Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
06/03/2024
5(1)
Agenda
പരിസ്ഥിതി സംരക്ഷണ കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാവുകള്‍, തണ്ണീര്‍ തടങ്ങള്‍ മറ്റ് പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള പരിസ്ഥിതി സംരക്ഷണ സമിതി ഗ്രാമപഞ്ചായത്ത് സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും കെ സുനില്‍ കുമാര്‍(ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍) അഡ്വ ശ്രീഹര്‍ഷന്‍(ലീഗല്‍ അഡ്വൈസര്‍), ഊരുമൂപ്പര്‍ ശ്രീ ബിനു എന്നീ പൊതു പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തി പുന സംഘടിപ്പിച്ച് തീരുമാനിച്ചു.
Meeting Date
06/03/2024
6(1)
Agenda
ഒറ്റത്തവണ പ്ളാസ്റ്റിക് നിരോധനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രതിമാസം വന്‍തോതില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന വഴി ശേഖരിക്കേണ്ടി വരുന്ന സാഹചര്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും ആര്യനാട് ഗ്രാമപഞ്ചായത്ത് പാസ്സാക്കിയ പ്ളാസ്റ്റിക് വേസ്റ്റ് മാനേജ്മെന്‍റ് ബൈലോ ക്കും വിരുദ്ധമാണെന്നും ആയതിനാല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കിന്‍റെ ഉപയോഗം കര്‍ശനമായി നിരോധിച്ചുകൊണ്ടും അപ്രകാരം ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
06/03/2024
6(2)
Agenda
ഒറ്റത്തവണ പ്ളാസ്റ്റിക് നിരോധനം
Decision
.
Meeting Date
06/03/2024
7(1)
Agenda
വില്ലേജ് വാട്ടര്‍ സാനിറ്റേഷന്‍ കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വില്ലേജ് വാട്ടര്‍ സാനിറ്റേഷന്‍ കമ്മറ്റി സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍ക്ക് പുറമേ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍, വാട്ടര്‍ അതോറിട്ടി അസ്സി എഞ്ചിനിയര്‍, LID & EW അസ്സി എഞ്ചിനിയര്‍, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി എച്ച് സി ആര്യനാട്, ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്‍റ്, MGNREGS അക്രഡിറ്റഡ് എൺഞ്ചിനിയര്‍ സി ഡി എസ് ചെയര്‍ പേഴ്സണ്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
06/03/2024
8(1)
Agenda
പരിസ്ഥിതി സംരക്ഷണ സമതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മറ്റി താഴെ പറയും പ്രകാരം പുന സംഘടിപ്പിച്ചും ജൈവ വൈവിദ്ധ്യ രജിസ്റ്റര്‍ കാലികമാക്കി പ്രസിദ്ധീകരിക്കുന്നതിനും തീരുമാനിച്ചു. വി വിജു മോഹന്‍- പ്രസിഡന്‍റ്, ബി എം സി ആര്യനാട് ഗ്രാമപഞ്ചായത്ത് മേബിള്‍ ഷീല ജി- സെക്രട്ടറി, ബി എം സി ആര്യനാട് ഗ്രാമപഞ്ചായത്ത് കെ സുനില്‍ കുമാര്‍- കോഡിനേറ്റര്‍, ബി എം സി ആര്യനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജെ സുനിത കുമാരി, സിഡി എസ് ചെയര്‍ പേഴ്സണ്‍ ശോഭനയമ്മ, മഠത്തുവാതുക്കല്‍- പൊതുപ്രവര്‍ത്തക രാജശേഖരന്‍ നായര്‍- പൊതുപ്രവര്‍ത്തകന്‍ വിജയകുമാരി- പൊതുപ്രവര്‍ത്തക സൈബ- പൊതുപ്രവര്‍ത്തക
Meeting Date
06/03/2024
9(1)
Agenda
വില്ലേജ് ലെവല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വില്ലേജ് ലെവല്‍ ചെല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റിയിലേക്ക് സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങള്‍, കുടുംബശ്രീ സിഡി എസ് ചെയര്‍ പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍, എക്സൈസ് ഓഫീസര്‍, മെഡിക്കല്‍ ഓഫീസര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ , ശ്രീ രാജശേഖരന്‍, ശ്രീ വി ആര്‍ രവീന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ച് യോഗം തീരുമാനിച്ചു.
