Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
14/12/2022
8(5)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഫിഷ് മാർക്കറ്റിൻറെ പുറകു വശത്ത് ഒഴിഞ്ഞു കിടക്കുന്ന 10 കടമുറികളിൽ 22 -ാം നമ്പർ ചെറിയ കടമുറി കട നടത്തുന്നതിന് അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ശ്രീ.മുഹമ്മദ് ബാദുഷാൻ - ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. ടി കടമുറി 750/- + ജി.എസ്സ്.റ്റി വാടക നിരക്കിൽ മാർച്ച് 2023 വരെ അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
8(6)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഈഞ്ചപ്പുരി വാർഡിൽ മൈലമൂട്- പ്ലാവറത്തല സ്ഥലത്ത് കുഴൽ കിണറിൽ നിന്നും കുടിവെളളം സംഭരിച്ച് വിതരണം ചെയ്യുന്നതിന് 5000 ലിറ്റർ കപ്പാസിറ്റിയുളള വാട്ടർ ടാങ്ക് സ്ഥാപിക്കുന്നതിന് 133/5 സർവ്വെ നമ്പരിൽ പെട്ട സർക്കാർ തരിശ്ശു ഭൂമിയിൽ നിന്നും 1 സെൻറ് സ്ഥലം അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് റവന്യൂ വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമമാനിച്ചു.
Meeting Date
14/12/2022
8(7)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട SUPPLY and INSTALLATION of PASSENGER LIFT എന്ന പദ്ധതിക്ക് ഇ- ടെണ്ടർ പരസ്യം നൽകിയതിൽ കേരള കൌമുദിയിൽ നിന്നും ലഭ്യമായ 19992/- രൂപയുടെ ബിൽ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/12/2022
9(1)
Agenda
ജനപ്രതിനിധികളുടെ യാത്രാബത്ത അംഗീകരിയ്ക്കൽ
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ 2021 ജൂലൈ മുതൽ 2021 ഡിസംബർ വരെയുളള ഔദ്യോഗിക യാത്രകൾ യോഗം അംഗീകരിച്ചു. ആയത് പ്രകാരം അർഹതപ്പെട്ട യാത്രാപ്പടി അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
07/12/2022
1(1)
Agenda
2023-24 വാർഷിക പദ്ധതി രൂപീകരണം
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന നടപടി ക്രമങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. എല്ലാ വാർഡുകളിലും 08/12/2022 തീയതി വാർഡ് തല ആസൂത്രണസമിതികൾ വിളിച്ചു ചേർക്കണം കൂടുംബകൂട്ടായ്മകൾ 10,11,12 തീയതികളിൽ കൂടി പൂർത്തിയാക്കണം 16/12/2022 തീയതിയിൽ സ്റ്റേക്ക് ഹോൾഡേഴ്സ് യോഗം , വർക്കിംഗ് ഗ്രൂപ്പ് യോഗം സ്റ്റിയറിംഗ് കമ്മിറ്റി , എല്ലാ സ്റ്റാൻറിംഗ് കമ്മിറ്റികൾ എന്നിവ ചേരണം 17/12/22 മുതൽ 23/12/2022 വരെ പദ്ധതി രൂപീകരണ ഗ്രാമസഭകൾ സ്പെഴ്യൽ ഗ്രാമസഭകൾ , ഊരുകൂട്ടയോഗങ്ങൾ
Meeting Date
07/12/2022
1(2)
Agenda
2023-24 വാർഷിക പദ്ധതി രൂപീകരണം
Decision
പതിനാലാം പഞ്ചവൽസര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബഹു.സർക്കാരിൻറെ 19/04/2022 ലെ സ.ഉ(കൈ ) നം 84/22/lsgd ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുളള നടപടി ക്രമങ്ങൾ നടന്നു വരികയാണ് . ആയതിലേയ്ക്ക് പദ്ധതി രൂപീകരണ ഗ്രാമസഭകൾക്ക് മുന്നോടിയായി വാർഡുകളിൽ നടക്കുന്ന കുടുംബ കൂട്ടായ്മകളിൽ ഒരു വാർഡിൽ ഒന്നിൽ കൂടുതൽ അംഗൻവാടികൾ ഉളള വാർഡുകളിൽ പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം ഗ്രാമസഭാ കോ-ഓർഡിനേറ്റർ അല്ലാത്തവർക്ക് കുടുംബ കൂട്ടായ്മകളുടെ ചുമതല നൽകേണ്ടതും മറ്റു വാർഡുകളിൽ ഗ്രാമസഭാ കോ-ഓർഡിനേറ്റർക്ക് കുടുംബ കൂട്ടായ്മകളുടെ കൂടെ ചുമതല നൽകേണ്ടതുമാണെന്നും ആയത് സംബന്ധിച്ച തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം ഐ.സി.ഡി.എസ്സ് സൂപ്പർവൈസറോട് നിർദ്ദേശിച്ചും തീരുമാനിച്ചു.
Meeting Date
07/12/2022
1(1)
Agenda
2023-24 വാർഷിക പദ്ധതി രൂപീകരണം
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന നടപടി ക്രമങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. എല്ലാ വാർഡുകളിലും 08/12/2022 തീയതി വാർഡ് തല ആസൂത്രണസമിതികൾ വിളിച്ചു ചേർക്കണം കൂടുംബകൂട്ടായ്മകൾ 10,11,12 തീയതികളിൽ കൂടി പൂർത്തിയാക്കണം 16/12/2022 തീയതിയിൽ സ്റ്റേക്ക് ഹോൾഡേഴ്സ് യോഗം , വർക്കിംഗ് ഗ്രൂപ്പ് യോഗം സ്റ്റിയറിംഗ് കമ്മിറ്റി , എല്ലാ സ്റ്റാൻറിംഗ് കമ്മിറ്റികൾ എന്നിവ ചേരണം 17/12/22 മുതൽ 23/12/2022 വരെ പദ്ധതി രൂപീകരണ ഗ്രാമസഭകൾ സ്പെഴ്യൽ ഗ്രാമസഭകൾ , ഊരുകൂട്ടയോഗങ്ങൾ
Meeting Date
07/12/2022
1(2)
Agenda
2023-24 വാർഷിക പദ്ധതി രൂപീകരണം
Decision
പതിനാലാം പഞ്ചവൽസര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബഹു.സർക്കാരിൻറെ 19/04/2022 ലെ സ.ഉ(കൈ ) നം 84/22/lsgd ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുളള നടപടി ക്രമങ്ങൾ നടന്നു വരികയാണ് . ആയതിലേയ്ക്ക് പദ്ധതി രൂപീകരണ ഗ്രാമസഭകൾക്ക് മുന്നോടിയായി വാർഡുകളിൽ നടക്കുന്ന കുടുംബ കൂട്ടായ്മകളിൽ ഒരു വാർഡിൽ ഒന്നിൽ കൂടുതൽ അംഗൻവാടികൾ ഉളള വാർഡുകളിൽ പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം ഗ്രാമസഭാ കോ-ഓർഡിനേറ്റർ അല്ലാത്തവർക്ക് കുടുംബ കൂട്ടായ്മകളുടെ ചുമതല നൽകേണ്ടതും മറ്റു വാർഡുകളിൽ ഗ്രാമസഭാ കോ-ഓർഡിനേറ്റർക്ക് കുടുംബ കൂട്ടായ്മകളുടെ കൂടെ ചുമതല നൽകേണ്ടതുമാണെന്നും ആയത് സംബന്ധിച്ച തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം ഐ.സി.ഡി.എസ്സ് സൂപ്പർവൈസറോട് നിർദ്ദേശിച്ചും തീരുമാനിച്ചു.
