Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കാര്യാലയത്തില്‍ 28/10/19 ലെ 455/19/FSO /AKA നമ്പര്‍ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 14 ജില്ലകളില്‍ നിന്നായി 340 ഗ്രാമ പഞ്ചായത്തുകളെ തെരഞ്ഞെടുത്തിരിക്കുന്നു. ആയതില്‍ തിരുവനന്തപുരം ജില്ലയില്‍ അരുവിക്കര ഭക്ഷ്യ സുരക്ഷ സര്‍ക്കിളില്‍ നിന്നും ആര്യനാട് ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തിരിക്കുന്നു സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നവംബര്‍ 13,14 തീയതികളില്‍ ഗ്രാമ പഞ്ചായത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കുന്നതിനും ആയതിനു വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//