Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
09/05/2022
4(3)
Agenda
എം.ജി.എൻ.ആർ.ഇ.ജി.എസ്സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസിൻറെ സുഗമമായ പ്രവർത്തനങ്ങൾക്കാവശ്യമായ ഇലക്ട്രിക് സാധനങ്ങൾ അടിയന്തിരമായി വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
4(4)
Agenda
എം.ജി.എൻ.ആർ.ഇ.ജി.എസ്സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡിൽ തൊഴിലുറപ്പ് പ്രവർത്തികൾക്കിടെ പരിക്ക് പറ്റിയ ശ്രീമതി.അംബികയുടെ ചികിൽസയ്ക്കായി 12000/- രൂപ അനുവദിയ്ക്കാമെന്നുളള വെളളനാട് ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. തൊഴിലുറപ്പ് പ്രവർത്തികൾക്കിടെ പരിക്ക് പറ്റിയ ടി വ്യക്തിയുടെ തുടർ ചികിൽസയ്ക്കായി 12000/- രൂപ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഫണ്ടിൽ നിന്നും ടിയാൾക്ക് അനുവദിയ്ക്കുന്നതിന് അനുമതി നൽകി യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
5(1)
Agenda
മനസ്സോടിത്തിരി മണ്ണ്
Decision
ബഹു.സർക്കാരിൻറെ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ അർഹരായ ഭവനരഹിർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബഹു.സർക്കാർ നിർദ്ദേശം നൽകിയിടുളളതിനാൽ പഞ്ചായത്തിലെ പുറമ്പോക്ക് പ്രദേശങ്ങൾ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കു ന്നതിന് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി 22/04/2022 തീയതിയിലെ കമ്മിറ്റി തീരുമാനിച്ചിരുന്നു. ആയതിനാൽ പുറമ്പോക്ക് സംബന്ധിച്ച ലിസ്റ്റ് അടിയന്തിരമായി ലഭ്യമാക്കുന്നതിന് വാർഡ് മെമ്പർമാർക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Meeting Date
09/05/2022
6(1)
Agenda
ഞങ്ങളും കൃഷിയിലേയ്ക്ക്
Decision
ബഹു.സർക്കാരിൻറെ ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ടുളള നിർദ്ദേങ്ങൾ യോഗം ചർച്ച ചെയ്തു. പ്രസ്തുത പദ്ധതിയിലൂടെ തരിശ്ശ് ഭൂമികൾ കണ്ടെത്തി കൃഷി ചെയ്യുന്നതിനും നെൽ കൃഷിപോലുളള കാർഷിക വിളകൾ പഞ്ചായത്തിൽ ഉൽപാദിപ്പിയ്ക്കേണ്ട ആവശ്യകതയും യോഗം ചർച്ച ചെയ്തു. ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായി കാർഷിക സമിതികൾ വിളിച്ചു കൂട്ടുന്നതിന് തീരുമാനിച്ചു.
Meeting Date
09/05/2022
7(1)
Agenda
തെളിനീരൊഴുകും നവകേരളം -ക്യാമ്പയിൻ സമ്പൂർണ്ണ ജലശുചിത്വ യജ്ഞം
Decision
MGNRES പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ ചുവടെ പറയുന്ന തീയതികളിൽ ജലസഭ/ജലനടത്തം നടത്തുന്നതിന് തീരുമാനിച്ചു. 1.10/05/2022- വാർഡുകൾ 1,2,3,4,5,6 2.11/05/2022-വാർഡുകൾ 7,8,9,10,11,12 3. 12/05/2022- വാർഡുകൾ 13,14,15,16,17,18
Meeting Date
09/05/2022
8(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് വട്ടിയൂർക്കാവ് സോഷ്യൽ ഫോറസ്ടി ഡിവിഷൻ , അസ്സി.ഫോറസ്റ്റ് കൺസർവേറ്റർ ലഭ്യമാക്കിയ 26/04/2022 തീയതിയിലെ എസ്സ്.എഫ്.എ2 4356/22 നമ്പർ കത്തും വാല്യുവേഷനും യോഗം പരിശോധിച്ചു ചർച്ച ചെയ്തു. വാല്യുവേഷൻ പ്രകാരം ലേല നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
8(2)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് ഓഫീസ് പരിസരത്ത് കിടക്കുന്ന ഉപയോഗ ശൂന്യമായ ഇരുമ്പ് സാധനങ്ങൾ ലേലം ചെയ്ത് നൽകുന്നതിന് എൽ.എസ്സ്.ജി.ഡി , എ.ഇ സമർപ്പിച്ച വാല്യുവേഷൻ യോഗം പരിശോധിച്ച് അംഗീകരിച്ചു. പ്രസ്തുത സാധനങ്ങൾ ലേലം ചെയ്തു നൽകുന്നതിനുളള നിയമപരമായ തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
8(3)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് മാർക്കറ്റിനകത്ത് ഉണങ്ങിയതും കായ്ഫലമില്ലാത്തതുമായ 6 മൂട് തെങ്ങ് അപകടാവസ്ഥയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത തെങ്ങുകളിൽ നിന്നും നിരന്തരം ഉണങ്ങിയ ഓലകൾ വീണ് മാർക്കറ്റിൽ വരുന്നവർക്ക് അപകടഭീക്ഷണിയാകുന്നുവെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ഉണങ്ങി നിൽക്കുന്ന 6 മൂട് തെങ്ങ് മുറിച്ചുമാറ്റുന്നതിന് യോഗം തീരുമാനിച്ചു. ആയതിന് ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തി നടപ്പിലാക്കുന്നതിനും ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. മുറിച്ചു വെയ്ക്കുന്ന തെങ്ങിൻ തടികൾ നിയമപരമായ തുടർ നടപടികളിലൂടെ വിൽക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
9(1)
Agenda
വാതിൽപ്പടി സേവനം
Decision
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാതിൽപ്പടി സേവനം പദ്ധതി നടപ്പിലാക്കണമെന്നുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ 22/09/2021 -ലെ സ.ഉ.(സാധാ)1821/2021.ത.സ്വ.ഭ.വ കത്ത് യോഗം വിശദമായി ചർച്ച ചെയ്തു. ഗ്രാമപഞ്ചായത്തിൽ വാതിൽപ്പടി സേവന പദ്ധതി നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലർക്ക് എന്നിവരുടെ പേരിൽ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (കേരള ബാങ്ക്) ആര്യനാട് ശാഖയിൽ പുതിയതായി വാതിൽപ്പടി സേവനം എന്ന പേരിൽ അക്കൌണ്ട് തുടങ്ങുന്നതിന് യോഗം അനുമതി നൽകുകയും ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു
Meeting Date
09/05/2022
0(1)
Agenda
റർബൻമിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിലൂടെ ഏറ്റെടുത്ത് നടപ്പിലാക്കിയ ബങ്ക് ഷോപ്പ് ( 1 Organic Product Outlet) കൃഷി ഓഫീസിന് കൈമാറുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
09/05/2022
0(2)
Agenda
റർബൻമിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ ഏറ്റെടുത്തിട്ടുളള ചുവടെ പറയുന്ന പദ്ധതികൾ നാളിതുവരെ പൂർത്തീകരിച്ചു പഞ്ചായത്തിന് കൈമാറിയിട്ടില്ലാത്തതിനാൽ ടി സ്ഥാപനം ഇതുവരെ ചെയ്തിട്ടുളള പ്രവർത്തികൾ പരിശോധിക്കുന്നതിനും ജോയിൻറ് വെരിഫിക്കേഷൻറെ അടിസ്ഥാനത്തിൽ നിയമാനുസരണം അനുവദിയ്ക്കാനുളള ബാക്കി തുക സ്ഥാപനത്തിന് അനുവദിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു. ആയതിനാൽ പ്രസ്തുത വർക്കുകൾ ജോയിൻറ് വേരിഫിക്കേഷൻ നടത്തുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ , റർബൻമിഷൻ പ്രോജക്ട് എഞ്ചിനിയർ, ബ്ലോക്ക് അസ്സിസ്സ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവരെ നിയോഗിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. Construction of Convergence Centre & Day care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/-
Meeting Date
09/05/2022
0(3)
Agenda
റർബൻമിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻമിഷൻ പദ്ധതിയിൽ 2,70,00,000/ രൂപ വകയിരുത്തി ഏറ്റെടുത്തിട്ടുളള Construction of Convergence Centre & Day care Building എന്ന പദ്ധതിയുടെ ജോയിൻറ് വെരിഫിക്കേഷൻ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ട് തീരുമാനിച്ചിരുന്നു. വെരിഫിക്കേഷൻ റിപ്പോർട്ട് വരുന്ന മുറയ്ക്ക് വാപ്കോസ്സ് സ്ഥാപനവുമായുളള ഇടപാടുകൾ നിയമപരമായി പൂർത്തിയാക്കുന്നതിനും തുടർന്ന് പ്രസ്തുത കെട്ടിടത്തിൻറെ ലിഫ്റ്റ് നിർമ്മാണം അംഗീകൃത അക്രഡിറ്റഡ് സ്ഥാപനം മുഖേന അടിയന്തിരമായി നടപ്പിലാക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
1(1)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
വസ്തു നികുതി കുടിശ്ശിക 100 ശതമാനം പിരിക്കുന്നതിൻറെ ഭാഗമായി ഡിമാൻറ് നോട്ടീസ് പ്രിൻറ് ചെയ്തയിനത്തിൽ ശബരി പ്രസിൽ നിന്നും ലഭ്യമായ 4886/- രൂപയുടെ ബിൽ യോഗം പരിശോധിച്ചു അംഗീകരിച്ചു. ബിൽ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
1(2)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കെ.എസ്സ്.ആർ.റ്റി.സി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കി ബഹു.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി 06/05/2022 തീയതി ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ടോയ്ലറ്റ് സമുച്ചയത്തിന് വാട്ടർ കണക്ഷൻ എടുത്തയിനത്തിൽ 9065/- രൂപ തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
1(3)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
കീഴ്പാലൂർ വാർഡിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ കോഴിയുടെ മാലിന്യങ്ങൾ റോഡ് സൈഡിൽ നിക്ഷേപിച്ചത് മറവ് ചെയ്തതിൻറെ ടിപ്പർ വാടകയിനത്തിലും കൂലിയിനത്തിലും 3500/- രൂപ അനുവദിയ്ക്കണമെന്നുളള അനു, റോഡരികത്ത് വീട് , അപ്പുപ്പാറ എന്നയാളുടെ അപേക്ഷയും വാർഡ് മെമ്പറുടെ കത്തും യോഗം യോഗം പരിശോധിച്ചു അംഗീകരിച്ചു.അടിയന്തിര പ്രാധാന്യത്തോടെ ചെയ്ത പ്രവർത്തിയാണെന്ന് യോഗം വിലയിരുത്തുകയും തുക തനത് ഫണ്ടിൽ നിന്നും അനുവദിച്ചു നൽകുന്നതിന് സെക്രട്ടറിയെചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
09/05/2022
1(4)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
കേരളഗ്രാമപഞ്ചായത്ത് അസ്സോസിയേഷൻറെ വാർഷിക വരിസംഖ്യയായി 22/08/20217 തീയതിയിലെ സ.ഉ(സാ.ധാ)നം2871/2017/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം നിശ്ചയിച്ചിട്ടുളള തുകയായ 6000/- രൂപ നിരക്കിൽ 2019/2020 മുതൽ 2021/2022 വരെ അടവാക്കാനുളള തുകയായ 18000/- രൂപ തനത് പണ്ടിൽ നിന്നും അടയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
1(5)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
കീഴ്പാലൂർ നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ധീരജവാൻ എസ്സ്.രതീഷ് അനുസ്മരണവും കുട്ടികൾക്കായുളള മെയ് വസന്തം വേനൽ ക്യാമ്പും 2022 മെയ് മാസം 12,13 തീയതിയകളിൽ സംഘടിപ്പിക്കുന്നതിന് കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാൾ അനുവദിച്ചു നൽകണമെന്നുളള നാഷണൽ ലൈബ്രറി , സെക്രട്ടറിയുടെ അപേക്ഷ യോഗം അംഗീകരിച്ചു. നിയമാനുസൃതമായ ഫീസ് ഈടാക്കി ഹാൾ അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
1(6)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ബ്ലോക്ക് നം 48-ൽ റീസർവ്വെ നം 79/7-2 ൽ പെട്ട 06.08 ആർ സ്ഥലം ശ്രീ.സന്തോഷ് കുമാർ ലതിക ,തടത്തരികത്ത് വീട് ,മലയംതേരി , പറണ്ടോട് പി.ഒ എന്നയാളു കൈവശം ആണെന്നുമുളള റിപ്പോർട്ട് യോഗം പരിശോധിച്ചു. വർഷങ്ങളായി ടിയാൾക്കാർ കൈവശം വെച്ചനുഭവിക്കുന്ന പ്രസ്തുത സ്ഥലം പതിച്ചു നൽകുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം ബഹു.തഹസീൽദോരോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
09/05/2022
1(7)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ തേവിയാരുകുന്ന് പ്രദേശത്ത് നിലവിലുണ്ടായിരുന്ന KSRTC ബസ്സ് റൂട്ടുകൾ നിലവില്‍ നിർത്താലാക്കിയിരിക്കുന്നതിനാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടായ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് താഴെപ്പറയും പ്രകാരം 2 KSRTC ബസ്സ് റൂട്ടുകൾ പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് KSRTC അധികാരികളോട് അഭ്യര്‍ത്ഥിച്ചു ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 7:05 -ന് ആര്യനാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് 7:30 – ന് മീനങ്കല്‍, കാട്ടാക്കട വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സ്‌ 7:30- ന് ആര്യനാട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് മീനങ്കല്‍ , കാട്ടാക്കട വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സ്
Meeting Date
09/05/2022
1(8)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് 2022 മാർച്ച് മാസം വരെ ഇൻസെൻറീവ് നീട്ടി നൽകി കൊണ്ടുളള 15/03/2022 തീയതിയിലെ സ.ഉ.(സാധാ) നം 634/2022/LSGD നമ്പർ ഉത്തരവ് യോഗം ചർച്ച ചെയ്തു. പ്രസ്തുത ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ നഴ്സിനു 2021 മാർച്ച് മാസം മുതൽ 2022 മാർച്ച് മാസം വരെ ഇൻസെൻറീവ് ഇനത്തിൽ 1000/- രൂപ നിരക്കിൽ 12000/- രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിതീരുമാനിച്ചു.
Meeting Date
09/05/2022
1(9)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ബഹു.സർക്കാരിൻറെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ പ്രദേശത്ത് നാഷണൽ ലൈബ്രറിയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള കീഴ്പാലൂർ, വിനോബാനികേതൻ , നാഷണൽ ലൈബ്രറി, സെക്രട്ടറിയുടെ അപേക്ഷ യോഗം പരിശോധിച്ചു. ബഹു.സർക്കാരിൻറെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതി പ്രകാരം പഞ്ചായത്തിലെ പൊതു ജനങ്ങൾക്കും കായിക പ്രതിഭകൾക്കും പ്രയോജനകരമാകുന്ന തരത്തിൽ പഞ്ചായത്തിൽ ഒരു കളിക്കളം നിർമ്മിക്കുക എന്നതാണ് പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം. കീഴ്പാലൂർ പ്രദേശത്ത് കളിക്കളം വരുന്നതു കൊണ്ട് പഞ്ചായത്തിലെ കായിക പ്രതിഭകൾക്ക് വളരെ പ്രയോജനകരമായിരിക്കുമെന്ന് യോഗം വിലയിരുത്തി. പ്രസ്തുത സ്റ്റേഡിയം പഞ്ചായത്തിലെ പൊതുജനങ്ങൾക്കും കായികപ്രതിഭകൾക്കും യാതൊരു തടസ്സവുമില്ലാതെ സ്വതന്ത്രമായി പ്രയോജനപ്പെടുത്താവുന്ന തരത്തിൽ തുറന്നു നൽണമെന്ന വ്യവസ്ഥപ്രകാരം ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കീഴ്പാലൂർ പ്രദേശത്ത് നാഷണൽ ലൈബ്രറിയുടെ ഉടമസ്ഥതയിലുളള ഭൂമിയിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
09/05/2022
1(10)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട അംഗൻവാടികെട്ടിടത്തിന് സമീപം അപകടാവസ്ഥയിൽ നിൽക്കുന്ന 2 തെങ്ങുകൾ മുറിച്ചു മാറ്റണമെന്നുളള പള്ളിവേട്ട അംഗൻവാടി വർക്കറുടെ അപേക്ഷ യോഗം പരിശോധിച്ച് അംഗീകരിച്ചു. തെങ്ങ് മുറിച്ചു മാറ്റുന്നതിനും മുറിച്ചു വെയ്ക്കുന്ന തെങ്ങിൻ തടികൾ നിയമപരമായ തുടർ നടപടികളിലൂടെ വിൽക്കുന്നതിനും സെക്രട്ടറിയെ ചുമതല്പപെടുത്തി തീരുമാനിച്ചു.
Meeting Date
09/05/2022
1(11)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ബഹു തദ്ദേശസ്വയംഭരണ (ഇ.എം) വകുപ്പിന്റെ 29/12/2021 -ലെ സ.ഉ (കൈ) നം.304/2021 ത.സ്വ.ഭ.വ നമ്പർ ഉത്തരവ് കമ്മിറ്റിയിൽ ചർച്ച ചെയ്തു. കേരള സ്പോർട്സ് ആക്ട് (2001 -ലെ 2-ാം ആക്ട്) പ്രകാരം സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്തിൻ കീഴിൽ ഗ്രാമ സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കണമെന്നാണ് ഉത്തരവിൽ പ്രതിപാദിച്ചിരിക്കുന്നത്. ആയതിലേയ്ക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളിൽ നിന്നും 3 ( വനിത , പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവർ ഉൾപ്പെടെ ) അംഗങ്ങളെ ചുവടെപറയും പ്രകാരം തെരെഞ്ഞെടുത്ത് അംഗീകരിച്ച തീരുമാനിച്ചു. 1. അനീഷ് - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ 2. മോളി.കെ.എസ്സ് - ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ 3. ആതിര - വാർഡ് മെമ്പർ
Meeting Date
09/05/2022
1(12)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ട്രാഫിക് പ്രശ്നങ്ങൾ വളരെ രൂക്ഷമാണെന്നും ആയത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ ആലോചിക്കുന്നതിനുമായി പോലീസ് അധികാരികൾ, വ്യാപാരി വ്യവസായികൾ , ഓട്ടോറിക്ഷാ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അടിയന്തിരമായി ട്രാഫിക് കമ്മിറ്റി കൂടുന്നതിനു യോഗം തീരുമാനിച്ചു.