Meeting Date
02/12/2022
1(5)
Agenda
വാർഷിക പദ്ധതി 2022/2023
Decision
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹരിതകർമ്മസേന തുടർ പ്രവർത്തനങ്ങൾ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതകർമ്മസേനാംഗങ്ങൾക്ക് കോട്ട്,തൊപ്പികുട, ബാഗ് ,ഐ.ഡി കാർഡിൽ ഉപയോഗിക്കുന്ന പച്ചനിറത്തിലുളള ടാഗ് എന്നിവ വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകൾ യോഗം പരിശോധിച്ചു. പദ്ധതി പ്രകാരം വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
1(6)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിനു സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന പ്ലാവ്,തേക്ക് എന്നീ മരങ്ങൾക്ക് അടിയന്തിരമായി വാല്യുവേഷൻ എടുക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു. തേവിയാരുകുന്ന് വാർഡിൽ ബൌണ്ടർമുക്ക് പ്രദേശത്ത് റോഡ് സൈഡിൽ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന 4 തണൽ മരങ്ങൾക്ക് അടിയന്തിരമായി വാല്യുവേഷൻ എടുക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
1(7)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ Project No: 5/23 ശ്മശാന നിര്‍മ്മാണം . ടി പ്രോജെക്റ്റിന്റെ നിർവ്വഹണ ഉദ്യോഗസ്ഥനെ AE LSGD ആക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് ജില്ലാ പ്ലാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
02/12/2022
1(8)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിനകത്ത് വിദൂര സ്ഥലങ്ങളിലാണ് വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. പലതിനും സ്വന്തമായി കെട്ടിടം ഇല്ലാതെയാണ് പ്രവർത്തിയ്ക്കുന്നത്. നിരന്തരമുളള ഓഫീസ് ഷിഫ്റ്റിംഗ് കാരണം ഓഫീസ് ആവശ്യങ്ങൾക്കായി ആര്യനാട് ഠൌണിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പ്രസ്തുത ഓഫീസുകൾ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ നിവേറ്റുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. എന്നാൽ പഞ്ചായത്തിൽ പലയിടത്തായി പ്രവർത്തിയ്ക്കുന്ന സർക്കാർ ഓഫീസുകളെയെല്ലാം ഏകീകരിച്ച് സ്വന്തമായ കെട്ടിടത്തിനുള്ളിൽ പ്രവർത്തിപ്പിയ്ക്കുകയാണെങ്കിൽ അത് പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും. ആയതിലേയ്ക്കായി ആര്യനാട് പഞ്ചായത്തിൽ കൃഷി ഓഫീസിനും വില്ലേജ് ഓഫീസിനും ഇടയിലുളള റവന്യൂ ഭൂമിയിൽ ഒരു മിനിസിവിൽ സ്റ്റേഷൻ ആരംഭിയ്ക്കുകയാണെങ്കിൽ പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടു വരാനും ഷോപ്പിംഗ് കോംപ്ലക്സുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾ മിനിസിവിൽ സ്റ്റേഷനിൽ ഉൾപ്പെടുത്തി സർക്കാരിന് വരുമാനകരമായിമാറ്റുന്നതിനും സാധിയ്ക്കുന്നതാണ് . ആയതിനാൽ പഞ്ചായത്തിൻറെ ചിരകാല സ്വപ്നമായ മിനിസിവിൽ സ്റ്റേഷൻ പദ്ധതി അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
02/12/2022
2(1)
Agenda
അജൈവ മാലിന്യ രഹിത പഞ്ചായത്ത്
Decision
സമ്പൂർണ്ണ അജൈവമാലിന്യരഹിത പഞ്ചായത്തിനായി ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുവടെ പറയുന്ന തീയതികളിൽ അജൈവ പാഴ് വസ്തുക്കളും മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിനും തീരുമാനിച്ചു. 1. 02/12/2022 ചെരുപ്പ് , ബാഗ് , തെർമോക്കാൾ 2. 08/12/2022 തുണി 3. 15/12/2022 ചില്ലു മാലിന്യങ്ങൾ 4. 22/12/2022 ഇ-മാലിന്യങ്ങൾ ( ബൾബ്,ട്യൂബ് ,മരുന്ന് സ്ട്രിപ്പുകൾ)
Meeting Date
02/12/2022
3(1)
Agenda
തൊഴിൽ സഭ
Decision
