25/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാർക്കറ്റ് ലേലം 16/03/2022 തീയതിയിൽ നടന്നു. ലേലത്തിൽ ഒന്നാമതെത്തിയ രാഹുൽ , ശക്തി ഭവൻ , മുടിപ്പുരത്തട്ട് , ആര്യനാട് എന്ന വ്യക്തിയുടെ 50,10,000/- രൂപയുടെ ലേലം 17/03/2022 തീയതിയിലെ കമ്മറ്റി അംഗീകരിച്ചിരുന്നു. എന്നാൽ ലേല തുകയായ 50,10,000/- രൂപ ഒരുമിച്ച് അടവാക്കാൻ കഴിയില്ലായെന്നും തുക 4 തുല്യഗഡുക്കളായി ഒടുക്കുവാൻ അനുവദിയ്ക്കണമെന്നുമുളള ശ്രീ. രാഹുൽ-ൻറെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. ലേല തുക ജി.എസ്സ്.റ്റി ഉൾപ്പെടെ 4 തുല്യ ഗഡുക്കളായി ഒടുക്കുന്നതിനും ഒന്നാം ഗഡു 2022 മാർച്ച് 31 നുള്ളിൽ ഒടുക്കുന്നതിനും ബാക്കി നിൽക്കുന്ന തുകയ്ക്ക് സോൾവെൻസി ഹാജരാക്കുന്നതിനും നാലാം ഗഡു 2022 ഡിസംബർ 31 - നുള്ളിൽ ഒടുക്കുന്നതിനും നിർദ്ദേശിച്ചു തീരുമാനിച്ചു. തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//