Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
31/03/2022
|
#3 | D4 |
MGNREGS പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വർഷത്തെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട 18 എം.സി.എഫ് പ്രവർത്തികൾക്ക് മെറ്റീരിയൽ സപ്ലൈ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചതിൽ പ്രകാരം ലഭ്യമായ ചുവടെ പറയുന്ന ടെണ്ടറുകൾ യോഗം പരിശോധിച്ചു. 1. Kavitha Industries ,Aruvikkara 9,17,100/- 2. Zigmazone,NDD,TVM 8,91,139/- 3. Haritham Agencies ,Thodupuzha 8,94,286.575/- 4. Haritham Yuvasree Unit ,Edivetty 9,08,044/- 5. Kerala Agro Industries 9,16,600/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത Zigmazone,NDD,TVM ( 8,91,139/- ) - ൻറെ ടെണ്ടർ യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
30/03/2022
|
#1 | D1 |
2022/2023 ബഡ്ജറ്റ് അവതരണം
|
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഭരണാനുമതി നൽകി പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിനായി ശുപാർശ ചെയ്ത 2022-23 സാമ്പത്തിക വർഷത്തെ കരട് വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭരണസമിതി മുമ്പാകെ അവതരിപ്പിച്ചു. പ്രാരംഭ ബാക്കി - 1832673/- രൂപ നികുതി/നികുതിയേതര വരുമാനം - 114859336 രൂപ ജിപിഎഫ്-13197000 രൂപ ആകെ തനത് വരുമാനം-137697561 രൂപ ആകെ റവന്യുവരുമാനം-248367061 ആകെവരവ് പ്രാരംഭ ബാക്കി-288410234 രൂപ റവന്യുചെവവുകള്‍ 1.അനിവാര്യ ചുമതലകള്‍ക്ക്-21338000രൂപ 2.പദ്ധതി ചെലവുകള്‍ക്ക്-234980000രൂപ 3.പദ്ധതിയേതര ചെലവുകള്‍ക്ക്-1164000രൂപ ആകെ റവന്യൂ ചെലവ്-257482000രൂപ മൂലധനചെലവ്-27700000 ആകെ ചെലവ് - 285182000 രൂപ Closing Balance - 3228234 രൂപ 2022-23 വർഷത്തെ കരട് ബഡ്ജറ്റ് പൊതുചര്‍ച്ച പ്രകാരം ഭരണസമിതി അംഗങ്ങള്‍ നിര്‍ദ്ദേശിച്ച അധികനിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റ്ന്റെ ഭാഗമാക്കുന്നതിന് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ച് കരട് ബഡ്ജറ്റ്ന് അംഗീകാരം നൽകി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D1 |
2021-22 റിവിഷൻ ബഡ്ജറ്റ് അംഗീകാരം
|
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഭരണാനുമതി നൽകി അംഗീകാരത്തിന് ശുപാർശ ചെയ്ത 2021-22 വർഷത്തെ പരിഷ്കരിച്ച ബഡ്ജറ്റ് പഞ്ചായത്ത് ഭരണസമിതി വിശദമായി പരിശോധിച്ചു. പ്രാരംഭ ബാക്കി - 225662 രൂപ ആകെ വരുനാനം-13835094 രൂപ ജിപിഎഫ്-14114400 രൂപ മറ്റ് ഗ്രാന്റുകൾ - 60000000 രൂപ ആകെ വരവ് - 149175156 രൂപ ആകെ ചെലവ് - 147342483 രൂപ Closing Balance - 1832673 രൂപ 2021-22 വർഷത്തെ പരിഷ്കരിച്ച ബഡ്ജറ്റ് പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠേനെ അംഗീകാരം നൽകി തീരുമാനിച്ചു.
|
View |
|
25/03/2022
|
#2 | D1 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലുള്‍പ്പെട്ട പ്രോജക്ട് നം.186/22 പഞ്ചായത്ത്തല ജാഗ്രതസമിതി ഓഫീസ്- ഐസിഡ്എസ് ഓഫീസ് നവീകരണം എന്ന പ്രോജക്ട് നിലവില്‍ AELSGD ആണ് നിർവ്വഹണ ഉദ്യോഗസ്ഥന്‍. ടി പ്രോജക്ട് നിർവ്വഹണം വേഗത്തിലാക്കുന്നതിനായും പ്രോജക്ട് കാറ്റഗറി 3 ആയതിനാലും നിർവ്വഹണ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
25/03/2022
|
#2 | D2 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 48/2022 എസ്സ്.റ്റി ആട് വളർത്തൽ പദ്ധതിയ്ക്ക് വകയിരുത്തിയിരുന്ന റ്റി.എസ്സ്.പി ഫണ്ട് തികയാതെ വന്നതിനാൽ 8 ഗുണഭോക്താക്കൾക്ക് തുക നൽകാൻ കഴിയാത്ത സാഹചര്യത്തിൽ തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കണമെന്നുളള വെറ്റിനറി ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. ടി ഗുണഭോക്താക്കൾ ആട് വാങ്ങുകയും ഇൻഷ്വറൻസ് തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടും ഗുണഭോക്താക്കൾക്ക് തുക നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായത് റ്റി.എസ്സ്.പി ഫണ്ടിനത്തിൽ ലഭിയ്ക്കേണ്ട 20 ശതമാനം തുക ലഭ്യമാകാത്തതിനാലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വളരെ ശോചനീയാവസ്ഥയിലുളള ജീവിത സാഹചര്യങ്ങളുളള ടി ഗുണഭോക്താക്കൾക്ക് ഈ തുക ലഭ്യമായില്ലെങ്കിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാൽ ഗുണഭോക്താക്കൾക്ക് നൽകേണ്ട തുകയായ 128000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും പ്രസ്തുത തുക സംബന്ധിച്ച് അടുത്ത സാമ്പത്തിക വർഷത്തിലെ പ്രോജക്ടിൽ ക്രമീകരണം നടത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#2 | D3 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെട്ട അസി.സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ Spill Over Project no. 138/22, തൊഴില്‍ യൂണിറ്റ്സ് എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് നടപ്പിലാക്കുന്നതിനായി ഭൂമി നല്‍കുന്നതിനു താല്‍പര്യപത്രം നല്‍കിയ ശ്രീ. ബിജു കെ ആര്‍, ആശ ഭവന്‍, കാരിയോട് എന്ന ആളുടെ ബ്ലോക്ക് നം. 47, റീസര്‍വ്വേ നം 132/5-1 വസ്തുവില്‍ ഉള്‍പെട്ട 1 ഏക്കര്‍ ഭൂമി വാങ്ങുന്നതിനായ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും അനുമതി വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
25/03/2022
|
#2 | D4 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെട്ട അസി.സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ Spill Over Project no. 138/22, തൊഴില്‍ യൂണിറ്റ്സ് എസ്. സി വനിത യുണിറ്റ് എന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ താഴെ പറയും പ്രകാരം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1. ചിന്ത ഫിഷ് മാര്‍ക്കറ്റ് യുണിറ്റ് - 11 2. കിങ്ങിണി മുട്ടകോഴി വളര്‍ത്തല്‍ യുണിറ്റ് - 8 3. ദയ മുട്ടകോഴി വളര്‍ത്തല്‍ യുണിറ്റ് 4. ഹരിതം ആട് വളര്‍ത്തല്‍ യുണിറ്റ് 5. അവിട്ടം സ്റ്റിച്ചിംഗ് സെന്റര് 6. ജ്വാല ആട് വളര്‍ത്തല്‍ യുണിറ്റ്
|
View |
|
25/03/2022
|
#2 | D5 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിയുടെ നിർവ്വഹണം നടന്നു വരുന്നത് യോഗം വിലയിരുത്തി . നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജനറേറ്റർ തടസ്സമായി നിൽക്കുന്നുവെന്ന് യോഗം അഭിപ്രായപ്പട്ടു. ജനറേറ്റർ പ്രസ്തുത സ്ഥലത്ത് നിന്നും മാറ്റി ഉചിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നിയമപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
25/03/2022
|
#2 | D6 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ അടിസ്ഥാനവികസനത്തിൽ ഉൾപ്പെടുത്തി വിവിധ തരം ഫണ്ടുകൾ വിനിയോഗിച്ച് റോഡുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. ടി റോഡുകളും കെട്ടിടങ്ങളും യഥാസമയം ഗ്രാമപഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ അറ്റകുറ്റപ്പണി ഇനത്തിൽ സർക്കാരിൽ നിന്നും തുടർച്ചയായി ലഭിക്കുവാനുളള മെയിൻറനൻസ് ഫണ്ടുകളിൽ ഭീമമായ കുറവുണ്ടാകുന്നു. ഇത് ഗ്രാമപഞ്ചായത്തിന് വൻ നഷ്ടമാണുണ്ടാക്കുന്നത് . ഈ സാഹചര്യത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ഗ്രാമപഞ്ചായത്തിൻറെ വിവിധ തരം ഫണ്ടുകൾ വിനിയോഗിച്ച് നിർമ്മിക്കുന്ന റോഡുകളും കെട്ടിടങ്ങളും സാമ്പത്തികവർഷം അവസാനിക്കുന്നതിനു മുമ്പ് പഞ്ചായത്തിൻറെ ആസ്തിയിൽ ഉൾപ്പെടുത്തി ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിന് എൽ.എസ്സ്.ജി.ഡി ,അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#2 | D7 |
2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021/2022 വാർഷികപദ്ധതിയിൽ ഉൾപ്പെട്ട ചൂഴ കണിയാർകോണം റോഡ് നവീകരണം എന്ന പദ്ധതിയിലെ ചില പ്രവർത്തികൾ അളവുകൾ വ്യത്യാസപ്പെടുത്തി ചെയ്യേണ്ടതിനാൽ പ്രസ്തുത പദ്ധതിയുടെ അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#3 | D1 |
2022 - 23 വാർഷിക പദ്ധതി രൂപീകരണം
|
2022/2023 വാർഷിക പദ്ധതി രൂപീകരണത്തിൻറെ ഭാഗമായി 20/03/2022 തീയതിയിൽ നടന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ഭക്ഷണം വിതരണം ചെയ്തയിനത്തിൽ 7700/- രൂപ അനുവദിയ്ക്കണമെന്നുളള ജനകീയഹോട്ടലിൻറെ അപേക്ഷ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#4 | D1 |
ആരോഗ്യ - ശുചിത്വ - ജല സംരക്ഷണ കാമ്പയിൻ
|
ബഹു.സർക്കാരിൻറെ തെളിനീരൊഴുകും നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനജലസമിതി , വാർഡ്തല ജലസമിതി എന്നിവ രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
|
View |
|
25/03/2022
|
#5 | D1 |
കുടുംബശ്രീ
|
തദ്ദേശ സ്വയംഭരണ വകുപ്പിൻറെ കീഴിൽ ഏഴാമത് സരസ്സ് മേള നടത്തുന്നതിനും മേളയുടെ നടത്തിപ്പിനായി പഞ്ചായത്ത് വിഹിതമായി 5000/- രൂപ കുടുംബശ്രീയ്ക്ക് അനുവദിയ്ക്കുന്നതിനും തദ്ദേശ സ്വയംഭരണ (ഡിഡി) വകുപ്പിൻറെ 15/03/2022 തീയതിയിലെ സ.ഉ(സാധാ)നം 632/2022/LSGD നമ്പർ ഉത്തരവ് പ്രകാരം നിർദ്ദേശിച്ചിട്ടുണ്ട്. ആയത് പ്രകാരം 5000/- രൂപ പഞ്ചായത്ത് വിഹിതമായി തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#6 | D1 |
