Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
10/08/2023
2(2)
Agenda
റര്‍ബന്‍ മിഷന്‍
Decision
.
Meeting Date
10/08/2023
2(3)
Agenda
റര്‍ബന്‍ മിഷന്‍
Decision
.
Meeting Date
10/08/2023
3(1)
Agenda
A F S
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-2023 വർഷത്തിലെ വാർഷിക ധനകാര്യപത്രിക 07/08/2023 - ലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകരിച്ചിരുന്നു. പ്രസ്തുത വാർഷിക ധനകാര്യ പത്രിക പഞ്ചായത്ത് കമ്മിറ്റി പരിശോധിക്കുകയും ഭേദഗതി കൂടാതെ അംഗീകരിക്കുന്നതിനും കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് സമർപ്പിക്കുന്നതിനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
4(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ CDS മുഖാന്തിരം നടത്താനുദ്ദേശിക്കുന്ന വിവിധങ്ങളായ പരിശീലന പരിപാടികള്‍ Human Resource Development Centre ല്‍ വച്ച് സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
10/08/2023
4(2)
Agenda
കുടുംബശ്രീ
Decision
സമ്പൂര്‍ണ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ പരിപാടിക്ക്, അര്‍ഹരായ പഠിതാക്കളെ കുടുംബശ്രീ കൂട്ടായ്മയുടേയും കുടുംബശ്രീ യൂണിറ്റ് വഴിയും ഓരോ കുടുംബത്തിന്‍റെയും പ്രവര്‍ത്തനം ഗുണകരമായി പൂര്‍ത്തീകരിക്കുന്നതിന് കുടുംബശ്രീ സി ഡി എസിനെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്കണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
4(3)
Agenda
കുടുംബശ്രീ
Decision
.
Meeting Date
10/08/2023
5(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ ക്ക് സുരക്ഷാ ഉപാധികള്‍ വാങ്ങി നല്‍കുന്നതിന് ആരും ദര്‍ഘാസുകള്‍ ഹാജരാക്കിയില്ല എന്ന് കാണിച്ച് MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ നല്‍കിയ റിപ്പോര്‍ട്ട് കമ്മറ്റി പരിശോധിച്ചു. ടി ആവശ്യത്തിലേക്ക് റി ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
5(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS സെക്ഷനിലേക്ക് കളര്‍ പ്രിന്‍റര്‍ വാങ്ങി നല്‍കണമെന്ന് കാണിച്ച് അക്രഡിറ്റഡ് എഞ്ചിനിയര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഫണ്ട് കുറവായതിനാല്‍ കളര്‍ പ്രിന്‍റര്‍ വാങ്ങുന്നതിന് കൂടുതല്‍ ഫണ്ട് ലഭ്യമാകുന്നതിനനുസരിച്ച് അനുമതി നല്‍കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
5(3)
Agenda
MGNREGS
Decision
.
