Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
30/10/2019
|
#4 | D3 |
MGNREGS
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS പദ്ധതിയുടെ സുഗമമായ നടതിപ്പിലെക്കു 2017-2018 ല അനുവദിച്ച തുക മുഴുവന്‍ ചെലവഴിച്ച് ബാക്കിയുള്ള തുക തിരികെ അടച്ച് അക്കൌണ്ട് സീറോ ബാലന്‍സ് ആക്കണമെന്ന് ജില്ലാ മിഷനില്‍ അറിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഒരു ഇന്‍വേര്‍ട്ടര്‍ ,പ്രിന്റര്‍ , കമ്പ്യൂട്ടര്‍ എന്നിവ ആവശ്യമുണ്ട് എന്നുള്ള അക്രഡിറ്റഡ് എന്‍ജിനിയറുടെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ആയത് വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ അക്രഡിറ്റഡ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കി സെക്രട്ടറിയെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.
|
View |
|
30/10/2019
|
#4 | D4 |
MGNREGS
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ രാജീവ് ഗാന്ധി സേവാ കേന്ദ്രത്തില്‍ MGNREGS ആഫീസിന്റെ പ്രവര്‍ത്തനോത്ഘാടനം ബഹു .ശബരിനാഥന്‍ എം എല്‍ എ 09/11/2019 തീയതിയില്‍ ഉദ്ഘാടനം ചെയ്യുന്നതാണ് എന്ന് പ്രസിഡന്റ് കമ്മറ്റിയില്‍ അറിയിച്ചു. ടി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ടി ഓഫീസില്‍ കര്‍ട്ടനുകള്‍ , ഡെക്കറേഷനുകള്‍ എന്നിവ ചെയ്യേണ്ടതുണ്ടെന്നു കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുകയും ആയതിന്റെ അടിസ്ഥാനത്തില്‍ മേല്‍ പ്രവൃത്തികള്‍ക്ക് ചെലവാകുന്ന തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#5 | D1 |
ടെണ്ടർ അംഗീകരിക്കൽ
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികളില്‍ ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം ടെണ്ടറുകള്‍ ലഭിച്ചതായി കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.. ടി വിഷയം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും അസി.എന്‍ജിനിയര്‍ സമര്‍പ്പിച്ച ലിസ്റ്റ് പ്രകാരം ക്രമ നമ്പര്‍ 1 മുതല്‍ 8 വരെയും ക്രമ നമ്പര്‍ 10 മുതല്‍ 12 വരെയുള്ള ടെണ്ടര്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന കരാറുകാരുടെ ടെണ്ടര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
30/10/2019
|
#5 | D2 |
ടെണ്ടർ അംഗീകരിക്കൽ
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി നടത്തുന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ ടെണ്ടര്‍ ലിസ്റ്റ് പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുകയും ടെണ്ടര്‍ ലിസ്റ്റില്‍ ക്രമ നമ്പര്‍ 9 /20 കണിയാകുഴി പൊന്നറക്കോണം തടം കോണ്‍ക്ട്രീറ്റ് എന്ന പ്രവൃത്തിയില്‍ കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയ കരാറുകാരനായ ശ്രീ.റ്റി മോഹന ചന്ദ്രന്‍ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഏകദേശം നാല് വര്‍ഷത്തോളമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്തിന് ലഭ്യമായ പദ്ധതി തുക നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കിയ സാഹചര്യം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും 75 ലക്ഷത്തിലധികം രൂപയുടെ കരാര്‍ ടിയാള്‍ പെന്‍ഡിംഗ് വരുത്തിയതായും കമ്മറ്റി വിലയിരുത്തി. ആയതിനാല്‍ ടിയാന്റെ പേരിലുള്ള കുറഞ്ഞ നിരക്കിലുള്ള ടെണ്ടര്‍ കമ്മറ്റി നിരസിച്ച് തീരുമാനിച്ചു.
|
View |
|
30/10/2019
|
#6 | D1 |
കുടുംബശ്രീ
|
ടി അജണ്ട അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.
|
View |
|
30/10/2019
|
#7 | D1 |
കേരളോത്സവം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം കേരളോത്സവം സംഘടിപ്പിക്കുന്നതിനെപ്പറ്റി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്യുകയും ആയതിന്റെ നടത്തിപ്പിനായി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബുകളുടെ പ്രതിനിധികളുടെ ഒരു യോഗം വിളിച്ച് ചേര്‍ത്ത് 04/11/2019 തീയതി സ്വാഗത സംഘം രൂപീകരിക്കുന്നതിനും 09/11/2019, 10/11/2019 ,11/11/2019 തീയതികളില്‍ സമുന്നതമായി നടത്തുന്നതിനും തീരുമാനിച്ചു.
