Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
26/12/2022
5(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പാലൈക്കോണം വാർഡിൽ ഗണപതിയാംകുഴി റോഡരികത്ത് വീട്ടിൽ താമസിക്കുന്നതും പാലിയേറ്റീവ് കെയർ പദ്ധതിയിൽ ഉൾപ്പെട്ട രോഗിയുമായ ശ്രീമതി.ഗിരിജ ആഹാരം പാചകം ചെയ്യാൻ സാധിയ്ക്കാതെ ഒറ്റപ്പെട്ടു ജീവിക്കുന്നുവെന്നും പാഥേയം പദ്ധതിയിൽ ഉൾപ്പെടുന്നതിനുമുളള നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള വാർഡ് മെമ്പറുടെ കത്ത് യോഗം അംഗീകരിച്ചു. ശ്രീമതി.ഗിരിജ -യെ പാഥേയം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം കുടുംബശ്രീയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കൂടാതെ പാഥേയം , ആശ്രയ പദ്ധതിയിൽ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി പ്രസ്തുത പദ്ധതികൾക്കായി നിലവിൽ എടുത്തിട്ടുളള ഗുണഭോക്തൃ ലിസ്റ്റ് ഫീൽഡ് തല വിസിറ്റ് നടത്തി പരിശോധിയ്ക്കുന്നതിന് 29/06/2022 തീയതിയിൽ നിയോഗിച്ച സബ്കമ്മിറ്റിയിലെ അംഗങ്ങളായ സിഡിഎസ്സ് ചെയർപേഴ്സൻ , അസ്സി.സെക്രട്ടറി , വി.ഇ.ഒ , ജെൻറർ ആർ.പി , ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൻ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/12/2022
6(1)
Agenda
MGNREGS
Decision
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതി പ്രകാരം തൊഴിൽ കാർഡ് എടുത്തിട്ടുളള തൊഴിലുറപ്പ് തൊഴിലാളികളെല്ലാവരും ആധാർ സീഡിംഗ് നടത്തി പൂർത്തിയാക്കുന്നതിന് നിർദ്ദേശം ലഭിച്ചിട്ടുളളതിനാൽ വാർഡ് മെമ്പർമാരുടെ സഹായത്തോടെ പ്രസ്തുത പ്രവർത്തി അടിയന്തിരമായി പൂർത്തിയാക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/12/2022
7(1)
Agenda
ഗ്രാമഭവനുകളുടെ പ്രവർത്തനം
Decision
വാർഡ് ഓഫീസുകളുടെ പ്രവർത്തനം ആരംഭിയ്ക്കുന്നതിൻറെ ഭാഗമായി ഗ്രാമഭവനുകളിൽ സഹായിയായി പ്രതിഫലം കൂടാതെ പ്രവർത്തിയ്ക്കുന്നതിന് തെരെഞ്ഞടുത്ത 38 പേർക്ക് കിലയുടെ നേതൃത്വത്തിൽ ജനുവരി 4, 5 തീയതികളിൽ വട്ടിയൂർക്കാവ് ഐ.എൽ.ഡി.എം- ൽ വെച്ച് പരിശീലനം നൽകുന്നതിന് തീരുമാനിച്ചു. ആയതിലേയ്ക്ക് വേണ്ടുന്ന തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
Meeting Date
26/12/2022
8(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാർക്കറ്റിൽ പൊതു ജനങ്ങളുടെ ജീവന് ഭീക്ഷണിയായി നിന്നതിനെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം മുറിച്ചിട്ട ആഞ്ഞിലി കക്ഷണം ഫോറസ്സ്റ്റ് വാല്യുവേഷൻ തുകയായ 54502/- പ്രകാരം 15/10/2022, 07/11/2022 , 25/11/2022 എന്നീ തീയതികളിൽ ലേലം ചെയ്തെങ്കിലും ആരും ലേലം കൊണ്ടില്ല. തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം ക്വട്ടേഷൻ ക്ഷണിയ്ക്കുകയും ആയത് പ്രകാരം ലഭിച്ച ചുവടെ പറയുന്ന ക്വട്ടേഷനുകൾ യോഗം പരിശോധിച്ചു. ശ്യാം കൃഷ്ണ , രേവതി നിവാസ് 22140/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) എ.എൻ ടിമ്പർ,പുളിമൂട് 21682/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) മേൽപറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത ശ്യാം കൃഷ്ണ , രേവതി നിവാസ്-ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചൽ വാർഡിൽ തോട്ടു പുറമ്പോക്കിൽ നിൽക്കുന്ന പാലമരം പലപ്രാവശ്യം ലേലം ചെയ്തെങ്കിലും ആരും ലേലം കൊണ്ടില്ല. പൊതുജനങ്ങൾക്കും ഗതാഗതത്തിനും വളരെ ഭീക്ഷണിയായി നിൽക്കുന്ന പ്രസ്തുത മരം മുറിച്ചു മാറ്റുന്നതിന് 29/08/2022 . തീയതിയിലെ 7(7) പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ക്വട്ടഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ലഭിച്ച ക്വട്ടേഷനുകൾ യോഗം പരിശോധിച്ചു. എ.എൻ ടിമ്പർ,പുളിമൂട് 13629/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) രാജൻ,നീലിമ,കുറ്റിച്ചൽ 3690/- രൂപ (ജി.എസ്സ്.റ്റി , വനനികുതി എന്നിവയുൾപ്പെടെ) മേൽപറഞ്ഞവയിൽ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത എ.എൻ ടിമ്പർ,പുളിമൂട് -ൻറെ ക്വട്ടേഷൻ യോഗം അംഗീകരിച്ചു. പറണ്ടോട് യു.പി.എസ്സ് സ്കൂളിൻറ പടിഞ്ഞാറുഭാഗത്തുളള ഷീറ്റിട്ട കെട്ടിടം പൊളിച്ചു മാറ്റുന്നതിന് എൽ,എസ്സ്.ജി.ഡി , എ.ഇ-യുടെ എസ്റ്റിമേറ്റ് പ്രകാരം ലേലം / ക്വട്ടേഷൻ ക്ഷണിച്ചതിൽ ആരും ലേലത്തിൽ പങ്കെടുക്കുകയോ ക്വട്ടേഷൻ സമർപ്പിയ്ക്കുകയോ ചെയ്തില്ല. ആയതിനാൽ പ്രസ്തുത പ്രവർത്തിയ്ക്കായി റീ ലേലം / ക്വട്ടേഷൻ ക്ഷണിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. മേൽ പറഞ്ഞിട്ടുളള ക്വട്ടേഷനുകൾ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/12/2022
9(1)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ആനന്ദേശ്വരം ക്ഷേത്രത്തിന് സമീപം പൊതു ജനങ്ങൾക്ക് വളരെ അപകടകരമായി നിൽക്കുന്ന മാവ് മരം മുറിച്ചു മാറ്റുന്നതിന് സമീപത്തു കൂടെ കടന്നു പോകുന്ന ഇലക്ട്രിക് ലൈൻ ഇളക്കി നൽകണമെന്ന് ബന്ധപ്പെട്ട കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർമാരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു..
