13/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ ഏറ്റെടുത്തിട്ടുളളതും വാപ്കോസ് സ്ഥാപനം നിർവ്വഹണ ഏജൻസിയുമായ പദ്ധതികൾ പൂർത്തീകരിയ്ക്കുന്നത് സംബന്ധിച്ച് പലതവണ നോട്ടീസും മറ്റ് നിയമാനുസൃതപ്രകാരം അറിയിപ്പുകളും വാപ്കോസി ന് നൽകിയിട്ടും നാളിതുവരെ പ്രസ്തുത പദ്ധതികൾ പൂർത്തീകരിച്ചു പഞ്ചായത്തിന് കൈമാറിയിട്ടില്ലായെന്ന് യോഗം വിലയിരുത്തി . തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് എന്ന പദ്ധതിക്ക് ചെയ്യാത്ത പ്രവർത്തികൾക്കും ബിൽ സമർപ്പിച്ചിരിക്കുന്നുവെന്ന സംശയം നിലനിൽക്കുന്നതിനാൽ ബിൽ തുക മാറി നൽകാൻ സാധിയ്ക്കില്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. കൂടാതെ മറ്റ് പ്രവർത്തികളായ Construction of Convergence Centre & Day care Building , Construction of APJ Abdulkalm Mini Stadium തുടങ്ങിയ പ്രവർത്തികളിലെല്ലാം ഇത്തരത്തിൽ വന്നിട്ടുളള അപാകതൾ പല ആവർത്തി രേഖാമൂലവും അല്ലാതെയും ചൂണ്ടി കാണിച്ചിട്ടും പരിഹാരം കാണാത്ത സാഹചര്യം യോഗം വിലയിരുത്തി. മാത്രമല്ല യഥാവിധി പ്രവർത്തി നടത്തിയോ എന്ന് പരിശോധിയ്ക്കുന്നതിലേയ്ക്ക് നിയോഗിച്ച Joint Verification Committee - യുടെ റിപ്പോർട്ട് സമയബന്ധിതമായി നിലവിൽ ലഭിച്ചിട്ടില്ല. ടി പ്രവർത്തികളിൽ അവ്യക്തത നിലനിൽക്കുയുമാണ്. ആയതിനാൽ പ്രസ്തുത സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//