|
View |
|
30/10/2019
|
#7 | D2 |
കേരളോത്സവം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം 09/11/2019, 10/11/2019 ,11/11/2019 തീയതികളില്‍ കേരളോത്സവം സംഘടിപ്പിക്കുന്നതിലെക്കായി തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിനും ആയത് പ്ലാന്‍ ഫണ്ടില്‍ നിന്നും റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#8 | D1 |
ലൈസൻസ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം പാലം ആയില്യം വീട്ടില്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ആര്യനാട് സീമാ നിവാസില്‍ ശ്രീമതി ജിഷ ബി എസ് ന്‍റെ ഉടമസ്ഥതയിലുള്ള XV/ 456 A, 456 B എന്നീ കെട്ടിടങ്ങളില്‍ വാടകയ്ക്ക് ആകെ 20 HP ശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ച് പാലസ് ടയേഴ്സ് എന്ന പേരില്‍ പുതുതായി ഒരു സ്ഥാപനം നടത്തുന്നതിനുള്ള അനുവാദത്തിനായി സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. അപേക്ഷയോടൊപ്പം പോല്ല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിന്‍റെ സാക്ഷ്യപത്രം , സാനിട്ടറി സര്‍ട്ടിഫിക്കറ്റ് , വാടക ചീട്ടിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കിയിട്ടുണ്ട്. ടി വിഷയത്തിന്മേല്‍ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും പാലസ് ടയേഴ്സ് എന്ന പേരില്‍ പുതുതായി ഒരു സ്ഥാപനം നടത്തുന്നതിനു ലൈസന്‍സ് ഗ്രാമ പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേന തീരുമാനിച്ചു. തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#8 | D2 |
ലൈസൻസ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാർഡിലെ പള്ളിവേട്ട ഏദൻ വീട്ടിൽ ശ്രീ.റസ്സൽ സോളമൻ എൻ.ആർ തൻറെ ഉടമസ്ഥതയിലുള്ള X/362 A നമ്പർ കെട്ടിടത്തിൽ ആകെ 40 HP ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് ഒരു ലെയ്ത്ത് വർക്ക്ഷോപ്പ് ,എയ്റോ ഹമ്പ് ടെക്നോളജീസ് എന്ന സ്ഥാപനം തുടർ നടത്തുന്നതിനുള്ള അനുവാദത്തിനായി സമർപ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മിറ്റി വിശദമായി പരിശോധിച്ചു.അപേക്ഷയോടൊപ്പം ജില്ലാ ഫയർ ഓഫീസറുടെ 28/9/2019 ലെ ജി-5307/19 നമ്പർ അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം,സാനിട്ടറിസർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയിട്ടുണ്ട്.ടി വിഷയത്തിന്മേൽ കമ്മിറ്റി ചർച്ച ചെയ്യുകയും എയ്റോ ഹമ്പ് ടെക്നോളജി എന്ന സ്ഥാപനം തുടർ നടത്തുന്നതിന് ലൈസൻസ് നൽകുന്നതിന് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
30/10/2019
|
#9 | D1 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡിലെ പേഴുംമൂട് വാര്‍ഡിലെ പേഴുംമൂട് വെട്ടയില്‍ എന്ന സ്ഥലത്ത് ഉപയോഗ്യശൂന്യമായി കിടക്കുന്നതും മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നതുമായ കിണര്‍ മണ്ണിട്ട് മൂടുന്നതിനായി വാര്‍ഡ് മെമ്പര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ടി അപേക്ഷയിന്‍ മേല്‍ റിപ്പോര്‍ട്ടിനായി AE LSGD യ്ക്ക് കത്ത് നല്‍കുകയും AE LSGDയുടെ റിപ്പോര്‍ട്ടിന്‍ പ്രകാരം ടി കിണര്‍ ഉപയോഗശൂന്യമാണെന്നും പരിസരവാസികളുടെ അഭിപ്രായ പ്രകാരം ടി കിണറില്‍ നിന്നും കുടിവെള്ളം ലഭിക്കുന്നില്ല എന്നും പറഞ്ഞിരിക്കുന്നു. ആയതിനാല്‍ ടി കിണര്‍ മണ്ണിട്ട് മൂടുന്നതിനവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എന്‍ജിനിയര്‍ എല്‍ എസ് ജി ഡി യെയും ടി പ്രവൃത്തി ചെലവഴിക്കുന്നതിനാവശ്യമായ തുക നല്‍കുന്നതിനു സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
30/10/2019
|
#9 | D2 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ MGNREGS ഓഫീസ് പ്രവര്‍ത്തനം പഴയ കെട്ടിടത്തില്‍ നിന്നും പുതിയ ഓഫീസ് കെട്ടിടമായ രാജീവ്‌ഗാന്ധി സേവാ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനും ആയതിലേക്കായി രജിസ്റ്ററുകളും ഫയലുകളും ഫര്‍ണ്ണിച്ചറുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ജോലിക്കാരെ ഏര്‍പ്പെടുത്തുന്നതിനും ആയതിനു ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും നല്‍കുന്നതിനു കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D3 |
കത്തുകളും ഗവ ഉത്തരവുകളും
|
ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കാര്യാലയത്തില്‍ 28/10/19 ലെ 455/19/FSO /AKA നമ്പര്‍ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 14 ജില്ലകളില്‍ നിന്നായി 340 ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിരിക്കുന്നു. ആയതില്‍ തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര ഭക്ഷ്യ സുരക്ഷ സര്‍ക്കിളില്‍ നിന്നും ആര്യനാട് ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തിരിക്കുന്നു സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നവംബര്‍ 13,14 തീയതികളില്‍ ഗ്രാമ പഞ്ചായത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കുന്നതിനും ആയതിനു വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D4 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്തില്‍ ബഹു.എം എല്‍ എ ശ്രീ ശബരീനാഥന്‍ അവര്‍കളുടെ 2019 -20 വര്‍ഷത്തിലെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ബൌണ്ടര്‍മുക്ക് ജംഗ്ഷന്‍ , ഇറവൂര്‍ വയലിക്കട ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് / മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കത്ത് കമ്മറ്റിയില്‍ വായിച്ചു ചര്‍ച്ച ചെയ്തു. ഹൈമാസ്റ്റ് / മിനി മാസ്റ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് താഴെ പറയുന്ന വ്യവസ്ഥകള്‍ ഐകകണ്ഠെന അംഗീകരിച്ചു. തീരുമാനങ്ങള്‍ 1 ഹൈമാസ്റ്റ് / മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് 3 വര്‍ഷത്തെ വാറന്റി കാലാവധിയ്ക്ക് ശേഷം ടി ലൈറ്റിന്റെ റിപ്പയറിംഗും പരിപാലനവും ഗ്രാമ പഞ്ചായത്ത് വഹിക്കുന്നതാണ് 2 ഹൈമാസ്റ്റ് / മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന അന്ന് മുതല്‍ക്കുള്ള വൈദ്യുതി ചാര്‍ജ്ജ് ഗ്രാമ പഞ്ചായത്ത് വഹിക്കുന്നതാണ് 3 പ്രസ്തുത ഹൈമാസ്റ്റ് / മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ച അന്ന് മുതല്‍ ഇതിന്റെ ഉടമസ്ഥത ഗ്രാമ പഞ്ചായത്ത് ഏറ്റെടുക്കുന്നതാണ്. 4 പ്രസ്തുത ഹൈമാസ്റ്റ് / മിനി മാസ്റ്റ് വൈദ്യുതി കണക്ഷന്‍ ലഭിയ്ക്കുന്നതിന് വേണ്ടി കെ എസ് ഇ ബി യി ലേയ്ക്കുള്ല അപേക്ഷകളിലും റോഡ് കട്ടിംഗ് അനുമതി ആവശ്യമായ PWD മറ്റു ഇതര സ്ഥാപനങ്ങളിലെയ്ക്ക് വരുന്ന അപേക്ഷകളിലും എഗ്രിമെന്റുകളിലും സെക്രട്ടറി ഒപ്പ് വെച്ച് നല്‍കുന്നതാണ് ഹൈമാസ്റ്റ് / മിനി മാസ്റ്റ് സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാന്‍ നിര്‍വഹണ ഏജന്‍സിയോട് ഐകകണ്ഠെന അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D5 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ ആര്യനാട് - കമുകറക്കോണം റോഡിന്‍റെ ശോചനീയാവസ്ഥ സംബന്ധിച്ച വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ടി റോഡ് പൊട്ടിപൊളിഞ്ഞു ഉപയോഗശൂന്യവും ചെളിയും നിറഞ്ഞതുമാണ്. നൂറോളം കുടുംബങ്ങള്‍ ഗതാഗത സൗകര്യത്തിനു ആശ്രയിക്കുന്ന റോഡാണിത്. ടു വീലര്‍ യാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ടി റോഡ് മുഖാന്തിരമുള്ള യാത്ര ദുഷ്കരമാണ്. ആയതിനാല്‍ ടി റോഡ് താത്കാലികമായി ഗതാഗതയോഗ്യമാക്കുന്നതിന് പെറ്റി വര്‍ക്ക് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് എടുക്കുന്നതിനായി അസിസ്റ്റന്റ് എന്‍ജിനിയര്‍ എല്‍ എസ് ജി ഡി യെ ചുമതലപ്പെടുത്തി കമ്മറ്റി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D6 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഇറവൂര്‍ വാര്‍ഡില്‍ മാങ്കോട് അംഗന്‍വാടിയ്ക്ക് സമീപം അപകടകരമായി നില്‍ക്കുന്ന മരം അടിയന്തിരമായി മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നുള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി മരത്തിന്റെ മൂട് ജീര്‍ണ്ണിച്ച് ഏതു നിമിഷവും അടുത്ത വീടിന്റെ മുകളില്‍ കൂടി വീഴാവുന്ന അവസ്ഥയിലാണ് ഉള്ളതെന്നും അംഗന്‍വാടിയില്‍ പഠിക്കുന്ന കുഞ്ഞുങ്ങളുടെയും അവിടെത്തെ ജീവനക്കാരുടെയും ജീവന് ആയത് ഭീഷണിയാകും എന്നും കമ്മറ്റി വിലയിരുത്തി. ആകയാല്‍ സുരക്ഷ മുന്‍നിര്‍ത്തി ടി മരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ , കൃഷി ഓഫീസര്‍ എന്നിവരില്‍ നിന്നും ലഭ്യമാക്കുന്നതിന് ടി ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കുന്നതിന് കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D7 |
കത്തുകളും ഗവ ഉത്തരവുകളും
|
ബഹു.മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍ ഡെപ്യുട്ടി സെക്രട്ടറിയുടെ 19/10/2019 ലെ ജി.190801634/ സി എം സി സി - 4 /2019 നമ്പര്‍ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. വീട് നന്നാക്കുന്നതിനു സഹായം അഭ്യര്‍ഥിച്ച്കൊണ്ട് ശ്രീമതി .ഉഷ പി എന്‍ സമര്‍പ്പിച്ച അപേക്ഷയാണ് കത്തിനാധാരം. ടി കത്തില്‍ അപേക്ഷകയ്ക്ക് വാസയോഗ്യമായ വീട് ഉണ്ടോ എന്നും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ടിയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ഏതെങ്കിലും ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന് പരിശോധിക്കണമെന്നുമുള്ള കത്തിലെ പരാമര്‍ശത്തിന്‍മേല്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് ആര്യനാട് ഗ്രാമ പഞ്ചായത്ത്. മാത്രമല്ല പട്ടിക ജാതി / പട്ടികവര്‍ഗ്ഗ മേഖലയുമാണ്. ടി അപേക്ഷകയെക്കാളും അര്‍ഹരായ ആളുകള്‍ നമ്മുടെ പഞ്ചായത്തിലുണ്ട്. ശ്രീമതി പി എന്‍ എന്നയാളുടെ വീട് നിലവില്‍ വാര്‍ത്ത നിലയിലാണ് ആയതിനാല്‍ ടിയാള്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. 