Meeting Date
26/12/2022
9(2)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗവ.ഹയർ സെക്കൻററി സ്കൂൾ കോമ്പൌണ്ടിൽ നിൽക്കുന്ന ചില മരങ്ങൾ ആര്യനാട് ഗവ.എൽ.പി സ്കൂളിന് അപകടകരമായ അവസ്ഥയിൽ നിൽക്കുന്നുവെന്നും മുറിച്ചു മാറ്റി അപകടം ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ആര്യനാട് ഗവ.എൽ.പി.എസ്സ് പ്രഥമാധ്യാപികയുടെ കത്ത് യോഗം ചർച്ച ചെയ്തു. ഗവ.ഹയർ സെക്കൻററി സ്കൂൾ കോമ്പൌണ്ടിൽ നിൽക്കുന്ന മരങ്ങളായതിനാൽ പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
26/12/2022
9(3)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് ഐ.ഡി കാർഡ് തയ്യാറാക്കിയ ഇനത്തിലും , ഓഫീസ് ആവശ്യത്തിലേയ്ക്ക് സീൽ തയ്യാറാക്കിയ ഇനത്തിലുമുളള ചെലവിനത്തിൽ 5930/- രൂപ അനുവദിയ്ക്കണമെന്നുളള വിതുര , സ്റ്റാർ ക്രിയേഷൻസിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/12/2022
9(4)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് ഗ്രീൻ അരുവിക്കര എന്ന ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിയ്ക്കേണ്ടി വന്നതിനാൽ 2022 ഡിസംബർ മാസത്തെ യൂസർ ഫീ ശേഖരണത്തിൽ കർമ്മസേനയ്ക്ക് ഈ മാസത്തെ ശമ്പളം വളരെ കുറവായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ ഹരിതകർമ്മസേനാംഗങ്ങളെ സഹായിക്കുന്നതിനു വേണ്ടി. കൺസോർഷ്യം അക്കൌണ്ടിൽ നിന്നും 5000/- രൂപ വീതം വേതനമായ് നൽകുവാനും ഇത് 5 തുല്യ ഗഡുക്കളായ് അംഗങ്ങളിൽ നിന്നും തിരിച്ചു പിടിക്കുന്നതിനും കൺസോർഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
26/12/2022
9(5)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി അത്യാവശ്യം വേണ്ടുന്ന ഇലക്ട്രിഫിക്കേഷൻ പ്രവർത്തികൾ ചെയ്യുന്നതിനും ആയതിന്റെ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
Meeting Date
26/12/2022
9(6)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പോസ്സ്റ്റ് ഓഫീസിനു സമീപമുളള ഉപയോഗ ശൂന്യമായ ടോയ്ലറ്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ആവശ്യമായ വാല്യുവേഷൻ എടുക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
26/12/2022
9(7)
Agenda
കത്തുകളും അപേക്ഷകളും ഗവ. ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഗ്രീൻ അരുവിക്കരമണ്ഡലം എന്ന പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യ പാഴ് വസ്തക്കൾ ശേഖരിയ്ക്കുന്നതിന് പ്രവർത്തിച്ച ഹരിതകർമ്മസേനാംഗങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തയിനത്തിൽ 3960/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. ബിൽ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
20/12/2022
1(1)
Agenda
2023/24 വാർഷിക പദ്ധതി രൂപീകരണം
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകൾ നടന്നുവരുന്നുവെന്ന് യോഗം വിലയിരുത്തി 23/12/2022 ന് സ്ഥാപനതല മീറ്റിംഗ് 24/12/2022-ന് പഞ്ചായത്ത് കമ്മിറ്റി 26/12/2022 ന് വർക്കിംഗ് ഗ്രൂപ്പ് യോഗം 31/12/2022 ന് വികസന സെമിനാർ
Meeting Date
20/12/2022
2(1)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസ്സിസ്സ്റ്റൻറ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായ പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്ന പദ്ധതിക്ക് വിവിധ വാർഡുകളിൽ ഗ്രാമസഭ കൂടി നിർദ്ദേശിച്ച ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ചതിൽ അർഹരായ 12 പേരെ കണ്ടെത്തുകയും രക്ഷാകർത്താക്കളുടെ പേരിൽ അപേക്ഷ സമർപ്പിക്കുകയും കുട്ടികളുടെ പേരിൽ രേഖകൾ ഹാജരാക്കുകയും കുട്ടികളുടെ പേരിൽ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്ത സാഹചര്യത്തിൽ രക്ഷകർത്താക്കളുടെ സ്ഥാനത്ത് കുട്ടികളുടെ പേര് ചേർത്തും താഴെ പറയും പ്രകാരം തുക അനുവദിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് അസ്സിസ്സ്റ്റൻറ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. Sl.No Name of Beneficiary IFS Code Account No. Amount 1 R Reshma SBIN0010691 