Meeting Date
30/04/2022
1(1)
Agenda
2022-23 വാർഷിക പദ്ധതി
Decision
2022/23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച അനുവാര്യ പദ്ധതികളുടെ നിർവ്വഹണം അടിയന്തിരമായി ആരംഭിക്കുന്നതിന് തീരുമാനിച്ചു. മറ്റു പദ്ധതികളുടെ ബഹു.സർക്കാർ നിർദ്ദേശപ്രകാരമുളള നടപടിക്രമങ്ങൾ പാലിച്ചു ഡി.പി.സി-യുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് തീരുമാനിച്ചു. വിഷയാധിഷ്ടിത സ്റ്റാറ്റസ് റിപ്പോർട്ടുകൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് തീരുമാനിച്ചു. സ്റ്റാറ്റസ്സ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വികസന രേഖ തയ്യാറാക്കുന്നതിനും തീരുമാനിച്ചു.
Meeting Date
30/04/2022
2(1)
Agenda
"ടേക്ക് എ ബ്രേക്ക്" പദ്ധതി ഉത്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കെ.എസ്സ്.ആർ.റ്റി.സി അങ്കണത്തിൽ 06/05/2022 തീയതി ബഹു.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ടേക്ക് എ ബ്രേക്ക് ഉദ്ഘാടന പരിപാടി വളരെ വിപുലമായ രീതിയിൽ നടത്തുന്നതിനും സ്വാഗത സംഘം രൂപീകരിയ്ക്കുന്നതിനും തീരുമാനിച്ചു. പ്രസ്തുത ഉദ്ഘാടന പരിപാടിയ്ക്ക് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/04/2022
2(2)
Agenda
"ടേക്ക് എ ബ്രേക്ക്" പദ്ധതി ഉത്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കെ.എസ്സ്.ആർ.റ്റി.സി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ടോയ്ലറ്റ് സമുച്ചയം 06/05/2022 തീയതി ബഹു.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് , ബഹു.എം.എൽ.എ താക്കോൽ നിർവ്വഹണം നടത്തി പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നു. പ്ലംബിംഗ് വർക്കുകൾ പൂർത്തിയായിട്ടുളള പ്രസ്തുത കെട്ടിടത്തിൻറെ സുഗമമായ നടത്തിപ്പിന് അടിയന്തിരമായി വാട്ടർ കണക്ഷൻ എടുക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/04/2022
2(3)
Agenda
"ടേക്ക് എ ബ്രേക്ക്" പദ്ധതി ഉത്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത്കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോ അങ്കണത്തിൽ 06/05/2022 തീയതി ബഹു.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടസമുച്ചയത്തിൻറെ മുകളിലൂടെ വളരെ അപകടകരമായി കെട്ടിടത്തിന് ഭീക്ഷണിയായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തിരമായിമുറിച്ചുമാറ്റുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/04/2022
2(4)
Agenda
"ടേക്ക് എ ബ്രേക്ക്" പദ്ധതി ഉത്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത്കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോ അങ്കണത്തിൽ 06/05/2022 തീയതി ബഹു.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടസമുച്ചയത്തിൻറെ പരിസരവും കെട്ടിടവും വൃത്തിയാക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/04/2022
2(5)
Agenda
"ടേക്ക് എ ബ്രേക്ക്" പദ്ധതി ഉത്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കെ.എസ്സ്.ആർ.റ്റി.സി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ടോയ്ലറ്റ് സമുച്ചയം 06/05/2022 തീയതി ബഹു.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു .പ്രസ്തുത ഉദ്ഘാടന പരിപാടിയ്ക്ക് സ്റ്റേജ് , കസേര തുടങ്ങിയവയ്ക്ക് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
30/04/2022
2(6)
Agenda
"ടേക്ക് എ ബ്രേക്ക്" പദ്ധതി ഉത്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കെ.എസ്സ്.ആർ.റ്റി.സി അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ടോയ്ലറ്റ് സമുച്ചയം 06/05/2022 തീയതി ബഹു.തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു .പ്രസ്തുത ഉദ്ഘാടന പരിപാടിയ്ക്ക് റിഫ്രഷ്മെൻറിനത്തിൽ ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
22/04/2022
1(1)
Agenda
2022/2023 വാർഷിക പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട എം.സി.എഫ് യൂണിറ്റ് സ്ഥാപിക്കൽ എന്ന പദ്ധതിയുടെ നിർവ്വഹണത്തിന് വലിയകലുങ്ക് വാർഡിലെ വെട്ടിച്ചാംകുന്ന് എന്ന സ്ഥലമാണ് ഏറ്റെടുത്തിരുന്നത്. എന്നാൽ പ്രസ്തുത സ്ഥലത്ത് വസ്തു സംബന്ധമായ തടസ്സം വന്നതിനാലും സമയബന്ധിതമായി പ്രസ്തുത പദ്ധതി പൂർത്തീകരിയ്ക്കാൻ കഴിയാത്ത സാഹചര്യമായതിനാലും എംസിഎഫ് അടിയന്തിരമായി സ്ഥാപിക്കേണ്ടതിൻറെ സാഹചര്യം യോഗം ചർച്ച ചെയ്തു.ആയത് പ്രകാരം പഞ്ചായത്ത് ഓഫീസിന് സമീപത്തുളള കൺവെർജൻസ് സെൻറർ-ന് സമീപം എംസിഎഫ് നിർമ്മാണം നടത്തുന്നതിനുളള തുടർനടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
22/04/2022
1(2)
Agenda
2022/2023 വാർഷിക പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിർവ്വഹണ ഉദ്യോഗസ്ഥനായിരുന്ന ശ്രീമതി. ശ്രീലത ടീച്ചർ റിട്ടയർ ചെയ്തതിനെ തുടർന്ന് തേവിയാരുകുന്ന് എൽ.പി.എസ് -ലെ ഹെഡ്മാസ്റ്റർ ആയ ശ്രീ. സുരേഷ് - നെ ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥനായിഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
22/04/2022
2(1)
Agenda
എം.ജി.എൻ.ആർ.ഇ.ജി.എസ്സ്
Decision
എം.ജി.എൻ.ആർ.ഇ.ജി.എസ്സ് വർക്ക് സംബന്ധിച്ച പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.കഴിഞ്ഞ ഒന്നര വർഷമായി വ്യക്തിഗത ആനുകൂല്യങ്ങൾക്ക് ചെലവായ തുക കുടിശ്ശികയായിരിക്കുകയാണ്. കേന്ദ്രത്തിൽ നിന്നും ഫണ്ട് ലഭിയ്ക്കാത്തതിനാലാണ് തുക കുടിശ്ശികയായിരിക്കുന്നതെന്ന് കമ്മിറ്റി വിലയിരുത്തി. ടി കുടിശ്ശിക തുക ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ജില്ലാ അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
22/04/2022
3(1)
Agenda
റർബൻമിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff STREET LINE EXTENTION F¶ ]²Xn¡v വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് മെയിന്‍ നീട്ടുന്നതിന് ആര്യനാട് KSEB , AE kaÀ¸n¨ 91727/- cq]bpsS എസ്റ്റിമേറ്റും തൊളിക്കോട് KSEB , AE kaÀ¸n¨ 25081 /- cq]bpsS എസ്റ്റിമേറ്റും യോഗം അംഗീകരിച്ചു. എസ്റ്റിമേറ്റ് XpIയായ 91727/- cq] ആര്യനാട് KSEB , AE -യുടെ അക്കൌണ്ടിലേയ്ക്കും 25081 /- രൂപ തൊളിക്കോട് KSEB , AE അക്കൌണ്ടിലേയ്ക്കും A\phZnbv¡p¶Xnന് tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
22/04/2022
3(2)
Agenda
റർബൻമിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Extention of Pipe line for Various Wards F¶ ]²Xn¡v വിവിധ വാര്‍ഡുകളില്‍ പൈപ്പ് ലൈൻ നീട്ടുന്നതിന് അരുവിക്കര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ kaÀ¸n¨ 45,29,000/-- cq]bpsS എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. എസ്റ്റിമേറ്റ് XpIയായ 45,29,000/- രൂപ അരുവിക്കര വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ അക്കൌണ്ടിലേയ്ക്ക് A\phZnbv¡p¶Xnന് tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
22/04/2022
3(3)
Agenda
റർബൻമിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction of Sub centre F¶ ]²Xn¡v WAPCOS kaÀ¸n¨ 30,00,000/-- cq]bpsS ഫൈനൽ ബിൽ യോഗം പരിശോധിച്ചു. പ്രസ്തുത ബില്ലിൽ 10,00,000/- രൂപ അനുവദിയ്ക്കുന്നതിനും ബാക്കി തുക പദ്ധതി പൂർത്തിയാക്കി കെട്ടിടം പഞ്ചായത്തിന് കൈമാറുന്ന മുറയ്ക്ക് WAPCOS -ന് അനുവദിയ്ക്കുന്നതിനും tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
