13/06/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 82/22 സ്കൂളുകളുടെ നവീകരണം എന്ന പദ്ധതി ടെണ്ടർ നടപടികളിലൂടെ ബീനാറാണി.എസ്സ് എന്ന വ്യക്തിയാണ് കരാറെടുത്തത്. 07/01/2022 തീയതി ടിയാൻ എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുമായി കരാറിലേർപ്പെട്ടെങ്കിലും നാളിതുവരെ പ്രവർത്തി പൂർത്തിയാക്കുന്നതിനുളള യാതൊരു നടപടിയും നടത്തിയിട്ടില്ലായെന്ന് യോഗം വിലയിരുത്തി. 2022 മാർച്ച് 31 ന് മുമ്പ് പൂർത്തിയാക്കണമെന്ന് ആശ്യപ്പെട്ടിട്ടും നടക്കാത്ത സാഹചര്യത്തിൽ പദ്ധതി സ്പിൽ ഓവർ ആക്കുകയുണ്ടായി. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അടിയന്തിരമായി ചെയ്യേണ്ട പ്രസ്തുത പ്രവത്തികൾ യഥാക്രമം നടപ്പിലാക്കി പൂർത്തിയാക്കുന്നതിന് പല ആവർത്തി അറിയിപ്പ് നൽകിയെങ്കിലും സ്കൂൾ തുറന്നിട്ടും വർക്കുകൾ പൂർത്തിയാക്കാതെ ഗുരുതര വീഴ്ച്ച വരുത്തി പഞ്ചായത്തിനെ പ്രതിസന്ധിലാക്കുകയാണുണ്ടായത്. ആയതിനാൽ ടിയാനെ കരിംപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//