Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
18/08/2023
1(9)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ക്ഷീര കര്‍ഷകര്‍- ലിസ്റ്റ്
Meeting Date
18/08/2023
1(10)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ക്ക് ഫോണ്‍, സിം എന്നിവ നല്‍കുന്നതിന് അനുമതി തേടി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലഭ്യമാക്കിയ കത്ത് യോഗം പരിശോധിച്ചു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ്/ സര്‍ക്കുലര്‍/ മേലധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശം എന്നിവ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ .യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
18/08/2023
1(11)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രോ നം 313 ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് തേവിയാരുകുന്ന്, ഈഞ്ചപ്പുരി, പള്ളിവേട്ട, ഇരിഞ്ചല്‍, പാലൈക്കോണം, കാനക്കുഴി വാര്‍ഡ് കേന്ദ്രങ്ങളുടെ പെയിന്‍റിംഗ് പണി നടത്തിയതിന്‍റെ വാല്യുവേഷന്‍ തയ്യാറാക്കി നല്‍കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
18/08/2023
1(12)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തുന്ന പ്രോ നം 38(ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്) , പ്രോ നം 39 ( മാനസിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സേകോളര്‍ഷിപ്പ്), എന്നീ പദ്ധതികള്‍ക്കായി ഗ്രാമസഭ അംഗീകരിച്ച മുഴുവന്‍ ഗുണഭോക്താക്കളും പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
18/08/2023
1(13)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2023/24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രോജക്ട് നമ്പർ 310 “കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്ന വിപണി” എന്ന പ്രോജക്ട് കൃഷി മേഖലയുമായി ബന്ധപ്പെട്ടത് ആയതിനാൽ പ്രോജക്ട് ഡിപിസി അംഗീകരിച്ചു എങ്കിലും വെറ്റിംഗ് ഓഫീസർ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ കൃഷി ഓഫീസർ ആകണം എന്നതിന്റെ അടിസ്ഥാനത്തിൽ കാർഷിക മൂല്യ വർധിത വിപണി എന്ന പ്രോജക്ട് , ആഘോഷങ്ങളോടനുബന്ധിച്ച് പഞ്ചായത്ത് പ്രദേശത്തെ കർഷകരുടെ കാർഷിക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് രൂപീകരിച്ചിട്ടുള്ളതിനായാലും, ഈ പദ്ധതി അടിയന്തരമായി നടപ്പിലാക്കേണ്ടതിനാലും പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായി കൃഷി ഓഫീസറെ തീരുമാനിച്ചും, നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
18/08/2023
1(14)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് ആര്യനാട് ഗ്രാമപഞ്ചായത്ത് . പഞ്ചകര്‍മ്മ ആയുര്‍വ്വേദ ചികിത്സക്കാവശ്യമായ സൌകര്യങ്ങളൊന്നും തന്നെ ഈ ഓഫീസില്‍ ലഭ്യമല്ല. ആയുര്‍വേദ ചികിത്സ തേടേണ്ട പല രോഗങ്ങള്‍ക്കും ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് വിദൂര സ്ഥലങ്ങളില്‍ ഉള്ള ആയുര്‍വ്വേദ ആശുപത്രികളെയാണ്. ധാരാളം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തില്‍പെട്ടവരും നിര്‍ദ്ധനരും ഉള്ള ഒരു പഞ്ചായത്ത് എന്ന നിലയിൽ ഈ അസൗകര്യം പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാരമ്പര്യ ആയുര്‍വ്വേദ ചികിത്സ ആവശ്യമായ രോഗികള്‍ക്ക് സമയബന്ധിതമായി ശരിയായ ചികിത്സ കിട്ടാതെ ജീവിതാവസാനം വരെ രോഗികളായി കഴിയേണ്ട സാഹചര്യം നില നില്‍ക്കുന്നു. ആര്യനാട് പഞ്ചായത്തിന്‍റെ സമീപ പഞ്ചായത്തുകൾ ആയ കുറ്റിച്ചൽ, ഊഴമലയ്ക്കൽ, തൊളിക്കോട്, വിതുര, വെള്ളനാട് എന്നീ പഞ്ചായത്തുകളിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും ഒരു കേന്ദ്ര പഞ്ചായത്ത് എന്ന നിലക്ക് ആര്യനാട് പ്രദേശത്തെയാണ് ആശ്രയിക്കാന്‍ കഴിയുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്തിലേയും സമീപ ഗ്രാമപഞ്ചായത്തുകളിലേയും ജനങ്ങൾ ആയുർവേദ കിടത്തി ചികിത്സയ്ക്കായി /പഞ്ചകര്‍മ്മ ചികിത്സക്കായി വിദൂര സ്ഥലങ്ങളിലെ ആശുപത്രികളേയോ തിരുവനന്തപുരം പട്ടണത്തിൽ ഉള്ള ആയുർവേദ കോളേജിലെ പഞ്ചകർമ്മ ആശുപത്രിയെയോ ആണ്ആശ്രയിക്കേണ്ടിവരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ശാരീരിക അവശതയുള്ളതുമായ ആളുകള്‍ക്ക് ഇത്തരത്തില്‍ വിദൂര സ്ഥലങ്ങളില്‍ പോയി ചികിത്സ തേടുന്നത് ദുഷ്ക്കരവുമാണ്. ഈ സാഹചര്യം പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഭാരതീയ ചികിത്സാ വകുപ്പിന്‍റെ കീഴിലുള്ള കിടത്തി ചികിത്സ ഉള്ളതും ഒ പി യിൽ പഞ്ചകർമ്മ ചികിത്സ ലഭിക്കുന്ന തരത്തിലുള്ളതുമായ ഒരു ആശുപത്രി ആരംഭിക്കുന്നതിനും അപ്രകാരം ആശുപത്രി അനുവദിക്കുന്ന സാഹചര്യത്തിൽ 3000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള കെട്ടിട ഭാഗം വിട്ടു നൽകുന്നതിനും ആവശ്യമെങ്കിൽ ആശുപത്രിക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നല്‍കാവുന്നതാണെന്നും , യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന ഒരു പഞ്ചകര്‍മ്മ ആയുർവേദ ആശുപത്രി ആര്യനാട് പഞ്ചായത്ത് പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു
Meeting Date
18/08/2023
1(15)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പദ്ധതികള്‍ ഉപേക്ഷിക്കുന്നതിനും പകരം ചുവടെ പറയുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനു, ചുവടെ പറയുന്ന പദ്ധതി ഭേദഗതി ചെയ്യുന്നതിനും ഈ യോഗം തീരുമാനിച്ചു. ഉപേക്ഷിക്കുന്ന പദ്ധതികള്‍ Sl. no Project Name Project No 1 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും 51 2 മുതുപുരം കല്ലുകെട്ട് റോഡ് പുനരുദ്ധാരണം 110 3 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 113 4 മീനാങ്കല്‍ തെക്കേക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം 117 5 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ് 119 6 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം 124 7 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം 125 8 പോസ്റ്റ് ഓഫീസ് കുത്തുകുഴി റോഡ് നവീകരണം 129 9 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 130 10 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് 132 11 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം 134 12 പള്ളിവെട്ട പലിശക്കോണെ റോഡ് കോണ്‍ക്രീറ്റ് 136 13 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് 140 14 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം 142 15 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം 147 16 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം 154 17 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം 178 18 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം 179 19 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം 180 20 ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ 182 21 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം 183 22 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 200 23 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 