22/04/2022
4(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാർഡിലും തിരഞ്ഞെടുക്കപ്പെട്ട മാറ്റുമാരുടെ ലിസ്റ്റ് താഴെപ്പറയും പ്രകാരം കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു. Keezhpaloor Sl.No Name Address Phone Number Kudumbashree Name Category Others 1 Santhi K Nair Hari Nivas Muthupuram Vinoba Nikethan P.O 9495414431 Kochukonam 2 Geetha B Charuvila Veedu, Malayantheri, Parandode. P O Mahaneeyam SC 3 Manju A P Thadatharikath Veedu, Palayathin Mukal 9744841416 Anugraha 4 Lilli B Seenai, Muthupuram, Vinobanikethan. P O 7356863817 Chaithanya 5 Geetha R Alumkuzhi Puthen Veedu, Edavankonam 8086632338 Samatha 6 Jaya V Roadarikath Veedu, Appupara, Vinobanikethan 9496488078 Navodaya 7 Reena Sasi Bhavan Keezhpaloor, Vinobanikethan 8086178860 Akshara 8 Bindhu T Mekkumkara Veedu, Edavankonam 9048434426 Edavankonam 9 Pushparathi Thekkumkara Appupara, Vinobanikethan 8086625846 Kairali 10 Soli V Kochukonath Veedu, Muthupuram 8592839434 Tharangini SC Meenankal Sl. No Name Address Phone Number Kudumbashree Name Category Others 1 Selvi D Ebin Vilasom Boundermukku 7034500748 Karthika 2 Latha S Roadarikath Veedu, Pannikuzhi, Meenankal 894361291 Chaithanya 3 Asuma Beevi A S A Manzil Malayantheri 9567371047 Pournami 4 Vijitha V S Asha Nivas Paramukku 9544443406 Aiswarya SC 5 Lathakumari S Neethu Bhavan Malayatheri 9495405299 Attukal Devi 6 Sheeba B S Sreekanda Bhavan Oottukuzhi 8086831536 Pulari 7 Sheeba Mathew Vanthil house, paramukku,meenankal.p.o soorya Theviyarukunnu Sl. No Name Address Phone Number Kudumbashree Name Category Others 1 Akhila V S A R Bhavan Karipalam 9526349544 Jwala ST 2 Shainy G Shibu Bhavan 9605571601 Jwala ST 3 Kumari Soumya Nandittha Bhavan, Karipalam 9778510952 Jwala ST 4 Geetha V Vineesh Bhavan Theviyarukunnu 7909192875 Devi Tribal ST 5 Vijimol S Attumukku, Theviyarukunnu Tribal ST 6 Deepa L Akhil Bhavan, Boundermukku 7356307366 Sreyas SC 7 Kumari Sindhu Roadarikath Veedu, Pannikala 8943036956 Lavanya ST 8 Shailaja O Dilu Cottage, Pannikala 9645078012 Durga Tribal ST 9 Deepa R Sunitha Bhavan Pannikala 9447231263 Roopini Tribal ST 10 Shailakumari R Roadarikath Veedu, Boundermukku 9495568626 Aiswarya 11 Nisha S Melepinarummoodu Theviyarukunnu 9072474346 Pravam 12 Ushakumari R Arun Bhavan Boundermukku Aiswarya Pottenchira Sl. No Name Address Phone Number Kudumbashree Name Category Others 1 Kumari S Ammu Bhavan Cherappally Abhirami SC 2 Sreekala S Kala Bhavan Mukkali 9048029020 Samatha 3 Belsal M Sharon Bhavan, Cherappally Danam 4 Chandrika S Vishnu Bhavan Anakakra Sreelakshmi 5 Sruthi S Panamvilakath Veedu Karunya SC 6 Abhirami Vishnu Nagar Samatha 7 Sheeja S Ushass, Kizhakekara 8281693152 Samatha 8 Sreeja C Sreejith Bhavan Pottenchira 8086831796 Samanwya 9 Pushpa S Vijeesh Bhavan Varukad 9074659830 Agasthya SC 10 Asha A V 9496309366 Sreelakshmi SC 11 Vichithra Kizhakkumkara Veedu Cherappally Abirami SC 12 Lekha R Leksha Bhavan Pezhummoodu 6238331556 Akshara Eanchapuri Sl. No Name Address Phone Number Kudumbashree Name Category Others 1 Soumya R Vijaya Bhavan Eanchapuri 9745423244 Aiswarya 2 Prameela P Soorya Bhavan, Nallyani, Kokkottela 8086480101 Aiswarya 3 Shiji V Thiruvonam, Kodunganni, Kokkotela 6282243131 Aiswarya 4 Sreeja S Adarsh Bhavan Nallayani Kokkotela 8086129462 Aiswarya 5 Latha S Nithin Nivas Mylamoodu Kokkotela 8281090802 Danasree 6 Lathakummari S Cheriyakokkudi Veedu, kokkotela Sreyas 7 Praveena V S Valiyavila veedu kokkotela P O Kairali 8 Bindhu P Harish bhavan Mankuzhi Kokkottela Sreyas 9 Sindhu C Vishnu Sadanam Eanchapuri Aiswarya 10 Sheeba S Vijaya Sadanam Cherumanchal 6282175098 Sreelaya SC 11 Sherli R Abiyaav Bhavan Eanchapuri Sreelaya 12 Salini P S Salini Nivas Eanchapuri Aiswarya Kokkotela Sl. No Name Address Phone Number Kudumbashree Name Category Others 1 Naseera Beegum U Mubaraq Manzil, Vallimangalam 9961256742 Kairali 2 Beena Akhil Bhavan Thondakulam 9895993002 Subsenter 3 Rema T S Anil Bhavan Kaniyamvilakom 9633319612 Kaniyamvilakom 4 Sabeela U Thadatharikath Veedu Vallimangalam 9747747660 Kairali 5 Sobha O G Greeshmam Koodali Bhagam 9633235613 Koodalbhagam 6 Geetha Vallimangalam Thadatharikath Veedu 9895528956 Subsentere Palaikonam Sl. No Name Address Phone Number Kudumbashree Name Category Others 1 Lathakumari Thannimoodu Kattaikal Veedu Anadeswaram 7558088452 Samanwaya 2 Ajitha K Sandra Bhavan, Palaikonam 9526456764 Prathibha SC 3 Sandhya V S Pulikuzhi Kizhakkumkara Puthen Veedu 8281581252 Vandanam SC 4 Shailajakumari Archnalayam, Ganapathiyamkuzhi Amrutha 5 Udayakumari Pulikuzhi thalakkal veedu palaikonam 9895960717 Mahima Irinjal Sl. No Name Address Phone Number Kudumbashree Name Category Others 1 Sathikumari C Vishnu Bhavan Thiramankuzhi Ragam 2 Vinitha M Anamika Nivas, pallivettah Navodaya 3 Reena S R House Neerazhithala Puthen Veedu Danalekshmi 4 Supriya P A A house Irinjal Aryanad 9061657845 Kripa SC 5 Rejikumari R P Nikhitha Bhavan Irinjal 9746418671 Kripa SC 5 Sobhana K B Irinjal Kizhakkumkara Palaikomam Pragathi SC 6 Bindhu D Vellaikad Kunninpurath Veedu Thusharam SC 7 Sudha J Kripa Nivas Irinjal Pragathi SC 8 Sheeja V M S Sons Nivas pallivetta 9496166776 Sreelakshmi 9 Sindhu O Irimjal Kizhakkumkara Veedu Aiswarya SC 10 Smitha J Thiramankuzhi Aryanad Ragam SC 11 Sindhu R K S Bhavan Thiramankuzhi 9744959660 Ragam Pallivetta Sl. No Name Address Phone Number Kudumbashree Name Category Others 1 Reeja S Reeja Manzil Laksham Veedu Friends 2 Ajitha B Prasanth Bhavan Kalathanchira Sangamam SC 3 Kala J Suresh Bhavan Kalathanchira Sangamam SC 4 Mubeena K A M Manzil Naduvila Pallivetta Sangamam 5 Prathibhakumari S Karthika Mylamoodu Kripa 6 Haseena beevi J Thadatharikath Veedu Kaduvakuzhi 9895885670 Ashraya 7 Nazila S Vettayil Thadatharikath Veedu Lavanya 8 Shameema F Vettayil Thadatharikath Veedu Lavanya 9 