ബഹു.തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പിൻറെ 15/09/2022 തീയിതിയിലെ സ.ഉ(കൈ)നം.214//2022/എൽ.എസ്സ്,ജി.ഡി നമ്പർ ഉത്തരവ് പ്രകാരം പതിനാലാംപഞ്ചവൽസര പദ്ധതിയിലെ പ്രാദേശികസാമ്പത്തിക വികസനത്തിൽ തൊഴിൽ സാധ്യതകളും തൊഴിൽ സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും തൊഴിൽ അന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനായി തൊഴിൽ സഭകൾ വിളിച്ചു ചേർക്കുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങൾ യോഗം വായിച്ചു ചർച്ച ചെയ്തു. ആയതിലേയ്ക്ക് ചുവടെ പറയും പ്രകാരം തൊഴിൽ സഭകൾ കൂടുന്നതിന് യോഗം തീരുമാനിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിൽസഭ കൂടുന്ന തീയതിയും സ്ഥലവും സമയവും തൊഴിൽസഭ നമ്പർ ഉൾപ്പെടുന്ന വാർഡുകൾ സ്ഥലം തീയതി സമയം 1 കീഴ്പാലൂർ, മീനാങ്കൽ കീഴ്പാലൂർ കമ്യൂണിറ്റി ഹാൾ 11/12/2022 9:00 AM 2 തേവിയാരുകുന്ന്, പുറുത്തിപ്പാറ പുറുത്തിപ്പാറ കമ്യൂണിറ്റി ഹാൾ 10/12/2022 3:30 PM 3 പറണ്ടോട്, വലിയകലുങ്ക് വലിയകലുങ്ക് എൽ പി എസ് 10/12/2022 2:00 PM 4 കോട്ടയ്ക്കകം, പൊട്ടൻചിറ പഞ്ചായത്ത് കോൺഫറൻസ് ഹാൾ 11/12/2022 2:00 PM 5 ആര്യനാട് ഠൌൺ, ഇറവൂർ പഞ്ചായത്ത് കോൺഫറൻസ് ഹാൾ 11/12/2022 3:30 PM 6 കൊക്കോട്ടേല, ഈഞ്ചപ്പുരി nss യു പി എസ് കൊക്കോട്ടേല 11/12/2022 11:00 AM 7 ഇരിഞ്ചൽ, പള്ളിവേട്ട ഇരിഞ്ചൽ സി എസ് ഐ ചർച്ച് 9/12/2022 2:00 PM 8 പാലൈക്കോണം, കാഞ്ഞിരംമൂട് വി കെ ഓഡിറ്റോറിയം 10/12/2022 11:00 AM 9 കാനക്കുഴി, ചൂഴ ലൂഥർഗിരി യു പി എസ് 10/12/2022 9:00 AM
Meeting Date
02/12/2022
4(1)
Agenda
കുടുംബശ്രീ
Decision
പ്രസ്തുത അജണ്ട അടുത്ത കമ്മിറ്റിയിലേയ്ക്ക് മാറ്റി വെച്ചു.
Meeting Date
02/12/2022
5(1)
Agenda
എം.ജി.എൻ.ആർ.ഇ.ജി.എസ്സ്
Decision
എം.ജി.എൻ.ആർ.ജി.എസ്സ് ഓഫീസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ അടിയന്തിരമായി വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും എം.ജി.എൻ.ആർ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീകൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
6(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
തേവിയാരുകുന്ന് കുടിവെളള പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശ്രീ.സനിൽ.എസ്സ് , ആറ്റുമുുക്ക് വീട് , തേവിയാരുകുന്ന് എന്നയാളുമായി തർക്കമുണ്ടായതിൻറെ അടിസ്ഥാനത്തിൽ ടിയാൻ കൈവശം വെച്ചിരിക്കുന്ന സ്ഥലം പഞ്ചായത്തിന് സ്വതന്ത്രമായി പ്രവേശിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുളള അനുവാദം ലഭിയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരകളോട് അഭ്യർത്ഥിച്ചു കൊണ്ട് 31/05/2022 -ലെ 4(1) നമ്പർ പ്രകാരം തീരുമാനം എടുത്തിരുന്നു.എന്നാൽ തുടർന്ന് ടിയാളുമായുളള ചർച്ചകൾക്കനുസൃതമായി തമ്മിൽ 01/12/2022 തീയതിയിൽ ടിയാളുമായി പഞ്ചായത്ത് കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ 31/05/2022 -ലെ 4(1) നമ്പർ പ്രകാരമുളള തീരുമാനത്തിൽ തുടർ നടപടികൾ താൽക്കാലികമായ നിർത്തി വെയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
02/12/2022
6(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള കൺവെർജൻസ് സെൻറർ ആൻറ് ഡേ കെയർ ബിൽഡിംഗ് എന്ന പദ്ധതിക്ക് 2,70,0000/- രൂപയാണ് വകയിരുത്തിയിരുന്നത് .പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി വാപ്കോസ്സ് സമർപ്പിച്ച 2048062/- രൂപയുടെ ബിൽ യോഗം പരിശോധിച്ചു. എസ്റ്റിമേറ്റ് പ്രകാരം പ്രസ്തുത കെട്ടിടത്തിന് 3 ഫേയ്സ് ലൈൻ എടുക്കുന്നതിനും ഐപാഡിനും തുക വകയിരുത്തിയിരുന്നു. എന്നാൽ പ്രസ്തുത പ്രവർത്തികൾ പൂർത്തിയാക്കാതെയാണ് ടി പ്രവർത്തിയുടെ ബിൽ സമർപ്പിച്ചിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ടി പ്രവർത്തികൾ പൂർത്തിയാക്കിപ്പിയ്ക്കുന്നതിനും തുടർന്ന് ഫൈനൽ ബിൽ തുക അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
02/12/2022
7(1)
Agenda
ഗ്രാമഭവൻ പ്രവർത്തനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും പ്രവർത്തനം ആരംഭിക്കുന്ന ഗ്രാമഭവനുകളുടെ പ്രവർത്തനകലണ്ടർ ചുവടെ പറയും പ്രകാരം യോഗം അംഗീകരിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് വാർഡ് ലെവൽ ഓഫീസ് - ഗ്രാമഭവൻ - ഉദ്ഘാടനം മുന്നൊരുക്ക പ്രവർത്തനം - പ്രവർത്തന കലണ്ടർ നം പ്രവർത്തനം പ്രവർത്തനം പൂർത്തിയാക്കേണ്ട തീയതി പങ്കാളിത്വം ചുമതല 1 ഓഫീസ് സെക്രട്ടറി മാരുടെ തെരഞ്ഞെടുപ്പ് 1. പത്രപരസ്യം 03/12/22 സെക്രട്ടറി, അസി.സെക്രട്ടറി 2. ഇന്റർവ്യൂ 11/12/22 തീരുമാനിക്കുന്ന ബോർഡ് സെക്രട്ടറി, അസി.