2019-20 വാര്‍ഷിക പദ്ധതിയിലെ ഗ്രാമ സഭ ലിസ്റ്റില്‍ ഭവന പുനരുദ്ധാരണത്തിനുള്ള ഗുണഭോക്തൃലിസ്റ്റില്‍ ടിയാള്‍ ഉള്‍പ്പെട്ടിട്ടില്ല.ആയതിനാല്‍ നിലവില്‍ ടിയാള്‍ക്ക് ആനുകൂല്യം അനുവദിക്കുവാന്‍ കഴിയുന്നില്ല എന്ന ഗ്രാമസേവകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഗ്രാമസഭയാണ് ഗുണഭോക്തൃ പട്ടികയില്‍ മുന്‍ഗണനാ മാനദണ്ഡം നിശ്ചയിക്കുന്നത് എന്നുള്ളതിനാലും വരുന്ന ഗ്രാമസഭയില്‍ പങ്കെടുത്ത് വീട് പുനരുദ്ധാരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു അപേക്ഷകയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D8 |
കത്തുകളും ഗവ ഉത്തരവുകളും
|
കേരളത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന 288 സ്പെഷ്യല്‍ സ്കൂളുകളിലെ മുഴുവന്‍ രക്ഷാകര്‍ത്താക്കളുടെയും പങ്കാളിത്തത്തോടെ രൂപീകൃതമായ PAID ( PARENTS ASSOCIATION FOR INTELECTUALLY DISABLED) എന്ന സംഘടന എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ച് വരുന്നു. എന്ന സംഘടനയുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്ത് ടി സംഘടനയുടെ പ്രതിനിധിയെ സാമൂഹ്യ ക്ഷേമ വര്‍ക്കിംഗ് ഗ്രൂപ്പില്‍ അംഗമാക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D9 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് ചൂഴ വാര്‍ഡിലെ ലൂഥര്‍ഗിരി തോട്ടിന്‍കര വീട്ടില്‍ നല്ലതമ്പി മകന്‍ സതീഷ് കുമാര്‍ന്റെ 19/10/2019 ലെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്തു. അപേക്ഷകന്റെ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൊതുടാപ്പില്‍ നിന്നും വെള്ളം ശേഖരിക്കുമ്പോള്‍ വെള്ളം ചുമരിലും മറ്റും പതിക്കുകയും ചുവരില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുത ഉപകരണങ്ങള്‍ക്കും മീറ്ററിനും കേടുപാടുകള്‍ സംഭവിക്കുകയും കൂടാതെ വെള്ളം വീടിന്റെ ഫൌണ്ടേഷനും മറ്റും ബലക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. ആയതിനാല്‍ ടി ടാപ്പ് ഇവിടെ നിന്ന് നീക്കം ചെയ്യുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് അപേക്ഷകന്റെ ആവശ്യം. ആയതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D10 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കേരള വാട്ടര്‍ അതോറിട്ടി വാട്ടര്‍ സപ്ലൈ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു 14/11/2019 തീയതിയില്‍ ബഹു.ജലവിഭവ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വന്നേക്കാവുന്ന ചെലവുകള്‍ക്ക് നിയമാനുസൃതമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D11 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പ്രകാരം ഏറ്റെടുത്തിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു 15 /11/2019 തീയതിയില്‍ ബഹു.എം പി ശ്രീ അടൂര്‍ പ്രകാശ് പങ്കെടുക്കുന്ന ചടങ്ങില്‍ വന്നേക്കാവുന്ന ചെലവുകള്‍ക്ക് നിയമാനുസൃതമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#9 | D12 |
കത്തുകളും ഗവ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് പഴയ തെരുവ് ഗവ.എല്‍ പി എസ് ഹെഡ്മിസ്ട്രസിന്റെ 01/10/2019 ലെ 64/10/19 നമ്പര്‍ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. പഴയ തെരുവ് ഗവ.എല്‍ പി സ്കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നതിന് പാചക ജോലി ലഘൂകരിക്കുന്നതിലേക്കായി ഒരു മിക്സി വാങ്ങിയിട്ടുണ്ടെന്നും ആയതിനു ചെലവായ 3000/- രൂപ അനുവദിക്കുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി കത്ത് ചര്‍ച്ച ചെയ്ത് കമ്മറ്റി ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/10/2019
|
#0 | D1 |
പഞ്ചായത്ത് പരിധിയിലെ 4 സെൻറ് കോളനികളിലെ പതിവ് സ്ഥലം കൈവശക്കാർക്ക് പതിച്ച് നൽകുന്നത് സംബന്ധിച്ച്
|
പഞ്ചായത്തിന്റെ അധീനതയിലുള്ള സ്വന്തമായി ഭൂമി ഇല്ലാതെ പട്ടയം ഇല്ലാത്ത 4 സെന്റ് ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്ന കാര്യം പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. സ്വന്തമായി ഭൂമി ഇല്ലാതെ പട്ടയം ഇല്ലാത്ത 4 സെന്റ് ഭൂമി കൈവശം വെച്ചിരിക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ ഉള്ള നടപടി സ്വീകരിക്കാന്‍ റവന്യൂ അധികാരികളോടും ബഹു.റവന്യു വകുപ്പ് മന്ത്രിയോടും അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
03/10/2019
|