Meeting Date
10/08/2023
6(1)
Agenda
സദ്ഭരണം
Decision
14.08.2023 ന് കില സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കി വരുന്ന/ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നവീന പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും ആയതിനാവശ്യമായ ചെലവ് തനതുഫണ്ടില്‍ നിന്നും വഹിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
6(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 50 വീടിന് ഒരെണ്ണം എന്ന നിലയില്‍ വയോജന യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും വാര്‍ഡ് പഞ്ചായത്ത് തല വയോജന ക്ളബുകള്‍ രൂപീകരിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
6(3)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് നെറ്റ് കണക്ഷന്‍ ആവശ്യമായതിനാല്‍ താരതമ്യേന ചെലവ് കുറഞ്ഞ വിധത്തില്‍ ജിയോ കമ്പനിയുടെ മോഡം വാങ്ങി സ്ഥാപിക്കുകയുണ്ടായി. തുടര്‍ന്ന് മോഡം റീ ചാര്‍ജ് ചെയ്യുന്നതിന് ഗ്രാമ സഹായികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും 2023/24 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പ്രോ നം 313 /23 (ഗ്രാമകേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൌകര്യമൊരുക്കല്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുവര്‍ഷ കാലയളവിലേക്ക് നെറ്റ് റീ ചാര്‍ജ് ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
10/08/2023
6(4)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചയത്ത് കുറ്റിച്ചല്‍, വെള്ളനാട്, പൂവച്ചല്‍, തൊളിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്നു, കൂടാതെ പൊന്‍മുടി, പേപ്പാറ, കള്ളിക്കാട്, കാപ്പുകാട് തുടങ്ങി ജില്ലയിലെ സുപ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വഴിയും ആര്യനാട് ഗ്രാമപഞ്ചാത്തിലൂടെയാണ്. പ്രധാനപ്പെട്ട ഒരു പബ്ളിക് മാര്‍ക്കറ്റ്, 12 സ്കൂളുകള്‍, പോലീസ് സ്റ്റേഷന്‍, വില്ലേജോഫീസ് , തുടങ്ങിയ സുപ്രധാന സര്‍ക്കാര്‍ ഓഫീസുകളും നിരവധി പ്രൈവറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിച്ച് വരുന്നു. അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിനടുത്ത് സ്ഥിതി ചെയ്യുന്ന ആര്യനാട് പഞ്ചായത്തിന് 74 ച കി മി വിസ്തീര്‍ണമുള്ളതും അതില്‍ 24 ച കി മി ഭാഗത്ത് ജനവാസമുള്ളതും ബാക്കിഭാഗം നിബിഢ/ അര്‍ദ്ധ നിബിഢ വനമേഖലയുമാണ്. ഇത്തരത്തില്‍ ഭൂമിശാസ്ത്രപരമായി തീപിടിത്തം/ മറ്റ് അപടങ്ങള്‍ക്കുള്ള സാദ്ധ്യത പരിഗണിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഒരു ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
6(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി സ്വകാര്യ വസ്തുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിന് / അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിയമാനുസൃത നൊട്ടീസ് കൈപ്പറ്റിയിട്ടും പലരും വൃക്ഷങ്ങള്‍ മുറിച്ച് നീക്കി/ അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കി അപകടം ഒഴിവാക്കാന്‍ തയ്യാറാവാത്ത സാഹചര്യം നിലവിലുള്ളതായി കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തി സ്വകാര്യ വസ്തുവില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നതിന് / അപകടകരമായ വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള നിയമാനുസൃത നൊട്ടീസ് കൈപ്പറ്റിയിട്ടും ആയതിനനുസൃതമായ നടപടി സ്വീകരിക്കാത്തവര്‍ക്കെതിരേ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238, 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം എന്നിവ അനുശാസിക്കുംപ്രകാരമുള്ള തുടര്‍നടപടി അടിയന്തിരമായി കൈക്കൊള്ളുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
10/08/2023
7(1)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
ഹരിത സഹായ സംഘത്തിന്‍റെ പ്രവര്‍ത്തനം ആര്യനാട് പഞ്ചായത്തില്‍ വേണ്ടത്ര കാര്യക്ഷമമല്ലെന്ന് യോഗം വിലയിരുത്തി. പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഹരിത സഹായ സംഘമായ "Neo Energy" യോട് ആവശ്യപ്പെട്ടും ഇത് സംബന്ധിച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുന്നത്ന് ശുചിത്വമാലിന്യ പ്രവര്‍നങ്ങളുടെ ചുമതലയുള്ള വി ഇ ഒ യെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
7(2)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
7(3)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
7(4)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
7(5)
Agenda
ശുചിത്വം- മാലിന്യസസ്ക്കരണം
Decision
.
Meeting Date
10/08/2023
8(1)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(2)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(3)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(4)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(5)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
8(6)
Agenda
ആര്യനാട് മേള 2023/2024
Decision
.
Meeting Date
10/08/2023
9(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൂട്ടിയിട്ടിരിക്കുന്ന പാഴ് വസ്തുക്കളുടെ ലേലത്തിന് ആരും ഹാജരാകാത്ത സാഹചര്യത്തില്‍ വേണ്ടത്ര പരസ്യം നല്‍കി പുന: ലേലം സംഘടിപ്പിക്കുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
9(2)
Agenda
ലേലം
Decision
പറണ്ടോട് യു പി സ്കൂളില്‍ മുറിച്ചിട്ടിരിക്കുന്ന തേക്ക്മരത്തിന് ലേലം നടത്തിയതില്‍ പങ്കെടുത്ത ശ്രീ ഫറൂക്ക് എന്നയാള്‍ വിളിച്ച തുക വാല്യുവേഷന്‍ എമൌണ്ടിനേക്കാള്‍ കുറവായതിനാല്‍ ലേലം വിളിച്ചയാളുമായി നെഗോഷിയേറ്റ് ചെയ്യുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
9(3)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് യു പി എസില്‍ മുറിച്ചിട്ടിരിക്കുന്ന എ അബ്ദുള്‍ ഹമീദ് എന്നയാള്‍ വിളിച്ച തുക വാല്യുവേഷന്‍ എമൌണ്ടിനേക്കാള്‍ കുറവായതിനാല്‍ ലേലം വിളിച്ച ആളുമായി നെഗോഷിയേറ്റ് ചെയ്യുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
9(4)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് സ്കൂളില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് അനേകം തവണ ലേലം നടത്തിയെങ്കിലും ശ്രീ റിജു വി, മാവറവട്ട തടത്തരികത്ത് വീട് എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷനേക്കാള്‍ (117000 രൂപ) ഉയര്‍ന്ന തുകക്ക് ആരും ക്വട്ടേഷന്‍ സമര്‍പ്പിക്കുകയോ ലേലം വിളിക്കുകയോ ചെയ്യാത്ത സാഹചര്യം നിലവിലുള്ളതായി കമ്മറ്റി വിലയിരുത്തി. സ്കൂളില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷിക്കുന്നുണ്ട്. മേല്‍ സാഹചര്യത്തില്‍ ശ്രീ റിജി വി സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
9(5)
Agenda
ലേലം
Decision
ഈഞ്ചപ്പുരി വെല്‍ഫെയര്‍ എല്‍ പി എസില്‍ കൂട്ടിയിട്ടിരുന്ന ഒടും മറ്റ് പാഴ്വസ്തുക്കളും ലേലം നടത്തിയതില്‍ ആരും പങ്കെടുക്കാത്തതിനാല്‍ പുന:ലേലം സംഘടിപ്പിക്കുന്നത് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
9(6)
Agenda
ലേലം
Decision
കൃഷി ഭവനില്‍ കൂട്ടിയിട്ടിരിക്കുന്ന പാഴ്വസ്തുക്കളും കേടായ ഉപകറണങ്ങളുടേയും ലേലത്തിന് ആരും ഹാജരാകാത്ത സാഹചര്യത്തില്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
9(7)
Agenda
ലേലം
Decision
.
Meeting Date
10/08/2023
9(8)
Agenda
ലേലം
Decision
.
Meeting Date
10/08/2023
9(9)
Agenda
ലേലം
Decision
.
Meeting Date
10/08/2023
9(10)
Agenda
ലേലം
Decision
.