സെക്രട്ടറി 3. പരിശീലനം 22/12/2022, , 23/12/2022 കില, അസോസിയേഷൻ, ILGMS അസി.സെക്രട്ടറി 2 ബൈലോ - പ്രവർത്തന മാനുവൽ സമ്പൂർണ്ണമാക്കൽ 25/12/22 സെക്രട്ടറി, അസി.സെക്രട്ടറി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ, വർക്കിംഗ് ഗ്രൂപ്പ്, ആസൂത്രണസമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ അസി.സെക്രട്ടറി, സ്റ്റിംയറിംഗ് കമ്മിറ്റി, ആസൂത്രണ സമിതി 3 ബൈലോ - പ്രവർത്തന മാനുവൽ നിയമോപദേശം വാങ്ങൽ 28/12/2022 നിയമവിദഗ്ധർ അസി.സെക്രട്ടറി 4 വാർഡ് ഓഫീസ് പ്രവർത്തിപ്പിക്കേണ്ട കെട്ടിടങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി ഭരണസമിതിയ്ക്ക് സമർപ്പിക്കൽ 20/12/2022 ആസൂത്രണസമിതി അംഗങ്ങൾ, അസി.സെക്രട്ടറി ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ 5 ബൈലോ - മാനുവൽ അംഗീകരിക്കുന്നതിനുള്ള പഞ്ചായത്ത് ഭരണസമിതിയോഗം 16/12/2022 പഞ്ചായത്ത് ഭരണസമിതി സെക്രട്ടറി 6 വാർഡുതല ആസൂത്രണസമിതി - സംയോജനയോഗം 18/12/2022 വാർഡുമെമ്പർ 7 ബൈലോ - മാനുവൽ നിയമപരമായ അംഗീകാരം വാങ്ങൽ 30/12/2022 ന് മുൻപ് ഡെപ്യൂട്ടി ഡയറക്ടർ, ഡയറക്ടർ സെക്രട്ടറി, അസി.സെക്രട്ടറി 8 അടിസ്ഥാന സൌകര്യങ്ങൾ ഉറപ്പാക്കൽ 30/12/2022 വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡന്റ്/സെക്രട്ടറി 9 പഞ്ചായത്തുതല സ്വഗതസംഘം രൂപീകരണം 26/12/2022 കുടുംബശ്രീ, ആശ, അംഗൻവാടി, ആസൂത്രണസമിതി, വർക്കിംഗ് ഗ്രൂപ്പ് പ്രസിഡന്റ് 10 പൌരവകാശരേഖ പരിഷ്കരിക്കൽ 24/12/2022 ഭരണസമിതി, നിർവ്വഹണഉദ്യോഗസ്ഥർ സെക്രട്ടറി 11 വാർഡുതല വികസനരേഖ പ്രസിദ്ധീകരണം 24/12/2022 വാർഡുമെമ്പർ 12 വാർഡുതല ശിൽപശാല 25/12/2022 മുതൽ 30/12/2022 വരെ എ.ഡി.എസ് അംഗങ്ങൾ, വാർഡ് ആസൂത്രണസമിതി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, മേറ്റ് മാർ, ആശ, അംഗൻവാടി, പഞ്ചായത്ത് ഭരണസമിതി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ 13 വാർഡുതല സ്വാഗതസംഘം രൂപീകരണം 31/12/2022 എ.ഡി.എസ് അംഗങ്ങൾ, ആരോഗ്യസേന, തൊഴിലുറപ്പ്, ആസൂത്രണസമിതി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ വാർഡുമെമ്പർ 16 നോട്ടീസ്, ബോർഡ്, പ്രചരണ പ്രവർത്തനങ്ങൾ 26/12/2022 സ്വാഗതസംഘം 14 കളർകോഡ്/ഏകീകൃത ബോർഡ് സ്ഥാപിക്കൽ 31//12/2022 വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സെക്രട്ടറി, അസി.സെക്രട്ടറി 15 ബൈലോ - പ്രവർത്തന മാനുവൽ പഞ്ചായത്ത് ശിൽപശാല 01/01/23 ഭരണസമിതി, ജീവനക്കാർ, കൈമാറികിട്ടിയ സ്ഥാപനത്തിലെ ജീവനക്കാർ, ആസൂത്രണസമിതി, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, അംഗൻവാടി വർക്കർമാർ, ആശ പ്രവർത്തകർ, ഹരിതകർമ്മസേന, കുടുംബശ്രീ സി.ഡി.എസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പ്രസിഡന്റ്/സെക്രട്ടറി/അസി.സെക്രട്ടറി 17 വാർഡുതല പ്രചാരണ പ്രവർത്തനങ്ങൾ 05/01/2023 ന് മുൻപ് വാർഡുതല സ്വാഗതസംഘം 18 സ്റ്റേജ് & ഡെക്കറേഷൻ 04/01/23 സ്വാഗതസംഘം 19 വാർഡുതല ആസൂത്രണസമിതിയോഗം 05/01/23 20 കുടുംബകൂട്ടായ്മയോഗം 06/01/23 മുതൽ 10/01/2023 വരെ 21 പഞ്ചായത്തുതല ഉദ്ഘാടനം 06/01/23 സ്വാഗതസംഘം 22 പൌരവകാശരേഖ പ്രസിദ്ധീകരണം 06/01/23 23 സ്റ്റേജ് & ഡെക്കറേഷൻ 13/01/2022 വാർഡുതല സ്വാഗതസംഘം 24 വാർഡുതല ഉദ്ഘാടനം 16/01/2022 വാർഡുതല സ്വാഗതസംഘം
Meeting Date
02/12/2022
8(1)
Agenda
ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ
Decision
ഐ.എസ്സ്.ഒ സർട്ടിഫിക്കേഷൻ പുതുക്കുന്നതിനുളള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
9(1)
Agenda
SEDC- യുടെ പ്രവർത്തനം
Decision
SEDC - യുടെ പ്രവർത്തനം ആരംഭിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
02/12/2022
0(1)
Agenda
പൗരാവകാശ രേഖ പരിഷ്കരിയ്ക്കൽ
Decision
പഞ്ചായത്തിൻറെ പൌരാവകാശ രേഖ കാലോചിതമായി പുതുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
1(1)
Agenda
പാലിയേറ്റീവ് കെയർ കുടുംബ സംഗമം
Decision
പാലിയേറ്റീവ് കെയർ കുടുംബസംഗമം ജനുവരി 14 ന് പാരിഷ് ഹാളിൽ വെച്ച് കൂടുന്നതിന് തീരുമാനിച്ചു.