202 24 എസ് സി കോളനികളില്‍ ഗൌണ്ട് നവീകരണം 205 25 പബ്ലിക്ക് മാർക്കറ്റ് നവീകരണം 302 26 മാര്‍ക്കറ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണം 330 27 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം 231 ഏറ്റെടുക്കുന്ന പദ്ധതികൾ Sl. no Project Name 1 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും 2 കീഴ്പാലൂർ ചെരുപ്പാണി പുനരുദ്ധാരണം 3 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 4 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം 5 പൊട്ടന്‍ചിറ ചേരപ്പള്ളി അമ്മന്‍കോവില്‍ റോഡ് റീടാറിംഗ് 6 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം 7 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം 8 പൊട്ടുക്കാവ് പള്ളിനട റോഡ് നവീകരണം 9 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 10 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് 11 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം 12 പള്ളിവേട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 13 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് 14 മണലുവിള തടം പേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം 15 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം 16 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം 17 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം 18 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം 19 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം 20 ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ 21 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം 22 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 23 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം 24 പബ്ലിക്ക് മാർക്കറ്റ് നവീകരണം 25 മാര്‍ക്കറ്റ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണം 26 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം ഭേദഗതി ചെയ്യുന്ന പദ്ധതി Sl. no Project Name Project No 1 എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 148 2 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 64
Meeting Date
10/08/2023
1(1)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 11( വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ചതിന്‍റെ വിശദവിവരങ്ങള്‍ നിര്‍വ്വഹണഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു. SIDCO(അക്വേഷ്യ- 4295 രൂപ), സുഭാഷ് ദേവി വുഡ്സ്(4295 രൂപ), ട്രൈ ടെക്ക്( അക്വേഷ്യ- 3489 രൂപ, മഹാഗണി- 3590 രൂപ, ആഞ്ഞിലി- 3885 രൂപ) എന്നിങ്ങനെ ലഭ്യമായ മൂന്ന് ദര്‍ഘാസുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച ട്രൈടെക്കിന്‍റെ ദര്‍ഘാസ് അംഗീകരിച്ചും ഗുണ നിലവാര പരിശോധനക്ക് ശേഷം വര്‍ക്ക് ഓഡര്‍ നല്‍കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(2)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 159(എസ് റ്റി വിദ്യാർത്ഥികൾക്ക് പഠനോപകരണം) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ദര്‍ഘാസുകള്‍ ക്ഷണിച്ച് ആയതിന്‍റെ വിവരം നിര്‍വ്വഹണഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. SIDCO മാത്രമാണ് ദര്‍ഘാസ് സമര്‍പ്പിച്ചത്. പ്രസ്തുത ഏജന്‍സിയുമായി നെഗോഷിയേറ്റ് ചെയ്ത് വിലയില്‍ കുറവ് വരുത്തുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുന്നതിനും അല്ലാത്തപക്ഷം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായതിനാല്‍ സാമ്പിളിന്‍റെ ഗുണനിലവാര പരിശോധനക്ക് ശേഷം SIDCO ക്ക് വര്‍ക്ക് ഓഡര്‍ നല്‍കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(3)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 32(രജിസ്ട്രേഷൻ ഉള്ള ക്ലബ്ബുകൾക്ക് സ്പോർട്സ് ഉപകരണങ്ങൾ നൽകൽ) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ചതിന്‍റെ വിശദവിവരങ്ങള്‍ നിര്‍വ്വഹണഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു. സന്തോഷ്കുമാര്‍, ശ്രീഹരി( 2690 രൂപ), ഷാരൂഖാന്‍(8920 രൂപ), ഷെഹ്ബാന്‍ എ(10665 രൂപ) എന്നിങ്ങനെ ലഭ്യമായ മൂന്ന് ദര്‍ഘാസുകളില്‍ ഏറ്റവും കുറഞ്ഞ തുക്ക് ദര്‍ഘാസ് ഹാജരാക്കിയ സന്തോഷ്കുമാര്‍, ശ്രീഹരി എന്നയാളിന്‍റഎ ദര്‍ഘാസ അംഗീകരിച്ചും ഗുണ നിലവാര പരിശോധനക്ക് ശേഷം വര്‍ക്ക് ഓഡര്‍ നല്‍കുന്നതിനും അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(4)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട്നമ്പര്‍ 13( തെരുവ് വിളക്ക് പരിപാലനം )എന്ന പദ്ധതിക്ക് മതിയായ പരസ്യം നല്‍കി ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും നിശ്ചയിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍, ആരും ദര്‍ഘാസ് സമര്‍പ്പിച്ചിട്ടില്ല എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥ അറിയിച്ചത് കമ്മറ്റി പരിശോധിച്ചു. ടി പദ്ധതിക്ക് റി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(5)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
സെക്രട്ടറി നിര്‍വ്വണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 312 (ഹൈമാസ്റ്റ് ലൈറ്റ് മെയിന്‍റനന്‍സ്) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(6)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ലൈറ്റുകളില്‍ കേട്പാട് സംഭവിച്ച ലൈറ്റുകള്‍ റിപ്പയര്‍ കഴിഞ്ഞ് ആര്യനാട് കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷനില്‍ സൂക്ഷിച്ചിട്ടുള്ളതായും പ്രസ്തുത ലൈറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കാണിച്ച് 27.07.23 ന് കെ എസ് ഇ ബി അസ്സി എഞ്ചിനിയര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. തെരുവ് വിളക്കുകളുടെ പരിപാലനം ഗ്രാമപഞ്ചായത്തിന്‍റെ അനിവാര്യ ചുമതലയായതിനാലും ഓണത്തോടനുബന്ധിച്ച് ആര്യനാട് ഫെസ്റ്റ് 2023 നടക്കുന്ന അടിയന്തിര സാഹചര്യം പരിഗണിച്ചും കെ എസ് ഇ ബി കേട്പാട് തീര്‍ത്ത് വച്ച ലൈറ്റുകള്‍ വാങ്ങി യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(7)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 207 (തൊഴില്‍ യൂണിറ്റിന് കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം വാങ്ങൽ- പട്ടികജാതിക വനിതകള്‍ക്ക്) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 07.07.2023 ലെ 1(8) നമ്പര്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനത്തിനനുസൃതമായി രൂപീകരിച്ച സബ്കമ്മറ്റി അടിയന്തിരമായി വിളിച്ച് ചേര്‍ക്കുന്നതിനും സ്ഥലപരിശോധനയും രേഖാ പരിശോധനയും നടത്തി അടിയന്തിരമായി പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ച് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(8)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡിര്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന EC 76/3 നമ്പര്‍ ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് കെ എസ് ഇ ബി അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. എസ്റ്റിമേറ്റ് തുകയുടെ പകുതി (6365 രൂപ) ഇതിലേക്കായി രൂപീകരിച്ചിട്ടുള്ള പദ്ധതിയില്‍ നിന്നും ചെലവഴിക്കുന്നതിനും ബാക്കി പകുതി ഗുണഭോക്തൃ കോണ്‍ട്രിബ്യൂഷന്‍ ഇനത്തില്‍ ശേഖരിക്കുന്നതിനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(9)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന വിജ്ഞാന്‍വാടിക്ക് വാട്ടര്‍ കണക്ഷന്‍, ചുറ്റുതില്‍ ടോയ്ലറ്റ് എന്നീ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് വിജ്ഞാന്‍വാടി കോഡിനേറ്റര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യതക്കനുസരിച്ചും പദ്ധതി ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന മുറക്കും വിജ്ഞാന്‍വാടി കോഡിനേറുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(10)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
പട്ടികജാതി വികസന വകുപ്പില്‍ നിന്നും ഭൂരഹിത ഭവന രഹിതരായ പട്ടിക ജാതിക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിന് വേണ്ടി ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതിക്കാരുടെ മുന്‍ഗനാ ക്രമത്തിലുള്ള ലിസറ്റ് ലഭ്യമാക്കണമെന്ന് കാണിച്ച് വെള്ളനാട് ബ്ളോക്ക് പട്ടകജാതി വികസന ഓഫീസര്‍ ലഭ്യമാക്കിയ 15.07.2023 ലെ SCDO/VB/51/BL നമ്പര്‍ കത്ത്, കത്തിനൊപ്പം ലഭ്യമാക്കിയ ലിസ്റ്റ് എന്നിവ കമ്മറ്റി പരിശോധിച്ചു. ചുവടെ പറയും പ്രകാരം മുന്‍ഗണനാക്രമത്തിലുള്ള പട്ടിക അംഗീകരിച്ച് തുടര്‍ നടപടികള്‍ക്കായി വെള്ളനാട് ബ്ളോക്ക് പട്ടകജാതി വികസന ഓഫീസക്ക് അയച്ച്കൊടുക്കാന്‍ ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു. 1.ഷീജ എല്‍, സഞ്ചു ഭവന്‍, പുറുത്തിപ്പാറ - റേഷന്‍ കാര്‍ഡ് നമ്പര്‍- 1105207703 2.രാജി എസ് ആര്‍, റോഡരികത്ത് വീട്, ബൌണ്ടര്‍ മുക്ക്, പറണ്ടോട് - റേഷന്‍ കാര്‍ഡ് നമ്പര്‍- 1105206355 3. സിന്ധു. യു, റോഡരികത്ത് വീട്, ബൌണ്ടർമുക്ക്- റേഷന്‍ കാര്‍ഡ് നമ്പര്‍- 1105205660 4. രേഷ്മ എസ്, മേലേച്ചിറ, ഗിരി നഗര്‍ - റേഷന്‍ കാര്‍ഡ് നമ്പര്‍- 1105201088 5. രഞ്ജിനി എല്‍, നിര്‍മ്മിതി കോളനി, ചേരപ്പള്ളി, ആര്യനാട് റേഷന്‍ കാര്‍ഡ് നമ്പര്‍- 1105211730 6. രാജമ്മ, പ്ളാമൂട് വീട്, ചെറിയാര്യനാട്- റേഷന്‍ കാര്‍ഡ് നമ്പര്‍- 1105099311 7. പ്രസന്ന എ, നെല്ലിവിളാകത്ത് വാടി, ഇറവൂര്‍ കിഴക്കേക്കര റേഷന്‍ കാര്‍ഡ് നമ്പര്‍- 1105103357 8. വിജയന്‍, മേക്കുംകര പുത്തന്‍ വീട്, ഇരിഞ്ചല്‍, ആര്യനാട് 9. നളിനി, മുസ്ളീംപള്ളിക്ക് സമീപം, മലയംതേരി, പറണ്ടോട് പി ഒ റേഷന്‍ കാര്‍ഡ് നമ്പര്‍- 1105161608 10. നിര്‍മ്മല എസ്, തടത്തരികത്ത് വീട്, ഈഞ്ചപ്പുരി, കൊക്കോട്ടേല പി ഒ റേഷന്‍ കാര്‍ഡ് നമ്പര്‍- 1105100004 11. ശോഭന ബി, മരുതുംമൂട് വീട്, പാലൈക്കോണം, ആര്യനാട് റേഷന്‍ കാര്‍ഡ് നമ്പര്‍- 1105099694 12. അജിത, മേരിഗിരി ആര്യനാട് റേഷന്‍ കാര്‍ഡ് നമ്പര്‍1- 105219181 13. സഞ്ജിത്ത്കുമാര്‍ പി, കോമ്പൊണ്ട് ഹൌസ്, ആര്യനാട് റേഷന്‍ കാര്‍ഡ് നമ്പര്‍- 1105123691 14. വിജയന്‍ ബി, ദിവ്യ ഭവന്‍, കീഴ്പാലൂര്‍, വിനോബാ നികേതന്‍, റേഷന്‍ കാര്‍ഡ് നമ്പര്‍- 1105114445 15. വല്‍സല, പുറുത്തിപ്പാറ പട്ടിക ജാതി കോളനി, പുറുത്തിപ്പാറ റേഷന്‍ കാര്‍ഡ് നമ്പര്‍- 1105017477 16.ബിനുകുമാര‍ ജെ, മുതുവിളാകത്ത് വീട്, മുതുപുരം റേഷന്‍ കാര്‍ഡ് നമ്പര്‍- 1105100693 17. താര എസ്, ബാലന്‍പുല്ലുവെട്ട, ചെറുമഞ്ചല്‍, കൊക്കോട്ടേല പി ഒ റേഷന്‍ കാര്‍ഡ് നം- 1105185001 18. ഗിരിജ എസ് എസ് , ബോധി, നവരപ്പാറ, ഇരിഞ്ചല്‍ റേഷന്‍ കാര്‍ഡ് നമ്പര്‍- 1105204889 19.മിനി എസ്, റോഡരികത്ത് വീട്, ബൌണ്ടര്‍ മുക്ക്, റേഷന്‍ കാര്‍ഡ് നമ്പര്‍-1105198324 20.വിനോദ്, തീയരിക്കോണത്ത് വീട്, കൊക്കോട്ടേല റേഷന്‍ കാര്‍ഡ് നമ്പര്‍- 1105107348
