Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ദിവസവേതനത്തിൽ അവശ്യഘട്ടങ്ങളിൽ മാർക്കറ്റ് ക്ലീനിംഗ് ജോലി നോക്കുന്ന ശ്രീമതി.രമണിക്ക് 200/- രൂപ നിരക്കിൽ ദിവസവേതനമാണ് അനുവദിച്ചുകൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. വർഷങ്ങളായി പ്രസ്തുത നിരക്കിൽ ജോലി നോക്കുന്നതിനാലും ക്ലീനിംഗ് ജോലികൾ വളരെ കൃത്യമായി ചെയ്യുന്നതിനാലും ഏപ്രിൽ മാസം മുതൽ ടിയാളുടെ ദിവസവേതനം 250/- രൂപയായി ഉയർത്തുന്നതിനും ആയത് പ്രകാരമുളള തുക ഏപ്രിൽ മാസം മുതൽ ടിയാൾക്ക് അനുവദിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//