Prameela C Sachin Bhavan Kalathanchira 9048870288 Darsana SC 10 Bindhumol Y Vijaya Bhavan Naduvila 9947542429 Sangamam 11 Beena Rani Mylamoodu Veedu Palivetta 9544875256 Rainbow Harithakarmmasena 12 Haleema beevi Vettayil Thadatharikath Veedu Janatha Kanjirammoodu Sl. No Name Address Phone Number Kudumbashree Name Category Others 1 Nijina S H Kalathanchira Pallivettah 9961113376 Kaveri 2 A S Shailaja Romal Cottage Manaluvila Bethel 3 Kumari R S Priya Prasanth Bhavan Athiyara Aswarya SC 4 Rani T S Plamoodu Puthen Veedu, Cheriyaryanad 9074155818 Bismi SC 5 Sinchu william L Aswin Nilayam Athiyara Aryanad 8113008088 Sangamam SC 6 Sumayya Beevi A S N House Manaluvila Kanjirammoodu 9645803671 Kripa 7 Valsala Sujith bhavan, pallivetta, aryanad.p.o 8281702485 Vinayaka SC Kanakuzhi Sl. No Name Address Phone Number Kudumbashree Name Category Others 1 Noorjahan A Bismya Manzil Onamkodu 9745251797 Prince Harithakarmmasena 2 Sobhanakumari Asish Bhavan Kanakuzhi 9645956090 Karuna 3 Chithra P Ooruvalli Roadarikath Veedu 8086699477 Panchami 4 Shini I Sinu Bhavan Thulayathukonam 9072071481 Sruthi 5 Sandhya T Ooruvalli Roadarikath Veedu 8943240141 Sangamam 6 Ramya Ravi L R Syam Nivas Thulayathukonam 8593035131 Manasi 7 Rajimol Oruvalli Roadarikath Veedu Panchami 8 Preetha S Adarsh Bhavan Thulayathukonam 9061394356 Sruthi SC 9 Saleela Thulayathukonam Sruthi 10 Simi B S Midhun Bhavan Thulayathukonam 7559987023 Manasi SC 11 Subha K Thulayathukonam Mekkumkara Veedu 9744351455 Manasi SC Choozha Sl. No Name Address Phone Number Kudumbashree Name Category Others 1 Najuma S Nihas Manzil Korandivila Avani 2 Sumakumari L Ambadi Choozha Nalanda 3 Sheena Symon Ajana Mandiram Loothergiri Choozha Tharangam SC 4 Sini G S Murali Bhavan Choozha Sarathi 5 Neethumol P Thottinkara Luthergiri Yuvadara 6 Sunitha Valiyavila Kannankaramoozhi Gokulam 7 Ambi K G Adiyaveedu Choozha Tharangam Town Sl. No Name Address Phone Number Kudumbashree Name Category Others 1 Usha S Mariyanagar Merigiri Aryanad 9526458528 Ganga 2 Sula S Kunnumpurath Veedu 9446748944 Mamatha 3 Lathika K J Sooraj Bhavan Undappara 9746630994 Bhavana 4 Salikutty K S Charuvilakath Veedu melechira 8078933842 Anugraha 5 Sindhu V Parambuvarath Veedu Bhagavathi 6 Usharani Jibu Bhavan Aryanad Bhagavathi 7 Sudarsana Divya Bhavan Tholoor Kaveri 8 Vasanthakumari Sarath bhavan anandeswaram 9 soumya Irappinthala puthen veedu sneha 10 Manju Kottaikkakom Annie Bhavan,Melechira,Aryanad Bhagavathi Sl. No Name Address Phone Number Kudumbashree Name Category Others 1 Syama R Maruthuvilakath Veedu Kottaikkakom 9778353113 Danalakshmi SC 2 Sreeja R Melekunnumpurath Veedu 9496902532 Samatha 3 Vinitha V Saju Mandiram Kottaikkakom Sreesakthi 4 Tintu M S Sindhu Bhavan Kottaikkakom 6238822539 Sreeskthi 5 Rejitha R R Kezhekuzhivila Veedu Kottaikkakom 9605811955 Samatha 6 Yesoda Keezhekunnumpuram Kottaikkakam 7306716248 Sreebhadra Eravoor Sl. No Name Address Phone Number Kudumbashree Name Category Others 1 Sachu D Nellivalakath Veedu Kizhakekara 9947382630 Samatha 2 Asha T V Mancode Puthen Veedu Iravoor 9061657682 Thara 3 Salini K Nair Santhosh Bhavan Near Panchayath Office 8078490710 Sreekrishna Harithakarmmasena 4 Remya T Jaya Bhavan Mancode Iravoor 6238292286 Samatha Harithakarmmasena 5 Vasantha Vishnu Bhavan Iravoor 9633462414 Sahrudaya SC 6 Moly O Sree Bhavan Iravoor Sreebhagavathi 7 Sreekala Devi S Kala Bhavan Iravoor 9895870404 Danasree 8 Sheeba V Mancode Leksham Veedu Iravoor 9947959290 Sreevinayaka 9 Sujatha Abhinandanam Eravoor Lekshmi Sree Valiyakalungu Sl. No Name Address Phone Number Kudumbashree Name Category Others 1 Sobha L Sharu Bhavan Cherappally Grahalakshmi SC 2 Soubhagyavathy L Anakaraveedu Valiyamala 8156823514 Devisree 3 Anitha V S K Sadanam Valiyamala 9847477036 Amrutha SC 4 Salini S Thadatharikath Veedu Valiyamala 9495384166 Adithya 5 Ushakumari T D Valiyamala Thadatharikath Veedu 9388845889 Devisree 6 Sajithakumari R S Meenu Bhavan Valiyamala Cherappally Kairali 7 Rajani P Roadarikath Veedu Cherappally 9745081980 Mythri 8 Sajithakumari K R S S Bhavan Mullankallu Anugraha 9 Prameela S Mispayil House 9847624976 Akhila 10 Prabhakumari P C Bhavan Peykavu 9656947562 Krishna 11 Premalatha M O Valiyamala Puthen Veedu 9048102070 Devisree SC 12 Latha Pushpam Riju Bhavan Mullankallu Seenai Parandode Sl. No Name Address Phone Number Kudumbashree Name Category Others 1 Minikumari S Akhil Bhavan Valiyakalungu 8078374889 Mathruka 2 Elizebeth R Myladumpara Veedu Valiyakalungu 9446173011 Arya 3 Jayakumari T Gokul Bhavan Cherappally 7025828189 Deepthi 4 Sajitha G Thiruvonam, Valiyakalungu 9778376587 Anugraha 5 Preejamol Nandanam Cherappally Parandode 9048170568 Harisree 6 Bindhu. B K Radamadavam, Ithy parandode P O 7510558645 Vanitha Puruthipara Sl. No Name Address Phone Number Kudumbashree Name Category Others 1 Sajithamol Leksham Veedu Onnampalam 9526072669 Aiswarya 2 Vijimol Viji Bhavan Onnampalam 6238842609 Mahaneeyam 3 Ambili Adithya bhavan, puruthippara 9656391115 Lavanya 4 Sumayya Beevi Karikkakom Thadatharikath Veedu 9961878856 Aswathy 5 Vinitha M V Maruthummoodu Paranode 8606634309 Rajab 6 Shamla Beegum Darul Ameen maruthummoodu Parandode 7994067996 Arabha 7 Jaya R Thekkumkara Puthen Veedu Keezhpaloor 8606601090 Alfa 8 Jayachithra R S Mandiram Kanchimadaku 8157811105 Deepika 9 Sobhanakumari G S Bhavan Kezzhpaloor Vinobanikethan 9495074541 Vanitha 10 Santha V Chithra Bhavan Puruthipara Drisya 11 Beena S Leksham Veedu Onnampalam Aiswarya 12 Shani Kavummoola Karikkakom Thadatharikath 9847963418 Makom SC
Meeting Date
22/04/2022
4(2)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീയുടെ സി.ഡി.എസ്സ് പൊതു സഭ, ബാലപഞ്ചായത്ത് രൂപീകരണം , സ്ത്രീസുരക്ഷയെ മുൻനിർത്തിയുളള ക്ലാസ്സ് , സി.ഡി.എസ്സ് അംഗങ്ങൾക്ക് പരിശീലനം എന്നിവ നടത്തുന്നതിന് പഞ്ചായത്ത് ഹാൾ അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
22/04/2022
5(1)
Agenda
സ്റ്റാൻറിംഗ് കമ്മിറ്റി തീരുമാനങ്ങൾ
