Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ (വാര്‍ഡ് 1) ലെ ഗ്രാമകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് കീഴ്പാലൂര്‍ അങ്കണവാടിക്ക് മുകളിലുള്ള കെട്ടിടം പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിന്‍റേയും അങ്കണവാടിക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന ടി കെട്ടിടത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശിക്കുവാന്‍ ബുദ്ധിമുട്ടുണ്ട് എന്ന് ബോധ്യപ്പെട്ടതിന്‍റെയും അടിസ്ഥാനത്തില്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് മുന്‍വശമുള്ള തുറസ്സായ സ്ഥലത്ത് കമ്മ്യൂണിറ്റി ഹാളിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമില്ലാത്ത തരത്തില്‍ ഗ്രാമകേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സംവിധാനം ഇരുമ്പ് സാമഗഗ്രികള്‍ ഉപയോഗിച്ചോ അലുമിനിയം സാമഗ്രികള്‍ ഉപയോഗിച്ചോ മറ്റ് സാധന സാമഗ്രികള്‍ ഉപയോഗിച്ചോ ഇവയില്‍ ഏതാണോ ഏറ്റവും കുറഞ്ഞ ചെലവ് വരുന്നത് അപ്രകാരം നിര്‍മ്മാണം നടത്തുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസ്സി എഞ്ചിനിയറേയും ടി എസ്റ്റിമേറ്റ് പ്രകാരം പ്രാദേശിക ക്വട്ടേഷനുകള്‍ ക്ഷണിച്ച് ടി ഗ്രാമഭവന്‍റെ നിര്‍മ്മാണം നടത്തുന്നതിനും അസ്സി എഞ്ചിനിയറുടെ വാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ 2023/2024 വര്‍ഷത്തെ പ്രോ നം 313/24ല്‍ ഉള്‍പ്പെടുത്തി ആയതിനുള്ള ചെലവ് നിര്‍വ്വഹിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//