MGNREGS
|
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2021/2022 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിലെ ഫാംപോണ്ടുകളിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനായി 3000m2 കയർ ഭൂവസ്ത്രം കയർഫെഡിൽ നിന്നും വാങ്ങുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#7 | D1 |
റര്‍ബന്‍ മിഷന്‍ പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള വിവിധ വാർഡുകളിൽ മിനിഹൈമാസ്റ്റ് സ്ഥാപിക്കൽ എന്ന പദ്ധതിക്ക് ഇ-ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. 1. കാണ്ടല എഞ്ചിനിയറിംഗ് കോർപ്പറേഷൻ ,എറണാകുളം - 2394020/- L1 2. A One Agencies , തിരുവനന്തപുരം -2615319/- L2 3. ഉഷാ ഇലക്ട്രോണിക്സ് സിസ്റ്റം , പാലക്കാട് - 2792108/- L3 4. സിഗ്മാസോൺ , നെടുമങ്ങാട് - 2839432/- L4 5.മാലിനി ഭവാനി കൃഷ്ണൻനായർ , തിരുവനന്തപുരം - 2970320/- L5 മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തത് കാണ്ടല എഞ്ചിനിയറിംഗ് കോർപ്പറേഷൻ ,എറണാകുളം - 23,94,020/- ആണെന്ന് യോഗം വിലയിരുത്തി . പ്രസ്തുത സ്ഥാപനത്തിൻറെയും L2 സ്ഥാനം നേടിയ സ്ഥാപനത്തിൻറെയും സാമ്പിൾ ലൈറ്റുകൾ വാങ്ങി ഗവ.എഞ്ചിനിയറിംഗ് കോളേജിൽ പരിശോധനയ്ക്ക് നൽകുന്നതിന് തീരുമാനിച്ചു. സാമ്പിൾ പരിശോധനയ്ക്കുളള ഫീസ് തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും റർബൻമിഷൻഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് റീകൂപ്പ് ചെയ്യുന്നതിനും തീരുമാനിച്ചു. പരിശോധനാ റിപ്പോർട്ട് ലഭിക്കുമ്പോൾ നിയമാനുസൃത തുടർനടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#8 | D1 |
സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ
|
വിവിധ സ്റ്റാൻറിംഗ് കമ്മിറ്റി തീരുമാനങ്ങൾ യോഗം ചർച്ച ചെയ്തു. അംഗീകരിച്ചു. 2022/2023 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയഗ്രൂപ്പ് അടിസ്ഥാനത്തിലുളള സ്റ്റാറ്റസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്രോഡീകരിയ്ക്കുന്നതിന് സ്റ്റാൻറിംഗ് കമ്മിറ്റികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#9 | D1 |
വാതിൽപടി സേവന പദ്ധതി
|
ബഹു.സർക്കാരിൻറെ വാതിൽപ്പടി സേവനപദ്ധതി പ്രകാരം സേവനത്തിന് ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ആയതിൻറെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനും യോഗം തീരുമാനിച്ചു.
|
View |
|
25/03/2022
|
#0 | D1 |
മനസ്സോടെ ഇത്തിരി മണ്ണ്
|
ബഹു.സർക്കാരിൻറെ മനസ്സോടിത്തിരി മണ്ണ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു. ആയതിന് ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഓരോ വാർഡിലും ഉളള പുറമ്പോക്ക് സ്ഥലങ്ങൾ കണ്ടെത്തുന്നതിനും കണ്ടെത്തുന്ന പുറമ്പോക്ക് സ്ഥലങ്ങൾ സർവ്വെ നടത്തി അളന്നു തിട്ടപ്പെടുത്തിയെടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D1 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
കീഴ്പാലൂർ ബോർവെൽ പമ്പ് ഹൌസിലെ രണ്ടാം നമ്പർ കമ്പ്രസർ പമ്പ് സെറ്റ് റിപ്പെയർ ചെയ്തയിനത്തിൽ ലഭ്യമായ 3800/- രൂപയുടെ ബിൽ യോഗം പരിശോധിച്ചു .തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
|
View |
|
25/03/2022
|
#1 | D3 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ബ്ലോക്ക് തലത്തിൽ 2022 മാർച്ച് 21 -ാം തീയതി നടന്ന ക്ഷീര കർഷക സംഗമത്തിന് ധന സഹായമായി 2000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D4 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാർക്കറ്റ് ലേലം 16/03/2022 തീയതിയിൽ നടന്നു. ലേലത്തിൽ ഒന്നാമതെത്തിയ രാഹുൽ , ശക്തി ഭവൻ , മുടിപ്പുരത്തട്ട് , ആര്യനാട് എന്ന വ്യക്തിയുടെ 50,10,000/- രൂപയുടെ ലേലം 17/03/2022 തീയതിയിലെ കമ്മറ്റി അംഗീകരിച്ചിരുന്നു. എന്നാൽ ലേല തുകയായ 50,10,000/- രൂപ ഒരുമിച്ച് അടവാക്കാൻ കഴിയില്ലായെന്നും തുക 4 തുല്യഗഡുക്കളായി ഒടുക്കുവാൻ അനുവദിയ്ക്കണമെന്നുമുളള ശ്രീ. രാഹുൽ-ൻറെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. ലേല തുക ജി.എസ്സ്.