Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

പതിനാലാം പഞ്ചവൽസര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബഹു.സർക്കാരിൻറെ 19/04/2022 ലെ സ.ഉ(കൈ ) നം 84/22/lsgd ഉത്തരവ് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2023/2024 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുളള നടപടി ക്രമങ്ങൾ നടന്നു വരികയാണ് . ആയതിലേയ്ക്ക് പദ്ധതി രൂപീകരണ ഗ്രാമസഭകൾക്ക് മുന്നോടിയായി വാർഡുകളിൽ നടക്കുന്ന കുടുംബ കൂട്ടായ്മകളിൽ ഒരു വാർഡിൽ ഒന്നിൽ കൂടുതൽ അംഗൻവാടികൾ ഉളള വാർഡുകളിൽ പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്കുശേഷം ഗ്രാമസഭാ കോ-ഓർഡിനേറ്റർ അല്ലാത്തവർക്ക് കുടുംബ കൂട്ടായ്മകളുടെ ചുമതല നൽകേണ്ടതും മറ്റു വാർഡുകളിൽ ഗ്രാമസഭാ കോ-ഓർഡിനേറ്റർക്ക് കുടുംബ കൂട്ടായ്മകളുടെ കൂടെ ചുമതല നൽകേണ്ടതുമാണെന്നും ആയത് സംബന്ധിച്ച തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിന് യോഗം ഐ.സി.ഡി.എസ്സ് സൂപ്പർവൈസറോട് നിർദ്ദേശിച്ചും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//