Meeting Date
02/12/2022
2(1)
Agenda
കോട്ടയ്ക്കകം വാർഡിലെ Summit Digital Infrastructure pvt ltd സ്ഥാപനത്തിൻറെ ഉടമസ്ഥതയിലുളള മൊബൈൽ ടവർ റഗുലറൈസ് ചെയ്ത് കെട്ടിട നമ്പർ അനുവദിയ്ക്കുന്നതിനുളള അപേക്ഷ
Decision
കോട്ടയ്ക്കകം വാർഡിലെ Summit Digital Infrastructure pvt ltd സ്ഥാപനത്തിൻറെ ഉടമസ്ഥതയിലുളള മൊബൈൽ ടവർ റഗുലറൈസ് ചെയ്ത് കെട്ടിട നമ്പർ അനുവദിയ്ക്കുന്നത് സംബന്ധിച്ച് ummit Digital Infrastructure pvt ltd സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. കെട്ടിട നമ്പർ അനുവദിയ്ക്കുന്നത് സംബന്ധിച്ച് നിയമപരമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
3(1)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിലൂടെ കടന്നുപോകുന്ന വെള്ളനാട്- ആര്യനാട്- ചെറ്റച്ചൽ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകൾ നിലവിൽ മിക്കയിടങ്ങളിലും പ്രവർത്തനരഹിതമാണ്. ടി സോളാർ ലൈറ്റുകൾ പ്രവർത്തനരഹിതമായതു കാരണം ഗതാഗത സൌകര്യം തടസ്സപ്പെടുകയും റോഡിൽ വളരെയധികം അപകടമുണ്ടാവുകയും ഇത് പൊതു ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ആയതിനാൽ പ്രസ്തുത ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു. റിക്ക് മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
02/12/2022
3(2)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ നവംബർ മാസം നടന്ന വിവിധ മീറ്റിംഗുകൾക്ക് ഭക്ഷണം വിതരണം ചെയ്തയിനത്തിൽ 7502/- രൂപ അനുവദിയ്ക്കണമെന്നുളള കുടുംബശ്രീ ഉപജീവനം കോഫീ ഷോപ്പിൻറെ അപേക്ഷ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
3(3)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് യു.പി. സ്കൂളിൽ കുട്ടികളുടെ ജീവന് ഭീക്ഷണിയായും അപകടകരമായും നിൽക്കുന്ന കാലപ്പഴക്കം ചെന്ന മാവും തേക്കും വളരെ അപകടകരമായ നിലയിലാണ് നിൽക്കുന്നതെന്നും ആയതിനാൽ മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നുമുളള പറണ്ടോട് ഗവ.യു.പി സ്കൂൾ പ്രഥമാധ്യാപകൻറെ കത്തും വാർഡ് മെമ്പറുടെ കത്തും യോഗം പരിശോധിച്ചു ചർച്ച ചെയ്യുകയും 25/11/2022 തീയതിയിലെ തീരുമാനപ്രകാരം വളരെ അപകടകരമായി നിൽക്കുന്ന പ്രസ്തുത മരങ്ങൾ അടിയന്തിരമായി മുറിച്ചിടുന്നതിനും തുടർന്ന് വാല്യുവേഷൻ പ്രകാരം തടികൾ ലേലം ചെയ്യുന്നതിനുമുളള നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു .പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റിയ ഇനത്തിൽ 8000/- രൂപ അനുവദിയ്ക്കണമെന്നുളള വാർഡ് മെമ്പർ ശ്രീ.അനീഷിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
Meeting Date
02/12/2022
3(4)
Agenda
കത്തുകളും അപേക്ഷകളും
Decision
പാറക്വാറി ഖനനവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് ബഹു.ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച W.P(C) നം കേസിൻറെ ലീഗൽ ഫീസായ 15000/- രൂപ അനുവദിയ്ക്കണമെന്നുളള അഡ്വ.ഷാജ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
3(5)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്ഥലങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്നതും 3 പ്രാവശ്യം ലേല നടപടികൾ നടത്തിയിട്ടും ലേലത്തിൽ പോകാത്തതുമായ ചുവടെ പറയുന്ന മരങ്ങൾക്ക് ക്വട്ടേഷന ക്ഷണിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു. മാർക്കറ്റിലെ ആഞ്ഞിലി മരം പഴയതെരുവ് സ്കൂളിലെ മാവ് ഇരിഞ്ചൽ വാർഡിൽ നിൽക്കുന്ന പാലമരം വലിയകലുങ്ക് ജംഗ്ഷനിലെ ആഞ്ഞിൽ മരം പറണ്ടോട് യു.പി സ്കൂളിന് പുതിയ കെട്ടിടം വരുന്നതിൻറെ ഭാഗമായി നിലവിലെ ഷീറ്റിട്ട കെട്ടിടം പൊളിച്ചു മാറ്റുന്നതിന് എ.ഇ, എൽ.എസ്സ്.ജി.ഡി തയ്യാറാക്കി നൽകിയ വാല്യുവേഷൻ യോഗം അംഗീകരിച്ചു. എൽ.എസ്സ്.ജി.ഡി എ.ഇ, യുടെ വാല്യുവേഷൻ പ്രകാരം അടിയന്തിരമായി ലേല നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
1(1)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച ചുവടെ പറയുന്ന 16 പദ്ധതികൾക്ക് ടെണ്ടർ ക്ഷണിച്ചതിൽ എസ്റ്റിമേറ്റ് നിരക്കിനെക്കാൾ അധികമായി നിരക്ക് രേഖപ്പെടുത്തിയിരുന്നു. പ്രസ്തുത പ്രവർത്തികൾ കരാറുകാരുമായി പ്രൈസ്സ് 3 ഓൺലൈൻ സോഫ്റ്റ്വെയർ മുഖേന നൊഗോഷ്യേറ്റ് ചെയ്യുകയും ആയത് പ്രകാരം എൽ,എസ്സ്.ജി.ഡി , എ.ഇ സമർപ്പിച്ച ചുവടെ പറയുന്ന ലിസ്റ്റ് യോഗം പരിശോധിച്ചു ചർച്ച ചെയ്ത് അംഗീകരിച്ചു. തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എൽ,എസ്സ്.ജി.ഡി , എ.