റ്റി ഉൾപ്പെടെ 4 തുല്യ ഗഡുക്കളായി ഒടുക്കുന്നതിനും ഒന്നാം ഗഡു 2022 മാർച്ച് 31 നുള്ളിൽ ഒടുക്കുന്നതിനും ബാക്കി നിൽക്കുന്ന തുകയ്ക്ക് സോൾവെൻസി ഹാജരാക്കുന്നതിനും നാലാം ഗഡു 2022 ഡിസംബർ 31 - നുള്ളിൽ ഒടുക്കുന്നതിനും നിർദ്ദേശിച്ചു തീരുമാനിച്ചു. തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D5 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡിലെ ഗ്രാമകേന്ദ്രത്തിന് പൂട്ട് വാങ്ങിയ ഇനത്തിൽ 530/- രൂപയും തേവിയാരുകുന്ന് വാർഡിൽ മഞ്ചാടിനിന്ന വിളയിൽ സുഖമില്ലാതെ വഴിയിൽ കിടന്ന ശമുവേൽ എന്ന വ്യക്തിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചയിനത്തിൽ 500/- രൂപയും ഉൾപ്പെടെ 1030/- രൂപ അനുവദിയ്ക്കണമെന്നുളള വാർഡ് മെമ്പറുടെ അപേക്ഷ യോഗം പരിശോധിച്ചു.തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D6 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് പഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്ക് വിവിധ മീറ്റിംഗുകൾ കൂടുമ്പോൾ റിഫ്രഷ്മെൻറ് നൽകുന്നതിനാവശ്യമായ ഉപകരണങ്ങൾ 5000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് വാങ്ങുന്നതിനും തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D7 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ആശാ വോളൻറിയേഴ്സ് സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചിട്ടുളളത്. എന്നാൽ ആശാ വോളൻറിയേഴ്സ് -ൻറെ കുറവു കാരണം എല്ലാ വാർഡിലും സഹായകമായ രീതിയിലുളള പ്രവർത്തനങ്ങൾ എത്തിയ്ക്കാൻ കഴിയാതെ വന്നിട്ടുണ്ട്. ആകെ 18 വാർഡുകളുളള പഞ്ചായത്തിൽ 27 ആശാ വോളൻറിയേഴ്സ് ആണ് നിലവിലുളളത് . ഒരു വാർഡിൽ 2 വീതം എന്ന ക്രമത്തിൽ 36 ആശാ വോളൻറിയേഴ്സ് - നെ നിയമിച്ചാൽ ആരോഗ്യമേഖലയിൽ വാർഡ് അടിസ്ഥാനത്തിലുളള പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും . ആയതിനാൽ ഈ വിഷയം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ച് ബാക്കി 9 ആശാ വോളൻറിയേഴ്സ്-നെ കൂടെ നിയമിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D9 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് -19 -ൻറെ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാ സഹായി പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന ആവശ്യത്തിനായി 10/08/2020 തീയതിയിൽ 28 അംഗനവാടികളിൽ 28 സാംസങ് സ്മാർട് ടെലിവിഷൻ വിതരണം ചെയ്തയിനത്തിൽ കെ.എസ്സ്.എഫ്.ഇ വിഹിതമായ 2,80,000/- രൂപ (75 ശതമാനം ) കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും തുടർന്ന് ലഭിക്കുവവാനുളള എം.എൽ.എ വിഹിതമായ 25 ശതമാനം തുക അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണെമെന്നും ആവശ്യപ്പെട്ടുകൊണ്ടുളള സാംസങ് ഡയറക്ട് ടു കസ്റ്റമർ , കടവന്ത്ര , കൊച്ചിൻ എന്ന സ്ഥാപനത്തിൻറെ അപേക്ഷ യോഗം ചർച്ച ചെയ്തു. ടെലിവിഷൻറെ വർക്കിംഗ് കണ്ടിഷൻ സംബന്ധിച്ച് ഐ.സി.ഡി.എസ്സ് സൂപ്പർവൈസറിൽ നിന്നും റിപ്പോർട്ട് വാങ്ങുന്നതിനും പരിശോധിച്ച് നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D10 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഓഫീസ് ആവശ്യത്തിലേയ്ക്ക് 2500 /- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്കുളള ക്ലീനിംഗ് സാധനങ്ങൾ വാങ്ങുന്നതിനും ആയതിന്ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D11 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഏപ്രിൽ 1 മുതൽ ഐ.എൽ.ജി.എം.എസ്സ് - സോഫ്റ്റ് വെയർ നടപ്പിലാക്കുന്നതിൻറെ ഭാഗമായി നെറ്റ് കണക്ടിവിറ്റി ഡൌൺ ആകാതിരിക്കുന്നതിന് കുറഞ്ഞത് 100 Mbps കപ്പാസിറ്റിയുളള പുതിയ നെറ്റ് കണക്ഷൻ എടുക്കണമെന്നുളള ബഹു.ഡിഡിപി യുടെ കത്ത് യോഗം വായിച്ച് ചർച്ച ചെയ്തു. ഓഫീസ് പ്രവർത്തനം സുഗമമാക്കുന്നതിനാവശ്യമായ പുതിയ നെറ്റ് കണക്ഷൻ എടുക്കുന്നതിനും ആയതിനാവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D12 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ പേഴുംമൂട് , മുനീറ മൻസിലിൽ ശ്രീമതി.മുനീറ പെർമിറ്റ് അനുവദിയ്ക്കുന്നതിന് നൽകിയ അപേക്ഷ യോഗം പരിശോധിച്ചു. പ്രസ്തുത അപേക്ഷ പ്രകാരം സമർപ്പിച്ച പ്ലാനിൽ മുൻവശം 3 മീറ്റർ വിട്ടിട്ടില്ലായെന്നുളള എൽ.എസ്സ്.ജി.ഡി എ.ഇ-യുടെ റിപ്പോർട്ടും യോഗം ചർച്ച ചെയ്തു. എന്നാൽ പ്രസ്തുത സ്ഥലത്തിനു സമീപം പേഴുംമൂട് - അയ്യംകോണം എന്ന റോഡ് നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലത്തിൻറെ മുൻകൈവശാവകാശിയായിരുന്ന അപേക്ഷകൻറെ മാതൃ സഹോദരിയായ ശ്രീമതി.നൂർജഹാൻ പ്രസ്തുത സ്ഥലത്തിൽ നിന്നും 7 സെൻറ് സ്ഥലം നിയമാനുസൃതമായി പഞ്ചായത്തിന് വിട്ടു നൽകിയിട്ടുളളതിനാലാണ് മുൻവശത്ത് നിയമപ്രകാരമുളള സ്ഥലം ഇല്ലാത്തതെന്ന് യോഗം വിലയിരുത്തി . പഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങൾക്കാണ് സ്ഥലം വിട്ടുനൽകിയിട്ടുളളത് എന്നതിനാൽ പെർമിറ്റ് അനുവദിയ്ക്കുന്നതിനും അപേക്ഷയിൻമേൽ നിയമാനുസൃതമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D13 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
പതിനഞ്ചാം ധനകാര്യകമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കുള്ള ഹെൽത്ത് ഗ്രാന്റ് വിനിയോഗത്തിനായി ഓരോ സ്കീമിനും 3 പ്രത്യേകം പ്രത്യേകം ബാങ്ക് Account open ചെയ്യുന്നതിന് ബഹു.പഞ്ചായത്ത് ഡയറക്ടറുടെ 11/03/2022 -ലെ PAN-1134/2021 നമ്പർ കത്ത് പ്രകാരം നിർദ്ദേശിച്ചിട്ടുള്ളത് പഞ്ചായത്ത് ഭരണസമിതി വിശദമായി ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ ചേർത്ത (1) Health Grant towards support for diagnostic infrastructure to the Primary Health care facilities of the Sub- Centres and PHCs. (2) Health Grant towards building-less- sub- centres PHCs and CHCs. (3) Health Grant towards Conversion of Rural PHCs and sub- centres into Health and Wellness Centres. സ്കീമുകളിലായി Canara Bank - ന്റെ ആര്യനാട് ശാഖയിൽ, Bank Account തുടങ്ങുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D14 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതി HUDCO വായ്പ ലഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളും KURDFC യും തമ്മിൽ കരാറിലേർപ്പെടണമെന്നും ടി വായ്പ തുക ലഭ്യമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പൊതുമേഖല ബാങ്കുകളിൽ Savings Bank Account തുടങ്ങണമെന്നും ഉള്ള ബഹു.കേരള സർക്കാരിന്റെ 09/03/2022 ലെ GO(MS) No.49/2022/LSGD നമ്പർ ഉത്തരവ് പഞ്ചായത്ത് ഭരണസമിതി വിശദമായി ചർച്ച ചെയ്തു. /ആര്യനാട് ഗ്രാമപഞ്ചായത്തിലെ KURDFC മുഖേന HUDCO വായ്പ ലഭിക്കുന്നതിന് Total Housing Programme Under Life Mission പേരിൽ Canara Bank - ന്റെ ആര്യനാട് ശാഖയിൽ, Savings Bank Account തുടങ്ങുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D15 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ദിവസവേതനത്തിൽ ഓഫീസ് ക്ലീനിംഗ് ജോലി നോക്കുന്ന ശ്രീമതി.ഇന്ദിര-യ്ക്ക് 150/- രൂപ നിരക്കിൽ ദിവസവേതനമാണ് അനുവദിച്ചുകൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. രാവിലെ 9 മണി മുതൽ വൈകുന്നേരം വരെ ജോലി നോക്കുന്നതിനാലും ക്ലീനിംഗ് ജോലികൾ വളരെ കൃത്യമായി ചെയ്യുന്നതിനാലും ഏപ്രിൽ മാസം മുതൽ ടിയാളുടെ ദിവസവേതനം 250/- രൂപയായി ഉയർത്തുന്നതിനും ആയത് പ്രകാരമുളള തുക ഏപ്രിൽ മാസം മുതൽ ടിയാൾക്ക് അനുവദിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
25/03/2022
|
#1 | D16 |
കത്തുകളും അപേക്ഷകളും ഗവൺമെൻറ് ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ദിവസവേതനത്തിൽ അവശ്യഘട്ടങ്ങളിൽ മാർക്കറ്റ് ക്ലീനിംഗ് ജോലി നോക്കുന്ന ശ്രീമതി.രമണിക്ക് 200/- രൂപ നിരക്കിൽ ദിവസവേതനമാണ് അനുവദിച്ചുകൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. വർഷങ്ങളായി പ്രസ്തുത നിരക്കിൽ ജോലി നോക്കുന്നതിനാലും ക്ലീനിംഗ് ജോലികൾ വളരെ കൃത്യമായി ചെയ്യുന്നതിനാലും ഏപ്രിൽ മാസം മുതൽ ടിയാളുടെ ദിവസവേതനം 250/- രൂപയായി ഉയർത്തുന്നതിനും ആയത് പ്രകാരമുളള തുക ഏപ്രിൽ മാസം മുതൽ ടിയാൾക്ക് അനുവദിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/03/2022
|
#1 | D1 |
2021 - 22 വാർഷികപദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ ടെണ്ടറുകൾ യോഗം പരിശോധിച്ചു. പ്രസ്തുത പദ്ധതികൾക്ക് കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തവരുടെ ടെണ്ടറുകൾ യോഗം അംഗീകരിച്ചു തീരുമാനിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. പ്രോജ. നമ്പര്‍ ടെന്‍ഡര്‍. നമ്പര്‍ project name അടങ്കല്‍ തുക പങ്കെടുത്ത കരാറുകാർ രേഖപെടുത്തിയ തുക 150/22 1/AE/LSGD/arnd/ 2021-22 കുടുംബശ്രീ കെട്ടിടം -(എച്ച്ആർഡിസി) പുനരുദ്ധാരണം 446,370.00 1 SHIBU S V 450,937.00 2 AKHILDEV P 444,176.00 കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ AKHILDEV P തുക 444,176.00 183/22 2/AE/LSGD/arnd/ 2021-22 പാറമുക്ക് അംഗൻവാടി നിര്‍മ്മാണം 1,294,225.00 1 T G PRATHAP 1,294,225.00 2 LINU RAJ 1,296,439.00 3 RAJESH KUMAR S 1,080,581.00 കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ RAJESH KUMAR S