#1 | D1 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി രണ്ടാം ഘട്ടം ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കളില്‍ നാളിതുവരെ ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥനുമായി കരാറില്‍ ഏര്‍പ്പെട്ടില്ലാത്തതുമായ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി നിര്‍വഹണ ഉദ്യോഗസ്ഥനുമായി കരാറില്‍ ഏര്‍പ്പെടുന്നതിനു അറിയിപ്പ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
03/10/2019
|
#1 | D2 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി രണ്ടാം ഘട്ടം ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ ആനുകൂല്യം വിവിധ കാരണങ്ങളാല്‍ ലഭ്യമാകാതിരുന്നതുമായ ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ അര്‍ഹത പരിശോധിച്ച് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പർ പേര് വിലാസം 1 സുലോചന തോട്ടരികത്ത് വീട്, ഇടവൻകോണം 2 കൌസല്യ കൊടുവാച്ചി കടയിൽ വീട് 3 ഗിരിജ തോട്ടരികത്ത് വീട് 4 സാവിത്രി അമ്മ അജി ഭവൻ, മുതുപുരം 5 അനിതകുമാരി അമ്പാടി 6 ഷീജ ഷീജ ഭവൻ, പനിനക്കാല 7 കമലമ്മ ഷിബു ഭവൻ, ആനകയത്തും മൂല 8 സുധാംബിക അനുപമ ഭവൻ, തേവിയാർക്കുന്ന് 9 രജിത് രജിത് ഭവൻ, തേവിയാർക്കുന്ന് 10 പത്മിനി തടത്തരികത്ത് വീട്, തൊണ്ടംകുളം 11 ഷാജികുമാർ അതുല്യ ഭവൻ, കണിയവിളാകം 12 ലതിക കുമാരി പുണർതം, കൊക്കേട്ടേല 13 പത്മ കുമാരി മേലെവിള വീട്, കൊക്കോട്ടേല 14 ശ്യാമള സരിത ഭവൻ, കുടലിഭാഗം 15 മഹേശ്വരി ലിജി ഭവൻ, വള്ളിമംഗലം 16 ഉഷകുമാരി അശ്വതി ഭവൻ 17 ജയശ്രീ കുടപ്പാറ പുത്തൻവീട് 18 സാവിത്രി ഐശ്വര്യ വിലാസം, തിയ്യരികോണം 19 ഓമന അമ്മ അയണിയറത്തല വീട് 20 വൽസല അയണിയറത്തല വീട് 21 വസന്തകുമാരി വെട്ടയി വീട്,കൊക്കോട്ടേല 22 പുഷ്പ കുമാരി വേങ്കത്തരമേലേ പുത്തൻവീട് 23 പത്മിനി ഇടത്തറ പുത്തൻവീട് 24 ഷീല തൊണ്ടംകുളം തടത്തരികത്ത് വീട്, പുനലാൽ 25 ലീല പുതുവൽ പുത്തൻ വീട് ,ആര്യനാട് 26 സഫിയ ബീവി സുമയ്യ മൻസിൽ, ആര്യനാട് 27 ഹമീദ ബീവി കാനക്കുഴി തടത്തരികത്ത് വീട്, പുനലാൽ 28 രാജേന്ദ്രൻ പ്ലാമൂട് വീട് ,ആര്യനാട് 29 എൽസമ്മ തടത്തരികതത് വീട്, പുനലാൽ 30 സർജൂനത്ത് പള്ളിച്ചകോണം, പള്ളിവേട്ട 31 ആരിഫ ബീവി മഞ്ചിറ, കിഴക്കുംകര വീട്,ചൂഴ 32 സൈനബ ബീവി അഫ്സാന മൻസിൽ, മണലുവിള 33 സുന്ദരി കഴുകൻ കുന്ന് പുത്തൻവീട്, പള്ളിവേട്ട 34 രമണി പുതുവൽ പുത്തൻ വീട് ,അത്തിയറ 35 ഓമന. എസ് റോഡരികത്ത് വീട്, പള്ളിവേട്ട 36 നബീസ ബീവി ബിസ്മിത മൻസിൽ, പുനലാൽ 37 അബ്ദുൾ സലാം മാജിദ മൻസിൽ, വടക്കേക്കര 38 ജീവനി ഊറുവള്ളി, റോഡരികത്ത് വീട്,കടുക്കോട് 39 ശോഭിതങ്കപ്പൻ കാവു വിള വീട്, ലൂഥർഗിരി 40 ശകുന്തള അജിത ഭവൻ,കൊറണ്ടി വിള 41 ഉഷകുമാരി തോട്ടിൻകര വീട്,ആര്യനാട് 42 സുഹ്റ ബീവി കടുക്കോട് വയലരികത്ത് വീട്, കടുക്കോട് 43 ഉഷകുമാരി റോഡരികത്ത് വീട് 44 അസം ബീവി വെട്ടിച്ചാം കുന്ന് തടത്തരികത്ത് വീട് 45 ജുനൈതാ ബീവി കരിയ്ക്കകം, റോഡരികത്ത് വീട് 46 ബേബി സുഗന്ധി ഭവൻ, മുള്ളകല്ല് 47 എൻ. ഗോപി റോഡരികത്ത് പുത്തൻവീട്, പാലൈക്കോണം
|
View |
|
30/09/2019
|
#1 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 സെപ്റ്റംബര്‍ മാസം നടന്ന എല്ലാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകളും അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
30/09/2019
|
#1 | D2 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ വസ്തു നികുതി പിരിവ് 2019 ഡിസംബര്‍ മാസം 31 നു മുന്പ് 100 % പിരിക്കുന്നതിന് ഓരോ ആഴ്ചയിലും ഉള്ള പുരോഗതി വിലയിരുത്തുന്നതിന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/09/2019
|
#1 | D3 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറുടെ നിയമനം പഞ്ചായത്ത് കമ്മറ്റി മുഖേനയല്ലാതെ കുടുംബശ്രീ മുഖേനയാണു നടന്നത് എന്നും ആയതില്‍ വിശദീകരണം ആവശ്യപ്പെടണം എന്നുംമുള്ള ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്സന്റെ അഭ്യര്‍ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും ഇപ്രകാരമാണ് നടന്നിട്ടുള്ളതെങ്കില്‍ ആയതില്‍ ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ , സി ഡി എസ് മെമ്പര്‍ സെക്രട്ടറി , സി ഡി എസ് ചെയര്‍ പേഴ്സന്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
|
View |
|
30/09/2019
|
#1 | D4 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതായി കമ്മറ്റിയ്ക്ക് ബോധ്യപെട്ടതിനാല്‍ പ്രധാന ജംഗ്ഷനുകളില്‍ സി സി ക്യാമറ സ്ഥാപിക്കുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പൊതു മേഖലാ ബാങ്കുകളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
|
View |
|
30/09/2019
|
#2 | D1 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം ഏറ്റെടുത്തിട്ടുള്ള നാളിതുവരെ നിര്‍വഹണം ആരംഭിക്കാത്ത സ്പില്‍ ഓവര്‍ പദ്ധതികള്‍ 2019 ഒക്ടോബര്‍ മാസം 10 നു മുന്പ് നിര്‍വഹണം ആരംഭിച്ചില്ലെങ്കില്‍ ടി പദ്ധതികള്‍ ഡ്രോപ്പ് ചെയ്യുന്നതിന് തീരുമാനിച്ചു.
