Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/10/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു.മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്‍ ഡെപ്യുട്ടി സെക്രട്ടറിയുടെ 19/10/2019 ലെ ജി.190801634/ സി എം സി സി - 4 /2019 നമ്പര്‍ കത്ത് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു. വീട് നന്നാക്കുന്നതിനു സഹായം അഭ്യര്‍ഥിച്ച്കൊണ്ട് ശ്രീമതി .ഉഷ പി എന്‍ സമര്‍പ്പിച്ച അപേക്ഷയാണ് കത്തിനാധാരം. ടി കത്തില്‍ അപേക്ഷകയ്ക്ക് വാസയോഗ്യമായ വീട് ഉണ്ടോ എന്നും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ടിയാളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ഏതെങ്കിലും ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന് പരിശോധിക്കണമെന്നുമുള്ള കത്തിലെ പരാമര്‍ശത്തിന്‍മേല്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്തുകളില്‍ ഒന്നാണ് ആര്യനാട് ഗ്രാമ പഞ്ചായത്ത്. മാത്രമല്ല പട്ടിക ജാതി / പട്ടികവര്‍ഗ്ഗ മേഖലയുമാണ്. ടി അപേക്ഷകയെക്കാളും അര്‍ഹരായ ആളുകള്‍ നമ്മുടെ പഞ്ചായത്തിലുണ്ട്. ശ്രീമതി പി എന്‍ എന്നയാളുടെ വീട് നിലവില്‍ വാര്‍ത്ത നിലയിലാണ് ആയതിനാല്‍ ടിയാള്‍ ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. 2019-20 വാര്‍ഷിക പദ്ധതിയിലെ ഗ്രാമ സഭ ലിസ്റ്റില്‍ ഭവന പുനരുദ്ധാരണത്തിനുള്ള ഗുണഭോക്തൃലിസ്റ്റില്‍ ടിയാള്‍ ഉള്‍പ്പെട്ടിട്ടില്ല.ആയതിനാല്‍ നിലവില്‍ ടിയാള്‍ക്ക് ആനുകൂല്യം അനുവദിക്കുവാന്‍ കഴിയുന്നില്ല എന്ന ഗ്രാമസേവകന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ഗ്രാമസഭയാണ് ഗുണഭോക്തൃ പട്ടികയില്‍ മുന്‍ഗണനാ മാനദണ്ഡം നിശ്ചയിക്കുന്നത് എന്നുള്ളതിനാലും വരുന്ന ഗ്രാമസഭയില്‍ പങ്കെടുത്ത് വീട് പുനരുദ്ധാരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനു അപേക്ഷകയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//