Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് PMAY പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് വഴി 2021-22 ൽ 44 വീടുകള്‍ അനുവദിക്കുകയുണ്ടായി.അതില്‍ ജനറല്‍ വിഭാഗത്തില്‍ 11 ഗുണഭോക്താക്കളും മൈനോറിറ്റി വിഭാഗത്തില്‍ 6 ഗുണഭോക്താക്കളും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ 27 ഗുണഭോക്താക്കളേയും കണ്ടെത്തി എഗ്രിമെന്റ് പൂര്‍ത്തിയാകക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ പ്രസ്തുത ഗുണഭോക്തൃ ലിസ്റ്റില്‍ അഡ്രസ്സും വാര്‍ഡും ലഭ്യമല്ലാത്തതിനാല്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് യോഗം വിലയിരുത്തി. സാമ്പത്തിക വര്‍ഷം അവസാനമായതിനാലും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുളളതിനാലും ഗുണഭോക്താക്കള്‍ വരുന്ന മുറയ്ക്ക് എഗ്രിമെന്റ് ചെയ്യുന്നതിനും ആയതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും VEO-യെ ചുമതലപ്പെടുത്തി കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//