ഇ - യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) negotiated amount നിരക്ക് ( % ) 1 Annual Plan-189-Mylamood Plavarathala Road Upgradation-General Civil Work 593173 SURESH S 651881.09 640610 +7.4 2 Annual Plan-190-Piripanni Warukad Mavu ninna kuzhi Road Upgradation-General Civil Work 593057 SURESH S 651744.58 640638 +7.43 3 Annual Plan-182-Theviar Kunnu Aattumuk Road Side Wall and Retarring-General Civil Work 1271166 Gopi S 1396995.00 1372838 +7.41 4 Annual Plan-207-Chuzha Udimoodu Road Upgradation-General Civil Work 253998 A P RAJKUMAR 277695.50 253973 -0.01 5 Annual Plan-209-Chuzha Anganwadi Road Upgradation-General Civil Work 126449 A P RAJKUMAR 138246.75 126436 -0.01 6 Annual Plan-AGP 198-Pottukavu Junction Eda Road Concreting-General Civil Work 423616 DILEEPKUMAR A S 460470.49 423192 -0.1 7 Annual Plan-188-Completion of Housing Board Kadav Road-General Civil Work 169316 vinukumar 186247.17 167623 -1.01 8 Annual Plan-AGP 203-Pashyatheruv LPS Road- Maintenance-General Civil Work 168947 ANILKUMAR R 185841.51 168947 +0 9 Annual Plan-210-Water Authority KSEB Road Upgradation-General Civil Work 2118461 vinukumar 2330305.41 2118461 +0 10 Annual Plan-AGP 205-Boundermukk Aithi Road Re taring-General Civil Work 1270907 Gopi S 1396700.52 1372327 +7.39 11 Annual Plan-212-Valiyamala - Colony Road Upgradation-General Civil Work 508466 ANILKUMAR R 556541.89 508466 +0 12 Annual Plan-192-Palaikonam Anganwadi Road Upgradation-General Civil Work 169472 ANILKUMAR R 186418.89 169472 +0 13 Annual Plan-208-Kavalpuramukk Alummoodu Kunnumpuram Road Upgradation-General Civil Work 1016563 mohanachandran 1118030.00 1107869 +8.24 14 Annual Plan-213-Melemukk Koviluvila Thekkarunada Road Upgradation-General Civil Work 1380396 SANTHOSH KUMAR G S 1517054.00 1463221 +5.66 15 Annual Plan-AGP 204-Pathayakunnu Thulayathukonam Road Upgradation-General Civil Work 1015653 T G PRATHAP 1110416.73 1015641 +0 16 Annual Plan-AGP 202-Pallivetta Cheriyaryanad Road Upgradation-General Civil Work 1779594 ANILKUMAR R 1957549.56 1779594 +0
Meeting Date
02/12/2022
1(2)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പൊതു കിണർ നവീകരണം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ആര്യനാട് ഠൌൺ വാർഡിലെ ഗിരിനഗർ ഗ്രാമകേന്ദ്രത്തിൻറെ പൊതുകിണർ അത്യാധുനിക രീതിയിൽ പൂക്കുട മാതൃകയിൽ നവീകരിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
02/12/2022
1(3)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള 167/23 സ്വരക്ഷ-സ്കൂൾ കുട്ടികൾക്ക് കരാട്ടെ പരിശീലനം എന്ന പദ്ധതിയ്ക് കരാട്ടെ പരിശീലനത്തിനായി പരിശീലകരെ തെരഞ്ഞെടുക്കുന്നതിനായി 01/12/2022 തീയതി അഭിമുഖം നടത്തി. പ്രസ്തുത അഭിമുഖത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ശ്രീ. ബിജുകുമാർ. കെ. -യെ പ്രസ്തുത പദ്ധതിയുടെ പരിശീലകനായി തെരഞ്ഞെടുക്കുന്നതിനായി യോഗം തീരുമാനിച്ചു. ടിയാളുടെ നിയമനവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് യോഗം നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2022
1(4)
Agenda
വാർഷിക പദ്ധതി 2022/2023
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഹു.വർഷ പദ്ധതികളായി ഏറ്റെടുത്തിട്ടുളള ചുവടെ പറയുന്ന പ്രവർത്തികൾക്ക് അടിയന്തിരമായി സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമനം പേര് അടങ്കൽ തുക 1. പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം 8000000/- 2. ശ്മശാനം കെട്ടിടം നിർമ്മിക്കൽ 7467448/- 3. അംഗൻവാടി നിർമ്മാണം 2700000/-
Meeting Date
25/11/2022
1(1)
Agenda
വാർഷിക പദ്ധതി 2022-23
Decision
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. Project No. 95/22 veterinary Hospital Maintenance in ward 13 ടി പ്രോജക്ട് പ്രകാരം veterinary Hospital Maintenance ചെയ്തതിനുശേഷം ബാക്കി തുകയ്ക്ക് അനുബന്ധ കെട്ടിടം മെയിന്റൈനൻസ് ചെയ്യുന്നതിനും ചില items ത്തിന്റെ Quantity കൂടുതൽ ചെയ്യേണ്ടതിനാലും ചില item -ത്തിന്റെ Quantity -യിൽ വ്യത്യാസം വരുത്തേണ്ടതിനാലും അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്
Meeting Date
25/11/2022
1(2)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡ് പ്രദേശം പട്ടികവർഗ്ഗ മേഖലയാണ്. 