Meeting Date
10/08/2023
1(11)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 293( അല്ലിനിയോട് കുടിവെള്ള പദ്ധതി) യില്‍ നിര്‍മ്മണ പ്രവര്‍ത്തി ഇല്ലാത്തതിനാലും വാങ്ങല്‍ പ്രോജക്ട് ആയതിനാലും സെക്രട്ടറിയെ നിര്‍വ്വഹണ ഉദ്യോഗസ്ഥനാക്കുന്നതിന് വേണ്ട തുടര്‍ നടപടിസ്വീകരിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(12)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ (വാര്‍ഡ് 1) ലെ ഗ്രാമകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കീഴ്പാലൂര്‍ അങ്കണവാടിക്ക് മുകളിലുള്ള കെട്ടിടം പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിന്‍റേയും അങ്കണവാടിക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ടി കെട്ടിടത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിന്‍റെയും അടിസ്ഥാനത്തില്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് മുന്‍വശമുള്ള തുറസ്സായ സ്ഥലത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമില്ലാത്ത തരത്തില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനം ഇരുമ്പ് സാമഗഗ്രികള്‍ ഉപയോഗിച്ചോ അലുമിനിയം സാമഗ്രികള്‍ ഉപയോഗിച്ചോ മറ്റ് സാധന സാമഗ്രികള്‍ ഉപയോഗിച്ചോ ഇവയില്‍ ഏതാണോ ഏറ്റവും കുറഞ്ഞ ചെലവ് വരുന്നത് അപ്രകാരം നിര്‍മ്മാണം നടത്തുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസ്സി എഞ്ചിനിയറേയും ടി എസ്റ്റിമേറ്റ് പ്രകാരം പ്രാദേശിക ക്വട്ടേഷനുകള്‍ ക്ഷണിച്ച് ടി ഗ്രാമഭവന്‍റെ നിര്‍മ്മാണം നടത്തുന്നതിനും അസ്സി എഞ്ചിനിയറുടെ വാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ 2023/2024 വര്‍ഷത്തെ പ്രോ നം 313/24ല്‍ ഉള്‍പ്പെടുത്തി ആയതിനുള്ള ചെലവ് നിര്‍വ്വഹിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
10/08/2023
1(13)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ സബ്സെന്‍റര്‍ നവീകരണം(പ്രോ നം 234), മാനവീയം വീഥി- വയോജനങ്ങളുടെ വിശ്രമകേന്ദ്രം ഒരുക്കല്‍(പ്രോ നം 247), ലൈബ്രറികളില്‍ ടോയ്ലറ്റ് നിര്‍മ്മാണം( പ്രോ നം 264), ICDS അനുബന്ധ കെട്ടിടം നവീകരണം(പ്രോ നം 278). കമ്മ്യൂണിറ്റിഹാള്‍ ടോയ്ലറ്റ് നിര്‍മ്മാണം(പ്രോ നം 268), ആര്യനാട് പബ്ളിക് മാര്‍ക്കര്റ് നവീകരണം-ശുചീകരണം(പ്രോ നം 254) എന്നീ പ്രവര്‍ത്തികളില്‍ ചില ഐറ്റംസിന്‍റെ Quantity യില്‍ വ്യത്യാസം വരുത്തേണ്ടതിനാല്‍ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാന്‍ അനുവദിക്കണമെന്ന്കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച കത്ത് യോഗം വിശദമായി പരിശോധിച്ച. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ കത്തിനനുസൃതമായി അടങ്കല്‍ തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
10/08/2023
1(14)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 293( അല്ലിനിയോട് കുടിവെള്ള പദ്ധതി) യുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനില്‍ മാറ്റം വരുന്ന മുറക്ക് ക്വട്ടേഷന്‍ ക്ഷണിച്ച് പദ്ധതി നിര്‍വ്വഹിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍, സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(15)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
10/08/2023
1(16)
Agenda
വാര്‍ഷിക പദ്ധതി 2023/2024
Decision
.