തുക 1,080,581.00 187/22 3/AE/LSGD/arnd /2021-22 കൃഷി ഓഫീസും അനുബന്ധ കെട്ടിടവും നവീകരണം 852,339.00 1 VINU KUMAR V 852,339.00 2 MOHANA CHANDRAN T 854,079.00 കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ VINU KUMAR V തുക 852,339.00 188/22 4/AE/LSGD/arnd/ 2021-22 പഞ്ചായത്ത് എൽപി യുപി സ്കൂൾ നവീകരണം 1,071,116.00 1 VINU KUMAR V 1,071,116.00 2 MOHANA CHANDRAN T 1,080,994.00 കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ VINU KUMAR V തുക 1,071,116.00 184/22 5/AE/LSGD/arnd/ 2021-22 ഉണ്ടപ്പാറ ചിറക്കുഴി റോഡ് നവീകരണം 441,436.00 1 SIBIN B S 0.001% BELOW 2 BINU B ESTIMATE RATE കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ SIBIN B S തുക 0.001% BELOW 185/22 6/AE/LSGD/arnd/ 2021-22 ചൂഴ കണിയാർകോണം റോഡ് നവീകരണം 440,876.00 1 PUSHKARAN K 0.5% BELOW 2 G ANIL ESTIMATE RATE കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ PUSHKARAN K തുക 0.5% BELOW 189/22 7/AE/LSGD/arnd/ 2021-22 അംഗൻവാടി നവീകരണം 408,381.00 1 JAYA KUMAR D ESTIMATE RATE 2 T G PRATHAP 2% ABOVE കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ JAYA KUMAR D തുക ESTIMATE RATE
|
View |
|
17/03/2022
|
#1 | D2 |
2021 - 22 വാർഷികപദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്ത് PMAY പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വഴി 2021-22 ൽ 44 വീടുകള്‍ അനുവദിക്കുകയുണ്ടായി.അതില്‍ ജനറല്‍ വിഭാഗത്തില്‍ 11 ഗുണഭോക്താക്കളും മൈനോറിറ്റി വിഭാഗത്തില്‍ 6 ഗുണഭോക്താക്കളും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 27 ഗുണഭോക്താക്കളേയും കണ്ടെത്തി എഗ്രിമെന്റ് പൂര്‍ത്തിയാകക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഗുണഭോക്തൃ ലിസ്റ്റില്‍ അഡ്രസ്സും വാര്‍ഡും ലഭ്യമല്ലാത്തതിനാല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് യോഗം വിലയിരുത്തി. സാമ്പത്തിക വര്‍ഷം അവസാനമായതിനാലും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുളളതിനാലും ഗുണഭോക്താക്കള്‍ വരുന്ന മുറയ്ക്ക് എഗ്രിമെന്റ് ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും VEO-യെ ചുമതലപ്പെടുത്തി കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
17/03/2022
|
#1 | D3 |
2021 - 22 വാർഷികപദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിക്ക് 09/03/2022 തീയതിയിലെ 1(3) തീരുമാനപ്രകാരം കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത് സുൽഫിക്കർ ( 6025959.21) സമർപ്പിച്ച ടെണ്ടർ അംഗീകരിച്ചിരുന്നു . എന്നാൽ ശാരീരികമായ അസുഖങ്ങളും അസ്വസ്ഥതകളും കാരണം പ്രസ്തുത വർക്ക് ചെയ്യാൻ സാധിയ്ക്കില്ലായെന്ന് ടിയാൾ രേഖാമൂലം എൽഎസ്സ്ജിഡി എ.ഇ-യ്ക്ക് എഴുതി നൽകിയ അപേക്ഷ യോഗം ചർച്ച ചെയ്തു. ആയത് പ്രകാരം സുൽഫിക്കർ ക്വാട്ട് ചെയ്ത നിരക്കായ 6025959.21 രൂപയ്ക്ക് പ്രവർത്തി സമയബന്ധിതമായി ചെയ്ത് പൂർത്തിയാക്കുവാൻ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തതിൽ രണ്ടാം സ്ഥാനത്തുളള ശ്രീ. ഗോപി.എസ്സ് -ന് സമ്മതമാണോയെന്നുളള വിവരം ടി ഗോപിയോട് ആരായുന്നതിനും ടിയാൾക്ക് സമ്മതമാണെങ്കിൽ എഗ്രിമെൻറിലേർപ്പെട്ട് നിയമാനുസരണമുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് എൽഎസ്സ്ജിഡി എ.ഇ -യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/03/2022
|
#1 | D4 |
2021 - 22 വാർഷികപദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയിലുൾപ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഫിഷറീസ് ഓഫീസർ നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പര്‍ 86/22 മത്സ്യ സമൃദ്ധി പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഗീത ഡി, പാര്‍വ്വതി മന്ദിരം, കൊക്കൊട്ടേല പി.ഒ, എന്ന ഗുണഭോക്താവിനെ ഉൾപ്പെടുത്തുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
17/03/2022
|
#1 | D5 |
2021 - 22 വാർഷികപദ്ധതി
|
2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യേഗസ്ഥനായ ഹരിതഭവനം എന്ന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ചുവടെ പറയുന്ന ഗുണഭോക്താവിനെ ഉള്‍പ്പെടുത്തി യോഗം ഐകകണ്ഠേന തീരുമാനിച്ചു . 1. സുബൈർ കുഞ്ഞ് , വെട്ടയിൽ വീട് ,പള്ളിവേട്ട - കാഞ്ഞിരംമൂട് വാർഡ്
|
View |
|
17/03/2022
|
#1 | D6 |