Meeting Date
10/08/2023
0(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
10/08/2023
0(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
10/08/2023
0(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
10/08/2023
0(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
10/08/2023
1(1)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ടേക്ക് എ ബ്രേക്ക്
Meeting Date
10/08/2023
1(2)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
അന്യ സംസ്ഥാന തൊഴിലാളി
Meeting Date
10/08/2023
1(3)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
മൈനര്‍ ഇറിഗേഷന്‍ കാട്ടാക്കട സെക്ഷന്‍ അസ്സി എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നുള്ള 27.07.23 ലെ MISK/GL/2019 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. മേല്‍ കത്തിന്‍റെ അടിസ്ഥാനത്തില്‍ ജലസേചന വകുപ്പിന് കീഴില്‍ വരുന്ന ജലസ്ത്രോതസ്സുകള്‍ക്ക് കുറുകേയോ ജല സ്ത്രോതസ്സുകള്‍ക്ക് ഉള്ളിലായോ നിര്‍മ്മാണ പ്രവര്‍ത്തി നടത്തേണ്ട സാഹചര്യമുണ്ടെങ്കില്‍ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തില്‍ നിന്നും എന്‍ ഒ സി നേടണമെന്ന് LID & EW അസ്സി എഞ്ചിനിയറേയും MGNREGS അക്രഡിറ്റഡ് എഞ്ചിനിയറേയും അറിയിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു,
Meeting Date
10/08/2023
1(4)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
സുനില്‍ കുമാര്‍- മുതുപുരം
Meeting Date
10/08/2023
1(5)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ബഹു അടൂര്‍ പ്രകാശ് എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹു ജില്ലാ കളക്ടറുടെ 20.05.23 ലെ 835/DPO/TVPM/MPLADS/AP/2023-2024 നമ്പര്‍ കത്ത് പ്രകാരം അറിയിച്ച "Construction of Waiting Shed Near Near Eenchappuri School" എന്ന പദ്ധതിക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് Upkeep and Maintenance Certificate അനുവദിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വര്‍ക്ക് "Construction of Waiting Shed at Mylamoodu Junction(Eechappuri Ward) എന്ന് മാറ്റിയിട്ടുള്ളതായി വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ബഹു എം പി പ്രൊപ്പോസ് ചെയ്ത Construction of Waiting Shed Near Near Eenchappuri School എന്ന പദ്ധതി കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടും എന്ന് ഈഞ്ചപ്പുരി വാര്‍ഡ് മെമ്പര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വാര്‍ഡ് മെമ്പറുടെ അഭിപ്രായം മാനിച്ച് ബഹു അടൂര്‍ പ്രകാശ് എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായി ബഹു ജില്ലാ കളക്ടറുടെ 20.05.23 ലെ 835/DPO/TVPM/MPLADS/AP/2023-2024 നമ്പര്‍ കത്ത് പ്രകാരം അറിയിച്ച "Construction of Waiting Shed Near Near Eenchappuri School" എന്ന പദ്ധതി നില നിര്‍ത്തുന്നതാണ് അഭികാമ്യം എന്ന് ബന്ധപ്പെട്ട അധികാരകളെ അറിയിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(6)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ബഹു ജില്ലാ കളക്ടറുടെ കാര്യലയത്തില്‍ നിന്നുള്ള 26.07.23 ലെ 241/ഡിപിഒ/ടിവിപിഎം/എംപിലാഡ്സ്/ജെ കെ എം/2019-2020 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. ബഹു എം പി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്ന Construction of Mandankanu- Kodunganni road in Aryanad Gramapanchayat Ward 5 എന്ന വര്‍ക്ക് Construction of Mandankanu- Kodunganni road and Side Protection wall in Aryanad Gramapanchayat Ward 5 എന്നാക്കി മാറ്റിയിട്ടുള്ളതിന് UP Keep and Maintenance Certificate അനുവദിക്കുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നു. കത്തിലെ ആവശ്യപ്രകാരം Construction of Mandankanu- Kodunganni road and Side Protection wall in Aryanad Gramapanchayat Ward 5 എന്ന വര്‍ക്കിന് Upkeep and Maintenance Certificate അനുവദിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(7)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