30932572567 25000.00 2 REVATHY R SBIN0070588 67228144765 30000.00 3 Sreeleshmi S V CNRB0001466 1466108035159 20000.00 4 GRACEKUMARI CNRB0001466 1466127000896 20000.00 5 SUJA P S SBIN0070793 67380547086 15000.00 6 RAHUL GOPAN UBIN0540307 403002010028561 20000.00 7 JAYALEKSHMI SBIN0070547 67311590103 15000.00 8 ANANDHU A R CNRB0014039 40392190000447 15000.00 9 AKSHAY KRISHNAN R G UBIN0540307 403002120001551 15000.00 10 Neha R Rajeev SBIN0070547 67235243701 25000.00 11 BIPHA DAMMA DRAVID SBIN0010693 36036172869 20000.00 12 KUSALAKUMARI K DLXB0000045 004504100002486 15000.00 Total 235000.00
Meeting Date
20/12/2022
2(2)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി താങ്കളുടെ സ്ഥാപനം മുഖേന നിർവ്വഹണം നടത്തുന്ന Construction of APJ Abdulkalm Mini Stadium , Construction of Sub centre എന്നീ പ്രവർത്തികൾക്ക് നാളിതുവരെ യാതൊരു നിർവ്വഹണ പുരോഗതിയും ഉണ്ടായിട്ടില്ല. ആയതിനാൽ അടിയന്തിരമായി പ്രസ്തുത പ്രവർത്തികൾ പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്ത് തുടർ നിയമനടപടികൾ സ്വീകരിയ്ക്കുന്നതാണെന്നും വാപ്കോസ്സിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
20/12/2022
2(3)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന സ്ഥലത്ത് സ്ട്രീറ്റ് ലൈൻ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് യോഗം പൂവച്ചൽ കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. പേഴുംമൂട് വെട്ടയിൽ തടം
Meeting Date
20/12/2022
2(4)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന സ്ഥലത്ത് സ്ട്രീറ്റ് ലൈൻ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് യോഗം ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. മഞ്ചിറ പ്രദേശം
Meeting Date
20/12/2022
2(5)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 99/23 - ലൈഫ് മിഷൻ പദ്ധതി (പട്ടികജാതി) എന്ന പദ്ധതി വി.ഇ.ഒ ശ്രീ. പ്രദീപ് -ന്റെ ലോഗിനിൽ നിന്നും കുമാരി. കൃഷ്ണ മണികണ്ഠൻ എന്ന വി.ഇ.ഒ -യുടെ സുലേഖ ലോഗിനിലേയ്ക്കും, 9/23 - ജൈവവളനിർമ്മാണ യൂണിറ്റ് സ്ഥാപിക്കൽ എന്ന പദ്ധതി വി.ഇ.ഒ ശ്രീ. പ്രദീപ് -ന്റെ ലോഗിനിൽ നിന്നും കൃഷി ഓഫീസർ ശ്രീ. ദിലീപ് കുമാർ ലോഗിനിലേയ്ക്കും മാറ്റി നൽകണമെന്ന് ബഹു. ജില്ലാ പ്ലാനിംഗ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
20/12/2022
3(1)
Agenda
ജനകീയ ബഡ്ജറ്റ്
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുളള നടപടിക്രമങ്ങൾ നടന്നുവരുന്നു. വാർഷിക പദ്ധതി രൂപീകരിച്ചതിനു ശേഷം പദ്ധതി വകയിരുത്തലുകൾ ഉൾപ്പെടുത്തികൊണ്ട് 2023/2024 വാർഷിക ബഡ്ജറ്റ് തയ്യാറാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
20/12/2022
4(1)
Agenda
ഗ്രാമഭവനുകളുടെ പ്രവർത്തനം
Decision
വാർഡ് ഓഫീസുകളുടെ പ്രവർത്തനം ആരംഭിയ്ക്കുന്നതിൻറെ ഭാഗമായി ഗ്രാമഭവനുകളിൽ സഹായിയായി പ്രതിഫലം കൂടാതെ പ്രവർത്തിയ്ക്കുന്നതിന് താൽപര്യമുളള വ്യക്തികളുടെ ചുവടെ പറയും പ്രകാരമുളള ലിസ്റ്റ് യോഗം അംഗീകരിച്ചു. ഗ്രാമസഹായി (ഗ്രാമഭവൻ) ക്രമ നം പേര് മേൽവിലാസം വാർഡ് ഫോൺ നം 1 അപർണ്ണ എസ് നായർ അയിലം ഹൌസ്, ഇടവംകോണം, വിനോബനികേതൻ കീഴ 9947601515 2 സുറുമ എസ് തോട്ടരികത്ത് വീട്, കീഴ്പാലൂർ, വിനോബനികേതൻ പി ഒ കീഴ്പാലൂർ 3 ഷീജ എ ബിജു ഭവൻ, പാറമുക്ക് മീനാങ്കൽ 9024700230 4 സീന തടത്തരികത്ത് വീട്, ബൌണ്ടർമുക്ക്, പറണ്ടോട് പി ഒ മീനാങ്കൽ 9544105905 5 രാജി എസ് ആർ ഉത്രം നിവാസ്, മീനാങ്കൽ പി ഒ തേവിയാരുകുന്ന് 8590026920 6 പ്രിയ ഹരിജൻ കോളനി, മീനാങ്കൽ തേവിയാരുകുന്ന് 9072702928 7 ധന്യ വി കെ സദനം, പൊട്ടൻച്ചിറ പൊട്ടൻച്ചിറ 6282772544 8 സന്ധ്യ വിഷ്ണു നഗർ, ഹൌസിംഗ് ബോർഡ് പൊട്ടൻച്ചിറ 8078472093 9 ഷീന വി കൊടുങ്ങന്നി, കിഴക്കുംകര പുത്തൻവീട് ഈഞ്ചപ്പുരി 9567517326 10 അഞ്ചു ചൈതന്യ ഭവൻ,ചെറുമഞ്ചൽ ഈഞ്ചപ്പുരി 9061982028 11 ഷീജ ഭാർഗ്ഗവി നിലയം, കൊക്കോട്ടേല കൊക്കോട്ടേല 9567773334 12 സിന്ധു ജോൺ ബി ജെ കൊടാവാടി പുത്തൻവീട്, കൊക്കോട്ടേല കൊക്കോട്ടേല 13 സുജാത അമ്പറത്തലയ്ക്കൽ, കൊക്കോട്ടേല കൊക്കോട്ടേല 8921542110 14 സനീറ ബീവി ഇരിഞ്ചൽ, കിഴക്കുംകര വീട് പാലൈക്കോണം 9745935232 15 റോഷ്നി മിത്ര ശ്രീവേണി ഭവൻ, പാലൈക്കോണം, ആര്യനാട് പാലൈക്കോണം 7736166007 16 ഫാത്തിമ ഷഫീക്ക് മൻസിൽ, പള്ളിവേട്ട ഇരിഞ്ചൽ 7012942243 17 സനൂജ നവാസ് മൻസിൽ, നീയർ ഐ.