Decision
സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിച്ചു. 1. ധനകാര്യം - നികുതി ഒഴിവാക്കല്‍ അപേക്ഷകള്‍ കൃത്യമായി പരിശോധിച്ച് വാര്‍ഡ് സ്റ്റാഫിന്‍റെ റിപ്പോര്‍ട്ട് സഹിതം കമ്മിറ്റിയില്‍ സമര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശിച്ചു. വാര്‍ഡുകളിലെ പുറമ്പോക്ക് പ്രദേശങ്ങള്‍ അതാത് വാര്‍ഡ് മെമ്പര്‍മാര്‍ കണ്ടെത്തി ലിസ്റ്റാക്കി പഞ്ചായത്തില്‍ നല്‍കണം. 2. വികസനം - പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ടുകൾ ശേഖരിയ്ക്കുന്നതിന് ചുമതല്പപെടുത്തി തീരുമാനിച്ചു. 3. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി - ആരോഗ്യ സേനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്റ്റാന്‍റിംഗ് കമ്മിറ്റി വാങ്ങേണ്ടതും അവരുടെ പ്രവര്‍ത്തനം വിലയിരുത്തുകയും അപാകതകള്‍ ഒഴിവാക്കി .ആരോഗ്യസേനയ്ക്ക് വ്യക്തമായ ആക്ഷന്‍ ഉണ്ടാക്കിയതിനു ശേഷം അവരുടെ മീറ്റിംഗ് വിളിക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. 4. ക്ഷേമകാര്യ സ്റ്റാനറിംഗ് കമ്മിറ്റി - വർക്കിംഗ് ഗ്രൂപ്പുകളുടെ സഹായത്തോടെ അതാത് സ്റ്റാൻറിംഗ് കമ്മിറ്റികൾ സ്റ്റാറ്റസ് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് നിർദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
22/04/2022
6(1)
Agenda
വസ്തു നികുതി കടിശ്ശിക 100 ശതമാനം പിരിക്കുന്നത്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ 21/04/2022 -ലെ I (3)-ാം നമ്പർ ശുപാർശ തീരുമാന പ്രകാരം 2021-22 സാമ്പത്തിക വർഷവസാനം വരെ നികുതി കുടിശ്ശിക വരുത്തിയ ചുവടെ പറയുന്ന കെട്ടിട ഉടമകൾക്കെതിരെ ഓൺലൈൻ റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കുന്നതിന് ഭരണാനുമതി നൽകി തീരുമാനിച്ചു. 1. 10/337 A - ഫസലുദ്ദീൻ, എസ്.ബി മൻസിൽ, കാഞ്ഞിരംമൂട് 2. 17/191 - എസ്. സുരേഷ്, കൃഷ്ണ നിവാസ് 3. 17/61 - തങ്കമണി, തടത്തരികത്ത് വീട്, ഐത്തി 4. 17/76 - മുരുകൻ പിള്ള, ആദി ഭദ്ര 5. 1/203 - ദേവരാജൻ, കീഴ്പാലൂർ 6. 1/113 A - വിനോദ് കുമാർ, ചെരുപ്പാണി 7. 5/706 A - രാജേഷ് കുമാർ കെ, ചെറുമഞ്ചൽ 8. 5/706 C - രാജേഷ് കുമാർ കെ, ചെറുമഞ്ചൽ 9. 5/706 D - രാജേഷ് കുമാർ കെ, ചെറുമഞ്ചൽ 10. 5/706 E - രാജേഷ് കുമാർ കെ, ചെറുമഞ്ചൽ 11. 16/351 - ഗിരീഷ് ചന്ദ്രൻ, വലിയകലുങ്ക് 12. 16/571 A - ശ്രീരാമൻ, ഗായത്രി, വലിയകലുങ്ക് 13. 16/644 A - അർച്ചന, അമ്പാടി 14. 16/206 A - സിനിരാജ്, പൊട്ടൻച്ചിറ 15. 16/108 C - ബാലകൃഷ്ണ പിള്ള/ സുജാത 16. 8/145 A - സുമ എസ്, റോഡരികത്ത് വീട്, ഇരിഞ്ചൽ 17. 13/105 A - രാജേന്ദ്രൻ ബി, ആനന്ദ നിലയം 18. 7/235 - പ്രശാന്ത് എം, ഗണപതിയാംകുഴി 19. 13/710 - മോഹനചന്ദ്രൻ, രേവതി 20. 13/711 - മോഹനചന്ദ്രൻ, രേവതി 21. 13/712 - മോഹനചന്ദ്രൻ, രേവതി 22. 13/713 - മോഹനചന്ദ്രൻ, രേവതി 23. 13/321 - കെ പി അജയൻ, സംതൃപ്തി, മേലേച്ചിറ
Meeting Date
22/04/2022
6(2)
Agenda
വസ്തു നികുതി കടിശ്ശിക 100 ശതമാനം പിരിക്കുന്നത്
Decision
വസ്തു നികുതി കുടിശ്ശിക 100 ശതമാനം പിരിക്കുന്നതിൻറെ ഭാഗമായി ഡിമാൻറ് നോട്ടീസ് പ്രിൻറ് ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
22/04/2022
7(1)
Agenda
തെളിനീരൊഴുകും നവകേരളം
Decision
തദ്ദേശസ്വയംഭരണ വകുപ്പിന്റെ “തെളിനീർ ഒഴുകും നവകേരളം” ക്യാമ്പയിൻ - സമ്പൂർണ്ണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപന ജല സമിതിയും, വാർഡുതല ജലസമിതിയും രൂപീകരിക്കുന്നതിന് ഐകകണ്ഠേന തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന ജലസമിതി 1. അധ്യക്ഷൻ - ശ്രീ. വി. വിജു മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് 2. ഉപാധ്യക്ഷൻ - ശ്രീമതി. ഷീജ. എ, വൈസ് പ്രസിഡന്റ് 3. കോർഡിനേറ്റർ - ശ്രീ. അനീഷ്. സി. ജെ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ 4. കൺവീനർ - ശ്രീമതി. മേബിൾ ഷീല. ജി, സെക്രട്ടറി 5. ജോയിന്റ് കൺവീനർ - കൺവീനർ സാങ്കേതിക സമിതി, ഹരിതകേരള മിഷൻ - ജല സംരക്ഷണ ഉപദൗത്യം 6. അംഗങ്ങൾ · വാർഡ് മെമ്പർമാർ · മെഡിക്കൽ ഓഫീസർ (CHC), · അസിസ്റ്റൻറ് എൻജിനീയർ (LSGD) · കൃഷി ഓഫീസർ · അസിസ്റ്റൻറ് സെക്രട്ടറി · അസിസ്റ്റൻറ് എൻജിനീയർ (ഇറിഗേഷൻ) · വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ - Grade 1 · സി.ഡി.എസ് ചെയർപേഴ്സൺ · ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ · യൂത്ത് കോർഡിനേറ്റർ · യുവജനക്ഷേമബോർഡ് പ്രതിനിധി · ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ · റസിഡൻസ് അസോസിയേഷൻ അപ്പക്സ് കമ്മിറ്റി ഭാരവാഹി · HSO, പോലീസ് വകുപ്പ് · വില്ലേജ് ഓഫീസർ · പിഡബ്ല്യുഡി റോഡ് ഡിവിഷൻ പ്രതിനിധി · ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് · ബ്ലോക്ക് കോർഡിനേറ്റർ/ സിറ്റി മിഷൻ മാനേജർ - കുടുംബശ്രീ മിഷൻ · കില റിസോഴ്സ് പേഴ്സൺ · വർക്കിംഗ് ഗ്രൂപ്പ് (ജലം) · സാക്ഷരതാ മിഷൻ പ്രതിനിധി · ഹെൽത്ത് ഇൻസ്പെക്ടർ · ടെക്നിക്കൽ അസിസ്റ്റന്റ് · എൻ.എസ്.എസ്, എസ്.പി.എസ്, എൻ.സി.സി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ സംഘടനകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ · ഹരിത സഹായ സ്ഥാപന മേധാവി · ഐടി മിഷൻ പ്രതിനിധി · കേരള വാട്ടർ അതോറിറ്റി പ്രതിനിധി · ഹരിത കേരള മിഷൻ - ജല സംരക്ഷണ ഉപമിഷൻ ടെക്നിക്കൽ കമ്മിറ്റി അംഗങ്ങൾ · കലാ-രാഷ്ട്രീയ-സാമൂഹിക-സാമുദായിക-സാംസ്കാരിക സംഘടനാ ഭാരവാഹികൾ · വ്യാപാരി വ്യവസായ സംഘടന ഭാരവാഹികൾ · വിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ · സർവീസ് സംഘടനാ ഭാരവാഹികൾ · തൊഴിലാളി സംഘടന ഭാരവാഹികൾ വാർഡ് ജലസമിതി 1. അധ്യക്ഷൻ - വാർഡ് മെമ്പർ 2. കൺവീനർ - വി. ഇ. ഒ 3. അംഗങ്ങൾ · തൊഴിലുറപ്പ് പദ്ധതി ഓവർസീയർ · മേറ്റ്മാർ · JHI · വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ · റസിഡൻസ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ · കുടുംബശ്രീ എഡിഎസ് ഭാരവാഹികൾ · ഹരിതകർമ്മസേന · JPHN · ആശ വർക്കർ · എൻ.എസ്.എസ്, എസ്.പി.എസ്, എൻ.സി.സി, വോളന്റിയർമാർ/ഉദ്യോഗസ്ഥർ · യൂത്ത് ക്ലബ്ബ് ഭാരവാഹികൾ · പോലീസ് ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് ഉദ്യോഗസ്ഥർ · കലാ-രാഷ്ട്രീയ-സാമൂഹിക-സാമുദായിക-സാംസ്കാരിക പ്രവർത്തകർ · വ്യാപാരി വ്യവസായ സംഘടന ഭാരവാഹികൾ · വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ · വ്യാപാരി വ്യവസായികൾ · വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ · സർവ്വീസ് സംഘടന പ്രതിനിധികൾ
Meeting Date
22/04/2022
8(1)
Agenda
മനസ്സോടിത്തിരി മണ്ണ്
Decision
ബഹു.സർക്കാരിൻറെ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിനും സംസ്ഥാനത്തെ അർഹരായ ഭവനരഹിർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ബഹു.സർക്കാർ നിർദ്ദേശം നൽകിയിടുണ്ട്. ആയത് പ്രകാരം പഞ്ചായത്തിലെ പുറമ്പോക്ക് പ്രദേശങ്ങൾ കണ്ടെത്തി ലിസ്റ്റ് ലഭ്യമാക്കുന്നതിന് വാർഡ് മെമ്പർമാരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
22/04/2022
9(1)
Agenda
വാതിൽപ്പടി സേവനം
Decision
ബഹു.സർക്കാരിൻറെ വാതിൽപ്പടി സേവനം പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകന്നതിന് ഏറ്റവും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് തീരുമാനിച്ചു.
