Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
10/06/2024
9(1)
Agenda
ആര്യനാട് ഗ്രാമപഞ്ചയത്തിൽ പറണ്ടോട് വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ എത്തുന്നതിന് ഉപയോഗിച്ച് വരുന്ന വഴി തുടർന്നും ഉപയോഗിക്കുന്നതിനായി കഴിയുന്നരീതിയിൽ പറണ്ടോട് അംഗനവാടിയുടെ പുനരരുദ്ദാരണം നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അറിയിച്ചുകൊണ്ട് ശ്രീ.മോഹനൻ എന്ന വ്യക്തി നൽകിയ അപേക്ഷ
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പറണ്ടോട് വാർഡിൽ ശ്രീ.മോഹനൻ.എൻ അങ്കണവാടി കെട്ടിടം പുതുക്കിപണിയുമ്പോൾ പരാതിക്കാരന് സഞ്ചരിക്കുന്നതിനായി മുമ്പ് ഉപയോഗിച്ച് വന്നിരുന്ന വഴി അനുവദിച്ച് നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് ലഭ്യമാക്കിയ പരാതി കമ്മറ്റി പരിശോധിച്ചു. അങ്കണവാടി കെട്ടിടം പുതുക്കിപണിയുമ്പോൾ ടിയാളുടെ അപേക്ഷ പരിഗണിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
0(1)
Agenda
അങ്കണവാടികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കല്‍
Decision
.
Meeting Date
10/06/2024
0(2)
Agenda
അങ്കണവാടികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് അങ്കണവാടി നിര്‍മ്മാണം(സെന്‍റര്‍ നം 9)- പ്രോ നം 230 എന്ന പ്രവര്‍ത്തിയില്‍ അങ്കണവാടി നിര്‍മ്മിക്കുന്നതിന് ലഭ്യമായിട്ടുള്ള മൂന്ന് സെന്‍റ് സ്ഥലം ആറ് മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത പ്ളോട്ട് ആണെന്നും പ്ളോട്ടിന്‍റെ പിന്‍വശത്ത് ആറ് മീറ്റര്‍ ഉയരത്തില്‍ മണ്ണ് നീക്കം ചെയ്തിരിക്കുന്ന അതിരില്‍ നിന്നും ഏകദേശം രണ്ട് മീറ്റര്‍ മാറി ഒരു കെട്ടിടം നിലവിലുള്ളതായും അങ്കണവാടി നിര്‍മ്മിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഭാഗത്ത് ഒരു സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ LID & EW അസ്സി എഞ്ചിനിയര്‍ പഞ്ചായത്ത് കമ്മറ്റിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 16/03/24 ലെ പഞ്ചായത്ത് കമ്മറ്റി ടി പ്രവര്‍ത്തിക്ക് അനുവാദം നല്‍കിയിട്ടുള്ളതാണെന്നും ഇത്തരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടിവന്നതിനാല്‍ അനുവദിച്ച തുകക്കുള്ളില്‍ നിന്ന് കൊണ്ട് അങ്കണവാടി കെട്ടിടത്തിന്‍റെ ഗൌണ്ട് ഫ്ളോര്‍ നിര്‍മ്മാണം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും അങ്കണവാടിയുടെ ഒന്നാം നില, കോമ്പൌണ്ട് വാള്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിന് 10 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നും കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. ഫണ്ട് ലഭ്യത അനുസരിച്ചും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചും പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കാന്‍ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
0(3)
Agenda
അങ്കണവാടികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പറണ്ടോട് അങ്കണ വാടി നിര്‍മ്മാണം സെന്‍റര്‍ 9( പ്രോ നം 230 ), അങ്കണവാടി നിര്‍മ്മാണം 6 എന്നീ പ്രവര്‍ത്തികള്‍ക്കായി നിലവില്‍ അനുവദിച്ചിരിക്കുന്ന തുകക്ക് കെട്ടിട നിര്‍മ്മാണം നടത്താന്‍ മാത്രമേ സാധിക്കുകയുള്ളു എന്നും ഇലക്ട്രിഫിക്കേഷന്‍ പ്രവര്‍ത്തികള്‍ക്ക് അടിയന്തിരമായി പ്രോജക്ട് വയ്ക്കണമെന്നും കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് യോഗം പരിശോധിച്ചു. പെറ്റി വര്‍ക്കായി പ്രവര്‍ത്തി ചെയ്യുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുന്നതിനും സാധിക്കാത്ത പക്ഷം ഫണ്ട് ലഭ്യത പരിശോധിച്ച് വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
0(4)
Agenda
അങ്കണവാടികള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കല്‍
Decision
.
