25/11/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ തേവിയാരുകുന്ന് വാർഡ് പ്രദേശം പട്ടികവർഗ്ഗ മേഖലയാണ്. 8 ഊരുകളിലായി 243- ലധികം പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്നു. അതോടൊപ്പം ഉപകുടുംബങ്ങളായി പഞ്ചായത്തിലെ വിവിധ വാർഡുകളിലും പട്ടികവർഗ്ഗക്കാർ അധിവസിക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരും ദരിദ്രരും ഉൾപ്പെടുന്ന തേവിയാരുകുന്ന് പ്രദേശത്ത് രൂക്ഷമായ ദാരിദ്യവും തൊഴിലില്ലായ്മയും നിലനിൽക്കുന്നുണ്ട്. വിവിധ മേഖലകളിലായി നിരവധി വികസന പ്രവർത്തനങ്ങൾ പട്ടികവർഗ്ഗക്കാർക്കായി ഈ പ്രദേശത്ത് നടപ്പിലാക്കേണ്ടതുണ്ട്. മികച്ച ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിനും സ്ത്രീകൾക്ക് വരുമാനമാർഗ്ഗം ഉണ്ടാക്കുന്നതിനുമുള്ള പദ്ധതികൾ ഉൽപ്പാദനമേഖലയിൽ ഏറ്റെടുക്കുന്നതിനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതാണ്. എന്നാൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് കാലാകാലങ്ങളായി ബഡ്ജറ്റ് വിഹിതമായി ലഭിക്കുന്ന പട്ടികവർഗ്ഗ ഫണ്ട് പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അപര്യാപ്തമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുൻ വർഷങ്ങളിൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഫണ്ട് ചുവടെ പറയും പ്രകാരമാണെന്ന് യോഗം വിലയിരുത്തി. നം. വർഷം ബഡ്ജറ്റ് ഫണ്ട് വിഹിതം 1 2015-2016 2353000/- 2 2016-2017 2636682/- 3 2017-2018 2975000/- 4 2018-2019 1279000/- 5 2019-2020 1706000/- 6 2020-2021 1285000/- 7 2021-2022 1007000/- 8 2022-2023 1108000/- ഓരോ സാമ്പത്തിക വർഷം കഴിയുന്തോറും പട്ടിക വർഗ്ഗ ഫണ്ട് വിഹിതം കൂടുന്നതിനു പകരം കുറഞ്ഞു വരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗമേഖലയിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും പട്ടികവർഗ്ഗ ലൈഫ് പദ്ധതി, വീട് മെയിന്റനൻസ്, പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് ആട് വളര്‍ത്തല്‍ ,കിടാരി വളര്‍ത്തല്‍ വിദ്യാർത്ഥികള്‍ക്ക് പഠനമുറി കൂടാതെ പ്രസ്തുത മേഖലയിലുളള റോഡ് നിര്‍മ്മാണവും മെയിന്റനന്‍സും , തേവിയാരുകുന്ന് ട്രൈബൽ LPS ഹൈടെക് നിലവാരത്തില്‍ ഉയര്‍ത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതുൾപ്പെടെ ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിൽ നിരവധി ആവശ്യങ്ങളാണ് പട്ടികവര്‍ഗ്ഗ ഊരുകൂട്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം പരിഹരിക്കുന്നതിനും പട്ടികവർഗ്ഗക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കുന്നതിനും നിലവിൽ നൽകി വരുന്ന പട്ടികവർഗ്ഗ ഫണ്ട് അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ടി ആവശ്യങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ മെച്ചപ്പെട്ട രീതിയിലുള്ള പട്ടികവർഗ്ഗ ഫണ്ട് ബഡ്ജറ്റ് വിഹിതമായി അനുവദിച്ച് നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ഥിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
25/11/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//