Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

01/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ദാനന്‍ ശോഭന- പരാതി

തീരുമാന വിവരണം:

ലൈഫ് ഭവന പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡില്‍ ദാനന്‍/ശോഭന എന്നിവരുടെഅപേക്ഷ പരിഗണിച്ച് 17.02.2023 ലെ പഞ്ചായത്ത് കമ്മറ്റി ലൈഫ് ഭവന പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് ലഭിച്ച വിട് നിര്‍മ്മാണത്തിന് തടസ്സമായിനില്‍ക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൈവരി താല്‍ക്കാലികമായി നീക്കം ചെയ്യുന്നതിന് അപേക്ഷകര്‍ക്ക് അനുവാദം നല്‍കിയും ആയതിന്‍റെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചിരുന്നു. ആയതിനനുസരിച്ച് LID & EW അസ്സി എഞ്ചിനിയര്‍ 4 മീറ്റര്‍ നീളത്തില്‍ 0.90 മീറ്റര്‍ ഉയരത്തില്‍ ഹാന്‍ഡ് റെയില്‍ നീക്കം ചെയ്യേണ്ടതുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വീട് നിര്‍മ്മാണത്തിന് വേണ്ടി നീക്കം ചെയ്യുന്ന ഹാന്‍ഡ് റെയില്‍ ഒരാഴ്ചക്കുള്ളില്‍ സ്വന്തം ചെലവില്‍ പുനസ്ഥാപിച്ചുകൊള്ളാം എന്ന വ്യവസ്ഥയില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍ദ്ദേശിച്ചത് പ്രകാരം 4 മീറ്റര്‍ നീളത്തില്‍ 0.90 മീറ്റര്‍ ഉയരത്തില്‍ ഹാന്‍ഡ് റെയില്‍ നീക്കം ചെയ്യുന്നതിന് അപേക്ഷകരെ അനുവദിച്ചും നീക്കം ചെയ്യുന്ന ഹാന്‍ഡ് റെയില്‍ ഒരാഴ്ചക്കുള്ളില്‍ സ്വന്തം ചെലവില്‍ പുനസ്ഥാപിക്കുന്നതിന് അപേക്ഷകരോട് നിര്‍ദ്ദേശിച്ചും, ആയത് സംബന്ധിച്ച് അപേക്ഷകരുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും, പ്രസ്തുത നടപടികള്‍ യഥാവിധി പാലിച്ചില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കാനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം ഐക്യകണ്ഠ്യന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//