Meeting Date
10/06/2024
1(1)
Agenda
ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2024/2025 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പ്രിന്‍റ് ചെയ്ത ഇനത്തില്‍ ഈ ഓഫീസുമായി പ്രിന്‍റിംഗ് കോണ്‍ട്രാക്ട് നിലവിലുള്ള ശബരി ഡിജിറ്റല്‍ പ്രിന്‍റിംഗ് പ്രസ് എന്ന സ്ഥാപനത്തിന് 13924 രൂപ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
1(2)
Agenda
ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് ആവശ്യത്തിന് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന് രേഖകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 26402 രൂപ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
1(3)
Agenda
ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
കേരള വാട്ടര്‍ അതോറിട്ടിയില്‍ സ്ട്രീറ്റ് ടാപ്പിനുള്ള വെള്ളകരം ഇനത്തില്‍ അടവാക്കാനുള്ള നാല്‍പത് ലക്ഷത്തില്‍ പരം രൂപയുടെ ബില്ലുകള്‍ യോഗം പരിശോധിച്ചു. നിലവിലെ വാട്ടര്‍ ബില്ലുകള്‍ അടവാക്കുന്നതിനും പഴയ കുടിശ്ശക ബില്ലുകള്‍, ബില്ലുകള്‍ കുടിശ്ശികയാകാനുള്ള സാഹചര്യം, ബില്ലുകള്‍ കുടിശ്ശികയായത് ആരുടെ പിഴവ്മൂലമാണ്, ബില്ലുകളുടെ കൃത്യത, ബില്ലുകള്‍ ശരിക്കുക്കുള്ള ടാപ്പുകളുടേതാണോ തുടങ്ങിയ വസ്തുതകള്‍ പരിശോധിച്ചും ഫണ്ട് ലഭ്യതക്കനുസരിച്ചും ജോയിന്‍റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ചും മാത്രം അടവാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
1(4)
Agenda
ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
1(5)
Agenda
ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
1(6)
Agenda
ചെലവുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
2(1)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാർഡിൽ വടക്കേവിള ,ലാലാസ് ട്രിവിയ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്,, എൻ വിനോദ് ലാൽ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന സ്ഥാപനത്തിൻറെ ഉടമസ്ഥയിലെ റസിഡൻഷ്യൽ കെട്ടിടത്തിന് നം അനുവദിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് വില്ലേജിൽ ബ്ലോക്ക് നം 48 ൽ 353/4 എന്ന സർവ്വെ നമ്പരിൽ ഉൾപ്പെട്ട 48 ആർ 45 സ്ക്വമീ സ്ഥലത്ത് 74.05 എം2 വിസ്തീർണ്ണം രേഖപ്പെടുത്തിയ റസിഡൻഷ്യൽ കെട്ടിടത്തിന് റഗുലൈറൈസേഷൻ ചെയ്ത് കെട്ടിട നം അനുവദിക്കുന്നതിനായി ,ലാലാസ് ട്രിവിയ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്,, എൻ വിനോദ് ലാൽ , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന സ്ഥാപനം ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷക്ക് പഞ്ചായത്ത് കമ്മറ്റിയുടെ അനുവാദം ആവശ്യമുണ്ടോ എന്നതില്‍ പുന പരിശോധന നടത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
3(1)
Agenda
കെട്ടിട നിർമ്മാണ നിയന്ത്രണ (പെർമിറ്റ്) അപായ സാധ്യതയുള്ള ( ഗ്രൂപ്പ് ഐ) കെട്ടിട നിർമ്മാണ അനുമതി നൽകുന്നതു സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ കൊല്ലം , വടക്കേ വിള ദൈവിക ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ വില്ലേജ് ആര്യനാട് ബ്ലോക്ക് നം 48 സർവ്വെ നം 354/1-2 എന്ന സർവ്വെ നമ്പരിൽ ഉൾപ്പെട്ട 24 ആർ 30 സ്ക്വമീ സ്ഥലത്ത് ഗ്രൂപ്പ് ഐ ( EXPLOSIVE MAGAZINE LAND) എന്ന ഗണത്തിൽ ഉൾപ്പെട്ട കെട്ടിട നിർമ്മാണ അനുമതിക്കായി ലഭ്യമായ അപേക്ഷ അനുബന്ധ രേഖകളും യോഗം പരിശോധിച്ചു. അപായ സാദ്ധ്യതയുള്ള എന്ത് വസ്തുവാണ് സംഭരിക്കുന്നത് എന്നതിലും എന്ത് ആവശ്യത്തിന് വേണ്ടിയാണ് സംഭരിക്കുന്നത് എന്നുമുള്ള രേഖകള്‍ ലഭ്യമാക്കുന്നതിനും അപേക്ഷകന്‍ ആയവ ലഭ്യമാക്കുന്ന മുറക്ക് അപേക്ഷ പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധനക്ക് ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
3(2)
Agenda
കെട്ടിട നിർമ്മാണ നിയന്ത്രണ (പെർമിറ്റ്) അപായ സാധ്യതയുള്ള ( ഗ്രൂപ്പ് ഐ) കെട്ടിട നിർമ്മാണ അനുമതി നൽകുന്നതു സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
4(1)
Agenda
അപേക്ഷക 2012 ൽ ബ്ലോക്ക് ഓഫീസ് വഴി മണ്ണും വീടും പദ്ധതി പ്രകാരം കിട്ടിയ ആനുകൂല്യം ഉപയോഗിച്ച് 3 സെന്റ് സ്ഥലത്തു നിർമിച്ച വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നു .ശാരീരികമായി ബുദ്‌ധിമുട്ടുകൾ അനുഭവിക്കുന്ന ഇവർക്ക് ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥയിലാണ് .മറ്റു വരുമാന മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല ,ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊട്ടന്‍ ചിറ വാര്‍ഡില്‍ കിഴക്കേക്കര നെല്ലിവിളാകത്ത് വീട് കോട്ടയ്ക്കകം പി ഒ വിലാസത്തില്‍ ശ്രീമതി വസന്ത സി എന്നയാള്‍ തന്നെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ, ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ് എന്ന് വി ഇ ഒ റിപ്പോര്‍ട്ട് എന്നിവ കമ്മറ്റി പരിശോധിച്ചു. ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ അനുമതി ലഭ്യമാകുന്ന മുറക്ക് ടിയാളുടെ അപേക്ഷ പരിഗണിക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
5(1)
Agenda
വലിയകലുങ്ങ് വാർഡിൽ മുരുക്കുംമൂട് എന്ന സ്ഥലത്ത് പഞ്ചായത്ത് റോഡിനു സൈഡിലുള്ള പരാതിക്കാരിയായ ശ്രീമതി, സുമ, ആൻസി ഭവൻ, വലിയകലുങ്ങ് എന്നവരുടെ വസ്തുവിലേക്ക് പോകുന്നതിന് സഞ്ചാരയോഗ്യമല്ലാത്ത ഇടുങ്ങിയ ഇടവഴിയാണുള്ളത്. ടി വഴി സഞ്ചാരയോഗ്യമാക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ടി വഴി തൊട്ടടുത്ത വസ്തുവുടമയുടെ അതിരിലൂടെയുള്ളതാണ്. ടി വഴി പഞ്ചായത്തിന്റെ ആസ്തി രെജിസ്റ്ററിൽ ഉൾപ്പെടുത്തുന്ന മുറക്ക് ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി ഈ പ്രവൃത്തി ഏറ്റെടുക്കാവുന്നതാണ് എന്ന് എം ജി എൻ ആർ ഇ ജി. എസ് എ ഇ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.സ്വകാര്യ വ്യക്തികളുടെ വഴിയായതിനാൽ പരാതിക്കാരി മുൻപും ടി വിഷയം സംബന്ധിച്ച് പരാതി സമർപ്പിച്ചിട്ടുള്ളതാണ്. പൊതുവഴിയല്ലാത്തതിനാൽ സ്വകാര്യവ്യക്തിയുടെ വഴി കോണ്‍ക്രീറ്റ് ചെയ്യാൻ സാധിക്കില്ല എന്ന മറുപടി നൽകിയിട്ടുള്ളതാണ്. പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനായി.
Decision
വലിയകലുങ്ങ് വാർഡിൽ മുരുക്കുംമൂട് എന്ന സ്ഥലത്ത് പഞ്ചായത്ത് റോഡിനു സൈഡിലുള്ള ശ്രീമതി, സുമ, ആൻസി ഭവൻ, വലിയകലുങ്ങ് എന്നയാള്‍ ടിയാളുടെ വീട്ടിലേക്ക് പോകുന്നതിന് സഞ്ചാരയോഗ്യമല്ലാത്ത ഇടുങ്ങിയ ഇടവഴിയാണുള്ളതെന്നും ടി വഴി സഞ്ചാരയോഗ്യമാക്കമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ, അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ യോഗം പരിശോധിച്ചു. അപേക്ഷകയുടെ വീട്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴി സ്വകാര്യ വസ്തുവിലൂടെ ആയതിനാല്‍ വഴിക്കാവശ്യമായ വസ്തു പഞ്ചായത്തിന് കൈമാറി ടി വസ്തു പഞ്ചായത്തിന്‍റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്ന മുറക്ക് വഴി നവീകരിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
6(1)
Agenda
വലിയകലുങ്ങ് വാർഡിൽ ശ്രീ അശോകൻ, റോഡരികത്ത് വീട്, വലിയകലുങ്ങ് എന്നയാളുടെ താമസത്തിനുപയോഗിക്കുന്ന ഷീറ്റുമേഞ്ഞ കെട്ടിടത്തിനു മുകളിലായി സമീപ പുരയിടക്കാരനായ ശ്രീ രാജൻ എന്നയാളുടെ വസ്തുവിലുള്ള ഒരു മൂട് റബ്ബർ മരം അപകടാവസ്ഥയിൽ നിൽക്കുന്നതായി ലഭച്ചിട്ടുള്ള പരാതിയിന്മേൽ രണ്ട് തവണ നോട്ടീസ്, സെക്രട്ടറിയുടെ പ്രൊസീഡിംഗ്സ് എന്നിവ നൽകിയിട്ടുള്ളതാണ്. നാളിരുവരെ മരം മുറിച്ചു നീക്കിയിട്ടില്ല. മരം മുറിക്കുന്നതിനുള്ള തീയതിക്കായി.
Decision
വലിയകലുങ്ങ് വാർഡിൽ ശ്രീ അശോകൻ, റോഡരികത്ത് വീട്, വലിയകലുങ്ങ് എന്നയാളുടെ താമസത്തിനുപയോഗിക്കുന്ന ഷീറ്റുമേഞ്ഞ കെട്ടിടത്തിനു മുകളിലായി സമീപ പുരയിടക്കാരനായ ശ്രീ രാജൻ എന്നയാളുടെ വസ്തുവിലുള്ള ഒരു മൂട് റബ്ബർ മരം അപകടാവസ്ഥയിൽ നിൽക്കുന്നതായും ടി വസ്തുവിലുള്ള ആഞ്ഞിലി, പാല തുടങ്ങിയ ചെറിയ വൃക്ഷങ്ങളുടെ ശിഖരങ്ങളും പരാതിക്കാരിയുടെ വീടിനു മുകളിലായി ചരിഞ്ഞു നിൽക്കുന്നതായും കാണുന്നു. ശ്രീ രാജൻ എന്നയാൾക്ക് നോട്ടീസ് 3 തവണ നല്‍കിിയിട്ടുണ്ട് എന്നും വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. 1994 ലെ പഞ്ചായത്ത് രാജ് ആക്ടും അനുബന്ധ ചട്ടങ്ങളും അനുശാസിക്കും പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
7(1)
Agenda
"സാഗി" പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത പദ്ധതികളില്‍ ഒഴിവാക്കേണ്ട പ്രവര്‍ത്തികള്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ "സാഗി" പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപീകരിച്ച 1." Community Sanitary Complex" 2." Solid Waste Management ", 3. " Renovation of Distribution Transfer Station Earthing", 4. " Community Hall in Pottenchira", " 5." Gas Cremetorium " എന്നീ പ്രവര്‍ത്തികള്‍ ഒഴിവാക്കിയതായി ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
8(1)
Agenda
പാഥേയം പദ്ധതിയില്‍ ഉള്‍പ്പെട്ട 55 ഗുണഭോക്താക്കള്‍ക്ക് ആഹാരം നല്‍കുന്നതിന് ഫണ്ട് വകയിരുത്തുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാഥേയം പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് യോഗ്യതയുള്ളവരാണെന്ന് കുടബശ്രീ സി ഡി എസ് റിപ്പോര്‍ട്ട് ചെയ്ത ചുവടെ ചേര്‍ത്തിരിക്കുന്ന 55 ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ചും ടി ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ സാധൂകരിക്കുന്നതിക്കുന്നതിനും യോഗം തീരുമാനിച്ചു. Bcy\mSv {Kma]©mb¯nse ]mtYbw KpWt`màm¡fpsS enÌv(2024.2025) നമ്പർ t]ര് A{Uസ്സ് hmÀUv 1 വത്സല റോഡരികത്തു വീട് അപ്പുപാറ വിനോബനികേതന്‍ കീഴ്പാലൂര്‍ 2 ലേഖ റോഡരികത്തു അപ്പുപാറ കീഴ്പാലൂര്‍ 3 ഓമന c ഹരിജന്‍കോളനി കീഴ്പാലൂര്‍ 4 ബാലകൃഷ്ണൻ റോഡരികത്തുവീട്, അപ്പുപ്പാറ കീഴ്പാലൂര്‍ 5 ദേവകിയമ്മ രോഹിണി, കീഴ്പാലൂർ കീഴ്പാലൂർ 6 ഭവാനി,. രേജീഷ് ഭവന്‍, തേവിയാരുകുന്ന് തേവിയാരുകുന്ന് 7 ബേബിക്കുട്ടി കിഴക്കുംകര വീട് തേവിയാരുകുന്ന് 8 രജീഷ്കുമാര്‍, രേജീഷ് ഭവന്‍, തേവിയാരുകുന്ന്. തേവിയാരുകുന്ന് 9 പങ്കജാക്ഷി, മേക്കുംകര പിണറുംമൂട്, തേവിയാരുകുന്ന് 10 സുകുമാരന്‍ തടതരികത്തു വീട് തേവിയാരുകുന്ന് 11 പാച്ചി തടതരികത്തു വീട് തേവിയാരുകുന്ന് 12 ശശികല തടതരികത്തു വീട് പേഴുംമൂട് പൊട്ടന്‍ചിറ 13 ചന്ദ്രിക വയലരികത്തു വീട് പൊട്ടന്‍ചിറ 14 ശ്രീകുമാർ വയലരികത്തു വീട് പൊട്ടന്‍ചിറ 15 അമ്പിളി അശോകമന്ദിരം, അണക്കര പൊട്ടന്‍ചിറ 16 വിഷ്ണു അശോകമന്ദിരം, അണക്കര പൊട്ടന്‍ചിറ 17 ബി മണി തെക്കേ കോണത്ത് വീട്,ചെറുമഞ്ചല്‍, ഈഞ്ചപ്പുരി 18 മാധവി പനവൂര്‍ വെട്ടയി ല്‍ വീട്ചെറുമഞ്ച ല് ഈഞ്ചപ്പുരി 19 സജി തടതരികത്തു വീട്, കൊക്കൊട്ടെല 20 പൊന്നമ്മ അണിയല്‍ റോടരികത്തു വീട്, കാര്യോട് പലൈക്കോണം 21 പ്രേമചന്ദ്രന്‍, കുരിയണിക്കര, പാലൈക്കോണം പലൈക്കോണം 22 ഗിരിജ പാലൈക്കോണം പലൈക്കോണം 23 ശാരദ, കല്ലുവരമ്പ്, കള്ളോട്.പി.ഒ ഇരിഞ്ച്ല്‍ 24 തങ്കപ്പന്‍, തകിടിവിള വീട്, പലൈക്കോണം ഇരിഞ്ച്ല്‍ 25 ചെല്ലമ്മ കിഴക്കുംകര പുത്തൻ വീട്, പാലൈക്കോണം ഇരിഞ്ച്ല്‍ 26 ലളിത കിഴക്കുംകര പുത്തൻ വീട്, ഇരിഞ്ചൽ ഇരിഞ്ചൽ 27 ഷഹർബാൻ ബീവി ഇരിഞ്ചൽ കോളനി ഇരിഞ്ചൽ 28 ജോയിസ് തെങ്ങുമുകള്‍ കാഞ്ഞിരംമൂട് 29 ബേബി പുതുവല്‍ പുത്തന്‍വീട് കാഞ്ഞിരംമൂട് 30 പൊന്നമ്മ പ്ലാമൂട് വീട്, ചെറിയ ആര്യനാട്. കാഞ്ഞിരംമൂട് 31 ബീവി ഉമ്മള്‍ നീരാഴി തലക്കല്‍, പള്ളിവേട്ട കാഞ്ഞിരംമൂട് 32 ബാബു ലുധര്‍ ഗിരി, ആര്യനാട് ചൂഴ 33 കുഞ്ഞമ്മ ലുധര്‍ ഗിരി, ആര്യനാട് ചൂഴ 34 ലളിത കച്ചേരിനട ചൂഴ 35 സരസമ്മ കാവുവിള വീട് ചൂഴ 36 രാമചന്ദ്രന്‍. കോണത്ത് വീട്, ആര്യനാട് ടൌണ്‍ 37 ഗിരീശന്‍ പിരപ്പനം കോട് ടൌണ്‍ 38 വസുമതി ആലംകോട് വീട് ആനന്തേശ്വരം ടൌണ്‍ 39 ശാന്ത ശാസ്താം കോവിലിനു സമീപം ടൌണ്‍ 40 സരസ്വതി മെലെചിറ,ആര്യനാട് ടൌണ്‍ 41 ഖുല്‍സംബീവി മജീല മന്‍സില്‍, ചന്തവിള, പറണ്ടോട് വലിയകലുങ്ങ്‌ 42 hÕe³, henbae]p¯³ hoSv വലിയകലുങ്ങ്‌ 43 റോസിലി മേലേപേക്കാവ് കൊപ്പം വലിയകലുങ്ങ്‌ 44 ഉലകമ്മാ ള്‍ തട്ടാംവിളാകം വലിയകലുങ്ങ്‌ 45 സൈനബ ബീവി ഒളിവുവിള, അനപ്പെട്ടി, വലിയകലുങ്ങ്‌ 46 ജാനകി പുറുത്തിപ്പാറ ഹരിജന്‍ കോളനി പുറുത്തിപ്പാറ 47 ശാമുവേല്‍ പുറുത്തിപ്പാറ ഹരിജന്‍ കോളനി പുറുത്തിപ്പാറ 48 kpaXn, kt´mjv `h³, Iogv]meqÀ പുറുത്തിപ്പാറ 49 ബോബസ് ഹരിജന്‍ കോളനി പുറുത്തിപ്പാറ 50 റഷീദ് ഹരിജന്‍ കോളനി പുറുത്തിപ്പാറ 51 കൃഷ്ണൻ ഹരിജന്‍ കോളനി പുറുത്തിപ്പാറ 52 പൊന്നു ഹരിജന്‍ കോളനി പുറുത്തിപ്പാറ
Meeting Date
10/06/2024
8(2)
Agenda
പാഥേയം പദ്ധതിയില്‍ ഉള്‍പ്പെട്ട 55 ഗുണഭോക്താക്കള്‍ക്ക് ആഹാരം നല്‍കുന്നതിന് ഫണ്ട് വകയിരുത്തുന്നത് സംബന്ധിച്ച്
Decision
.