|
View |
|
30/09/2019
|
#2 | D2 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചുവടെ പറയുന്നവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.ക്രമ നമ്പര്‍ പേര് മേല്‍വിലാസം 1 അനേഘ എ എസ് ഗൌരി ഭവന്‍ മീനാങ്കല്‍ 2 തിബു മുഹമ്മദ് കടയില്‍ വീട് റോഡരികത്ത് മീനാങ്കല്‍ 3 അല്‍താഫ് പ്ലാവറതലക്കല്‍ വീട് 4 അഫ്സല്‍ എസ് എസ് അഫ്സാന മന്‍സില്‍ മണലുവിള ആര്യനാട് 5 ഷാഹിദ് മേക്കുംകര പുത്തന്‍ വീട് അരത്താന്‍കുഴി ആര്യനാട് 6 മുഹമ്മദ് ഇക്ബാല്‍ പുല്‍ വെട്ടിചിറ തടത്തരികത്ത് വീട് പേഴുംമൂട് 7 അദ്വൈത് ശരത്സന്ധ്യ ഇറവൂര്‍ ആര്യനാട് 8 ആനന്ദകൃഷ്ണന്‍ പള്ളിത്തറ വീട് 9 ഭാഗ്യലക്ഷ്മി ശ്രീ പദ്മം പള്ളിവേട്ട 10 ശരണ്യ എസ് എസ് ശരത് ഭവന്‍ പറണ്ടോട് 11 അനീഷ് ചന്ദ്രന്‍ ജയ ഭവന്‍ മാങ്കോട് 12 ഇര്‍ഫാന്‍ ഇര്‍ഫാന്‍ മന്‍സില്‍ കാനക്കുഴി 13 ശ്രീലക്ഷ്മി റോഡരികത്ത് വീട് 14 അജിത് അനിഴം വയലിക്കട 15 അഭിജിത്ത് അനിഴം വയലിക്കട 16 അപര്‍ണ എസ് അനില്‍ ചൂഴ കിഴക്കെകര വീട് ആര്യനാട് 17 രോഹിണി എം റോഡരികത്ത് വീട് ഇറവൂര്‍ 18 പി എന്‍ വൈഷ്ണവി ഗീതം പെയ്ക്കാവിള ചൂഴ 19 മുഹമ്മദ് ആദില്‍ വെട്ടയില്‍ തടത്തരികത്ത് വീട് 20 ജോബിന്‍ എസ് വലിയവിള പുത്തന്‍ വീട് 21 ദേവിക എസ് കെ ചന്ദ്ര ഭവന്‍ 22 ഷഹാന ഫാത്തിമ ഷഹാന മന്‍സില്‍ മലയന്‍തേരി പറണ്ടോട് 23 ചിത്ര പി എന്‍ ഹരിജന്‍ കോളനി പുറുത്തിപ്പാറ 24 മുഹമ്മദ് യൂസഫ് ഫാത്തിമ മന്‍സില്‍ മലയന്‍തേരി പറണ്ടോട് 25 ശ്രീകുട്ടി മീനാങ്കല്‍ 26 അനന്ദു എം ബി മരുത് വിളാകത്ത് വീട് മുക്കാലി കോട്ടയ്ക്കകം 27 അജിത സുധാകരന്‍ അജിത ഭവന്‍ കൊക്കൊട്ടെല 28 ആദിത്യ മിസ്പേല്‍ ഹൌസ് 29 റോസാന ഫാത്തിമ വെട്ടയില്‍ തടം ആര്യനാട് 30 വിഷ്ണു റോഡരികത്ത് വീട് വലിയകലുങ്ക് 31 ആദിത് ആര്‍ ബി ബാബു ഭവന്‍ കൊക്കൊട്ടെല 32 അഫിന്‍ അലെക്സ് ആര്യനാട് 33 ജെബിന്‍ തടത്തരികത്ത് പുത്തന്‍ വീട് പള്ളിവേട്ട 34 അഭി ജോര്‍ജ് താന്നിമൂട് വീട് പാലൈക്കോണം 35 ധന്യ സന്തോഷ് ഉരുളുകുഴി തോട്ടരികത്ത് വീട് പറണ്ടോട് 36 ആസ്മിക തടത്തരികത്ത് വീട് ഊറ്റുകുഴി മീനാങ്കല്‍ 37 രജിത പ്ലാവറത്തല പുത്തന്‍ വീട് കൊക്കൊട്ടെല 38 സോനു വലിയമല പുത്തന്‍ വീട് ചെരപ്പള്ളി 39 ഷാഹിത് ശാഹിത് മനസില്‍ , ഒന്നാം പാലം പറണ്ടോട് 40 മുഹമ്മദ് മാലിക് ശബാന മന്‍സില്‍ ഇരിഞ്ചല്‍ 41 വിധുന്‍ മോഹന്‍ തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ആര്യനാട് 42 ഗോപിക 43 സന്തോഷ് സന്തോഷ് ഭവന്‍ കളിയല്‍ വിളാകം മീനാങ്കല്‍ 44 ശ്യാം മോഹന്‍ ശ്യാം നിവാസ് പറണ്ടോട് 45 രാഹുല്‍ ആര്‍ ആതിര ഭവന്‍ പൊട്ടന്‍ ചിറ 46 ആതിര എ ആര്‍ ആതിര ഭവന്‍ പൊട്ടന്‍ ചിറ 47 വിഷ്ണു മൂന്നാംകല്ല് വലിയകലുങ്ക് 48 അനന്ദു ചെറുമഞ്ചല്‍ 49 ബിസ്മിത ബിസ്മിത മന്‍സില്‍ 50 സൂരജ് സൌപര്‍ണിക വല്ലിമംഗലം 51 ഷംസുള്ള വല്ലിമംഗലം 52 ജമയ ജീന സദനം കുരുവിയോടു പത്തായകുന്നു പുനലാല്‍ 53 അഭിമന്യൂ കീഴ്പാലൂര്‍ വിനോബ നികേതന്‍ 54 വിഘ്നേഷര്‍ എം എസ് കുമാര്‍ സനാതന പാലൈക്കോണം 55 രാഹുല്‍ കണ്ണങ്കര വീട് ചൂഴ 56 ആകാശ് സൗപര്‍ണിക 57 ഫര്‍സാന റ്റി എസ് മടക്ക് 58 ആദിത്യ മിസ്പായേല്‍ ഹൌസ് പറണ്ടോട് 59 നിധിന്‍ പെനിയേല്‍ നിലയം പള്ളിവേട്ട 60 ശ്യാം മോഹന്‍ ശ്യാം ഭവന്‍ പേയ്ക്കാവ് 61 ശ്രീലക്ഷ്മി റോഡരികത്ത് വീട് ഒന്നാം പാലം 62 മിഥുന്‍ സൈറസ് മിഥുന്‍ ഭവന്‍ വലിയകലുങ്ക് 63 അന്സാല പാണിയല്‍ വീട് കടുവാക്കുഴി ആര്യനാട് 64 നൗഫല്‍ നൗഫല്‍ മന്‍സില്‍ ആര്യനാട് 65 അല്‍ത്താഫ് അല്‍താഫ് മന്‍സില്‍ പള്ളിവേട്ട
|
View |
|
30/09/2019
|
#2 | D3 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രവൃത്തികള്‍ ജില്ലാ ശുചിത്വ മിഷനില്‍ നിന്നും സാങ്കേതിക അനുമതി വാങ്ങി വളരെ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റ്ന്റെ പേര് 186 മേഖലാടിസ്ഥാനത്തിലുള്ള ഖര മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ 187 പഞ്ചായത്ത് ഓഫീസ് കോബൌണ്ടില്‍ ബയോഗ്യാസ് പ്ലാന്‍റ് 190 ഓഡിറ്റൊറിയ്ങ്ങളിലും കല്യാണമണ്ഡപങ്ങളിലും ബൈയോഗ്യാസ് പ്ലാന്‍റ് 319 ആര്യനാട് പൊതു മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്‍റ് നിര്‍മ്മാണം
