Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തിരുവനന്തപുരം ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് ആര്യനാട് ഗ്രാമപഞ്ചായത്ത് . പഞ്ചകര്‍മ്മ ആയുര്‍വ്വേദ ചികിത്സക്കാവശ്യമായ സൌകര്യങ്ങളൊന്നും തന്നെ ഈ ഓഫീസില്‍ ലഭ്യമല്ല. ആയുര്‍വേദ ചികിത്സ തേടേണ്ട പല രോഗങ്ങള്‍ക്കും ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് വിദൂര സ്ഥലങ്ങളില്‍ ഉള്ള ആയുര്‍വ്വേദ ആശുപത്രികളെയാണ്. ധാരാളം പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തില്‍പെട്ടവരും നിര്‍ദ്ധനരും ഉള്ള ഒരു പഞ്ചായത്ത് എന്ന നിലയിൽ ഈ അസൗകര്യം പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാരമ്പര്യ ആയുര്‍വ്വേദ ചികിത്സ ആവശ്യമായ രോഗികള്‍ക്ക് സമയബന്ധിതമായി ശരിയായ ചികിത്സ കിട്ടാതെ ജീവിതാവസാനം വരെ രോഗികളായി കഴിയേണ്ട സാഹചര്യം നില നില്‍ക്കുന്നു. ആര്യനാട് പഞ്ചായത്തിന്‍റെ സമീപ പഞ്ചായത്തുകൾ ആയ കുറ്റിച്ചൽ, ഊഴമലയ്ക്കൽ, തൊളിക്കോട്, വിതുര, വെള്ളനാട് എന്നീ പഞ്ചായത്തുകളിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും ഒരു കേന്ദ്ര പഞ്ചായത്ത് എന്ന നിലക്ക് ആര്യനാട് പ്രദേശത്തെയാണ് ആശ്രയിക്കാന്‍ കഴിയുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്തിലേയും സമീപ ഗ്രാമപഞ്ചായത്തുകളിലേയും ജനങ്ങൾ ആയുർവേദ കിടത്തി ചികിത്സയ്ക്കായി /പഞ്ചകര്‍മ്മ ചികിത്സക്കായി വിദൂര സ്ഥലങ്ങളിലെ ആശുപത്രികളേയോ തിരുവനന്തപുരം പട്ടണത്തിൽ ഉള്ള ആയുർവേദ കോളേജിലെ പഞ്ചകർമ്മ ആശുപത്രിയെയോ ആണ്ആശ്രയിക്കേണ്ടിവരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ശാരീരിക അവശതയുള്ളതുമായ ആളുകള്‍ക്ക് ഇത്തരത്തില്‍ വിദൂര സ്ഥലങ്ങളില്‍ പോയി ചികിത്സ തേടുന്നത് ദുഷ്ക്കരവുമാണ്. ഈ സാഹചര്യം പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഭാരതീയ ചികിത്സാ വകുപ്പിന്‍റെ കീഴിലുള്ള കിടത്തി ചികിത്സ ഉള്ളതും ഒ പി യിൽ പഞ്ചകർമ്മ ചികിത്സ ലഭിക്കുന്ന തരത്തിലുള്ളതുമായ ഒരു ആശുപത്രി ആരംഭിക്കുന്നതിനും അപ്രകാരം ആശുപത്രി അനുവദിക്കുന്ന സാഹചര്യത്തിൽ 3000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം ഉള്ള കെട്ടിട ഭാഗം വിട്ടു നൽകുന്നതിനും ആവശ്യമെങ്കിൽ ആശുപത്രിക്ക് ആവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നല്‍കാവുന്നതാണെന്നും , യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന ഒരു പഞ്ചകര്‍മ്മ ആയുർവേദ ആശുപത്രി ആര്യനാട് പഞ്ചായത്ത് പ്രദേശത്ത് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//