Meeting Date
10/08/2023
2(1)
Agenda
റര്‍ബന്‍ മിഷന്‍
Decision
തേവിയാരുകുന്ന് കുടിവെള്ള പദ്ധതി
Meeting Date
10/08/2023
2(2)
Agenda
റര്‍ബന്‍ മിഷന്‍
Decision
.
Meeting Date
10/08/2023
2(3)
Agenda
റര്‍ബന്‍ മിഷന്‍
Decision
.
Meeting Date
10/08/2023
3(1)
Agenda
A F S
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-2023 വർഷത്തിലെ വാർഷിക ധനകാര്യപത്രിക 07/08/2023 - ലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ചിരുന്നു. പ്രസ്തുത വാർഷിക ധനകാര്യ പത്രിക പഞ്ചായത്ത് കമ്മിറ്റി പരിശോധിക്കുകയും ഭേദഗതി കൂടാതെ അംഗീകരിക്കുന്നതിനും കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കുന്നതിനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
4(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ CDS മുഖാന്തിരം നടത്താനുദ്ദേശിക്കുന്ന വിവിധങ്ങളായ പരിശീലന പരിപാടികള്‍ Human Resource Development Centre ല്‍ വച്ച് സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
10/08/2023
4(2)
Agenda
കുടുംബശ്രീ
Decision
സമ്പൂര്‍ണ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ പരിപാടിക്ക്, അര്‍ഹരായ പഠിതാക്കളെ കുടുംബശ്രീ കൂട്ടായ്മയുടേയും കുടുംബശ്രീ യൂണിറ്റ് വഴിയും ഓരോ കുടുംബത്തിന്‍റെയും പ്രവര്‍ത്തനം ഗുണകരമായി പൂര്‍ത്തീകരിക്കുന്നതിന് കുടുംബശ്രീ സി ഡി എസിനെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്കണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
4(3)
Agenda
കുടുംബശ്രീ
Decision
.
Meeting Date
10/08/2023
5(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ക്ക് സുരക്ഷാ ഉപാധികള്‍ വാങ്ങി നല്‍കുന്നതിന് ആരും ദര്‍ഘാസുകള്‍ ഹാജരാക്കിയില്ല എന്ന് കാണിച്ച് MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ നല്‍കിയ റിപ്പോര്‍ട്ട് കമ്മറ്റി പരിശോധിച്ചു. ടി ആവശ്യത്തിലേക്ക് റി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
5(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS സെക്ഷനിലേക്ക് കളര്‍ പ്രിന്‍റര്‍ വാങ്ങി നല്‍കണമെന്ന് കാണിച്ച് അക്രഡിറ്റഡ് എഞ്ചിനിയര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഫണ്ട് കുറവായതിനാല്‍ കളര്‍ പ്രിന്‍റര്‍ വാങ്ങുന്നതിന് കൂടുതല്‍ ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് അനുമതി നല്‍കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
5(3)
Agenda
MGNREGS
Decision
.
