25/03/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 48/2022 എസ്സ്.റ്റി ആട് വളർത്തൽ പദ്ധതിയ്ക്ക് വകയിരുത്തിയിരുന്ന റ്റി.എസ്സ്.പി ഫണ്ട് തികയാതെ വന്നതിനാൽ 8 ഗുണഭോക്താക്കൾക്ക് തുക നൽകാൻ കഴിയാത്ത സാഹചര്യത്തിൽ തനത് ഫണ്ടിൽ നിന്നും തുക അനുവദിയ്ക്കണമെന്നുളള വെറ്റിനറി ഓഫീസറുടെ കത്ത് യോഗം ചർച്ച ചെയ്തു. ടി ഗുണഭോക്താക്കൾ ആട് വാങ്ങുകയും ഇൻഷ്വറൻസ് തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടും ഗുണഭോക്താക്കൾക്ക് തുക നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായത് റ്റി.എസ്സ്.പി ഫണ്ടിനത്തിൽ ലഭിയ്ക്കേണ്ട 20 ശതമാനം തുക ലഭ്യമാകാത്തതിനാലാണെന്ന് യോഗം അഭിപ്രായപ്പെട്ടു. വളരെ ശോചനീയാവസ്ഥയിലുളള ജീവിത സാഹചര്യങ്ങളുളള ടി ഗുണഭോക്താക്കൾക്ക് ഈ തുക ലഭ്യമായില്ലെങ്കിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകുമെന്നതിനാൽ ഗുണഭോക്താക്കൾക്ക് നൽകേണ്ട തുകയായ 128000/- രൂപ തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിനും പ്രസ്തുത തുക സംബന്ധിച്ച് അടുത്ത സാമ്പത്തിക വർഷത്തിലെ പ്രോജക്ടിൽ ക്രമീകരണം നടത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
25/03/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//