Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു.സർക്കാരിൻറെ 28/05/2022 തീയതിയിലെ സ.ഉ(കൈ) നം .29/2022/വനം , 31/05/2022 തീയതിയിലെ സ.ഉ(കൈ) നം .239/2022/വനം എന്നീ ഉത്തരവുകൾ പ്രകാരം ജനവാസ മേഖലകളിൽ ജനങ്ങളുടെ സ്വത്തിനും ജീവനും കാർഷിക വൃത്തിയ്ക്കും നാശം വരുത്തുന്ന കാട്ടു പന്നികളെ അനുവദനീയ മാർഗ്ഗങ്ങളിലൂടെ കൊല്ലുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം തിരുവനന്തപുരം , പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണസർവേറ്റർ (വൈർഡ് ലൈഫ്) & ചീഫ് വൈൽഡ് ലൈഫ് വാർഡൻ -ൻറെ 31/05/2022 -ലെ KFDHQ/3331/2021-CWW/WL11 ഉത്തരവ് പ്രകാരവും 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 4(1) (bb) പ്രകാരവും പഞ്ചായത്ത് പ്രസിഡൻറിനെ ഓണററി വൈൽഡ് ലൈഫ് വാർഡനായും പഞ്ചായത്ത് സെക്രട്ടറിയെ പ്രസ്തുത നിയമത്തിലെ സെക്ഷൻ 4(1) (c) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായും തുടർ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//