Meeting Date
10/08/2023
6(1)
Agenda
സദ്ഭരണം
Decision
14.08.2023 ന് കില സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കി വരുന്ന/ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നവീന പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ആയതിനാവശ്യമായ ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
6(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 50 വീടിന് ഒരെണ്ണം എന്ന നിലയില്‍ വയോജന യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും വാര്‍ഡ് പഞ്ചായത്ത് തല വയോജന ക്ളബുകള്‍ രൂപീകരിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
6(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നെറ്റ് കണക്ഷന്‍ ആവശ്യമായതിനാല്‍ താരതമ്യേന ചെലവ് കുറഞ്ഞ വിധത്തില്‍ ജിയോ കമ്പനിയുടെ മോഡം വാങ്ങി സ്ഥാപിക്കുകയുണ്ടായി. തുടര്‍ന്ന് മോഡം റീ ചാര്‍ജ് ചെയ്യുന്നതിന് ഗ്രാമ സഹായികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും 2023/24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോ നം 313 /23 (ഗ്രാമകേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൌകര്യമൊരുക്കല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുവര്‍ഷ കാലയളവിലേക്ക് നെറ്റ് റീ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
10/08/2023
6(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചയത്ത് കുറ്റിച്ചല്‍, വെള്ളനാട്, പൂവച്ചല്‍, തൊളിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്നു, കൂടാതെ പൊന്‍മുടി, പേപ്പാറ, കള്ളിക്കാട്, കാപ്പുകാട് തുടങ്ങി ജില്ലയിലെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വഴിയും ആര്യനാട് ഗ്രാമപഞ്ചാത്തിലൂടെയാണ്. പ്രധാനപ്പെട്ട ഒരു പബ്ളിക് മാര്‍ക്കറ്റ്, 12 സ്കൂളുകള്‍, പോലീസ് സ്റ്റേഷന്‍, വില്ലേജോഫീസ് , തുടങ്ങിയ സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളും നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിച്ച് വരുന്നു. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിനടുത്ത് സ്ഥിതി ചെയ്യുന്ന ആര്യനാട് പഞ്ചായത്തിന് 74 ച കി മി വിസ്തീര്‍ണമുള്ളതും അതില്‍ 24 ച കി മി ഭാഗത്ത് ജനവാസമുള്ളതും ബാക്കിഭാഗം നിബിഢ/ അര്‍ദ്ധ നിബിഢ വനമേഖലയുമാണ്. ഇത്തരത്തില്‍ ഭൂമിശാസ്ത്രപരമായി തീപിടിത്തം/ മറ്റ് അപടങ്ങള്‍ക്കുള്ള സാദ്ധ്യത പരിഗണിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഒരു ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
6(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി സ്വകാര്യ വസ്തുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിന് / അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിയമാനുസൃത നൊട്ടീസ് കൈപ്പറ്റിയിട്ടും പലരും വൃക്ഷങ്ങള്‍ മുറിച്ച് നീക്കി/ അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കി അപകടം ഒഴിവാക്കാന്‍ തയ്യാറാവാത്ത സാഹചര്യം നിലവിലുള്ളതായി കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി സ്വകാര്യ വസ്തുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിന് / അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിയമാനുസൃത നൊട്ടീസ് കൈപ്പറ്റിയിട്ടും ആയതിനനുസൃതമായ നടപടി സ്വീകരിക്കാത്തവര്‍ക്കെതിരേ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238, 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം എന്നിവ അനുശാസിക്കുംപ്രകാരമുള്ള തുടര്‍നടപടി അടിയന്തിരമായി കൈക്കൊള്ളുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
10/08/2023
7(1)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
ഹരിത സഹായ സംഘത്തിന്‍റെ പ്രവര്‍ത്തനം ആര്യനാട് പഞ്ചായത്തില്‍ വേണ്ടത്ര കാര്യക്ഷമമല്ലെന്ന് യോഗം വിലയിരുത്തി. പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഹരിത സഹായ സംഘമായ "Neo Energy" യോട് ആവശ്യപ്പെട്ടും ഇത് സംബന്ധിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുന്നത്ന് ശുചിത്വമാലിന്യ പ്രവര്‍നങ്ങളുടെ ചുമതലയുള്ള വി ഇ ഒ യെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
7(2)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
7(3)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
7(4)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
7(5)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
8(1)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(2)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(3)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(4)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(5)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(6)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
9(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പാഴ് വസ്തുക്കളുടെ ലേലത്തിന് ആരും ഹാജരാകാത്ത സാഹചര്യത്തില്‍ വേണ്ടത്ര പരസ്യം നല്‍കി പുന: ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.