Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട വാർഡിലെ പേഴുംമൂട് , മുനീറ മൻസിലിൽ ശ്രീമതി.മുനീറ പെർമിറ്റ് അനുവദിയ്ക്കുന്നതിന് നൽകിയ അപേക്ഷ യോഗം പരിശോധിച്ചു. പ്രസ്തുത അപേക്ഷ പ്രകാരം സമർപ്പിച്ച പ്ലാനിൽ മുൻവശം 3 മീറ്റർ വിട്ടിട്ടില്ലായെന്നുളള എൽ.എസ്സ്.ജി.ഡി എ.ഇ-യുടെ റിപ്പോർട്ടും യോഗം ചർച്ച ചെയ്തു. എന്നാൽ പ്രസ്തുത സ്ഥലത്തിനു സമീപം പേഴുംമൂട് - അയ്യംകോണം എന്ന റോഡ് നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലത്തിൻറെ മുൻകൈവശാവകാശിയായിരുന്ന അപേക്ഷകൻറെ മാതൃ സഹോദരിയായ ശ്രീമതി.നൂർജഹാൻ പ്രസ്തുത സ്ഥലത്തിൽ നിന്നും 7 സെൻറ് സ്ഥലം നിയമാനുസൃതമായി പഞ്ചായത്തിന് വിട്ടു നൽകിയിട്ടുളളതിനാലാണ് മുൻവശത്ത് നിയമപ്രകാരമുളള സ്ഥലം ഇല്ലാത്തതെന്ന് യോഗം വിലയിരുത്തി . പഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങൾക്കാണ് സ്ഥലം വിട്ടുനൽകിയിട്ടുളളത് എന്നതിനാൽ പെർമിറ്റ് അനുവദിയ്ക്കുന്നതിനും അപേക്ഷയിൻമേൽ നിയമാനുസൃതമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//