Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/08/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ് സ്ഥാപനം മുഖേന നടപ്പിലാക്കുന്നതുമായ Construction of APJ Abdulkalm Mini Stadium എന്ന പദ്ധതിക്ക് 1 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവിൽ 65 ലക്ഷം രൂപ വാപ്കോസ്സിന് അനുവദിച്ചിട്ടുണ്ട്. Wooden Ground പണി നടത്താൻ ഉടൻ കഴിയില്ലായെന്ന് വാപ്കോസ്സ് പ്രതിനിധികളുമായി കൂടിയ കമ്മിറ്റിയിൽ അറിയിച്ചതിനാൽ പരസ്പര ധാരണയിൽ പദ്ധതി തുകയ്ക്ക് അകത്ത് നിറുത്തി താഴെ പറയുന്ന പ്രവർത്തികൾ നിർവ്വഹിയ്ക്കാമെന്ന് തീരുമാനിച്ചതിൻ പ്രകാരം ചുവടെ പറയുന്ന പ്രവർത്തികൾ കൂടെ ഉൾപ്പെടുത്തി നിയമപരമായ തുടർനടപടികൾ സ്വീകരിച്ച് അടിയന്തിരമായി വർക്ക് പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറണമെന്ന് വാപ്കോസിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു. 1. ഇൻറോർ സ്റ്റേഡിയത്തിന് അകത്തുളള ഗ്രൌണ്ട് റബ്ബർ മാറ്റ് / തെറാഫിക്സ് ഉയോഗിച്ച് പൂർത്തിയാക്കണം 2. സൈഡ് ഗാലറി നിർമ്മിക്കണം 3.ഇലക്ട്രിഫിക്കേഷൻ ഉൾപ്പെടെയുളള മറ്റ് അനുബന്ധ പ്രവർത്തികൾ പൂർത്തിയാക്കണം

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും വാപ്കോസ്സ് സ്ഥാപനം മുഖേന നടപ്പിലാക്കുന്നതുമായ Construction of APJ Abdulkalm Mini Stadium എന്ന പദ്ധതിക്ക് 1 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നിലവിൽ 65 ലക്ഷം രൂപ വാപ്കോസ്സിന് അനുവദിച്ചിട്ടുണ്ട്. പ്രസ്തുത പ്രോജക്ടിൽ ബാക്കി പൂർത്തിയാക്കുവാനുളള പ്രവർത്തികളിൽ ചുവടെ പറയുന്ന പ്രവർത്തികൾ കൂടെ ഉൾപ്പെടുത്തി അടിയന്തിരമായി വർക്ക് പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറണമെന്ന് വാപ്കോസിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു. 1. ഇൻറോർ സ്റ്റേഡിയത്തിന് അകത്തുളള ഗ്രൌണ്ട് റബ്ബർ മാറ്റ് / തെറാഫിക്സ് ഉയോഗിച്ച് പൂർത്തിയാക്കണം 2. സൈഡ് ഗാലറി നിർമ്മിക്കണം 3.ഇലക്ട്രിഫിക്കേഷൻ ഉൾപ്പെടെയുളള മറ്റ് അനുബന്ധ പ്രവർത്തികൾ പൂർത്തിയാക്കണം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//