Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പള്ളിവേട്ട വാര്‍ഡിലെ പേഴുംമൂട് വാര്‍ഡിലെ പേഴുംമൂട് വെട്ടയില്‍ എന്ന സ്ഥലത്ത് ഉപയോഗ്യശൂന്യമായി കിടക്കുന്നതും മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നതുമായ കിണര്‍ മണ്ണിട്ട്‌ മൂടുന്നതിനായി വാര്‍ഡ്‌ മെമ്പര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. ടി അപേക്ഷയിന്‍ മേല്‍ റിപ്പോര്‍ട്ടിനായി AE LSGD യ്ക്ക് കത്ത് നല്‍കുകയും AE LSGDയുടെ റിപ്പോര്‍ട്ടിന്‍ പ്രകാരം ടി കിണര്‍ ഉപയോഗശൂന്യമാണെന്നും പരിസരവാസികളുടെ അഭിപ്രായ പ്രകാരം ടി കിണറില്‍ നിന്നും കുടിവെള്ളം ലഭിക്കുന്നില്ല എന്നും പറഞ്ഞിരിക്കുന്നു. ആയതിനാല്‍ ടി കിണര്‍ മണ്ണിട്ട്‌ മൂടുന്നതിനവശ്യമായ എസ്റ്റിമേറ്റ് എടുക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് അസിസ്റ്റന്റ് എന്‍ജിനിയര്‍ എല്‍ എസ് ജി ഡി യെയും ടി പ്രവൃത്തി ചെലവഴിക്കുന്നതിനാവശ്യമായ തുക നല്‍കുന്നതിനു സെക്രട്ടറിയെയും ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//