|
View |
|
30/09/2019
|
#2 | D4 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44/2020 ചെറിയ ആര്യനാട് കോളനിയില്‍ മിനി മാസ്റ്റ് സ്ഥാപിക്കല്‍ എന്ന പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തയാറാക്കി നല്‍കിയ എസ്റ്റിമേറ്റും സാങ്കേതിക അനുമതിയും പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ചു . ടി പ്രോജക്റ്റ് ടെണ്ടര്‍ ചെയ്ത് നിര്‍വഹണം നടത്തുന്നതിലേക്കായി ഭരണാനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
30/09/2019
|
#2 | D5 |
വാര്‍ഷിക പദ്ധതി 2019-20
|
രണ്ടാമത്തെ അജണ്ടയായ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ന് (30-9-2019) ഉച്ചയ്ക്ക് ശേഷം കുടപ്പനകുന്ന് കളക്ടറേറ്റിൽ DPC പോകേണ്ടതിനാൽ 9 -10-2019 ന് സാധാരണ കമ്മറ്റിയായി ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈ കൊള്ളുന്നതിന് അറിയിച്ച് ഐക്യകണ്ഠേന കമ്മിറ്റി തീരുമാനിച്ചു
|
View |
|
30/09/2019
|
#2 | D6 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രോജക്റ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/09/2019
|
#2 | D7 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രോജക്റ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
30/09/2019
|
#3 | D1 |
ലൈഫ് മിഷന്‍
|
അടുത്ത് യോഗത്തിലേക്ക് മാറ്റി
|
View |
|
30/09/2019
|
#4 | D1 |
എം ജി എന്‍ ആര്‍ ജി എസ്
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS സെക്ഷനില്‍ നല്‍കുന്ന അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നില്ല എന്നും ആയതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
30/09/2019
|
#5 | D1 |
കുടുംബശ്രീ
|
അടുത്ത യോഗത്തിലേക്ക് മാറ്റി
|
View |
|
30/09/2019
|
#6 | D1 |
റര്‍ബന്‍ മിഷന്‍
|
അടുത്ത യോഗത്തിലേക്ക് മാറ്റി
|
View |
|
30/09/2019
|
#7 | D1 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 48 റീ സര്‍വ്വേ നമ്പര്‍ 445/1 ല്‍ ഉള്‍പ്പെട്ട 01.62 ആര്‍ ഭൂമി ശ്രീ സോമന്‍ & ചന്ദ്രിക കിഴക്കുംകര പുത്തന്‍ വീട് അണക്കര കോട്ടയ്ക്കകം ആര്യനാട് എന്നയാളുടെ പേര്‍ക്ക് പതിച്ച് നല്‍കുന്നതിനു ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് യാതൊരു ആക്ഷേപവും ഇല്ല എന്നുള്ള വിവരം നെടുമങ്ങാട് തഹസില്‍ദാറെ അറിയിക്കുന്നതിന് തീരുമാനിച്ചു
|
View |
|
30/09/2019
|
#7 | D2 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കാഞ്ഞിരംമൂട് വാര്‍ഡില്‍ വിവിധ റോഡുകളില്‍ ഗതാഗതതടസ്സമായി നില്‍ക്കുന്ന ചുവടെ പറയുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിന് കെ എസ് ഇ ബി ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു A/PKY/42/2/16 , A/PKY/42/2/15, A/PKY/42/2/14, A/PKY/42/2/13 A/PKY/42/2/12, A/PKY/10/6, A/AV/5/14 , A/AV/5/13, A/AC111/8/11 , PKY 5/7/1
|
View |
|
30/09/2019
|
#7 | D3 |
കത്തുകളും സര്‍ക്കാര്‍ ഉത്തരവുകളും
|
ഒക്ടോബർ മാസത്തിൽ തന്നെ എല്ലാ പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്ത് തല കേരളോത്സവുമായി ബന്ധപ്പെട്ട കായിക മത്സരങ്ങൾ നടത്തണമെന്ന് സർക്കാരിൻറെ 17-8-2019 ലെ തീയതിയിലെ 1783/2019 /തസ്വഭവ നമ്പർ ഉത്തരവ് പ്രകാരം കേരളോത്സവം നടത്തിപ്പിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബര്‍ 30 നു മുന്‍പ് കേരളോത്സവം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/09/2019
|
#8 | D1 |
മാര്‍ക്കറ്റ് ലേലം
|
അടുത്ത യോഗത്തിലേക്ക് മാറ്റി .