8 ഊരുകളിലായി 243- ലധികം പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്നു. അതോടൊപ്പം ഉപകുടുംബങ്ങളായി പഞ്ചായത്തിലെ വിവിധ വാർഡുകളിലും പട്ടികവർഗ്ഗക്കാർ അധിവസിക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരും ദരിദ്രരും ഉൾപ്പെടുന്ന തേവിയാരുകുന്ന് പ്രദേശത്ത് രൂക്ഷമായ ദാരിദ്യവും തൊഴിലില്ലായ്മയും നിലനിൽക്കുന്നുണ്ട്. വിവിധ മേഖലകളിലായി നിരവധി വികസന പ്രവർത്തനങ്ങൾ പട്ടികവർഗ്ഗക്കാർക്കായി ഈ പ്രദേശത്ത് നടപ്പിലാക്കേണ്ടതുണ്ട്. മികച്ച ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് വരുമാനമാർഗ്ഗം ഉണ്ടാക്കുന്നതിനുമുള്ള പദ്ധതികൾ ഉൽപ്പാദനമേഖലയിൽ ഏറ്റെടുക്കുന്നതിനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതാണ്. എന്നാൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് കാലാകാലങ്ങളായി ബഡ്ജറ്റ് വിഹിതമായി ലഭിക്കുന്ന പട്ടികവർഗ്ഗ ഫണ്ട് പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അപര്യാപ്തമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഫണ്ട് ചുവടെ പറയും പ്രകാരമാണെന്ന് യോഗം വിലയിരുത്തി. നം. വർഷം ബഡ്ജറ്റ് ഫണ്ട് വിഹിതം 1 2015-2016 2353000/- 2 2016-2017 2636682/- 3 2017-2018 2975000/- 4 2018-2019 1279000/- 5 2019-2020 1706000/- 6 2020-2021 1285000/- 7 2021-2022 1007000/- 8 2022-2023 1108000/- ഓരോ സാമ്പത്തിക വർഷം കഴിയുന്തോറും പട്ടിക വർഗ്ഗ ഫണ്ട് വിഹിതം കൂടുന്നതിനു പകരം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗമേഖലയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും പട്ടികവർഗ്ഗ ലൈഫ് പദ്ധതി, വീട് മെയിന്റനൻസ്, പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് ആട് വളര്‍ത്തല്‍ ,കിടാരി വളര്‍ത്തല്‍ വിദ്യാർത്ഥികള്‍ക്ക് പഠനമുറി കൂടാതെ പ്രസ്തുത മേഖലയിലുളള റോഡ്‌ നിര്‍മ്മാണവും മെയിന്റനന്‍സും , തേവിയാരുകുന്ന് ട്രൈബൽ LPS ഹൈടെക് നിലവാരത്തില്‍ ഉയര്‍ത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതുൾപ്പെടെ ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിൽ നിരവധി ആവശ്യങ്ങളാണ് പട്ടികവര്‍ഗ്ഗ ഊരുകൂട്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം പരിഹരിക്കുന്നതിനും പട്ടികവർഗ്ഗക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിനും നിലവിൽ നൽകി വരുന്ന പട്ടികവർഗ്ഗ ഫണ്ട് അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ടി ആവശ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ മെച്ചപ്പെട്ട രീതിയിലുള്ള പട്ടികവർഗ്ഗ ഫണ്ട് ബഡ്ജറ്റ് വിഹിതമായി അനുവദിച്ച് നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ഥിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
25/11/2022
1(3)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്കരിച്ച് കലികമാക്കുന്നതിനും വികസന സ്റ്റാൻറിംഗ് കമ്മിറ്റിയ്ക്ക് ചുമതല നൽകിയും യോഗം തീരുമാനിച്ചു.
Meeting Date
25/11/2022
1(4)
Agenda
വാർഷിക പദ്ധതി 2022-23
Decision
ഈ സാമ്പത്തിക വർഷം തന്നെ ആരോഗ്യ മേഖലയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് സി.എച്ച്.സി -യുടെ നേതൃത്വത്തിൽ ആരോഗ്യ കലണ്ടർ തയ്യാറാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
25/11/2022
1(5)
Agenda
വാർഷിക പദ്ധതി 2022-23
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വാർഡ് തല വികസന രേഖകൾ തയ്യാറാക്കേണ്ടതും മുൻ വർഷം വാർഡ് തല വികസന രേഖകൾ തയ്യാറാക്കിയിട്ടുളള വാർഡുകൾ സ്റ്റാറ്റസ് റിപ്പോർട്ട് പരിഷ്കരിച്ച് വാർഡ് തല വികസന രേഖ കാലികമാക്കേണ്ടതുമാണെന്ന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Meeting Date
25/11/2022
1(6)
Agenda
വാർഷിക പദ്ധതി 2022-23
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയ മേഖലാ വർക്കിംഗ് ഗ്രൂപ്പുകൾ കൂടി സ്റ്റാറ്റസ് റിപ്പോർട്ട് പരിഷ്കരിയ്ക്കുന്നതിനും ആയതിന് വികസന സ്റ്റാൻറിംഗ് കമ്മിറ്റിയ്ക്ക് ചുമതല നൽകിയും തീരുമാനിച്ചു.
Meeting Date
25/11/2022
1(7)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ആര്യനാട് ഠൌൺ വാർഡിൽ അംഗൻവാടികൾ , കളിസ്ഥലങ്ങൾ, ഗ്രന്ഥശാലകൾ മറ്റ് അനുബന്ധസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുന്നതിന് വാർഷിക പദ്ധതിയിൽ പ്രോജക്ടുകൾ ഏറ്റെടുത്തിട്ടുണ്ട്. പ്രസ്തുത പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് ഠൌൺ വാർഡിൽ പഞ്ചായത്ത് പുറമ്പോക്കുകുൾ വളരെ കുറവാണ് . ആയതിനാൽ ഠൌൺ വാർഡിലെ മേലേച്ചിറ ലത, മോഹന വിലാസം എന്ന ആളിൻറെ വീടിനു സമീപമുളള ആര്യനാട് വില്ലേജിൽ ബ്ലോക്ക് നം. 47-ൽ സർവ്വേ നം. 73-ൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമി ഠൌൺ വാർഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിട്ടു നൽകണമെന്ന് റവന്യൂ അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
25/11/2022
1(8)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് പഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ 47-ാം നമ്പർ ബ്ലോക്കിൽ 20436-ാം നമ്പർ തണ്ടപ്പേരിൽ റീ സർവ്വെ 132/5-1 ൽ ഉൾപെട്ട 40 ആർ 47 ച.മീറ്റർ വിസ്തീർണ്ണമുളള പുരയിടം 1297/22 നമ്പർ ആധാര പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി സെക്രട്ടറി പേർക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത സ്ഥലത്ത് ശ്മശാന നിർമ്മാണം ആരംഭിയ്ക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിയ്ക്കണമെന്ന് ബഹു.ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
25/11/2022