Meeting Date
06/03/2024
0(1)
Agenda
ദുരന്ത നിവാരണ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2023/2024 സാമ്പത്തിക വര്‍ഷത്തേക്ക് രൂപീകരിച്ച ദുരന്ത നിവാരണ പദ്ധതി അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
06/03/2024
1(1)
Agenda
ജല ബഡ്ജറ്റ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 വര്‍ഷത്തെ ജല ബഡ്ജറ്റ് ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗം തയ്യാറാക്കിയത് കമ്മറ്റിയില്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ക്ക് ശേഷം ഭേദഗതി കൂടാതെ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
06/03/2024
2(1)
Agenda
CN 10 നമ്പര്‍ അങ്കണ വാടിയുടെ മതില്‍ ഇടിഞ്ഞ് പോയത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ CN 10 നമ്പര്‍ അങ്കണ വാടിയുടെ(ഈഞ്ചപ്പുരി) മതില്‍ ഇടിഞ്ഞ് പോയത് സംബന്ധിച്ച് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നല്‍കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മതില്‍ പുനരുദ്ധരിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
06/03/2024
3(1)
Agenda
വല്‍സല, മനു ഭവന്‍, തൊണ്ടം കുളം, കൊക്കോട്ടേല എന്ന വ്യക്തിക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച്
Decision
വല്‍സല, മനു ഭവന്‍, തൊണ്ടം കുളം, കൊക്കോട്ടേല എന്ന വ്യക്തിക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച ടിയാളുടെ അപേക്ഷ, വി ഇ ഒ യുടെ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി ചര്‍ച്ച ചെയ്തു. അപേക്ഷകക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടോ എന്നതില്‍ വ്യക്തമായ ശുപാര്‍ശ സഹിതമുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ വി ഇ ഒ യോട് ആവശ്യപ്പെട്ട് ഈ യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(3)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ഹെഡ് മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 100(ചക്രം- സ്കൂള്‍ കുട്ടികള്‍ക്ക് സൈക്ളിംഗ് പരിശീലനം)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആയതിന്‍റഎ വിശദാംശങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയത് യോഗം പരിശോധിച്ചു.1. ശ്രീ സുജിത്ത്, 2. NEW AZIL CYCLES, 3.ശ്രീ സജീവ് കുമാര്‍,4. Izza Enterprises എന്നിങ്ങനെ ലഭ്യമായ ദര്‍ഘാസുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച NEW AZIL CYCLES എന്ന സ്ഥാപനത്തിന്‍റഎ ദര്‍ഘാസ് അംഗീകരിച്ചും പദ്ധതി അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(4)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 321(ഗ്രീന്‍ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പ് )എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ടെന്‍ഡര്‍ ക്ഷണിച്ച് വിശദവിവരങ്ങള്‍ പഞ്ചായത്ത് കമ്മറ്റിമുമ്പാകെ ലഭ്യമാക്കിയത് യോഗം പരിശോധിച്ചു.1. Izza Enterprises 2. ശ്രീ സുജിത്ത് 3. ശ്രീ സജീവ് കുമാര്‍ എന്നിങ്ങനെ ദര്‍ഘാസുകള്‍ സമര്‍പ്പിച്ചവരില്‍ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിന് ദര്‍ഘാസ് സമര്‍പ്പിച്ച Izza Enterprises എന്ന സ്ഥാപനത്തില്‍ നിന്നും പാത്രങ്ങള്‍ വാങ്ങി പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനോട് നിര്‍ദ്ദേശിച്ച് യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(5)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹ ഉദ്യോഗസ്ഥനായ പ്രോ നം 427( ജീവിത ശൈലീരോഗലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ രേവതി ഓഫ് സെറ്റ്, Izza Enterprises, ശ്രീ സജീവ് കുമാര്‍ എന്നിവര്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞതുക ക്വാട്ട് ചെയ്ത രേവതി ഓഫ് സെറ്റിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(6)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റിഹാള്‍ പരിസരത്ത് നില്‍ക്കുന്ന ഫലവൃക്ഷങ്ങള്‍ ലേലം ചെയ്ത് വിശദ വിവരങ്ങള്‍ സെക്രട്ടറി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ശ്രീ അനിരുദ്ധന്‍, ശ്രീ ശ്രീകുമാര്‍, ശ്രീ പ്രവീണ്‍ എന്നിങ്ങനെ ലേലം വിളിച്ചവരില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ലേലം വിളിച്ച ശ്രീ അനിരുദ്ധന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് കമ്മറ്റി തീരുമാനിച്ചു.
Meeting Date
29/02/2024
1(7)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ കമ്മ്യണിറ്റി ഹാള്‍ പരിസരത്തെ ഫലവൃക്ഷങ്ങളില്‍ നിന്നുള്ള മേലാദയത്തിനുള്ള ലേല നടപടകള്‍ പൂര്‍ത്തിയാക്കി വിശദാംശങ്ങള്‍ സെക്രട്ടറി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ശ്രീമതി ഉഷാ കുമാരി ശ്രീമതി സരോജിനി എന്നിങ്ങനെ ലേലം വിളിച്ചവരില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീമതി ഉഷാകുമാരിയുടെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(8)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് എല്‍ പി സ്കൂളിന് സമീപത്തുള്ള സ്റ്റേഡിയത്തിലെ മണ്ണ് ലേലം നടത്തി വിശദ വിവരങ്ങള്‍ സെക്രട്ടറി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ശ്രീ വിജിത്ത്, ശ്രീ സന്തോഷ് എന്നിങ്ങനെ ലേലത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൂടിയ തുകക്ക് ലേലം വിളിച്ച ശ്രീ വിജിത്തിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(9)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന്‍റഎ പരിസരത്ത് നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിനുള്ള ലേല നടപടികള്‍ പൂര്‍ത്തിയാക്കി ആയതിന്‍റഎ വിശദാംശങ്ങള്‍ സെക്രട്ടറി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ശ്രീകുമാര്‍, അനിരുദ്ധന്‍, പ്രവീണ്‍ എന്നിങ്ങനെ ലേലത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ പ്രവീണിന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(10)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൊക്കന്‍ തീനിക്കടവിലെ ഫല വൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായത്തിന് ലേലം നടത്തി വിശദ വിവരങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധഇച്ചു. അനിരുദ്ധന്‍, ശ്രീകുമാര്‍, പ്രവീണ്‍ എന്നിങ്ങനെ ലേലം വിളിച്ചവരില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ അനിരുദ്ധന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.,
Meeting Date
29/02/2024
1(11)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്‍ക്കറ്റിലെ ഗേറ്റ് ഫീസ് പിരിക്കുന്നതിനുള്ള അവകാശത്തിനായി 29/02/2024 ന് ലേല നടപടികള്‍ സ്വീകരിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ സെക്രട്ടറി ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. ശ്രീ ജെയ്സണ്‍, ശ്രീ രാജ്മോന്‍, ശ്രീ സൂരജ്, ശ്രീ സനല്‍കുമാര്‍ ആര്‍, ശ്രീ ബിജു, ശ്രീ ശിവകുമാര്‍, ശ്രീ ഉദയ കുമാര്‍, ശ്രീ അനിരുദ്ധന്‍, ശ്രീ രാജീവന്‍, ശ്രീ പ്രവീണ്‍ എന്നിവര്‍ ലേലത്തില്‍ പങ്കെടുക്കുകയും ശ്രീ വിനുകുമാര്‍, ശ്രീ സന്ദീപ് ആര്‍ എസ് എന്നിവര്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കുകയുമുണ്ടായി. അതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് (5400000 രൂപ) ലേലം വിളിച്ച ശ്രീ ജെയ്സന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
29/02/2024
1(12)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
.
Meeting Date
29/02/2024
1(13)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
.
Meeting Date
29/02/2024
1(14)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
.
Meeting Date
29/02/2024
1(15)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
.
Meeting Date
29/02/2024
1(1)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയത്തോടനുബന്ധിച്ച് ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന് കാനറ ബാങ്ക് അധികാരികളോട് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ബാങ്ക് അധികാരികളുടെ നിര്‍ദ്ദേശാനുസരണം ക്ഷണിച്ച ക്വട്ടേഷനില്‍ ARTCO, KADCO, STATE AGRI HOTI SOCIETY എന്നിവര്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. പ്രസ്തുത ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി പരിശോധിക്കുകയും ഏറ്റവും കുറഞ്ഞതുക(300000 രൂപ) രേഖപ്പെടുത്തിയ ARTCO യുടെ ക്വട്ടേഷന്‍ അംഗീകരിച്ചും പ്രസ്തുത വിവരം രേഖാമൂലം കാനറ ബാങ്ക് അധികാരികളെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
29/02/2024
1(2)
Agenda
ടെന്‍ഡര്‍/ക്വട്ടേഷന്‍/ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 292(മോസകിറ്റോ ഫ്രീ ബയോ ഗ്യാസ് പ്ളാന്‍റ്) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു. ബയോ എനര്‍ജി (34720 രൂപ), ബയോടെക്(33000 രൂപ), ഗാലക്സി ഫാബ്രിക്കേഷന്‍സ് (35500 രൂപ) എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ബയോ ടെക് എന്ന സ്ഥാപനം സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ചും നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(1)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 372(ആര്‍ത്തവ ശുചിത്വം - സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കൽ ) എന്ന പദ്ധതി സെക്രട്ടറി നിര്‍വ്വഹിക്കുന്നതായിരിക്കും ഉചിതം എന്നതിനാല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സെക്രട്ടറിയെ നിശിചയിച്ചും സോഫ്റ്റ്മെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ജില്ലാ പ്ളാനിംഗ് ഓഫീസറോട് അഭ്യര്‍ത്ഥിച്ചും യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(2)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ഹെഡ് മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 57/24 (സ്കൂളുകള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കല്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡ്(KSCCF) എന്ന സ്ഥാപനത്തില്‍ നിന്നും വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(3)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
പ്രോ നം 372(ആര്‍ത്തവ ശുചിത്വം - സ്കൂളുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കൽ ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മിനി രത്ന നിലവാരത്തിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥപനമായ HLL Lifecare Limited എന്ന സ്ഥാപനത്തില്‍നിന്നും ലഭ്യമായ പ്രൊപ്പോസല്‍ അംഗീകരിച്ചും നാപ്കിന്‍ വെന്‍റിംഗ് മെഷീന്‍ യൂണിറ്റ് ഒന്നിന് 33257 രൂപ നിരക്കിലുംനാപ്കിന്‍ ഇൻ്‍സിനേറ്റര്‍ യൂണിറ്റ് ഒന്നിന് 51330 രൂപ നിരക്കിലും വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(4)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 20 (മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിന് സി സി ക്യാമറകള്‍ സ്ഥാപിക്കല്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സ്ഥാപനമായ KELTRON ലഭ്യമാക്കിയ പ്രൊപ്പോസല്‍ അംഗീകരിച്ചും അടിയന്തിരമായി വര്‍ക്ക് ഓഡര്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(5)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന തൊഴിൽ യൂണിറ്റുകൾക്ക് സബ്സിഡി എന്ന പദ്ധതിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 ല്‍ ഉള്‍പ്പെട്ട ചുവടെപ്പറയുന്ന ഗുണഭോക്താക്കളെ പരിഗണക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും യോഗം തീരുമാനിച്ചു. 1.തൃഷ്ണ സ്റ്റിച്ചിംഗ് സെന്‍റര്‍ (ഷീബ വി, ആമിന എസ്) 2. ശ്രേയ സ്റ്റിച്ചിംഗ് സെന്‍റര്‍ (നിഷ വി, ഷീജ വി)
Meeting Date
24/02/2024
