Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ അടിസ്ഥാനവികസനത്തിൽ ഉൾപ്പെടുത്തി വിവിധ തരം ഫണ്ടുകൾ വിനിയോഗിച്ച് റോഡുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ട്. ടി റോഡുകളും കെട്ടിടങ്ങളും യഥാസമയം ഗ്രാമപഞ്ചായത്തിൻറെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ അറ്റകുറ്റപ്പണി ഇനത്തിൽ സർക്കാരിൽ നിന്നും തുടർച്ചയായി ലഭിക്കുവാനുളള മെയിൻറനൻസ് ഫണ്ടുകളിൽ ഭീമമായ കുറവുണ്ടാകുന്നു. ഇത് ഗ്രാമപഞ്ചായത്തിന് വൻ നഷ്ടമാണുണ്ടാക്കുന്നത് . ഈ സാഹചര്യത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ഗ്രാമപഞ്ചായത്തിൻറെ വിവിധ തരം ഫണ്ടുകൾ വിനിയോഗിച്ച് നിർമ്മിക്കുന്ന റോഡുകളും കെട്ടിടങ്ങളും സാമ്പത്തികവർഷം അവസാനിക്കുന്നതിനു മുമ്പ് പഞ്ചായത്തിൻറെ ആസ്തിയിൽ ഉൾപ്പെടുത്തി ആസ്തി രജിസ്റ്റർ കാലികമാക്കുന്നതിന് എൽ.എസ്സ്.ജി.ഡി ,അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//