UPI അക്കൌണ്ട് ആരംഭിക്കുന്നതിന് കറണ്ട് അക്കൌണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 21.07.23 ന് ത. സ്വ വ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ 21.07.23 ന് ലഭ്യമാക്കിയ LSGD/pd/46784/2023-REV2 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. UPI അക്കൌണ്ട് ആരംഭിക്കുന്നതിന് കറണ്ട് അക്കൌണ്ട് തുടങ്ങുന്നതിന് കാനറ ബാങ്കിനെ സമീപിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(8)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
അങ്കണവാടികള്‍, പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങില്‍ അതി ഭീമമായ വാട്ടര്‍ ബില്‍ കേരള വാട്ടര്‍ അതോറിട്ടി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ബില്ലിന്‍റെ നിജസ്ഥിതി പരിശോധിക്കുന്നതിന് എത്രകാലമായിട്ടുള്ളതാണ് ബില്ല്, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്ഥാപന മേധാവി/ഉദ്യോഗസ്ഥന്‍ ബില്‍ സ്വീകരിച്ച വിവരം, ബില്ല് വൈകാനിടയായ സാഹചര്യം എന്നീ വിവരങ്ങള്‍ വാട്ടര്‍ അതോറിട്ടി അധികൃതരോടും ബില്‍ ലഭ്യമായ സ്ഥാപനം പ്രവര്‍ത്തിക്കുണ്ടോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സ്ഥാപന മേധാവിയോടും ആവശ്യപ്പെട്ട് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(9)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാള്‍
Meeting Date
10/08/2023
1(10)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍, വിവിധ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ചില പ്രദേശങ്ങളില്‍ ( ശംഭുതാങ്ങി - പഴവുണ്ണിയാറ്റിന്‍പുറം,ഈഞ്ചപ്പുരി- കല്ലുവരമ്പ്) വര്‍ഷങ്ങള്‍ പഴക്കമുള്ള 5 മീറ്റര്‍ വീതിയിലധികം ഉള്ള വാഹനം കടന്നു പോകുന്ന റോഡുകളും, ഇലക്ട്രിക് പോസ്റ്റുകളും സ്ട്രീറ്റ് ലൈറ്റുകളുമുണ്ട്. പ്രസ്തുത പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. പരോക്ഷമായ വനാശ്രിത കുടുംബങ്ങളായി ജീവിച്ച്പോരുന്ന ടിയാളുകള്‍കളുടെ ക്ഷേമം മുന്‍ നിര്‍ത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് ബഹു ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. ടി പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കുടിവെള്ള ക്ഷാമത്തിന് സ്ഥായിയായ പരിഹാരം കാണുന്നതിന് 600 മീറ്ററിലധികം നീളത്തിലും 60 CM വീതിയിലും 1 മീറ്റര്‍ താഴ്ച്ചയിലും ഭൂമികുഴിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
10/08/2023
1(11)
Agenda
പൊതുജനങ്ങളില്‍ നിന്നും, നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലാഫീസുകളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ V108/ കൊണില്‍ വീട്, കൊക്കോട്ടേല പി ഒ വിവാസത്തില്‍ ശ്രീമതി വിനിത ആര്‍ എന്നയാള്‍ ഭൂരഹിത ഭവന രഹിതര്‍ക്കുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണെന്നും ഈ ഓഫീസില്‍ നിന്നും പട്ടിക ജാതി വികസന ഓഫീസര്‍ക്ക് അയച്ച് കൊടുത്ത 23.07.23 ലെ 4(2) നമ്പര്‍ കമ്മറ്റി തീരുമാനപ്രകാരം റേഷന്‍കാര്‍ഡ് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് തിരുത്തി നല്‍കണമെന്നും കാണിച്ച് ടിയാള്‍ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. അപേക്ഷക ലൈഫ് ഭവന പദ്ധതിക്കുള്ള ലിസ്റ്റിള്‍ ഉള്‍പ്പെട്ടയാളാണെന്നും അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്, ടിയാളുടെ റേഷന്‍കാര്‍ഡ് നമ്പര്‍ 1105107239 ആണെന്നും പ്രസ്തുത നമ്പരാണ് ലൈഫ് ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും രേഖകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ 23.07.23 ലെ 4(2) നമ്പര്‍ കമ്മറ്റി തീരുമാനപ്രകാരം ക്രമനമ്പര്‍ 14 ന് നേരേ രേഖപ്പെടുത്തിയിരിക്കുന്ന ശ്രീമതി വിനിത ആര്‍ എന്നയാളിന്‍റെ റേഷന്‍കാര്‍ഡ് നമ്പര്‍ 1105107239 എന്നാക്കി തിരുത്തിയും, നിലവില്‍ ശ്രീമതി വിനിത 1105200936 നമ്പര്‍ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെട്ട് വരുന്നതായ ടി വിവരങ്ങള്‍ വെള്ളനാട് ബ്ളോക്ക് പട്ടിക ജാതി വികസന ഓഫീസറെ അറിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.