റ്റി.ഐ സമീപം, പള്ളിവേട്ട ഇരിഞ്ചൽ 9495122286 18 ബീന ജെ എസ് ബി ആർ ഭവൻ, ഇരിഞ്ചൽ, പള്ളിവേട്ട പള്ളിവേട്ട 8301076322 19 ഷഹിന എ എസ് ഫിർദൌസ് ഹൌസ്, വെട്ടയിൽ, പേഴുമൂട് പള്ളിവേട്ട 9744214671 20 നാദിറബീവി എസ് നസീൻ മൻസിൽ, പള്ളിവേട്ട കാഞ്ഞിരംമൂട് 9847469229 21 ആതിര എം എം തിരുവോണം ഹൌസ്, പള്ളിവേട്ട കാഞ്ഞിരംമൂട് 8714875045 22 ഷെറിൻ പീറ്റർ മധു നിവാസ്, കടുക്കോട് കാനക്കുഴി 9539806336 23 സരിത ജയകോട്ടേജ്, കളത്താൻച്ചിറ, പള്ളിവേട്ട കാനക്കുഴി 9074527826 24 ആശ ഷൈൻ കോട്ടേജ്, ചൂഴ ചൂഴ 9567299035 25 ജ്യോതി ശിവോദയം, ചൂഴ ചൂഴ 8089879775 26 പ്രിയ എസ് എസ് ഗിരിനഗർ, മേലേച്ചിറ ആര്യനാട് ഠൌൺ 27 ശ്യാമ കൊന്നമൂടിൽ വീട്,കോട്ട്ക്കകം കോട്ടയ്ക്കകം 28 ആരണ്യ വിജയൻ കെ.എൻ.ഭവൻ,കോട്ടയ്ക്കകം കോട്ടയ്ക്കകം 9567359365 29 യശോദ കുന്നുംപുറത്ത് , കോട്ടയ്ക്കകം പി.ഒ കോട്ടയ്ക്കകം 30 ആതിര വി എസ് എ എസ് ഭവൻ, മുള്ളുവിള, ഇറവൂർ ഇറവൂർ 7034037053 31 മൃദുല സുരേഷ് എസ് മഠത്തുവാതിൽ, ഇറവൂർ ഇറവൂർ 7994391803 32 സജിന ഡി വലിയകലുങ്ക് 33 ശാലിനി എസ് തടത്തരികത്ത് വീട്, വലിയകലുങ്ക് ചേരപ്പള്ളി വലിയകലുങ്ക് 8590838939 34 സിന്ധു എസ് ആര്യ ഭവൻ, മുള്ളൻകല്ല്, പറണ്ടോട് പി ഒ പറണ്ടോട് 6282628613 35 ആബിയബീവി എൻ 36 ജിതിൻ ജിതി ഭവൻ, പുറുത്തിപ്പാറ പുറുത്തിപ്പാറ 9745188072 37 സജ്ന എ തെങ്ങുവിള വീട്, പറണ്ടോട് പുറുത്തിപ്പാറ 8289930252
Meeting Date
20/12/2022
5(1)
Agenda
കാർഷിക വ്യാവസായിക വിപണന മേള
Decision
ആര്യനാട് മേള 2022 -ൻറെ പ്രദർശന വിപണനമേളയുടെ ഭാഗമായി സ്വാഗത സംഘം കൺവീനറായിരുന്ന കൃഷി ഓഫീസർ തയ്യാറാക്കി നൽകിയ വരവ് ചെലവ് കണക്കുകൾ യോഗം പരിശോധിച്ചു ചർച്ച ചെയ്തു വരവ് പരസ്യം സ്വീകരിച്ചയിനത്തിൽ ലഭിച്ച തുക - 69000/- സ്റ്റാൾ വാടകയിനത്തിൽ ലഭിച്ച തുക - 65000/- സംഭാവനകൾ - 157000/- എൻട്രി പാസ്സ് വിറ്റയിനത്തിലെ വരവ് - 150400/- ആകെ വരവ് - 441400/- ചെലവ് സിന്ധു സൌണ്ട്സ് - 310000/- കുടുംബശ്രീ സ്റ്റാൾ ലോക്ക് - 65/- നോട്ടീസ് പ്രിൻറിംഗ് - 16000/- ബേക്കറി - 675/- കാർഷിക സെമിനാർ ക്ലാസ്സ് - 1000/- അനിഴം ആർച്ച് - 15000/- മെർഹബ് ആർച്ച് - 30000/- ആദരിയ്ക്കൽ ചടങ്ങിന് ഷാൾ വാങ്ങിയത് - 775/- അലങ്കാരവസ്തുക്കൾ കൊണ്ടു വന്നത് (ലോറി വാടക) - 4000/- കറൻറ് ബിൽ വി ആൻറ് എച്ച്.എസ്സ്.എസ്സ് - 13161/- ജെ.സി.ബി വർക്ക് എൽ.പി.എസ്സ് - 2000/- പ്രിൻറിംഗ് ചാർജ്ജ് - ശബരി പ്രസ്സ് - 28000/- ശബ്ദ പരസ്യം തയ്യാറാക്കിയ ചെലവ് - 18000/- പത്രത്തിൽ നോട്ടീസ് വിതരണം ചെയ്തയിനത്തിലെ ചെലവ് - 1000/- ആകെ ചെലവ് - 439676/- ആകെ വരവ് - 441400/- ആകെ ചെലവ് - 439676/- ബാക്കി തുക - 1724/- രൂപ - ബാലൻസ് തുക ചെയർമാനും കൺവീനറും ഉൾപ്പെട്ട ആര്യനാട്എസ്സ്.സി.ബിയിലെ ജോയിൻറ് അക്കൌണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് . ആര്യനാട് മേള 2022 സംബന്ധിച്ച് കൺവീനറായ കൃഷി ഓഫീസർ സമർപ്പിച്ച വരവ് ചെലവ് റിപ്പോർട്ട് യോഗം അംഗീകരിച്ചു. കൂടാതെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെലവഴിച്ച തുകകളും യോഗം അംഗീകരിച്ചു. പദ്ധതിയിൽ ഉൾപ്പെടുത്തി ചെലവഴിച്ച തുക സിന്ധു സൌണ്ട്സ് - 40000/- ആര്യനാട് സി.ഡി.എസ്സ് (ഫ്ളക്സ്, പൂക്കൾ,എണ്ണയും തിരിയും ) 10000/- ആർച്ച് 2 എണ്ണം - 10000/- ആർച്ചിൽ സ്റ്റിക്കർ പതിച്ചത് - 3000/- ഉച്ചഭക്ഷണം (ജനകീയഹോട്ടൽ) - 10000/- നോട്ടീസ് പ്രിൻറിംഗ് - 10000/- ശബ്ദവും വെളിച്ചവും പ്രകാശിപ്പിച്ച വകയിൽ കുറഞ്ഞ ക്വട്ടേഷൻ ലഭിച്ച 450000/- തുകയിൽ ഇനി ബാക്കി തുകയായ 100000/- രൂപ നൽകാനുണ്ട് .