1(9)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് പഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ 47-ാം നമ്പർ ബ്ലോക്കിൽ 20436-ാം നമ്പർ തണ്ടപ്പേരിൽ റീ സർവ്വെ 132/5-1 ൽ ഉൾപെട്ട 40 ആർ 47 ച.മീറ്റർ വിസ്തീർണ്ണമുളള പുരയിടം 1297/22 നമ്പർ ആധാര പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി സെക്രട്ടറി പേർക്ക് പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയിട്ടുണ്ട്. ആയതിനാൽ പ്രസ്തുത സ്ഥലത്ത് ശ്മശാന നിർമ്മാണം ആരംഭിയ്ക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിയ്ക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
25/11/2022
1(10)
Agenda
വാർഷിക പദ്ധതി 2022-23
Decision
പ്രകൃതിക്ഷോഭങ്ങള്‍, അഗ്നിബാധ, അത്യാഹിതം, മാറാരോഗങ്ങള്‍ എന്നിവ മൂലം ദുരിതമനുഭവിക്കുന്ന നിര്‍ദ്ധനരായ പഞ്ചായത്ത് നിവാസികള്‍ക്ക് അടിയന്തിരസഹായം നല്‍കുന്നതിനായി മറ്റ് ഫണ്ടുകളില്‍ നിന്ന് വേറിട്ട് സൂക്ഷിക്കുന്ന ഒരു ദുരിതാശ്വാസനിധി 2003 കേരളപഞ്ചായത്ത്‍രാജ് (ദുരിതാശ്വാസനിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങള്‍ പ്രകാരം രൂപീകരിക്കാവുന്നതാണ്. വ്യക്തികള്‍, സംഘടനകള്‍ എന്നിങ്ങനെയുള്ളവരില്‍ നിന്നും ഇതിനായി സംഭാവന സ്വീകരിക്കാവുന്നതാണ്. അര്‍ഹരായ ദുരിതബാധിതര്‍ക്ക് 500/-രൂ വരെയുള്ള അടിയന്തിര സഹായം നല്‍കുന്നതിന് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. അഗതികള്‍ക്ക് വളരെയധികം സഹായകമായ പ്രസ്തുതനിധി രൂപീകരിക്കുന്നതിനായി ബാങ്ക് അക്കൌണ്ട് ആരംഭിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
25/11/2022
1(11)
Agenda
വാർഷിക പദ്ധതി 2022-23
Decision
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളതും കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനുമായ തെങ്ങു മുറിച്ചു മാറ്റൽ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ വിജയൻ, തെക്കുംകര പുത്തൻവീട് , അത്തിയറ , കാനക്കുഴി എന്ന വ്യക്തിയെ ഉൾപ്പെടുത്തി ആനുകൂല്യം നൽകുന്നതിന് യോഗം നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/11/2022
2(1)
Agenda
2023-24 വാർഷികപദ്ധതി രൂപീകരണം
Decision
2023/2024 വാർഷിക പദ്ധതി രൂപീകരണ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹു.സർക്കാർ പുറപ്പെടുവിട്ടിട്ടുളള 04/11/2022 തീയതിയിലെ സ.ഉ(സാധാ) നം246/2022/LSGD ഉത്തരവ് യോഗം വായിച്ചു ചർച്ചചെയ്തു. പ്രസ്തുത ഉത്തരവ് പ്രകാരമുളള നടപടി ക്രമങ്ങൾ പാലിച്ച് 2023/2024 വാർഷിക പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/11/2022
3(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2022/2023 വർഷത്തെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെടുന്ന വിവിധ പ്രവർത്തിയിടങ്ങളിൽ ആവശ്യമായ ഗ്ലൌസ്,ഗംബൂട്ട് എന്നിവ വാങ്ങുന്നതിനുളള നിയമപരമായ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/11/2022
3(2)
Agenda
MGNREGS
Decision
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് സെക്ഷനിൽ നെറ്റ് വർക്കിംഗ് ചെയ്തയിനത്തിൽ ചെലവായ ബിൽ തുകയായ 4765/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഫണ്ട് ലഭിയ്ക്കുന്ന മുറയ്ക്ക് റീകൂപ്പ് ചെയ്യുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/11/2022
4(1)
Agenda
കുടുംബശ്രീ
Decision
ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഹരിതകർമ്മസേന വാഹനം ഓടിക്കുന്നതിന് കാനക്കുഴി വാർഡിലെ ശ്രീ.ബഷീറിനെ ചുമതലപ്പെടുത്തിയും ആയതിലേയ്ക്ക് വാഹനം ടിയാൾക്ക് കൈമാറുന്നതിനും ടിയാളുമായി എഗ്രിമെൻറിലേർപ്പെടുന്നതിനും കുടുംബശ്രീയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
25/11/2022
5(1)
Agenda
സമ്പൂർണ്ണശുചിത്വ പ്രഖ്യാപനം
Decision
അജൈവ മാലിന്യമില്ലാത്ത അരുവിക്കര മണ്ഡലം എന്ന മഹത് ലക്ഷ്യം പൂർത്തീകരിയ്ക്കുവാൻ ഏറ്റെടുത്ത പദ്ധതിയോടൊപ്പം ആര്യനാട് ഗ്രാമപഞ്ചായത്തും കൈകോർക്കുന്നതിനും സമ്പൂർണ്ണ അജൈവമാലിന്യരഹിത പഞ്ചായത്തിനായി ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുവടെ പറയുന്ന തീയതികളിൽ അജൈവ പാഴ് വസ്തുക്കളും മാലിന്യങ്ങളും തരം തിരിച്ച് ശേഖരിക്കുന്നതിനും തീരുമാനിച്ചു. 1. 02/12/2022 ചെരുപ്പ് , ബാഗ് , തെർമോക്കാൾ 2. 08/12/2022 തുണി 3. 15/12/2022 ചില്ലു മാലിന്യങ്ങൾ 4. 22/12/2022 ഇ-മാലിന്യങ്ങൾ ( ബൾബ്,ട്യൂബ് ,മരുന്ന് സ്ട്രിപ്പുകൾ)
Meeting Date
25/11/2022
6(1)
Agenda
റർബൻമിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjWൽ dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Balance Work of Aryanad Market F¶]²Xn¡v AE,Lsgd kaÀ¸n¨ 247380/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]h¯n]qÀ¯oIcn¨n«psï¶vtbmKw A`n{]mbs¸«p. ss^\ð _nð XpIbmb 247380/- cq] AwKoIcn¨pw A\nhmcydn¡hdnIÄ¡p tijw _nð XpIbmb 239056/þcq] IcmdpImc³ ശ്രീ.ജയകുമാർ.ഡിþയ്ക്ക് A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p