2021 - 22 വാർഷികപദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതികളിൽ ഉൾപ്പെട്ട പദ്ധതികൾ താഴെ പറയും പ്രകാരം ഭേദഗതി ചെയ്യുന്നതിനും ഒഴിവാക്കുന്നതിനും പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു . ഭേഗദഗതി ചെയ്യുന്ന പ്രോജക്ടുകൾ 1 14/22 പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 725000 SCP 2 89/22 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ പഠന കേന്ദ്രം 425000 SCP 3 78/22 അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിലെ ദൈനംദിന ചിലവുകൾ 100000 (Non Road) 4 186/22 പഞ്ചായത്ത് തല ജാഗ്രതസമിതി ഓഫീസ്- ഐസിഡിഎസ് ഓഫീസ് നവീകരണം 400000 (Non Road) 5 137/22 മാലിന്യ സംസ്കരണം വാഹനം വാങ്ങൽ 1000000 (ശുചിത്വ മിഷൻ ഫണ്ട്) ഒഴിവാക്കൽ പ്രോജക്ട് 1 141/2022 ഈഞ്ചപ്പുരി ന്സറി സ്കൂൾ സ്ഥലം വാങ്ങൽ 300000 SCP പുതിയ പ്രോജക്ട് 1 നവചേതന ഗ്രന്ഥശാല ലൈബ്രറിയിൽ ടോയിലറ്റ് നിർമ്മാണം 50000 (ശുചിത്വ മിഷൻ ഫണ്ട്) 2 പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പബ്ലിക് ടോയിലറ്റ് നിർമ്മാണം 300000 (ശുചിത്വ മിഷൻ ഫണ്ട്)
|
View |
|
17/03/2022
|
#1 | D7 |
2021 - 22 വാർഷികപദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ VEO നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ടോയിലറ്റ് നിര്‍മ്മാണം എന്ന പ്രോജക്ടിലേക്ക് ചുവടെ പറയുന്ന ഗുണഭോക്തക്കള്‍ക്കു കൂടി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു . 1 വത്സല ദേവു നിവാസ് കുഴിവിള പാലൈക്കോണം 7 2 ഷൈലജ കുഴിവിള വീട് പാലൈക്കോണം 7
|
View |
|
17/03/2022
|
#1 | D8 |
2021 - 22 വാർഷികപദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ VEO നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള ടോയിലറ്റ് മെയിന്റനൻസ് എന്ന പ്രോജക്ടിലേക്ക് ചുവടെ പറയുന്ന ഗുണഭോക്തക്കള്‍ കൂടി ആനുകൂല്യ ലഭ്യമാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു . കക്കൂസ് പുനരുദ്ധാരണം
|
View |
|
17/03/2022
|
#1 | D9 |
2021 - 22 വാർഷികപദ്ധതി
|
വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പൊതുമരാമത്ത് പ്രവർത്തികൾ വിലയിരുത്തുന്നതിനായി വിവിധ പൊതുമരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് കരാറിലേർപ്പെട്ടിരിക്കുന്ന കരാറുകാരുടെ അടിയന്തിര യോഗം 19/03/2022 തീയതി 3 മണിക്ക് നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
17/03/2022
|
#1 | D10 |
2021 - 22 വാർഷികപദ്ധതി
|
പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ഭാഗമായി 26/03/2022 തീയതിയിൽ വി.കെആഡിറ്റോറിയത്തിൽ വെച്ച് ബഹു.കില ഡയറക്ടർ പങ്കെടുക്കുന്ന സമഗ്ര സംയുക്ത സംയോജിത പദ്ധതികളെ കുറിച്ചുളള ഒരു ഏകദിന ശിൽപ്പശാല നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/03/2022
|
#2 | D1 |
2022-23 വാർഷിക പദ്ധതി രൂപീകരണം
|
പതിനാലാം പഞ്ചവൽസര പദ്ധതിയുടെയും 2022/2023 വാർഷിക പദ്ധതിയുടെയും ഭാഗമായി വിഷയമേഖലാടിസ്ഥാത്തിലുളള സ്റ്റാറ്റസ് റിപ്പോർട്ടുകൾ രൂപീകരിയ്ക്കുന്നതിനും ആയതിൻറെ അടിസ്ഥാനത്തിൽ അടിയന്തിരമായി വികസനരേഖ തയ്യാറാക്കുന്നതിനും തീരുമാനിച്ചു. 19/03/2022 തീയതിയിൽ വർക്കിംഗ്രൂപ്പ് യോഗം 26/03/2022 തീയതി ഏകദിനശിൽപശാല വി.കെ ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് തീരുമാനിച്ചു. എല്ലാ വിഭാഗം പ്രതിനിധികളെയും ശിൽപശാലയിൽ പങ്കെടുപ്പിക്കുന്നതിന് തീരുമാനിച്ചു. 07/04/2022 തീയതി ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. ജനകീയ ബഡ്ജറ്റ് അവതരണം 2022 മാർച്ച് 30 -ന് നടത്തുന്നതിന് തീരുമാനിച്ചു. ബഡ്ജറ്റിൻമേലുളള ചർച്ച 2022 മാർച്ച് 31-നും നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
17/03/2022
|
#3 | D1 |
ആരോഗ്യ - ശുചിത്വ - ജല - സംരക്ഷണ ക്യാമ്പയിൻ
|
ആരോഗ്യ ശുചിത്വ ജല സംരക്ഷണ ക്യാമ്പയിൻ 2022 ഏപ്രിൽ 30 -നുള്ളിൽ നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
17/03/2022
|
#4 | D1 |
കുടുംബശ്രീ
|
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി .എല്ലാമാസവും വിലയിരുത്തൽ സമിതി കൂടി പ്രവർത്തനങ്ങൾ വിലയിരുത്തണമെന്ന് നിർദ്ദേശിച്ചു. തൊഴിൽ യൂണിറ്റുകൾ , എസ്സ്.സ്സി വനിതാ ഗ്രൂപ്പ് എന്ന പ്രോജക്ട് നടപ്പിലാക്കുന്നതിന് ഗുണഭോക്താക്കളെ നൽകുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി കമ്മിറ്റി തീരുമാനിച്ചു.
|
View |
|
17/03/2022
|
#5 | D1 |
എം.ജി.എൻ.ആർ.ഇ.ജി.എസ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെട്ട പ്രവർത്തികൾക്ക് ഡിസ്പ്ലെ ബോർഡുകൾ സ്ഥാപിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. 1. കേരള ആഗ്രോ ഇൻഡസ്ട്രീസ്സ് കോർപ്പറേഷൻ ലിമിറ്റഡ് 2300/- 2.സിഗ്മാസോൺ ,നെടുമങ്ങാട് ,തിരുവനന്തപുരം 1995/- 3.പദ്മദാസൻ.കെ.ജി,ഗ്രീഷ്മം ആർട്സ് ,മൂത്തേടത്ത് വീട് , 1960/- കച്ചേരി ,കിഴക്കേക്കോട്ട 4.വിജൂർ.എ,വെട്ടയിൽ തടത്തരികത്ത് വീട് ,പേഴുംമൂട് 1949/- പൂവച്ചൽ 5. കുഞ്ഞിക്കുട്ടി അലി,തോട്ടപ്പാട്ടു,കുന്നുമ്മൽ ,കോഴിക്കോട് 2213/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത വിജൂർ.എ-യുടെ ടെണ്ടർ യോഗം അംഗീകരിച്ചു .തുടർ നടപടി സ്വീകരിയ്ക്കുന്നതിന് എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ - യെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
17/03/2022
|
#5 | D2 |
എം.ജി.എൻ.ആർ.ഇ.ജി.എസ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെട്ട 32 പ്രവർത്തികൾക്ക് മെറ്റീരിയൽ സപ്ലൈ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ടെണ്ടറുകൾ ലഭിച്ചു. Sl.no Name of Tenders No.of Work Quated Rate 1. കേരള ആഗ്രോ ഇൻഡസ്ട്രീസ്സ് കോർപ്പറേഷൻ ലിമിറ്റഡ് 32 വർക്കുകൾ 1.5% Above 2.സിഗ്മാസോൺ ,നെടുമങ്ങാട് ,തിരുവനന്തപുരം 6, 14 എന്നീ 1.25% below വാർഡുകൾ ഒഴികെയുളള 28 വർക്കുകൾ 3. ബിനു.എസ്സ്,ലതാ ഭവൻ, ഏലിയാവൂർ 6,14 Estimated Rate പുതുക്കുളങ്ങര വാർഡുകൾ മാത്രം 4.അഖിൽ ദേവ് ,ദർശനാ ഭവൻ, 6,14 0.01% below കോക്കോട്ടേല വാർഡുകൾ മാത്രം മേൽപറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ക്രമനമ്പർ 2 , 4 എന്നിവർ സമർപ്പിച്ച ടെണ്ടറുകൾ യോഗം അംഗീകരിച്ചു.തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/03/2022
|
#5 | D3 |
എം.ജി.എൻ.ആർ.ഇ.ജി.എസ്
|
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെട്ട പ്രവർത്തികൾക്ക് പരസ്യം നൽകിയ ഇനത്തിൽ ലഭ്യമായ കേരള കൌമുദി അഡ്വർടൈസിംഗ് മാനേജരുടെ 8568/ - രൂപയുടെ ബിൽ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
17/03/2022
|
#5 | D4 |
എം.ജി.എൻ.ആർ.ഇ.ജി.എസ്
|
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസ് ആവശ്യത്തിലേയ്ക്ക് Wifi Receiver , mouse എന്നിവ വാങ്ങിയ ഇനത്തിൽ 850/- രൂപ അനുവദിയ്ക്കണമെന്നുളള എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ -യുടെ അപേക്ഷ യോഗം അംഗീകരിച്ചു.തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്തക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനി്ചചു.
|
View |
|
17/03/2022
|
#5 | D5 |
എം.ജി.എൻ.ആർ.ഇ.ജി.എസ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എംജിഎൻആർഇജിഎസ്സ് ഓഫീസിൽ പദ്ധതി നിർവ്വഹണ ആവശ്യങ്ങൾക്കായി കമ്പ്യൂട്ടറുകൾ വാങ്ങാമെന്നുളള എംജിഎൻആർഇജിഎസ്സ് ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ കത്ത് പ്രകാരം വാങ്ങിയ 2 കമ്പ്യൂട്ടറുകൾക്ക് ലഭ്യമായ 119000/- ബിൽ യോഗം പരിശോധിച്ച് ചർച്ച ചെയ്തു. പ്രസ്തുത തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും എംജിഎൻആർഇജിഎസ്സ് അഡ്മിൻ ഫണ്ട് വരുന്ന മുറയ്ക്ക് തുക ഈടാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria