Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള പദ്ധതികളുടെയെല്ലാം നിർവ്വഹണ കാലാവധി 2022 ഒക്ടോബർ 31 -ന് അവസാനിക്കുകയാണെന്നും ആയതിനാൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള എല്ലാ പദ്ധതികളും 2022 ഒക്ടോബർ 31 നുള്ളിൽ പൂർത്തീകരിച്ച് ബിൽ സമർപ്പിയ്ക്കണമെന്നുമുളള റർബൻ മിഷൻ അധികാരികളുടെ നിർദ്ദേശം യോഗം ചർച്ച ചെയ്തു. ആയതിനാൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടതും WAPCOS നിർവ്വഹണ ഏജൻസിയുമായിട്ടുളള ചുവടെ പറയുന്ന പദ്ധതികൾ നിയമപരമായ ഏത് മാർഗ്ഗത്തിലൂടെയും അടിയന്തിരമായി 2022 ഒക്ടോബർ 31 നുള്ളിൽ പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് WAPCOS നോട് നിർദ്ദേശിച്ച് തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാതെ പദ്ധതി തുക നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ ആയതിന് WAPCOS പൂർണ്ണ ഉത്തരവാദിയായിരിക്കുമെന്നും യോഗം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. 1. Construction of Convergence Centre & Day care Building – 2,70,00,000/- 2. Construction of APJ Abdulkalm Mini Stadium - 1,00,00,000/- 3. Theviyarukunn Water Supply Project - 3,50,00,000/- 4. Construction of Sub centre - 50,00,000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//