1(6)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 38(ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സ്കോളര്‍ഷിപ്പ്)പ്രോ നം 39(മാനസിക വെല്ലുവിളിനേരിടുന്നവര്‍ക്കുള്ള സേകോളര്‍ഷിപ്പ്) എന്നീ പദ്ധതികളഉടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ചുവടെപറയുന്ന ഗുണഭോക്താക്കളെ അര്‍ഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാന്‍ സാധിക്കും എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. ടി ഗുണഭോക്താക്കളെ ടി പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം വിതരണം ചെയ്യുന്നതിന് പരിഗണിക്കുന്നതിനും ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ശാരീരിക വെല്ലുവിളി നേരിടുന്നവരും അര്‍ഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോ 38 ല്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കാന്‍ സാധിക്കുന്നവരുമായ ഗുണഭോക്താക്കള്‍ 1. എബിന്‍ വര്‍ഗ്ഗീസ്, കൊപ്പത്തില്‍ വടക്കുംകര വീട്, പറണ്ടോട് 2. ഡാഫ്നിയ പീറ്റര്‍, മധുനിവാസ്, കടുക്കോട് , ആര്യനാട് 3. കാശിനാഥ് എസ്, അശ്വതി ഭവന്‍, കൊക്കോട്ടേല 4. പാര്‍ത്ഥിപന്‍, ചങ്ങല വിളാകത്ത് വീട്, കൊക്കോട്ടേല മാനസിക വെല്ലുവിളി നേരിടുന്നവരും അര്‍ഹതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോ 39 ല്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കാന്‍ സാധിക്കുന്നവരുമായ ഗുണഭോക്താക്കള്‍ 1. അവനീഷ്, C/O അശ്വതി, അപ്പുപാറ, റോഡരികത്ത് വീട്, വിനോബാ നികേതന്‍ 2. നിയ സൂസന്‍ കോശി മുളമൂട് വിളകാത്ത് വീട്, പറണ്ടോട് 3. അതുല്‍ കൃഷ്ണ എം എസ്, കൃഷ്ണ നിലയം, വിനായക നഗര്‍, ആര്യനാട്
Meeting Date
24/02/2024
1(7)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 97(അങ്കണവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കല്‍)എന്ന പദ്ധതി ടെന്‍ഡര്‍ മുഖാന്തിരമാണ് നിര്‍വ്വഹണം നടത്തേണ്ടതെങ്കിലും സമയ പരിമിതി പരിഗണിച്ച് അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും പ്യൂരിഫയര്‍ പര്‍ചെയ്സ് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥ ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥയുടെ അപേക്ഷ പരിഗണിച്ച് ടെന്‍ഡര്‍ കൂടാതെ വാങ്ങാന്‍ അനുമതിയുള്ള സ്ഥാപനങ്ങലുമായി നെഗോഷിയേറ്റ് ചെയ്ത് പദ്ധതി പൂര്‍ത്തീകരിക്കാനും സര്‍ക്കാര്‍ പദ്ധതി റിവിഷന് അനുമതി നല്‍കുമ്പോള്‍ നിര്‍വ്വഹണ രീതി മാറ്റുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(8)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 372/24 ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 1.വലിയകലുങ്ക് യു പി എസ്, 2.മീനാങ്കല്‍ യു പി എസ്, 3.ലൂഥര്‍ ഗിരി യു പി എസ്, 4.കൊക്കോട്ടേല എന്‍ എസ് എസ് യുപി എസ്, 5. ആര്യനാട് സി എച്ച് സി, 6.ബഡ്സ് സ്കൂള്‍, 7.ഗവണ്‍മെന്‍റ് ഹോമിയോ ഡിസ്പെന്‍സറി, 8. ഗവണ്‍മെന്‍റ് ആയുര്‍വേദാശുപത്രി, 9.ഗവണ്‍മെന്‍റ് ആയുര്‍വേദാശുപത്രി,10. ഗവണ്‍മെന്‍റ് മൃഗാശുപത്രി എന്നിവിടങ്ങളില്‍ സാനിറ്ററി പാഡ് വെന്‍ഡിംഗ് മെഷീനും സാനിറ്ററി പാഡ് ഡെസ്ട്രോയറും സ്ഥാപിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(9)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ചപവടെ പറയുന്ന പദ്ധതികള്‍ ഭേദഗതി ചെയ്യുന്നതിന്/ ഏറ്റെടുക്കുന്നതിനുള്ള അനുമതി നല്‍കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. ഭേദഗതി ചെയ്യേണ്ട പദ്ധതികള്‍ PRO NO പ്രോജക്ടിന്റെ പേര് നിർവ്വഹണ ഉദ്യോഗസ്ഥൻ മേഖല ഫണ്ട് അടങ്കൽ തുക റിവിഷൻ ചെയ്യാനുള്ള കാരണം Balance 41 ശ്രദ്ധ - ബഡ് സ്കൂൾ തുടർപ്രവർത്തനം അസ്സിസ്റ്റന്‍റ് സെക്രട്ടറി സേവനം തനതുഫണ്ട് 500000 പദ്ധതി നടത്തിപ്പിന് 200000 രൂപ മതിയാകും എന്നതിനാല്‍ പദ്ധതി ഭേദഗതി ചെയ്യുന്നു 300000 11 വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി അസ്സിസ്റ്റന്‍റ് സെക്രട്ടറി സേവനം Dev fund(SCP) 240000 ടെന്‍ഡര്‍ ബാലന്‍സ്(90000 രൂപ) ബാലന്‍സ് ഉപയോഗപ്പെടുത്തി പുതിയ പ്രോജക്ട് ഏറ്റെടുക്കുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നു. 150000 പുതിയതായി ഏറ്റെടുക്കുന്ന പദ്ധതികള്‍ 1 പ്ളാസ്റ്റിക് ബെയ്ലിംഗ് മെഷീന്‍ വാങ്ങി സ്ഥാപിക്കല്‍ സേവനം SBM(G)- 400000, Own Fund- 200000 600000 2 പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാട്ടര്‍ ടാങ്ക് വാങ്ങി നല്‍കല്‍ സേവനം Development Fund(SCP)- 90000 90000