Meeting Date
22/04/2022
0(1)
Agenda
വൈബ്രൻറ് ഗ്രാമസഭ
Decision
ബഹു.കേന്ദ്രസർക്കാർ നിർദ്ദേശ പ്രകാരമുളള ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ആസാദി കാ അമൃത് മഹോൽസവ് ആഘോഷ പരിപാടികളുടെ ഭാഗമായുളള സ്പെഷ്യൽ ഗ്രാമസഭാ യോഗം പതിനാലാം പഞ്ചവൽസര പദ്ധതിയുമായി സമന്വയിപ്പിച്ച് കൊണ്ട് 24/04/2022 തീയതിയിൽ നടത്തുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
22/04/2022
1(1)
Agenda
ആഡിറ്റ്
Decision
2008 - 2009 സാമ്പത്തികവർഷം 3.1 കറണ്ട് ചാർജ് ഇനത്തിൽ പലിശയും പിഴപ്പലിശയും നൽകിയത് വഴി ഉണ്ടായവ നഷ്ടം മൂവായിരത്തി 3873/- രൂപ നിരാകരിക്കുന്നു ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പട്ടികജാതി-പട്ടികവർഗ്ഗക്കാരും മറ്റ് പിന്നോക്ക വിഭാഗക്കാരും, കർഷക തൊഴിലാളികളും ഉൾപ്പെടുന്ന മേഖലകളാണ് കൂടുതലായുള്ളത്. ഈ സ്ഥലങ്ങളിൽ വാർത്താവിനിമയ ശൃംഖല ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലായി ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ടി.വി ക്രമേണ പ്രവർത്തനരഹിതം ആവുകയും വൈദ്യുതിചാർജ് ഒടുക്കുന്നതിൽ വീഴ്ച വരികയും ചെയ്തു. തുടർന്ന് വൈദ്യുതി ചാർജ്ജിനത്തിൽ കുടിശ്ശിക തുക വർദ്ധിച്ചു. ഈ സാഹചര്യത്തിൽ കെഎസ്ഇബി അധികൃതർ പഞ്ചായത്തിനെതിരെ റവന്യൂറിക്കവറി നടപടികൾ ആരംഭിച്ചിരുന്നു. റെവന്യു റിക്കവറി നടപടികൾ ഒഴിവാക്കുന്നതിനായാണ് അന്നിരുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് 7/2005 മുതൽ 5/2008 വരെയുള്ള വൈദ്യുതി ചാർജ്ജ് തുകയായ 12663/- രൂപ അടിയന്തിരമായി ഒടുക്കേണ്ടിവന്നത്. ഇതിൽ ഉൾപ്പെട്ട പിഴപ്പലിശ ഇനത്തിലുള്ള 3873/- യാണ് മേൽ പരാമർശത്തിൽ തടസ്സമായി വന്നിട്ടുള്ളത്. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കുന്നതിനും പഞ്ചായത്തിൽ നേരിടേണ്ടിവരുന്ന അഭിമാനക്ഷതം ഒഴിവാക്കാനും വേണ്ടിയായിരുന്നു ടി തുക ചെലവഴിച്ചതെന്നതിനാൽ ടി തടസ്സം ഒഴിവാക്കുന്നതിനായി 25/5/2012-ലെ പഞ്ചായത്ത് കമ്മിറ്റി 7(2) തീരുമാനപ്രകാരം സംസ്ഥാന ആഡിറ്റ് വിഭാഗത്തോട് അഭ്യർത്ഥിച്ചു തീരുമാനിച്ചിരുന്നു. പിഴപ്പലിശ ഒടുക്കേണ്ടി വന്ന പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് മേൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.3 പി.എച്ച്.സി ആസ്തി പരിപാലനം രൂപ 88000- ന്റെ ചെലവ് രേഖകളില്ല ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യരംഗത്തെ ഏക ആശ്രയമാണ് ആര്യനാട് പ്രൈമറി ഹെൽത്ത് സെന്റർ, രോഗപ്രതിരോധ ചികിത്സ രംഗത്ത് ശക്തമായി പ്രവർത്തിക്കുന്ന പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ടി കാലയളവിൽ 88000/- രൂപയുടെ ആസ്തി പരിപാലനം നടത്തിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. സർവ്വീസിൽ നിന്ന് വിരമിച്ച നിർവ്വഹണ ഉദ്യോഗസ്ഥനായ മെഡിക്കൽ ഓഫീസറെ കണ്ടെത്താൻ ജീവനക്കാരനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാലും ആസ്തി പരിപാലനം നടത്തിയിട്ടുണ്ടെന്ന് പഞ്ചായത്തിന് ഉത്തമ ബോധ്യമുള്ളതിനാലും മേൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.4 എച്ച്.എം നിർവഹണം നടത്തിയ പ്രോജക്റ്റ് ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2008-09 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ പ്രോജക്ട് നം. 16/08-09 പ്രീപ്രൈമറി കുട്ടികൾക്ക് പോഷകാഹാരം നൽകൽ എന്ന പ്രൊജക്റ്റിനു വേണ്ടി 172397/-രൂപയും പ്രോജക്റ്റ് നമ്പർ 17/8-9 പ്രീ പ്രൈമറി സ്കൂളുകളിലെ ആയ, അധ്യാപകർ എന്നിവർക്കുള്ള വേതനം ഇനത്തിൽ 56400/- രൂപയും പ്രോജക്റ്റ് നമ്പർ 18/8-9 വിദ്യാജ്യോതി പദ്ധതിക്ക് വേണ്ടി ചെലവഴിച്ച 30,000 രൂപയും ചേർത്ത് ആകെ 2,58,797/- രൂപ ചില ചെലവു രേഖകളുടെ അഭാവത്തിൽ ഓഡിറ്റിൽ തടസ്സപ്പെടുത്തി കാണുന്നു. പ്രീ പ്രൈമറി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ചെലവഴിച്ചിട്ടുണ്ടെന്ന് പഞ്ചായത്തിന് ഉത്തമ ബോധ്യമുള്ളതിനാലും ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതും നിർവ്വഹണ ഉദ്യോഗസ്ഥനായ സോമശേഖരൻ ഉണ്ണിത്താൻ എന്ന അധ്യാപകൻ മരണപ്പെട്ടതിനാലും മേൽ പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 3.6 വി.ഇ.ഒ നടപ്പിലാക്കിയ പദ്ധതികൾ എ) ഭവന നിർമ്മാണ പദ്ധതികൾ പൂർത്തീകരിച്ചിട്ടില്ല ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2008-09 വാർഷിപ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ വിവിധ ഭവന നിർമ്മാണ പദ്ധതികളുമായി ബന്ധപ്പെട്ട പരാമർശത്തിൽ ക്രമനം. 2-ൽ ശ്രീമതി. തുഴസി, അത്തിയറ, പുതുവൽപുത്തൻവീട്, ശ്രീമതി. മഞ്ചു. എസ് കിഴക്കുംകര , ഹരിജൻ കോളനി മീനാങ്കൽ, എന്നീ ഗുണഭോക്താക്കൾ എസ്.സി ഭവന നിർമ്മാണ ആനുകൂല്യത്തിൽ 2011-12 വാർഷിക പദ്ധതിയിലെ സ്പിൽ ഓവർ പ്രോജക്ടിൽ ഉൾപ്പെടുത്തിയിരുന്ന ഇ.എം.എസ്/എസ്.സി ഭവന പദ്ധതി പ്രകാരം ഭവനനിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മോണിറ്ററിംഗ് സമിതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത പരാമർശത്തിൽ ക്രമനമ്പർ 3-ൽ ശ്രീമതി എസ്. വസന്ത, ബിനു ഭവൻ, മഞ്ചാടി നിന്നവിള, തേവീയാരുകുന്ന് എന്നയാളും, ശ്രീമതി ശ്രീജ. എൽ, ബൈജു ഭവൻ തേവീയാരുകുന്ന് എന്നീ ഗുണഭോക്താക്കൾ 2011-12 വാർഷിക പദ്ധതിയിലെ സ്പിൽ ഓവർ പ്രോജക്റ്റ് പ്രകാരം ഇ.എം.എസ്- എസ്.ടി ഭവന നിർമ്മാണം പദ്ധതിയിലുൾപ്പെടുത്തി ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നുള്ള വിവരം മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയതിനാൽ ടി പരാമർശങ്ങൾ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ചും ഭവന നിർമ്മാണം ജനറൽ - പ്രസ്തുത പരാമർശത്തിൽ ക്രമനമ്പർ 1 ശ്രീമതി. ഓമന.എ വാറു വിളാകത്ത് വീട് എന്ന വ്യക്തിയോട് ഈ കാലയളവിൽ നിർവ്വഹണ ഉദ്യോഗസ്ഥർ നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ഗുണഭോക്താവ് വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിൽ സഹകരിച്ചില്ല. ടിയാൻ സാമ്പത്തികമായി അവശതയും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ആളും മക്കളുപേക്ഷിക്കപ്പെട്ട ടിയാൻ ഇപ്പോൾ മരണപ്പെട്ട വിവരം കമ്മിറ്റിക്ക് ഉത്തമ ബോധ്യമുളളതിനാലും ഇയാളിൽ നിന്നും കൈപ്പറ്റിയ തുക നിയമാനുസരണം ഈടാക്കാൻ സാധിക്കുന്നില്ലായെന്നുള്ള വിവരം റിപ്പോർട്ട് ചെയ്തു കൊള്ളുന്നു. ക്രമനമ്പർ 2-ൽ ഉൾപ്പെടുന്ന ശ്രീമതി. രാധാ. സി ഈഞ്ചപ്പുരി (ഭവനനിർമ്മാണം എസ്. സി) എന്നയാൾ ആനുകൂല്യം കൈപ്പറ്റിയിട്ടും ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. എന്നാൽ ടിയാൾ മരണപ്പെട്ടുപോയിട്ടുള്ള വിവരം റിപ്പോർട്ട് ചെയ്തുകൊണ്ട് പരാമർശം ഒഴിവാക്കുന്നതിന് അഭ്യർത്ഥിച്ചും ക്രമനമ്പർ 4-ൽ (ആശ്രയ ഭവന നിർമ്മാണം) ശ്രീമതി. വിലാസിനി, തോട്ടരികത്ത് വീട്, എന്ന ഗുണഭോക്താവ് ആശ്രയ ഭവന നിർമ്മാണ പ്രകാരം ആനുകൂല്യം കൈപ്പറ്റിയെങ്കിലും ഭവനനിർമ്മാണം പൂർത്തീകരിക്കുന്നതിനുമുമ്പ് മരണപ്പെട്ടു പോയിട്ടുള്ളതും, ആയതിനാൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലാത്തതുമാണ്. 