23/07/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളില്‍ ഹൈമാസ്ക്/മിനിമാസ്ക് തെരുവുവിളക്കുകള്‍ പലതും പ്രവർത്തനക്ഷമമല്ലെന്നുള്ള വാർഡുമെമ്പർമാരുടെ കത്ത് യോഗം വിശദമായി ചർച്ചചെയ്തു. നിലവില്‍ ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയില്‍ ഹൈമാസ്ക / മിനിമാസ്ക് ലൈറ്റുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിന് പദ്ധതി നിലവിലില്ലാത്ത സാഹചര്യത്തിലും തെരുവുവിളക്കുകള്‍ പ്രകാശിക്കേണ്ടുന്നതിന്‍റെ അടിയന്തിര പ്രാധാന്യം പരിഗണിച്ചും അതിവർഷം മൂലം പ്രവർത്തനക്ഷമമല്ലാത്ത ചുവടെ ചേർത്ത ഹൈമാസ്ക / മിനിമാസ്ക് ലൈറ്റുകള്‍ അറ്റകുറ്റപണി നടത്തിപ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി പ്രവർത്തിയുടെ ചെലവ് പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും വിനിയോഗിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു . സെക്രട്ടറിയുടെ ഉപദേശം പ്രകാരം ടി പ്രവർത്തി വാർഷികപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ അടുത്ത പദ്ധതി ഭേദഗതിയില്‍ ഉള്‍പ്പെടുത്തുന്നതിന് അനുമതി നല്കിയും യോഗം ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു . 1)ഇറവൂർ വാർഡ് 2)താനിമൂട് സ്ക്കൂള്‍ ജംഗ്ഷന്‍ 3)വലിയകലുങ് 4)പറണ്ടോട് ജംഗ്ഷന്‍ 5)പറണ്ടോട് ബേക്കറി ജംഗ്ഷന്‍ 6)ഹരിജന്‍ കോളനി മീനാങ്കല്‍ 7)മീനാങ്കല്‍ടൈബല്‍ സ്ക്കൂള്‍ 8)ചൂഴ സ്ക്കൂള്‍ സമീപം 9)പോസ്റ്റ് ഓഫീസിനു സമീപം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/07/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//