Meeting Date
20/12/2022
6(1)
Agenda
മറ്റ് അനുബന്ധ വിഷയങ്ങൾ
Decision
ആര്യനാട് ജംഗ്ഷനിലെ പാലത്തിനടിയിൽ ജനജീവിതത്തിന് വളരെ ഭീക്ഷണിയായി നിൽക്കുന്ന തേനീച്ചക്കൂട് അടിയന്തിരമായി ഇളക്കിമാറ്റുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
20/12/2022
6(2)
Agenda
മറ്റ് അനുബന്ധ വിഷയങ്ങൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ കെ.എൽ.21.ഡി 8888 ബൊലേറോ വാഹനം അടിന്തിരമായി മെയിൻറനൻസ് പ്രവർത്തികൾ ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
20/12/2022
7(1)
Agenda
കത്തുകളും അപേക്ഷകളഉം ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യസുരക്ഷ പെൻഷൻ കൈപ്പറ്റുന്നതും, 2 ഏക്കറിലധികം ഭൂമിയുള്ളതും, റബ്ബർ സബ്സിഡി ലഭിക്കുന്നതുമായ ചുവടെ പറയുന്ന ഗുണഭോക്താക്കളെ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്നുള്ള പഞ്ചായത്ത് ഡയറക്ടറുടെ കത്ത് യോഗം ചർച്ച ചെയ്തു. 11 ഗുണഭോക്താക്കളിൽ 4 ഗുണഭോക്താക്കളുടെ വിശദീകരണം സഹിതം DBT സെല്ലിൽ റിപ്പോർട്ട് ചെയ്യുന്നതിനും നാളിതുവരെ വിശദീകരണം നൽകാത്ത ബാക്കിയുള്ള 7 ഗുണഭോക്താക്കളെ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതിന് ശുപാർശ ചെയ്തും യോഗം തീരുമാനിച്ചു. സരസ്സമ്മ,വലിയമല പുത്തൻവീട് സുരേന്ദ്രൻ, സുജാ ഭവൻ,പൊട്ടൻച്ചിറ വിജയലക്ഷമി, എസ്സ്.എൻ കോട്ടേജ്,വലിയകലുങ്ക് കുര്യാക്കോസ്സ്,കുന്നത്തു ഹൌസ് മീനാങ്കൽ സുലകുമാരി, കുളത്തിൻകരവീട്,ആനന്ദേശ്വരം ലളിതാംബിക,രാജേഷ് ഭവൻ,ഐത്തി ഷെറിൻ,കരിമ്പുവിളാകത്ത് വീട്,കൊക്കോട്ടേല പുഷ്കരൻനായർ, അശ്വതി ഭവൻ ,ഇറവൂർ സുന്ദരേശൻ, അംബികാഭവൻ,ആര്യനാട് രഘു,ആർ.എസ്സ് സദനം , കൊക്കോട്ടേല മുദുലാദേവി , ഗോവിന്ദ വിലാസം , മേലേക്കട,കാഞ്ഞിരംമൂട്
Meeting Date
20/12/2022
7(2)
Agenda
കത്തുകളും അപേക്ഷകളഉം ഗവ.ഉത്തരവുകളും
Decision
ആര്യനാട് പളളിവേട്ട റോഡിൽ നിന്നും ചാമവിള ഗണപതിയാം കുഴി ഭാഗത്തേയ്ക്കുളള നടപ്പാത സംബന്ധിച്ച് ചാമവിള മാധവ് നഗർ നിവാസികൾ ബോധിപ്പിച്ച അപേക്ഷയും വാർഡ് മെമ്പറുടെ കത്തും യോഗം പരിശോധിച്ച് ചർച്ച ചെയ്തു. ഇരുകക്ഷികളെയും നേരിൽ വിളിച്ച് ചർച്ച ചെയ്ത് പ്രശ്നം പരിഹരിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കാമെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയത് പ്രകാരം തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
20/12/2022
7(3)
Agenda
കത്തുകളും അപേക്ഷകളഉം ഗവ.ഉത്തരവുകളും
Decision
ആര്യനാട് പാലം കഴിഞ്ഞ് PWD റെസ്റ്റ് ഹൌസിന് വലത് ഭാഗത്ത് റോഡിൻറെ കീഴ് ഭാഗത്ത് തെങ്ങിൻ പുരയിടമുളള കൃഷിക്കാരുടെ അപേക്ഷ യോഗം വായിച്ചു ചർച്ച ചെയ്തു. കാഞ്ഞിരംമൂട് - നൂർജഹാൻ ഹോട്ടൽ വഴിയുളള ഇട റോഡ് കയ്യേറ്റം നടത്തുന്നുവെന്നും ആയതിന് നടപടികൾ സ്വീകരിയ്ക്കണമെന്നുമാണ് പരാതിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത ഇടറോഡ് അളന്ന് അതിരുകൾ തിട്ടപ്പെടുത്തുന്നതിന് റവന്യൂ അധികാരികൾക്ക് കത്ത് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
20/12/2022
7(4)
Agenda
കത്തുകളും അപേക്ഷകളഉം ഗവ.ഉത്തരവുകളും
Decision
പഞ്ചായത്ത് ഓഫീസിലെ ഫോട്ടോസ്റ്റാറ്റ് മെഷിൻറെ ടോണർ കാറ്റ്റിഡ്ജ് മാറ്റിയ ഇനത്തിൽ 10030/- രൂപ അനുവദിയ്ക്കണമെന്നുളള CANNlinks- ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
20/12/2022
7(5)
Agenda
കത്തുകളും അപേക്ഷകളഉം ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ക്ലീൻ അരുവിക്കരമണ്ഡലം എന്ന പദ്ധതിയുടെ ഭാഗമായി അജൈവ മാലിന്യ പാഴ് വസ്തക്കൾ ശേഖരിയ്ക്കുന്നതിന് പ്രവർത്തിച്ച ഹരിതകർമ്മസേനാംഗങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തയിനത്തിൽ 3560/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. ബിൽ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
1(1)
Agenda
2022/2023 വാർഷിക പദ്ധതി
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരണ ഗ്രാമസഭകൾ ചുവടെ പറയുന്ന തീയതികളിൽ കൂടുന്നതിന് തീരുമാനിച്ചു. ഗ്രാമസഭാ - Schedule (17/12/2022 to 23/12/2022) വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 20/12/2022 3:00 PM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ 21/12/2022 3:00 PM മലയന്‍തേരി അംഗൻവാടി 3 തേവിയാരുകുന്ന് സരസ്വതി പി 19/12/2022 2:00 PM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ 21/12/2022 3:00 PM ഹൗസിംഗ് ബോർഡ് അംഗന്‍വാടി 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 22/12/2022 3:00 PM ഈഞ്ചപ്പുരി L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 23/12/2022 3:00 PM N.S.S U.P School 7 പാലൈക്കോണം രാധാകൃഷ്ണൻ 21/12/2022 11:00 AM വി.കെ ആഡിറ്റോറിയം കാഞ്ഞിരംമൂട് 8 ഇരിഞ്ചൽ സനൂജ ആർ 20/12/2022 11:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 21/12/2022 11:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ (Vice President) 17/12/2022 2:00 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 21/12/2022 10:00 AM സെന്റ്‌ തോമസ്‌ സ്കൂള്‍ കാനക്കുഴി 12 ചൂഴ ലേഖ 17/12/2022 10:00 AM ലൂഥര്‍ഗിരി L.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 18/12/2022 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 22/12/2022 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ 22/12/2022 11:00 AM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 20/12/2022 3:00 PM വലിയകലുങ്ക് യു.പി.എസ് 17 പറണ്ടോട് അനീഷ് സി ജെ 23/12/2022 2:00 PM വലിയകലുങ്ക് യു.പി.എസ് 18 പുറുത്തിപ്പാറ റീനാ സുന്ദരം 18/12/2022 3:00 PM സെന്റ്‌ വിക്ടേർഴ്സ് LPS പറണ്ടോട്