Meeting Date
24/02/2024
1(10)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ ഗിരി നഗര്‍, ആര്യനാട് മേലേച്ചിറ വിലാസത്തില്‍ താമസിക്കുന്ന ശ്രീ അഭിജിത്ത് അശോകന്‍ എന്ന ഗുണഭോക്താവിന് വെള്ളനാട് പട്ടിക ജാതി വികസന ഓഫീസില്‍ നിന്നും ഭൂമി വാങ്ങുന്നതിന് ആനുകൂല്യം ലഭിച്ചതായും തുടര്‍ന്ന് ടിയാള്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് എഗ്രിമെന്‍റ് വയ്ക്കുുകയും അഡ്വാന്‍സായി 40000/- രൂപ അനുവദിച്ചിട്ടുളളതാണെന്നും എന്നാല്‍ തുടര്‍ പരിശോധനയില്‍ MIS വെബ് സൈറ്റില്‍ നിന്നും ടി ഗുണഭോക്താവ് ഒഴിവായിപോയാതായി കാണുന്നതായും വി ഇ ഒ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഗുണഭോക്താവിന് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ ടിയാളെ ലൈഫ് MIS ല്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരകളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
1(11)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പുഷ്പ കൃഷിക്ക് പ്രോത്സാഹനം എന്ന പദ്ധതിയിലേക്ക് ഗ്രാമസഭാ മിനിറ്റ്സില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന ഗുണഭോക്താക്കളെ അംഗീകരിച്ച് ലിസ്റ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പുഷ്പകൃഷി പ്രോത്സാഹനം ക്രമ നം പേര് വിലാസം വാർഡ് 1 ശാന്തി ഉദയഗിരി, മേലേച്ചിറ 13 2 കുഞ്ഞുമോള്‍ മേലേച്ചിറ 13 3 ശാലിനി വൃന്ദാവനം, മലയന്‍തേരി 2 4 ആന്‍ഡ്രൂസ് എല്‍ നസ്രത്ത് കാഞ്ചിമടക്ക്‌ 18 5 സീനത്ത് ബീബി ജസിം മന്‍സില്‍, ശാസ്താംകാവ് 17 6 സുധാകുമാരി ഡി സൂര്യ ഭവന്‍, വലിയകലുങ്ക്, പറണ്ടോട് പി ഒ 17 7 സിന്ധു എല്‍ ബിന്ദു ഭവന്‍, പൊട്ടന്‍ചിറ 4 8 ശ്രീജ കെ സിന്ധു ഭവന്‍, പൊട്ടന്‍ചിറ 4 9 സൗമ്യ വൈഷ്ണവി ഭവന്‍, നെല്ലിവിള 4 10 സൗഭാഗ്യവതി അണക്കര വീട്, വലിയമല 4 11 ലിജാ രാജേന്ദ്രന്‍ സാവിത്രി ഭവന്‍, കോട്ടയ്ക്കകം 14 12 അമൃത പുറത്തേവിള വീട്, കോട്ടയ്ക്കകം 14 13 അനിത സുശീലന്‍ ഓം ശിവശക്തി, കോട്ടയ്ക്കകം 14 14 സൈബ ശ്രീപ്രിയം, കോട്ടയ്ക്കകം 14 15 വാസന്തി ശ്രീവിനായകം, കോട്ടയ്ക്കകം 14 16 സുമ അമ്പാടി, ചൂഴ 12 17 സജീന ബീഗം മഞ്ചിറ വീട്, ചൂഴ 12 18 ലേഖ കെ പൂവന്‍ വീട്, ചൂഴ 12 19 അംബി അടിയില വീട്, ചൂഴ 12 20 സിന്ധു മഠവിളാകം, ചൂഴ 12 21 സരിത രാജേഷ്‌ ഭവന്‍, ചൂഴ 12 22 ചിത്ര ശ്രീനിലയം, ചൂഴ 12 23 അമ്പിളി ആതിരാ ഭവന്‍, ചൂഴ 12 24 വിചിത്രി അമ്പാടി, ചൂഴ 12 25 ഉഷാകുമാരി CK ഭവന്‍, ചൂഴ 12 26 ശാന്തിനി കൃഷ്ണാ ഭവന്‍, ചൂഴ 12 27 സുജ തുണ്ടുവിള, ചൂഴ 12 28 ഷമീന എ ചന്തവിളാകത്ത് വീട്, വലിയമല 16 29 ഉഷ സതീശന്‍ വലിയമല 16 30 സനൂജ ബീഗം അനൂദ് മന്‍സില്‍, പറണ്ടോട് 16 31 ലൈലാ ബീവി പള്ളിനട റോഡരികത്ത് വീട് 16 32 ബീന കെ എന്‍ അഷ്ന വില്ല, മുള്ളങ്കല്ല് 16 33 ഷിബിന മോള്‍ ഷാഹില മന്‍സില്‍, പറണ്ടോട് 16 34 ആന്‍സി കാരുണ്യ കോട്ടേജ് , ഇരിഞ്ചല്‍ 8 35 മേരി എസ് അജിത്ത് ഭവന്‍, ചെറുമഞ്ചല്‍ 5 36 ഷിജി വി/ശ്രീജിത്ത് തിരുവോണം, കൊടുങ്ങണി 5 37 അഞ്ചു എല്‍ ജെ ചൈതന്യ ഭവന്‍, ചെറുമഞ്ചല്‍ 5 38 അജിത ജി എല്‍ രാജേഷ്‌ ഭവന്‍, ചെറുമഞ്ചല്‍ 5 39 റംല ബീഗം നെല്ലിവിള വീട്, ശംഭുതാങ്ങി 5 40 താര എസ് ദേവീസദനം, മഠത്തുവാതുക്കല്‍ 14 41 ഗീതു പേഴുംകട്ടയ്ക്കാല്‍ വീട്, കോട്ടയ്ക്കകം 14 42 ബേബി ചന്ദ്ര വിലാസം, കോട്ടയ്ക്കകം 14 43 വിനോയ് അശ്വതി ഭവന്‍, കോട്ടയ്ക്കകം 14 44 സബീനത്ത് ആഷിക് മന്‍സില്‍, പറണ്ടോട് 16 45 നസീമ ബീവി റജബ്, പറണ്ടോട് 16 46 ഷാഹിത റോഡരികത്ത് വീട്, പറണ്ടോട് 16 47 സുലോചന ശരത് ഭവന്‍, മുള്ളങ്കല്ല് 16 48 വിലാസിനി രതീഷ്‌ ഭവന്‍, വലിയകലുങ്ക് 16 49 ഗിരീഷ്‌ ചന്ദ്രന്‍ റോഡരികത്ത് വീട് 16
