന്നവർക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും ആയതിനാൽ പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ പ്രസ്തുത ഹൈമാസ്റ്റ് ലൈറ്റ് അടിയന്തിരമായി മെയിൻറനൻസ് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് 16/05/2022 തീയതിയിലെ 8(22) തീരുമാന പ്രകാരം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.ആയത് പ്രകാരം ഹൈമാസ്റ്റ് ലൈറ്റ് മെയിൻറനൻസ് പ്രവർത്തി പൂർത്തിയാക്കി 5000/ -രൂപ പണിക്കൂലിയുൾപ്പെടെ ലഭ്യമായ 13232/- യുടെ ബിൽ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/05/2022
5(2)
Agenda
Rurban Mission പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Electrification of Girinagar Gramakendram F¶ ]²Xn¡v AE,Lsgd kaÀ¸n¨ 1,69,792/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 1,69,792/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ss^\ð _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
26/05/2022
5(3)
Agenda
Rurban Mission പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Electrification of Eravoor Gramakendram F¶ ]²Xn¡v AE,Lsgd kaÀ¸n¨ 99,258/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 99,258/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ss^\ð _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
26/05/2022
5(4)
Agenda
Rurban Mission പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും ബ്ലോക്ക് അസ്സിസ്സ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നിർവ്വഹണഉദ്യോഗസ്ഥയുമായ Aryanad CHC Pharmacy Renovation F¶ ]²Xn¡v 185326/ രൂപയുടെ പാർട്--ബിൽ സമർപ്പിച്ചിരിക്കുന്നത് യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത പ്രവർത്തി ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്നതിനാൽ പദ്ധതി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് മോണിറ്റർ ചെയ്ത് മോണിറ്ററിംഗ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
26/05/2022
6(1)
Agenda
തൊഴിൽ സംരംഭകത്വ സഹായ പദ്ധതികൾ
Decision
ബഹു.സർക്കാർ 2022 വർഷം സംരംഭകത്വ വർഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സഹായകരമായ ബാങ്ക് ലിങ്ക്ഡ് സബ്സിഡി പദ്ധതികൾ ജനങ്ങളിൽ എത്തിയ്ക്കുന്നതിനായി ബോധവൽക്കരണ പരിപാടി നടത്തുന്നതിന് തീരുമാനിച്ചു. വ്യവസായ വകുപ്പു മുഖേന നടപ്പിലാക്കുന്ന സാധ്യമായ എല്ലാ പദ്ധതികളും ആര്യനാട് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
26/05/2022
7(1)
Agenda
സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്കരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ ജലസംരക്ഷണ ക്യാമ്പയിൻറെയും മഴക്കാല പൂർവ്വ ശുചീകരണത്തിൻറെയും ഭാഗമായി മെയ് 29,30,31 തീയതിയകളിൽ ശുചിത്വ ക്യാമ്പയിൻ നടത്തുന്നതിന് യോഗം തീരുമാനിച്ചു. 1. 29/05/2022 ന് - വീടുകളിൽ ശുചീകരണം നടത്തണം 2. 30/05/2022 ന് - സർക്കാർ ഓഫീസും പരിസരവും ശുചീകരണം നടത്തണം 3. 31/05/2022 ന് - വാർഡുകളിലെ പൊതു ഇടങ്ങളിൽ ശുചീകരണം നടത്തണം മേൽ പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/05/2022
7(2)
Agenda
സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്കരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വ ജലസംരക്ഷണ ക്യാമ്പയിൻറെയും മഴക്കാല പൂർവ്വ ശുചീകരണത്തിൻറെയും ഭാഗമായി മെയ് 29,30,31 തീയതിയകളിൽ ശുചിത്വ ക്യാമ്പയിൻ നടത്തുന്നതിന് 18 വാർഡുകളിലേയ്ക്കും ക്ലോത്ത് ബാനർ പ്രിൻറ് ചെയ്ത് നൽകുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/05/2022
8(1)
Agenda
വാതിൽപ്പടി സേവനം
Decision
വാതിൽപ്പടി സേവനപദ്ധതിയ്ക്കായി കണ്ടെത്തിയ ഗുണഭോക്താക്കളുടെ ലിസ്സ്റ്റ് പുന.പരിശോധിയ്ക്കുന്നതിന് തീരുമാനിച്ചു.
Meeting Date
26/05/2022
9(1)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഠൌൺ വാർഡിൽ പ്രവർത്തിക്കുന്ന വെറ്റിനറി ആശുപത്രി കെട്ടിടത്തിന് മുകളിലൂടെ ചാഞ്ഞ് ആശുപത്രിയ്ക്ക് അപകട ഭീഷണിയായി നിൽക്കുന്ന ആഞ്ഞിലി മരം , ICDS ഓഫീസിലേയ്ക്ക് ചാഞ്ഞ് വളരെ അപകടകരമായി നിൽക്കുന്ന തേക്ക് മരം എന്നിവ മുറിയ്ക്കുന്നതിന് 24/05/2022 തീയതി കൂടിയ പ്രാദേശിക ട്രീ കമ്മിറ്റി തീരുമാനിച്ചിരുന്നു. ആയതിൻറെ അടിസ്ഥാനത്തിൽ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി മരം മുറിച്ചിടുന്നതിനും തുടർന്ന് വാല്യുവേഷൻ എടുത്ത് ലേലം ചെയ്യുന്നതിനുളള നിയമപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/05/2022
9(2)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല , മൈലമൂട് തടത്തരികത്ത് വീട്ടിൽ ശോഭ.വി എന്ന വ്യക്തി 102550601107 നമ്പർ വിധവാ പെൻഷൻ ഗുണഭേക്താവായിരുന്നു. ടിയാൾക്ക് 19/06/2020-ൽ മ്യൂസിയം മൃഗശാല വകുപ്പിൽ സ്വീപ്പർ തസ്തികയിൽ ജോലി ലഭിച്ചതിനാൽ പെൻഷൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടിയാൾ സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ജോലി ലഭിച്ച ശേഷവും 09/2020 മുതൽ 01/2022 വരെയുളള കാലയളവിൽ പെൻഷൻ തുകയായി 31300/- രൂപ ടിയാൾ കൈപ്പറ്റിയിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഈ തുക പെൻഷൻ തുക വിതരണം ചെയ്യുന്ന ബാങ്ക് അക്കൌണ്ടിലേയക്ക് അടയക്കേണ്ടതുണ്ട് . പ്രസ്തുത തുക ഒരുമിച്ച് അടയ്ക്കാൻ കഴിയില്ലായെന്നും ഗഡുക്കളായി അടയ്ക്കുന്നതിനുളള അനുമതി നൽകണമെന്നുമുളള ടിയാളുടെ അപേക്ഷ പരിഗണിച്ച ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ ശുപാർശ യോഗം അംഗീകരിച്ചു. അനധികൃതമായി ടിയാൾ കൈപ്പറ്റിയ തുക 3 മാസം കൊണ്ട് 3 തുല്യ ഗഡുക്കളായി അടച്ചു തീർക്കുന്നതിന് യോഗം അനുമതി നൽകി തീരുമാനിച്ചു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.