Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിക്ക് 09/03/2022 തീയതിയിലെ 1(3) തീരുമാനപ്രകാരം കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത് സുൽഫിക്കർ ( 6025959.21) സമർപ്പിച്ച ടെണ്ടർ അംഗീകരിച്ചിരുന്നു . എന്നാൽ ശാരീരികമായ അസുഖങ്ങളും അസ്വസ്ഥതകളും കാരണം പ്രസ്തുത വർക്ക് ചെയ്യാൻ സാധിയ്ക്കില്ലായെന്ന് ടിയാൾ രേഖാമൂലം എൽഎസ്സ്ജിഡി എ.ഇ-യ്ക്ക് എഴുതി നൽകിയ അപേക്ഷ യോഗം ചർച്ച ചെയ്തു. ആയത് പ്രകാരം സുൽഫിക്കർ ക്വാട്ട് ചെയ്ത നിരക്കായ 6025959.21 രൂപയ്ക്ക് പ്രവർത്തി സമയബന്ധിതമായി ചെയ്ത് പൂർത്തിയാക്കുവാൻ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തതിൽ രണ്ടാം സ്ഥാനത്തുളള ശ്രീ. ഗോപി.എസ്സ് -ന് സമ്മതമാണോയെന്നുളള വിവരം ടി ഗോപിയോട് ആരായുന്നതിനും ടിയാൾക്ക് സമ്മതമാണെങ്കിൽ എഗ്രിമെൻറിലേർപ്പെട്ട് നിയമാനുസരണമുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് എൽഎസ്സ്ജിഡി എ.ഇ -യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//