Meeting Date
24/02/2024
2(1)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ പദ്ധതികൾക്ക്2(1) dtd 17/02/2024 , കമ്മറ്റി തീരുമാന പ്രകാരം നെഗോസിയേഷൻ ചെയ്‌ത്‌ രേഖപ്പെടുത്തിയ നിരക്ക് LID & EW അസ്സി. എഞ്ചിനീയർ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ച് ചുവടെ പറയു പ്രകാരം തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) നെഗോസിയേഷനുശേഷം നിരക്ക് ( % ) തീരുമാനം 1 Annual Plan-AGP 318/2023-24-Aryanad- Anandeswaram Road Retarring 1694488 vinukumar 1829835.16 L1 +8 1817105 +7.24 അംഗീകരിച്ച് തീരുമാനിച്ചു 2 Annual Plan-AGP 378/2023-24-Construction of Entrance for Panchayath office 677719 Gopi S 742100.65 L1 +9.5% 730776 +7.83 അംഗീകരിച്ച് തീരുമാനിച്ചു 3 Annual Plan-AGP 386/2023-24-Improvements to Theviyarukunnu Attumukk road 847366 Gopi S 914935.15 L1 +7.97% 904655 +6.76 അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
24/02/2024
2(2)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ 2 പദ്ധതികൾ ക്വട്ടേഷൻ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും LID & EW അസ്സി. എഞ്ചിനീയർ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ച് ചുവടെ പറയു പ്രകാരം തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക ഒഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം 1 Electrification of New Panchayath Office Building Aryanad – Gen Electrical 714851.84 Wilfred Jose. R 707703.32 L1 -1 ശ്രീ വില്‍ഫ്രഡ് ജോസ് ആര്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു Narayanankutty 736297.40 L2 +3 2 Electrification of Harithacare Unit in Iravoor Under Aryanad GP 52412.30 Wilfred Jose. R 52412.30 L1 0 ശ്രീ വില്‍ഫ്രഡ് ജോസ് ആര്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു Narayanankutty 55032.92 L2 +5
Meeting Date
24/02/2024
2(3)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍
Decision
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24സാമ്പത്തിക വര്‍ഷത്തില്‍ സാങ്കേതികാനുമതി ലഭിച്ച ചുവടെ ചേര്‍ത്തിട്ടുള്ള പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡർ ക്ഷണിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമനം പ്രവര്‍ത്തിയുടെ പേര്/വര്‍ക്ക് കോഡ് വാര്‍ഡ് മെറ്റീരിയല്‍ തുക 1 INJAPURI ഇരപ്പ്പാലം പ്ളാവറത്തല ബണ്ട് റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397477) ഈഞ്ചപ്പുരി 376134/- 2 INJAPURI കൊടുങ്ങന്നി മൂഴി ചാരുപാറ റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397479) ഈഞ്ചപ്പുരി 359983/- 3 KOTTAYKKAKAM താളിക്കുഴി എരുമോട് തടം കോണ്‍ക്രീറ്റ് (1614011001/RC/397649) കോട്ടയ്ക്കകം 361516/- 4 ARYANAD TOWN മേലേച്ചിറ തടം കോണ്‍ക്രീറ്റ് (1614011001/RC/397648) ആര്യനാട് ഠൌണ്‍ 361516/- 5 ARYANAD TOWN ആനന്ദേശ്വരംതടം കോണ്‍ക്രീറ്റ് (1614011001/RC/397647) ആര്യനാട് ഠൌണ്‍ 367516/- 6 PARANDODE മണ്‍പുറം എൈത്തി റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397668) പറണ്ടോട് 392952/- 7 ARYANAD TOWN വില്ലാ നസറത്ത് മുതല്‍ ശാസ്താംനഗര്‍ വരെയുള്ള വഴി കോണ്‍ഗ്രീറ്റ് നിര്‍മ്മാണം (1614011001/RC/398180) ആര്യനാട് ഠൌണ്‍ 235771/- 8 പന്നികാല റോഡ് കോണ്‍ക്രീറ്റ് (1614011001/RC/397813) തേവിയാരുകുന്ന് 392952/- 9 PARANDODE വലിയകലുങ്ക് മൈലാടുംപാറ EMB റോഡ് കോണ്‍ക്രീറ്റ് (1614011001/RC/398177) പറണ്ടോട് 383234/- 10 KOKKOTTELA പൂച്ചപ്പാറ ബണ്ട് റോഡ് നിർമ്മാണം (1614011001/RC/397480) കൊക്കോട്ടേല 363798/- 11 KOKKOTTELA കോരപറമ്പ് പൂച്ചപ്പാറബണ്ട് റോഡ് നിർമ്മാണം (1614011001/RC/397481) കൊക്കോട്ടേല 388034/-
