23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമം ക്ഷേമം മുന്‍ നിര്‍ത്തി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2022/2023 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഭിന്നശേഷിക്കാരില്‍ തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ബങ്ക് കടകള്‍ നിര്‍മ്മിച്ച് നല്‍കിയും നിലവില്‍ പുറമ്പോേക്ക് പ്രദേശത്ത് കച്ചവടസ്ഥാപനങ്ങള്‍ നടത്തിവരുന്നവരെ പുരരധിവസിപ്പിച്ചും ശ്രദ്ധേയമായ നേട്ടം കൈവരിക്കുവാന്‍ പഞ്ചായത്തിന് കഴിഞ്ഞു. ഭിന്നശേഷി കലോത്സവം, സ്പീച്ച് തെറാപ്പി ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ എല്ലാ വര്‍ഷവും നടത്തിവരുന്നു. ഈ സാമ്പത്തിക വര്‍ഷം ഭിന്ന ശേഷിക്കാരെ സംരക്ഷിക്കുന്നതിന് ബഡ്സ് സ്കൂള്‍ ആരംഭിച്ചു. . ഭിന്നശേഷിക്കാരുടെ ക്ഷേമം മുന്‍ നിര്‍ത്തി പഞ്ചായത്ത് പ്രദേശത്ത് എല്ലാ സ്ഥാപനങ്ങളിലും സേവനം ലഭ്യമാക്കുന്നതിന് പ്രത്യേകം പരിഗണന നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും എല്ലാ സ്ഥാപനങ്ങളും അത് നടപ്പിലാക്കിയിട്ടുള്ളതുമാണ്. ആശുപത്രികളിലും കൃഷിഭവനിലും തുടങ്ങി വില്ലേജ് ഓഫീസ് സബ് രജിസ്ട്രാര്‍ ആഫീസ് ഉള്‍പ്പെടെ പൊതുജനങ്ങള്‍ നിരന്തരമായി ഇടപെടുന്ന ഓഫീസുകള്‍ ഭിന്നശേഷി സൌഹൃദങ്ങളായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഭിന്നശേഷി സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കുന്ന പഞ്ചായത്ത് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ ഭിന്നശേഷി സൌഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//