10 വർഷത്തിലേറെ പഴക്കമുള്ള ഭവനനിർമ്മാണം ആയതിനാൽ ഈ കുടുംബാംഗങ്ങളെ കണ്ടെത്താനും സാധിച്ചിട്ടില്ല. ശ്രീമതി. ഐഷാ ബീവി, മലയൻതേരി, തടത്തരികത്ത് വീട്, എന്നയാൾ 2009-10 വീട് നിർമാണം പൂർത്തിയാക്കിയെങ്കിലും മരണപ്പെട്ടുപോയതിനാൽ ബാക്കി തുക വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല, അവകാശികൾ ആരൊക്കെയെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആയതിനാൽ ടി പരാമർശങ്ങളും ഒഴിവാക്കി നൽകുന്നതിനു അഭ്യർത്ഥിച്ചും ശ്രീമതി. കെ രാജമ്മ, തടത്തരികത്ത് വീട്, ശ്രീമതി. ഷറീബാ ബീവി, ഐത്തി. മേക്കുംകര എന്ന വ്യക്തികളും വീടിൻറെ മേൽക്കൂര ഷീറ്റ് മേഞ്ഞ് താമസ യോഗ്യമാക്കിട്ടുണ്ട്. മേൽ പരാമർശങ്ങൾ 10 വർഷത്തിലേറെ പഴക്കമുള്ളതായതിനാലും ആനുകൂല്യം കൈപ്പറ്റിയിട്ടുളള ഗുണഭോക്താക്കൾ അർഹരായിരുന്നെന്ന് കമ്മിറ്റിയ്ക്ക് ഉത്തമ ബോധ്യമുളളതിനാലും റിപ്പോർട്ട് പരിഗണിച്ച് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
22/04/2022
1(2)
Agenda
ആഡിറ്റ്
Decision
3.3 പാരാ :- വയറിംഗ്, പ്ലംബിംഗ് പ്രവർത്തികൾ - കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ല ആര്യനാട് പഞ്ചായത്തിന്റെ 2009/10 വാർഷിക പദ്ധതിയിൽ എച്ച്.ആർ.ഡി.സി വയറിങ് പ്ലംബിംഗ് ജോലികൾ ചെയ്തയിനത്തിൽ 18620/- രൂപയും അഗ്രോ ക്ലിനിക്കിൽ വയറിംഗ് ചെയ്തയിനത്തിൽ 7545/-രൂപയും ഉൾപ്പെടെ ആകെ 26165/- രൂപയുടെ പ്രവർത്തികൾ ക്വട്ടേഷൻ ക്ഷണിച്ച് പ്രവർത്തി പൂർത്തീകരിച്ചതായി ഉത്തമബോധ്യമുളളതാണ്. ടി തുകയുടെ എസ്റ്റിമേറ്റ്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാകാത്ത സാഹചര്യത്തിലാണ് തുക തടസ്സപ്പെടുത്തിയത് . ടി സ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്തിൻറെ കാർഷിക വികസനത്തിനും മാനുഷിക വിഭവശേഷി വർദ്ധിപ്പിക്കുന്നതിനുമായി സ്ഥാപിതമായതാണെന്നും പൊതുജനങ്ങൾക്ക് അഭിമാനകരമായ സേവനങ്ങൾ നൽകാൻ ഗ്രാമപഞ്ചായത്തിന് സാധിക്കുകയും ചെയ്തതായി കമ്മിറ്റി വിലയിരുത്തുകയും മേൽ തടസ്സം നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിയ്ക്കണമെന്ന് സംസ്ഥാന ആഡിറ്റ് വിഭാഗത്തോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു. 3.5 പരിരക്ഷ-കിടപ്പിലായ രോഗികൾക്ക് വീട്ടിൽ ചെന്നുള്ള ചികിത്സ രേഖകൾ ഹാജരാക്കിയില്ല തുക തടസ്സപ്പെടുത്തുന്നു. ആര്യനാട് പഞ്ചായത്തിന്റെ 2009/10 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പ്രോജക്ട് നമ്പർ 152 പ്രകാരം 118953/- രൂപ (അടങ്കൽ തുക 125000/-) ചിലവാക്കിയതായി കാണുന്നു. മലയോര ഗ്രാമപഞ്ചായത്തായ ആര്യനാടിന്റെ വിവിധ വാർഡുകളിലുള്ള നിരാലംബരും നിർദ്ധനരുമായ കിടരോഗികളെ കണ്ടെത്തി വീട്ടിൽ ചെന്ന് അവർക്ക് ആവശ്യമായ മരുന്നുകളും ചികിത്സാസഹായ ഉപകരണങ്ങളും വിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പൂർണമായും ഗ്രാമപഞ്ചായത്ത് അറിവോടും മേൽനോട്ടത്തിലും കൂടി തന്നെയാണ് പൂർത്തീകരിച്ചത്. നിർദ്ധനരായ രോഗികളുടെ പരിരക്ഷയ്ക്കും ചികിത്സയ്ക്കും വേണ്ടി ചെലവഴിച്ചതിൻറെ കുറച്ചു ഭാഗം ടി പ്രോജക്ടിൻറെ നിർവ്വഹണാവശ്യത്തിനുളള സ്റ്റേഷനറി വാങ്ങുന്നതിന് ചെലവഴിച്ചതായി ഗ്രാമപഞ്ചായത്തിന് ഉത്തമബോദ്ധ്യം വന്നിട്ടുള്ളതുമാണ്. മാത്രവുമല്ല നിർവഹണ ഉദ്യോഗസ്ഥനായ മെഡിക്കൽ ഓഫീസർ സർവ്വീസിൽ നിന്നും വിരമിച്ചു പോയിട്ടുള്ളതും ആളെ കണ്ടെത്താൻ കഴിയാതെയും വന്ന സാഹചര്യത്തിൽ പരാമർശം ഒഴിവാക്കി നൽകുന്നതിന് ആഡിറ്റ് വിഭാഗത്തോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
22/04/2022
2(1)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ലൈഫ് മൂന്നാംഘട്ടത്തിലേയും പട്ടികജാതി/പട്ടികവർഗ്ഗ/ഫിഷറീസ് /അഡീഷണൽ ലീസ്സിലേയും ഭൂമിയുള്ള ഭവനരഹിതർക്കും ടി വിഭാഗത്തിലെ ഭൂരഹിതരിൽ നിന്നും ഭൂമി ആർജ്ജിച്ചുവരുന്ന ഗുണഭോക്താക്കൾക്കുംഭവനനിർമ്മാണ ധനസഹായമായി ലഭ്യമാക്കുന്നതിന് കെ.യു.ആർ.ഡി.എഫ് .സി മുഖേന ഹഡ്കോ-യിൽ നിന്നും വായ്പഎടുക്കുന്നതിനും 2022-2023 മുതൽ 15 വർഷങ്ങളിലായി ലഭിക്കുന്ന വികസഫണ്ടിൽ നിന്നും ടി വായ്പയുടെ മുതൽ തിരിച്ചടയ്ക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു ലൈഫ് മൂന്നാംഘട്ടത്തിലേയും പട്ടികജാതി/പട്ടികവർഗ്ഗ/ഫിഷറീസ് /അഡീഷണൽ ലീസ്സിലേയും ഭൂമിയുള്ള ഭവനരഹിതർക്കും ടി വിഭാഗത്തിലെ ഭൂരഹിതരിൽ നിന്നും ഭൂമി ആർജ്ജിച്ചുവരുന്ന ഗുണഭോക്താക്കളുടെ എണ്ണവും വായ്പയായി കണ്ടെത്തേണ്ട തുകയും ചുവടെചേർക്കുന്നു 1 2 3 4 5 6 7 ഗുണഭോക്താക്കളുടെ എണ്ണം പൊതുവിഭാഗം (4 ലക്ഷം പട്ടിക ജാതി (4 ലക്ഷം) പട്ടിക വർഗ്ഗം 6 ലക്ഷം ആകെ ആകെ ആവശ്യമായ തുക 2022-23-ൽ ത്രിതലപഞ്ചായത്തുകളുടെ വിഹിതമുള്‍പ്പെടെ ആകെ ലഭ്യമാകുന്ന തുക വായ്പയായി കണ്ടെത്തേണ്ട തുക 30 14 10 54 23600000 11720000 11880000 *പട്ടികവർഗ്ഗ സങ്കേതങ്ങളിൽ താമസിക്കുന്ന ഗുണഭോക്താവാണെങ്കിൽ 6 ലക്ഷം ലൈഫ് മൂന്നാംഘട്ടത്തിലേയും പട്ടികജാതി/പട്ടികവർഗ്ഗ/ഫിഷറീസ് /അഡീഷണൽ ലീസ്സിലേയും ഭൂമിയുള്ള ഭവനരഹിതർക്കും ടി വിഭാഗത്തിലെ ഭൂരഹിതരിൽ നിന്നും ഭൂമി ആർജ്ജിച്ചുവരുന്ന ഗുണഭോക്താക്കൾക്കും ഭവനനിർമ്മാണ ധനസഹായം നൻകുന്നതിന് ഹഡ്കോ-യിൽ നിന്നും വായ്പ എടുക്കുന്നതിന് കെ.യു.ആർ.ഡി.എഫ് .സി–യെ ചുമതലപ്പെടുത്തി തീരുമാനിച്ചു .ഇത്തരത്തിൽകെ.യു.ആർ.ഡി.എഫ് .സി ലൈഫ് മിഷൻ മുഖേന ലഭ്യമാക്കുന്ന മുതൽ തുകയുടെ തിരിച്ചടവിനായി ഗ്രാമപഞ്ചായത്തിൻറ വികസന ഫണ്ടിൻറ 20ശതമാനത്തിൽ കവിടാതെയുള്ള തുക 2022-23 മുതൽ പരമാവധി് 15 വർഷം ഉറവിടത്തിൽ നിന്നും കുറവ് ചെയ്യുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തിയും തീരുമാനിച്ചു
Meeting Date
22/04/2022
2(2)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഏക ആദിവാസി സെറ്റില്‍മെന്റായ തേവിയാരുകുന്ന് പ്രദേശത്തെ യാത്രാ ക്ലേശം അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. ആകയാല്‍ നെടുമങ്ങാട് K.S.R.T.C ഡിപ്പോയില്‍ നിന്നും രാവിലെ 5.50- ന് പുറപ്പെട്ട് തേവിയാരുകുന്നിൽ എത്തിച്ചേരുകയും തുടർന്ന് തേവിയാരുകുന്നിൽ നിന്നും 7 മണിക്ക് പുറപ്പെട്ട് നെടുമങ്ങാടേക്ക് തിരികെയെത്തുന്ന സർവ്വീസും , രാവിലെ 10-ന് തിരിച്ച് നെടുമങ്ങാട് നിന്നും പുറപ്പെട്ട് 11.30-ന് തേവിയാരുകുന്നിൽ വരുന്ന രണ്ട് ബസ്സ് സർവ്വീസുകൾ പുനസ്ഥാപിക്കിന്നതിനുവേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ കെ.എസ്സ്.ആർ.റ്റി.സി അധികാരികളോട് അഭ്യർത്ഥിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു.