Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് യു.പി. സ്കൂളിൽ കുട്ടികളുടെ ജീവന് ഭീക്ഷണിയായും അപകടകരമായും നിൽക്കുന്ന കാലപ്പഴക്കം ചെന്ന മാവും തേക്കും വളരെ അപകടകരമായ നിലയിലാണ് നിൽക്കുന്നതെന്നും ആയതിനാൽ മുറിച്ചു മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നുമുളള പറണ്ടോട് ഗവ.യു.പി സ്കൂൾ പ്രഥമാധ്യാപകൻറെ കത്തും വാർഡ് മെമ്പറുടെ കത്തും യോഗം പരിശോധിച്ചു ചർച്ച ചെയ്യുകയും 25/11/2022 തീയതിയിലെ തീരുമാനപ്രകാരം വളരെ അപകടകരമായി നിൽക്കുന്ന പ്രസ്തുത മരങ്ങൾ അടിയന്തിരമായി മുറിച്ചിടുന്നതിനും തുടർന്ന് വാല്യുവേഷൻ പ്രകാരം തടികൾ ലേലം ചെയ്യുന്നതിനുമുളള നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു .പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റിയ ഇനത്തിൽ 8000/- രൂപ അനുവദിയ്ക്കണമെന്നുളള വാർഡ് മെമ്പർ ശ്രീ.അനീഷിൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു..

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//