Meeting Date
14/12/2022
1(2)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതുമായ "പ്രോജക്ട് നം - 10/23, വാതിൽപ്പടി സേവനം അടിസ്ഥാനസൌകര്യം ഒരുക്കൽ" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡുകളിൽ പ്രവർത്തനം ആരംഭിക്കുന്ന ഗ്രാമഭവനുകളിലേയ്ക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും യു.പി.എസ് വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
1(3)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 141/23 ഹരിതശ്രീ ലൈഫ് കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇറവൂർ വാർഡിൽ പണി നടക്കുന്ന കെട്ടിടത്തിൻറെ മുകളിലൂടെ കടന്നു പോകുന്ന കെ.എസ്സ്.ഇ.ബി ലൈൻ മാറ്റി സ്ഥാപിയ്ക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് ആര്യനാട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
14/12/2022
1(4)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആര്യനാട് വില്ലേജിൽ 1297/22 നമ്പർ ആധാര പ്രകാരം 47-ാം നമ്പർ ബ്ലോക്കിൽ 20436-ാം നമ്പർ തണ്ടപ്പേരിൽ റീ സർവ്വെ 132/5-1 ൽ ഉൾപെട്ട 40 ആർ 47 ച.മീറ്റർ വിസ്തീർണ്ണമുളള പുരയിടം ആര്യനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി സെക്രട്ടറി പേർക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത സ്ഥലത്ത് ശ്മശാന നിർമ്മാണം ആരംഭിയ്ക്കുന്നതിന് ടി സ്ഥലത്ത് നിൽക്കുന്ന 161 മൂട് റബർ മരങ്ങൾ മുറിച്ചു മാറ്റുന്നതിനാവശ്യമായ വാല്യുവേഷൻ എടുക്കുന്നതിനുളള ഇൻസ്പെക്ഷൻ ഫീസായി ഒരു റബർ മൂടിന് 20 രൂപ നിരക്കിൽ ജി.എസ്സ് റ്റി ഉൾപ്പെടെ 3800/- രൂപ റബർ ബോർഡിൽ നിന്നുളള നിർദ്ദേശ പ്രകാരം തനത് ഫണ്ടിൽ നിന്നും അടവാക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
1(5)
Agenda
2022/2023 വാർഷിക പദ്ധതി
Decision
പഞ്ചായത്തിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾക്കായി ബഹു.സർക്കാർ നിർദ്ദേശ പ്രകാരം വുമൺ ഫെസിലിറ്റേറ്റർ തയ്തികയിലേയ്ക്ക് ഉദ്യോഗാർത്ഥികളുടെ ഇൻറർവ്യൂ നടത്തിയതിൽ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ കാർത്തിക, പളളിവേട്ട എന്ന വ്യക്തിയെ വുമൺ ഫെസിലിറ്റേറ്റർ ആയി നിയമിക്കുന്നതിന് 11/11/2022 തീയതിയിലെ കമ്മിറ്റി തീരുമാനിച്ചിരുന്നു.എന്നാൽ ടിയാൾക്ക് മറ്റൊരു ജോലി ലഭിച്ചുവെന്നും ടിയാളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് രേഖാമൂലം ഐ.സി.ഡി.എസ്സ് സൂപ്പർവൈസർ മുഖേന സമർപ്പിച്ച അപേക്ഷ യോഗം അംഗീകരിച്ചു. ആയതിനാൽ റാങ്ക് പട്ടികയിൽ രണ്ടാം റാങ്ക് നേടിയ രാജശ്രീ മോഹൻ.സി.എസ്സ് ,പ്രശാന്ത് നിവാസ് , നിലമ ,കുറ്റിച്ചൽ എന്ന വ്യക്തിയെ വുമൺ ഫെസിലിറ്റേറ്റർ ആയി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം ഐ.സി.ഡി.എസ്സ് സൂപ്പർവൈസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
1(6)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 3 കോടി 50 ലക്ഷം രൂപ വകയിരുത്തി ഏറ്റെടുത്തിട്ടുള്ള പദ്ധതിയാണ് തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട്. പ്രസ്തുത പദ്ധതി തേവിയാരുകുന്നിലും ആറ്റുമുക്ക് പ്രദേശത്തും ആയിട്ടാണ് നടപ്പിലാക്കുന്നത്. കരമനയാറിനോട് ചേർന്നുള്ള ആറ്റുമുക്ക് എന്ന സ്ഥലത്ത് കിണർ, ഫിൽട്രേഷൻ ഗ്യാലറി, പൈപ്പ് ലേയിംഗ് എന്നിവയും. തേവിയാരുകുന്നിലെ ഉയർന്ന പ്രദേശത്ത് 5 ലക്ഷം കപ്പാസിറ്റിയുള്ള ടാങ്കും നിർമ്മിച്ച്, പ്രസ്തുത ടാങ്കിലേക്ക് കരമനയാറ്റിൽ നിന്നും ശുദ്ധീകരിച്ച വെള്ളം എത്തിക്കുകയും തുടര്‍ന്ന് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന എസ്. ടി മേഖലകളിലേക്ക് ശുദ്ധമായ കുടിവെള്ളമെത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആയത് പ്രകാരം കരമനയാറ്റിൽ നിന്ന് വെളളം തേവിയാർ കുന്നിൽ വാട്ടർ ടാങ്ക് പ്രദേശത്ത് എത്തിയ്ക്കാൻ കരമനയാറ്റിനു സമീപം താമസ്സക്കാരനായ സലിൽ പഞ്ചായത്തിന് സമ്മതപത്രം നൽകുകയും തുടർന്ന് പദ്ധതി നടപ്പിലാക്കാൻ 12/05/2020 തീയതിയിലെ G3/1716/2020 ഈ നമ്പർ ഉത്തരവ് പ്രകാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുമതിയും ലഭിച്ചിരുന്നു. എന്നാൽ ഫോറസ്റ്റ് അനുവാദം നൽകിയിട്ടും ശ്രീ.സലിൽ തടസ്സമായി നിന്നതിനാൽ യഥാവിധി പ്രസ്തുത പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ സാധിച്ചില്ല. ആയതിനാൽ പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഈ പദ്ധതി നടപ്പിലാക്കുന്നതിന് പ്രസ്തുത അനുമതി ഉത്തരവ് പുതുക്കി നൽകണമെന്ന് ബഹു. തിരുവനന്തപുരം ഡിവിഷൻ ഫോറസ്റ്റ് ഓഫീസറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
14/12/2022
1(7)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും ടെണ്ടർ നടപടികൾ സ്വീകരിച്ചിട്ടുളളതുമായ ചുവടെ പറയുന്ന പ്രവർത്തികൾക്ക് പങ്കെടുത്ത 2 കരാറുകാരും ഒരേ നിരക്ക് ക്വാട്ട് ചെയ്തതിനാൽ പ്രൈസ്സ് സോഫ്റ്റ്വെയറിൽ പ്രസ്തുത പ്രവർത്തികൾ പ്രോസസ്സ് ചെയ്യാൻ സാധിയ്ക്കാതെ വന്നതിനാൽ ടി പ്രവർത്തികൾ എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ റീ ടെണ്ടർ ചെയ്യുകയുണ്ടായി. എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ പ്രസ്തുത നടപടി യോഗം അംഗീകരിച്ച് സാധൂകരിച്ച് തീരുമാനിച്ചു. പ്രോജക്ട്നം 199 മീനാങ്കൽ ഹൈസ്കൂൾ റോഡ് നവീകരണം പ്രോജക്ട് നം 187 മുക്കാലി ഗുരുദേവ നഗർ റോഡ് സൈഡ് വാൾ നിർമ്മാണം
Meeting Date
14/12/2022
1(8)
Agenda
2022/2023 വാർഷിക പദ്ധതി
Decision
2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട കാവൽപുരമുക്ക് - ആലുംമൂട് റോഡ് റീ ടാറിംഗ് എന്ന പ്രവർത്തിയുടെ ടെണ്ടർ മോഹനചന്ദ്രൻ എന്ന കരാറുകാരനാണ് ലഭിച്ചത്. എന്നാൽ ടിയാൾ പദധതി സമയബന്ധിതമായി പൂർത്തിയാക്കില്ലായെന്നും ടിയാളെ ഒഴിവാക്കണമെന്നുമുളള വാർഡ് മെമ്പറുടെ ആവശ്യപ്രകാരം കരാറുകാരനിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ ടിയാൾക്ക് ബ്ലോക്ക് പഞ്ചായത്തിലെ പ്രവർത്തികൾ കൂടെ ലഭിച്ചിട്ടുളളതിനാൽ എല്ലാ പ്രവർത്തികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയില്ലായെന്നും കാവൽപുരമുക്ക് - ആലുംമൂട് റോഡ് റീ ടാറിംഗ് എന്ന പ്രവർത്തിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുളള ടി കരാറുകാരൻറെ വിശദീകരണം യോഗം പരിശോധിച്ച് അംഗീകരിച്ചു. ആയതിൻറെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രവർത്തി അടിന്തിരമായി റീ ടെണ്ടർ ചെയ്യുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
1(9)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ചുവടെ പറയുന്ന സ്ഥലങ്ങളിൽ സ്ട്രീറ്റ് ലൈൻ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് യോഗം തൊളിക്കോട് കെ.എസ്സ്.ഇ.ബി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. ചേരപ്പളളി - കക്കോട്ടുകുന്ന് റോഡ് ( 20000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് ) - വാർഡ് വലിയകലുങ്ക് 2. മരുതുംമൂട് - പുറുത്തിപ്പാറ തടം , പുറുത്തിപ്പാറ കോളനി റോഡ് - വാർഡ് പുറുത്തിപ്പാറ
Meeting Date
14/12/2022
1(10)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷികപദ്ധതി 2023-24 രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാ സ്ഥാപനങ്ങളിലെയും മാനേജ്മെൻറ് കമ്മിറ്റികൾ ചേരുന്നതിനും അടിയന്തിരമായി അതിന്റെ റിപ്പോർട്ടുകൾ പഞ്ചായത്തിൽ എത്തിക്കുന്നതിനും അതാത് സ്ഥാപന മേധാവികളോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
14/12/2022
1(11)
Agenda
2022/2023 വാർഷിക പദ്ധതി
Decision
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 02/23 കുഴൽ കിണർ നിർമ്മാണം , എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 14 സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മിയ്ക്കുന്നതിന് സ്ഥാന നിർണ്ണയം നടത്തുന്നതിന് സൈറ്റ് ഒന്നിന് 1935/- രൂപ നിരക്കിൽ 27090/- രൂപ ഭൂജലപര്യവേക്ഷണ ഫീസായി ഭൂജലവകുപ്പ് , ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ അടവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ജില്ലാഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ട് വകയിരുത്തി ഏറ്റെടുത്തിട്ടുളള കുഴൽ കിണർ നിർമ്മാണം എന്ന പദ്ധതി അടിയന്തിരമായി നടപ്പിലാക്കേണ്ടതിനാൽ ഭൂജലപര്യവേക്ഷണ ഫീസായി തനത് ഫണ്ടിൽ നിന്നും 27090/- രൂപ ഭൂജലവകുപ്പ് , ജില്ലാ ഓഫീസറുടെ കാര്യാലയത്തിൽ അടവാക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
1(12)
Agenda
2022/2023 വാർഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊട്ടുകാവ് ജംഗ്ഷനിൽ ശ്രീ.അഡ്വ.അടൂർപ്രകാശ് എം.പി -യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിയ്ക്കുന്നതിലേയ്ക്കായി പ്രസ്തുത സ്ഥലം പട്ടികജാതി വിഭാഗക്കാർക്ക് ഫീസിബിൾ ആണെന്ന് തെളിയിക്കുന്ന ഫീസിബിളിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് ബഹു. വെളളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
14/12/2022
2(1)
Agenda
ടെണ്ടർ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും അസ്സിസ്സ്റ്റൻറ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനുമായ 115/23 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകൽ എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. കേളചന്ദ്രാ പോളിമേഴ്സ് - 2050/ - ത്രയമ്പകം - 3400/- എ.ബി എൻറർപ്രൈസസ് - 2475/- , 2999/- , 2980/- 3570/- ട്രൈടെക്ക് ട്രെഡേഴ്സ് - 3150/- മേൽപറഞ്ഞ ടെണ്ടറുകൾ യോഗം പരിശോധിച്ചു. . മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത കേളചന്ദ്രാ പോളിമേഴ്സ് ( 2050/ - ) എന്ന സ്ഥാപനത്തിൻറെ സാംമ്പിൾ പ്രോഡക്ട് പരിശോധനയ്ക്ക് ഹാജരാക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Meeting Date
14/12/2022
2(2)
Agenda
ടെണ്ടർ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടതും അസ്സിസ്സ്റ്റൻറ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനുമായ 11623 വയോജനങ്ങൾക്ക് കട്ടിൽ വിതരണം പട്ടിക വർഗ്ഗം എന്ന പദ്ധതിക്ക് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. ട്രൈടെക്ക് ട്രെഡേഴ്സ് - 3359/- , 3567/- , 3657/- ഒളിംമ്പ്യാ ഇൻറീരിയർ എൻറർപ്രൈസസ് - 3050/- , 3250/- , 3900/- , 3600/- നരിക്കോട്ടിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് - 3590/-/- കെ.പി ഫർണിച്ചർ - 3024/- ആഷ് ഫർണിച്ചർ - 3500/- മേൽപറഞ്ഞ ടെണ്ടറുകൾ യോഗം പരിശോധിച്ചു. . പ്രസ്തുത സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Meeting Date
14/12/2022
3(1)
Agenda
വാർഡ്തല വികസന രേഖ
Decision
എല്ലാ വാർഡുകളിലും വാർഡ് തല വികസന രേഖ തയ്യാറാക്കുന്നതിന് യോഗം നിർദ്ദേശം നൽകി തീരുമാനിച്ചു. ഇനിയും തയ്യാറാക്കാൻ ആരംഭിയ്ക്കാത്ത വാർഡുകൾ അടിയന്തിരമായി വാർഡ് തല വികസന രേഖ തയ്യാറാക്കണമെന്ന് യോഗം അതാത് വാർഡ് മെമ്പർമാരോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
14/12/2022
4(1)
Agenda
100 ശതമാനം നികുതി പിരിവ്
Decision
2022/2023 സാമ്പത്തിക വർഷത്തിൽ 100 ശതമാനം നികുതി പിരിവ് കൈവരിയ്ക്കേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെടുകയും അതിനു വേണ്ട നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഡിസംബർ 26 മുതൽ ക്യാമ്പ് കളക്ഷനുകൾ സംഘടിപ്പിയ്ക്കുന്നതിനും ആയതിനുളള വ്യാപക അറിയിപ്പ് , അനൌൺസ്നമെൻറ് എന്നിവ നൽകുന്നതിനും യോഗം തീരുമാനിച്ചു. കൂടാതെ അടിയന്തിരമായി ഡിമാൻറ് നോട്ടീസ് പ്രിൻറ് ചെയ്ത് അതാത് കളക്ഷൻ സ്റ്റാഫിന് നൽകുന്നതിനും പ്രിൻറിംഗ് , അനൌൺസ്മെൻറ് ചെലവുകൾ തനത് ഫണ്ടിൽ നിന്നും വഹിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
5(1)
Agenda
തൊഴിൽ സഭ
Decision
ബഹു.തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പിൻറെ 15/09/2022 തീയിതിയിലെ സ.ഉ(കൈ)നം.214//2022/എൽ.എസ്സ്,ജി.ഡി നമ്പർ ഉത്തരവ് പ്രകാരം പതിനാലാംപഞ്ചവൽസര പദ്ധതിയിലെ പ്രാദേശികസാമ്പത്തിക വികസനത്തിൽ തൊഴിൽ സാധ്യതകളും തൊഴിൽ സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും തൊഴിൽ അന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനായി തൊഴിൽ സഭകൾ വിളിച്ചു ചേർക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശ പ്രകാരം 09/12 മുതൽ 11/12 വരെ നടത്തിയ തൊഴിൽ സഭകൾ യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
14/12/2022
6(1)
Agenda
അംഗൻവാടികളുടെ പ്രവർത്തനം
Decision
അംഗൻവാടികളുടെ പ്രവർത്തനം യോഗം വിലയിരുത്തി . എല്ലാ മാസവും അംഗൻവാടികൾ സന്ദർശിച്ച് വിലയിരുത്തലുകൾ നടത്തുന്നതിന് യോഗം ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
7(1)
Agenda
വാർഡ്ഓഫീസ് പ്രവർത്തനം
Decision
വാർഡ് ഓഫീസുകളുടെ പ്രവർത്തനം ആരംഭിയ്ക്കുന്നതിൻറെ ഭാഗമായി വാർഡുകളിൽ കെട്ടിടങ്ങൾ കണ്ടെത്തുന്നതിനും കെട്ടിടങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിനും തീരുമാനിച്ചു. വാർഡ് ഓഫീസുകളിലേയ്ക്ക് സഹായി ആയി പ്രവർത്തിയ്ക്കുന്നതിന് താൽപര്യമുളളവരുടെ കൂടിക്കാഴ്ച്ച 12/12/2022 തീയതിയിൽ നടത്തിയിരുന്നു. പ്രസ്തുത അപേക്ഷകൾ കുറവായതിനാലും പ്രതിഫലമില്ലാതെ പ്രവർത്തിയ്ക്കേണ്ടതായതിനാൽ പലരും കൊഴിഞ്ഞു പോകാൻ സാധ്യതയുളളതിനാലും വാർഡ് സഹായി ആയി പ്രവർത്തിയ്ക്കാൻ വാർഡുകളിലുളള മറ്റാർക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ അവരുടെ അപേക്ഷ കൂടെ സ്വീകരിച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
14/12/2022
8(1)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഠൌൺ വാർഡിൽ വളരെ അപകടാവസ്ഥയിൽ നിന്നിരുന്ന 3 മൂട് റബർ മരങ്ങൾ മുറിച്ചു മാറ്റിയ ഇനത്തിൽ 3500/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീകുമാർ.എച്ച്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
8(2)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല വാർഡിൽ പൊതു ജനങ്ങൾക്ക് വളരെ അപകട ഭീക്ഷണിയായി പുറമ്പോക്കിൽ നിന്നിരുന്ന ആഞ്ഞിലി മരം മഴയത്ത് മറിഞ്ഞു റോഡിലും തൊട്ടുത്ത വീടിനു മുകളിലേയ്ക്കുമായി മറിഞ്ഞു വീഴുകയും ആയതിനാൽ അടിയന്തിരമായി ടി മരം വെട്ടി മാറ്റുകയും ആയതിൻറെ ചെലവിനത്തിൽ 7000/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീകുമാർ.എച്ച്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
8(3)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ദീർഘകാലമായി അടവാക്കാതെ കിടക്കുന്ന വെളളക്കര കുടിശ്ശിക വരും വർഷങ്ങളിലെ പദ്ധതിയിൽ ഉൾപ്പെടുത്തി അടവാക്കാമെന്ന് യോഗം തീരുമാനിച്ചു.
Meeting Date
14/12/2022
8(4)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
നെടുമങ്ങാട് മുൻസിഫ് കോടതി മുമ്പാകെ പഞ്ചായത്തിനെതിരെ ശ്രീ.മണികണ്ഠൻ മുതൽ പേർ നൽകിയ IA4/22,IA5/22 നമ്പർ കേസിന് പഞ്ചായത്തിനു വേണ്ടി ഹാജരാകുന്നതിന് അഡ്വ.എം.എ.ഖാസിം-ന് വക്കാലത്ത് കൊടുക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.