Meeting Date
24/02/2024
2(4)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 33(മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിവിധ ഐ ഇ സി പ്രവര്‍ത്തനങ്ങള്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണിച്ച് വിശദവിവരങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഷാജ എസ് (5mm sheet+ sticker+ fixing- സ്ക്വയര്‍ ഫീറ്റ് 100 രൂപ, 3mm sheet+ sticker+ fixing- സ്ക്വയര്‍ ഫീറ്റ് 100 രൂപ), ദ്രിശ്യം പ്രിന്‍റേഴ്സ്((5mm sheet+ sticker+ fixing- സ്ക്വയര്‍ ഫീറ്റ് 130 രൂപ, 3mm sheet+ sticker+ fixing- സ്ക്വയര്‍ ഫീറ്റ് 100 രൂപ)പ്രിന്‍റിംഗ് ഹബ്( (5mm sheet+ sticker+ fixing- സ്ക്വയര്‍ ഫീറ്റ് 100 രൂപ, 3mm sheet+ sticker+ fixing- സ്ക്വയര്‍ ഫീറ്റ് 150 രൂപ) എന്നിങ്ങനെ സമര്‍മ്മിക്കപ്പെട്ട ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഷാജ എസ് എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
2(5)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍
Decision
സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 6(പഞ്ചായത്താഫീസ് ഐ എസ് ഒ വല്‍ക്കരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍)എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഫയലുകള്‍ അടുക്കി സൂക്ഷിക്കുന്നതിനുള്ള റാക്കുകള്‍ക്ക് ക്വട്ടേന്‍ ക്ഷണിച്ച് വിശദവിവരങ്ങള്‍ സെക്രട്ടറി ലഭ്യമാക്കിയത് പഞ്ചാത്ത് കമ്മറ്റി പരിശോധിച്ചു. ശ്രീ കേരള പേപ്പേഴ്സ്(യൂണിറ്റ് ഒന്നിന് 200 രൂപ), ദി വെഡിംഗ് ഗാലറി(യൂണിറ്റ് ഒന്നിന് 230 രൂപ), നമസ്തേ ഓഫ് സെറ്റ്(യൂണിറ്റ് ഒന്നിന് 220 രൂപ) എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും തുകഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ കേരള പേപ്പേഴ്സ് എന്ന സ്ഥാപനത്തിന്‍റഎ ക്വട്ടേഷന്‍ അംഗീകരിച്ചും 100 യൂണിറ്റുകള്‍ക്ക് വര്‍ക്ക് ഓഡര്‍ നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
24/02/2024
2(6)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍
Decision
.
Meeting Date
24/02/2024
2(7)
Agenda
ടെന്‍ഡര്‍/ ക്വട്ടേഷന്‍
Decision
.
Meeting Date
24/02/2024
3(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കടമുറികളോ മരങ്ങളഓ പാഴ്വസ്തുക്കളോ പഞ്ചായത്ത് രാജ് ആക്ടിലും അനുബന്ധ ചട്ടങ്ങളിലും നിഷ്ക്കര്‍ഷിച്ചിട്ടുള്ള മറ്റെന്തെംങ്കിലുമോ ലേലം ചെയ്യേണ്ടതുണ്ടോ എന്ന് പഞ്ചായത്ത് കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
24/02/2024
3(2)
Agenda
ലേലം
Decision
.
Meeting Date
24/02/2024
3(3)
Agenda
ലേലം
Decision
.
Meeting Date
24/02/2024
3(4)
Agenda
ലേലം
Decision
.
Meeting Date
24/02/2024
3(5)
Agenda
ലേലം
Decision
.
Meeting Date
24/02/2024
3(6)
Agenda
ലേലം
Decision
.
Meeting Date
24/02/2024
4(1)
Agenda
ISO സര്‍ട്ടിഫിക്കേഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല പരാതി പരിഹാര കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുകയും ആയത് പ്രകാരം 12.05.2017 ലെ 1558/2017/തസ്വഭവ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്റ്റിയറിംഗ് കമ്മറ്റി മെമ്പര്‍മാരും അതാത് വാര്‍ഡ് മെമ്പര്‍മാരും ഉള്‍പ്പെട്ട പഞ്ചായത്ത് തല പരാതി പരിഹാര കമ്മറ്റി രൂപീകരിച്ച് , ജാഗ്രത സമിതിയുമായി കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.