|
View |
|
19/09/2019
|
#1 | D1 |
ഗ്രാമ പഞ്ചായത്ത് - രൂപീകരണം / വിഭജനം
|
ബഹു പഞ്ചായത്ത് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ 07/09/2019 ലെ സി 2 5959/2018 നമ്പര്‍ കത്ത് പ്രകാരം കേരള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് 2020 നു നടക്കേണ്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ ഗ്രാമ പഞ്ചായത്തുകള്‍ രൂപീകരിക്കുന്നതിനും നിലവിലുള്ളതിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കുന്നതിനും ഉള്ള ശുപാര്‍ശകള്‍ ഉണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനു നിര്‍ദ്ദേശിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി വിശദമായി ടി വിഷയം ചര്‍ച്ച ചെയ്യുകയും ആര്യനാട് ഗ്രാമ പഞ്ചായത്ത് വിഭജിച്ച് പറണ്ടോട് ആസ്ഥാനമാക്കി പുതുതായി ഒരു ഗ്രാമ പഞ്ചായത്ത് രൂപീകരിക്കുന്നതിലെക്കായി നിശ്ചിത പ്രോഫോര്‍മയില്‍ തയാറാക്കിയ ശുപാര്‍ശ ബഹു,പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/08/2019
|
#1 | D1 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2019 ഓഗസ്റ്റ് മാസത്തെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങളും അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
29/08/2019
|
#1 | D2 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നികുതി ഇളവിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളുടെയും അവയില്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ട് അടുത്ത് പഞ്ചായത്ത് കമ്മറ്റിയില്‍ സമര്‍പ്പിക്കാന്‍ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
29/08/2019
|
#1 | D3 |
സ്റ്റാന്‍ഡിംഗ് കമ്മറ്റി തീരുമാനങ്ങള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറംപോക്ക് കൈയ്യേറ്റവുമായ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.
|
View |
|
29/08/2019
|
#2 | D1 |
വാര്‍ഷിക പദ്ധതി 2019 -2020
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വര്ഷംറ അസിസ്റ്റന്റ് എന്ജിളനിയര്‍ നിര്വനഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത ചുവടെ പറയുന്ന പദ്ധതികള്‍ സൈറ്റ് സംമ്പന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഉപേക്ഷിക്കുന്നതിനും പകരം ചുവടെ പറയും പ്രകാരം പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. ഡ്രോപ്പ് ചെയ്യുന്ന പദ്ധതികള്‍ SL NO Project No Project Name Mal Fund Description FundTotal 1 88 അപ്പുപാറ- കീഴ്പാലൂര്‍ നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 400000 400000 2 100 ചൂഴ ഉദിമൂട് വിള നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 200000 200000 3 104 ബൌണ്ടര്മുnക്ക് നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 4 108 ചൂഴ കൊറണ്ടിവിള റോഡ് റീടാറിംഗ് Maintenance Fund - Road Assets - 633000 633000 5 126 കീഴ്പാലൂര്‍ ചെരുപ്പാണി റോഡ് റീടാറിംഗ് Own Fund - 900000 900000 6 138 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് ഒാട നിര്മ്മാ ണം Maintenance Fund - Road Assets - 500000 500000 7 123 മുള്ളന്ക ല്ല് വലിയകലുങ്ക് റോഡ് റീടാറിംഗ് Maintenance Fund - Road Assets - 400000 400000 8 209 കണിയാകുഴി -തിരമാന്കുoഴി പാലൈക്കോണം റോഡ് മെയിന്റനന്സ് Own Fund - 400000 400000 9 77 നടുവിള - പ്ലാവറത്തലയ്ക്കല്‍ റോഡ് റീ ടാറിംഗ് Maintenance Fund - Road Assets - 700000 700000 ഉപേക്ഷിച്ച പദ്ധതികള്ക്ക്d പകരം പുതുതായി ഏറ്റെടുക്കുന്ന പദ്ധതികള്‍ ക്രമ നമ്പര്‍ പ്രോജക്റ്റിന്റെപ പേര് Fund Description 1 അപ്പുപാറ- കീഴ്പാലൂര്‍ കലുങ്ക് നിര്മ്മാ ണം Development Fund(CFC Grant) - 400000 2 ചൂഴ ഉദിമൂട് വിള നടപ്പാത സൈഡ് വാള്‍ നിര്മ്മാ ണം Development Fund(CFC Grant) - 200000 3 ബൌണ്ടര്മുnക്ക് നടപ്പാത സൈഡ് വാള്‍ നിര്മ്മാ ണം Development Fund(CFC Grant) - 300000 4 ചൂഴ കൊറണ്ടിവിള റോഡ് ഓട നിര്മ്മാസണം Maintenance Fund - Road Assets - 633000 5 കീഴ്പാലൂര്‍ ചെരുപ്പാണി കലുങ്ക് നിര്മ്മാ ണം Own Fund - 900000 6 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് സൈഡ് വാള്‍ നിര്മ്മാ ണം Maintenance Fund - Road Assets - 500000 7 വലിയകലുങ്ക് ബി എസ് ഓഡിറ്റൊറിയാം - ശാസ്താം കാവ് ഓട നിര്മ്മാ ണം Maintenance Fund - Road Assets - 400000 8 കണിയാകുഴി - നെടുമല തടം കോണ്ക്രീറ്റിംഗ് Own Fund - 400000 9 പേഴുംമൂട് - വെട്ടയില്‍ റോഡ് റീ ടാറിംഗ് & ഓട നിര്മ്മാ ണം Maintenance Fund - Road Assets - 700000
|
View |
|
29/08/2019
|
#2 | D2 |
വാര്‍ഷിക പദ്ധതി 2019 -2020
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വര്ഷംപ അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 143 കീഴ്പാലൂര്‍ നടപ്പാലം എന്ന പദ്ധതി യ്ക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതം കൂടി ലഭ്യമാക്കുന്നതിനാല്‍ ടി പദ്ധതി സംയുക്ത പ്രോജക്റ്റ് ആയി സുലേഖ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥന്‍ അസ്സിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ആയതിനാല്‍ പ്രോജക്റ്റ് അടങ്കല്‍ തുക ബ്ലോക്ക് പഞ്ചായത്തിനു കൈമാറുന്നതിനും തീരുമാനിച്ചു
|
View |
|
29/08/2019
|
#2 | D3 |
വാര്‍ഷിക പദ്ധതി 2019 -2020
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 34 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ് (വനിതകള്‍ക്ക്) എന്ന പദ്ധതിയില്‍ ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടുത്തുന്നതിലെക്കായി ടി പദ്ധതി ഭേദഗതി ചെയ്ത് ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് തീരുമാനിച്ചു
|
View |
Try adjusting your search criteria