Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാർഡിലെ പള്ളിവേട്ട ഏദൻ വീട്ടിൽ ശ്രീ.റസ്സൽ സോളമൻ എൻ.ആർ തൻറെ ഉടമസ്ഥതയിലുള്ള X/362 A നമ്പർ കെട്ടിടത്തിൽ ആകെ 40 HP ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് ഒരു ലെയ്ത്ത് വർക്ക്ഷോപ്പ് ,എയ്റോ ഹമ്പ് ടെക്നോളജീസ് എന്ന സ്ഥാപനം തുടർ നടത്തുന്നതിനുള്ള അനുവാദത്തിനായി സമർപ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മിറ്റി വിശദമായി പരിശോധിച്ചു.അപേക്ഷയോടൊപ്പം ജില്ലാ ഫയർ ഓഫീസറുടെ 28/9/2019 ലെ ജി-5307/19 നമ്പർ അന്തിമ നിരാക്ഷേപ സാക്ഷ്യപത്രം,സാനിട്ടറിസർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയിട്ടുണ്ട്.ടി വിഷയത്തിന്മേൽ കമ്മിറ്റി ചർച്ച ചെയ്യുകയും എയ്റോ ഹമ്പ് ടെക്നോളജി എന്ന സ്ഥാപനം തുടർ നടത്തുന്നതിന് ലൈസൻസ് നൽകുന്നതിന് പഞ്ചായത്ത് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.തുടർ നടപടികൾ സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//