Meeting Date
10/06/2024
9(1)
Agenda
കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതും ജീവനക്കാര്യം സംബന്ധിച്ച മറ്റ് വിഷയങ്ങളും ശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസ്സി ശ്രീ ആഷിഷ് എസ് എന്നയാള്‍ ടിയാളുടെ കരാര്‍ കാലാവധി പുതുക്കി നല്‍കണമെന്ന് കാണിച്ച് ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ടിയാളുടെ സേവനം തൃപ്തികരമായതിനാല്‍ 02.04.2024 മുതല്‍ ഒരുവര്‍ഷത്തേക്ക് 25.05.24 ലെ സ ഉ ( സാ ധാ ) നം.914/2024/LSGD ലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ടി ജീവനക്കാരന്‍റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
9(2)
Agenda
കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതും ജീവനക്കാര്യം സംബന്ധിച്ച മറ്റ് വിഷയങ്ങളും ശ്രീ
Decision
ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുമ്പാകെ ഫയല്‍ ചെയ്ത OA(EQM)730/2016 കേസിലെ ഉത്തരവ് പാലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ഗ്രാമപഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഗ്രാമപഞ്ചായത്തിലെ അമിത ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് 1983 ലെ പേറിവിഷന്‍ പ്രകാരം ലഭ്യമാകേണ്ട 5 ലധികം ക്ലർക്കുമാരുള്ള ഓഫീസുകളിൽ സൂപ്പർവൈസറി തസ്തിക ജൂനിയർ സൂപ്രണ്ടായി നിശ്ചയിച്ചത് ലഭ്യമല്ലാത്ത 542 പഞ്ചായത്ത് ഉണ്ടെന്നത് ഖേദകരമാണ്. ഇത്തരത്തിൽ ഒരു തസ്തിക അപ്ഗ്രേഡേഷൻ വരുത്തുന്നതിലൂടെ ഗ്രാമപഞ്ചായത്തിന് 2 ഇൻക്രിമെന്റ് ഏകദേശം 2500 -3000 നുമിടയിലുള്ള തുക മാത്രമാണ് അധിക ബാധ്യതയായി വരുന്നത്. നിലവിൽ അക്കൗണ്ടന്റ്, ഹെഡ് ക്ലര്ക്ക് എന്നിവ ഒരേ തസ്തികകള്‍ ആയതിനാൽ പ്രമോഷൻ ആകുന്ന രണ്ട് സീനിയർ ക്ലർക്ക്മാര്‍ ഒരു പഞ്ചായത്തിൽ വരുന്നത് ഒരാൾ അക്കൗണ്ടന്റും ഒരാൾ എച്ച് സി ആകുന്നതിനും കാരണമാകുന്നു. ഇതുമൂലം സൂപ്പർവൈസറി തസ്തികയിൽ അധികം പരിചയസമ്പത്ത് ഇല്ലാത്തതും അക്കൗണ്ടിംഗ് ചെയ്തിട്ടില്ലാത്തതുമായ ഒരാൾ വരുന്നത് ഓഫീസ് ഭരണത്തിൽ കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്. കൂടാതെ ഈ ഹെഡ് ക്ലര്ക്ക് മറ്റൊരു പഞ്ചായത്തിൽ ട്രാൻസ്ഫർ ആയി ചെന്നാൽ സീനിയോറിറ്റി പ്രകാരം ജൂനിയർ ആകുന്നപക്ഷം അക്കൗണ്ടന്റ് ആയി കോടിക്കണക്കിന് രൂപ കൈകാര്യം ചെയ്യേണ്ടി വരുന്നു . കൂടുതൽ അക്കൗണ്ടിംഗ് ട്രെയിനിങ് വേണ്ടുന്ന അക്കൗണ്ടന്റ് തസ്തികയിൽ തെറ്റുകൾ വരുന്നതിനും അതുമൂലം ഫിനാൻഷ്യൽ മാനേജ്മെന്റിനെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു . .കൂടാതെ ഇതിന് ആവശ്യമായ ട്രെയിനിങ് നിരന്തരം നൽകുന്നത് സർക്കാരിന് അധിക ബാധ്യത വരുത്തുന്നുമുണ്ട്. ഫസ്റ്റ് സൂപ്പർവൈസറി അക്കൗണ്ടന്റ് തസ്തികയിൽ 5 വർഷത്തോളം ഇരുന്നു ജോലി ചെയ്തു പ്രവർത്തിപരിചയം നേടിയതിനുശേഷമാണ് ഒരാൾ ജൂനിയര്‍ സൂപ്രണ്ട് ആകുന്നത് എങ്കിൽ ആയത് പഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനത്തിന് ഗുണകരമാകുന്നു. ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ 4 ക്ലർക്ക്മാരും മൂന്ന് സീനിയർ ക്ലാർക്ക്മാരുമായി 7 ക്ലർക്ക്മാരും Technical assistant, Project Assistant,MGNREG സ്റ്റാഫ് 6 പേർ എന്നിവരും ജോലി ചെയ്തുവരുന്നത് പരിഗണിച്ച് ഗ്രാമപഞ്ചായത്തിൽ ജെഎസ്സ് തസ്തിക അനുവദിക്കണമെന്നും ഇതിനാവശ്യമായ തനത് ഫണ്ട് ലഭ്യമാണെന്ന വിവരം സർക്കാരിനെ അറിയിക്കുന്നതിനും മേൽ വിഷയത്തിൽ സർക്കാരിന് യാതൊരുവിധ അധിക ബാധ്യതയും ഉണ്ടാകാത്തതിനാൽ HC പോസ്റ്റ്‌ JS പോസ്റ്റ്‌ ആയി ഉയർത്തുന്ന പ്രക്രിയ ത്വരിതപ്പെടുത്തണമെന്നു സർക്കാരിനോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു
Meeting Date
10/06/2024
9(3)
Agenda
കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതും ജീവനക്കാര്യം സംബന്ധിച്ച മറ്റ് വിഷയങ്ങളും ശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ ആമ്പുലന്‍സ് ഡ്രൈവര്‍ ശ്രീ സച്ചിന്‍ എസ് എസ് എന്നയാള്‍ ടിയാളുടെ കരാര്‍ കാലാവധി പുതുക്കി നല്‍കണമെന്ന് കാണിച്ച് ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. ടിയാളുടെ സേവനം തൃപ്തികരമായതിനാല്‍ 02.04.2024 മുതല്‍ ഒരുവര്‍ഷത്തേക്ക് ടി ജീവനക്കാരന്‍റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
9(4)
Agenda
കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതും ജീവനക്കാര്യം സംബന്ധിച്ച മറ്റ് വിഷയങ്ങളും ശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ 01/03/ 2023 മുതല്‍ 31/04/2024 വരെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നടത്തിയയാത്രകള്‍ക്ക് ചട്ടപ്പടി യാത്രാപ്പടി അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
9(5)
Agenda
കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതും ജീവനക്കാര്യം സംബന്ധിച്ച മറ്റ് വിഷയങ്ങളും ശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുന്‍ സെക്രട്ടറി ശ്രീമതി മേബിള്‍ ഷീല ജി ഔദ്യോഗിക കൃത്യ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 01/04/ 2023 മുതല്‍ 31/05/2024 വരെയുള്ള കാലയളവില്‍ നടത്തിയ ഇതോടൊപ്പം അറ്റാച്ച് ചെയ്ത യത്രകള്‍ക്ക് ചട്ടപ്പടി യാത്രാപ്പടി അനുവദിച്ച് യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
9(6)
Agenda
കരാര്‍ ജീവനക്കാരുടെ കാലാവധി പുതുക്കുന്നതും ജീവനക്കാര്യം സംബന്ധിച്ച മറ്റ് വിഷയങ്ങളും ശ്രീ
Decision
.
Meeting Date
10/06/2024
0(1)
Agenda
മാര്‍ക്കറ്റ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റ് ഗേറ്റ് ഫീസ് പിരിക്കുന്നതിന് ലേലം കൊണ്ടിരുന്ന ശ്രീ. ജെയ്സൺ, ജെയ്സൺ വില്ല തോളൂർ ആര്യനാട് എന്നയാൾ ലേല വ്യവസ്ഥകൾ പാലിക്കാതെ ഗേറ്റ് ഫീസ് പിരിക്കുന്ന വിവരം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ലേല നിബന്ധനപ്രകാരം ലേല തുകയുടെ നാലിൽ ഒന്നു ഭാഗം ലേലം അംഗീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ ഒടുക്കണമെന്നും ശേഷിക്കുന്ന തുകയ്ക്ക് ആനുപാതികമായ സോൾവൻസി സർട്ടിഫിക്കറ്റ് തഹസീദാരിൽ നിന്നും ഹാജരാക്കണമെന്നും ശേഷിക്കുന്ന തുക 2024 ജൂൺ 30 സെപ്റ്റംബർ 30 ഡിസംബർ 31 എന്നീ തീയതികൾക്ക് മുമ്പ് ഒടുക്കണമെന്നും സോൾവൻസി ഹാജരാക്കാത്ത പക്ഷം ലേല തുക ഒന്നായി ഒടുക്കണം എന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ടിയാൻ നാളിതുവരെ ഒന്നാംഗഡു തുകയും 15 ലക്ഷം രൂപയുടെ വില്ലേജ് ആഫീസറുടെ സോൾവൻസിയുമാണ് ഹാജരാക്കിയിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കാതെയാണ് ലേലക്കാരൻ ഗേറ്റ് ഫീസ് പിരിവ് നടത്തുന്നത്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകിയിട്ടും ടിയാൻ നാളിതുവരെ ലേല വ്യവസ്ഥ പാലിക്കാൻ തയ്യാറായിട്ടില്ലാത്തതുമാണ്. ഈ സാഹചര്യത്തിൽ ശ്രീ ജയ്സന് ഏഴു ദിവസത്തെ കാലാവധി കാണിച്ച് നോട്ടീസ് നൽകുന്നതിനം ഏഴു ദിവസത്തിനുള്ളിൽ ടിയാൻ ലേല വ്യവസ്ഥ പാലിക്കാൻ തയ്യാറായില്ല എങ്കിൽ ഏഴ് ദിവസം പൂർത്തിയാകുന്ന മുറക്ക് ടിയാളുടെ ലേല കരാർ റദ്ദ് ചെയ്ത് മാർക്കറ്റ് പുനർ ലേലം ചെയ്യുന്നതിനും ലേല നോട്ടീസ് പ്രസിദ്ധീകരിച്ച് ലേല നടപടികൾ പൂർത്തിയാകുന്നത് വരെ പഞ്ചായത്ത് നേരിട്ട് ഗേറ്റ് ഫീസ് പിരിക്കുന്നതിനും പുനർ ലേലം നടഞ്ഞുമ്പോൾ പഞ്ചായത്തിന് എന്തെങ്കിലു നഷ്ടം സംഭവിച്ചാൽ ആയത് ലേലക്കാരനിൽ നിന്നോ ജാമ്യക്കാരിൻ നിന്നോ ഈടാക്കുന്നതിനും ലേലക്കാരന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിൻ്റെ ഉത്തരവാദിത്വം പഞ്ചായത്തിന് ഉണ്ടായിരിക്കുന്നതല്ലായെന്നു ഇക്കാര്യത്തിൽ ഈ തീരുമാനപ്രകാരം തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
10/06/2024
0(2)
Agenda
മാര്‍ക്കറ്റ്
Decision
.
Meeting Date
10/06/2024
0(3)
Agenda
മാര്‍ക്കറ്റ്
Decision
.
Meeting Date
10/06/2024
0(4)
Agenda
മാര്‍ക്കറ്റ്
Decision
.
Meeting Date
10/06/2024
0(5)
Agenda
മാര്‍ക്കറ്റ്
Decision
.
Meeting Date
10/06/2024
0(6)
Agenda
മാര്‍ക്കറ്റ്
Decision
.
Meeting Date
10/06/2024
0(7)
Agenda
മാര്‍ക്കറ്റ്
Decision
.
Meeting Date
10/06/2024
1(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണ്‍വര്‍ജന്‍റ് സെന്‍ററില്‍ നില്‍ക്കുന്ന പാഴ്മരം കെട്ടിടത്തിനും പൊതുജനങ്ങള്‍ക്കും അപടകട ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ലേലംം ചെയ്യുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
1(2)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിലെ പാഴ്വസ്തുക്കളും ഉപയോഗ ശൂന്യമായ കാര്‍ഷികോപകരണങ്ങളും മുമ്പ് ലേലം ചെയ്തിരുന്നെങ്കിലും ലേലത്തിന് ആരും ഹാജരാകാത്ത സാഹചര്യം യോഗം വിലയിരുത്തി. ടി സാഹചര്യത്തില്‍ ടി പാഴ്വസ്തുക്കളും ഉപയോഗ ശൂന്യമായ കാര്‍ഷികോപകരണങ്ങളും ലേലം ചെയ്യുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
10/06/2024
1(3)
Agenda
ലേലം
Decision
.
Meeting Date
10/06/2024
1(4)
Agenda
ലേലം
Decision
.
Meeting Date
10/06/2024
1(5)
Agenda
ലേലം
Decision
.
Meeting Date
10/06/2024
1(6)
Agenda
ലേലം
Decision
.
Meeting Date
10/06/2024
1(7)
Agenda
ലേലം
Decision
.
Meeting Date
10/06/2024
1(8)
Agenda
ലേലം
Decision
.
Meeting Date
30/05/2024
6(1)
Agenda
SSK മുഖാന്തിരം അനുവദിച്ച മെയിന്‍റനന്‍സ് ഗ്രാന്‍റ് ചെലവഴിക്കുന്നതിനായി ഉദ്യോഗസ്ഥനെ അനുവദിക്കണമെന്ന് കാണിച്ച് പറണ്ടോട് ഗവണ്‍മെന്‍റ് യു പി എസ് ഹെഡ്മാസ്റ്റര്‍ നല്‍കിയ കത്ത്
Decision
SSK മുഖാന്തിരം അനുവദിച്ച മെയിന്‍റനന്‍സ് ഗ്രാന്‍റ് ചെലവഴിക്കുനന്നതുമായി ബന്ധപ്പെട്ട് ബനിഫിഷ്യറി കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്യോഗസ്ഥനെ അനുവദിക്കണമെന്ന് കാണിച്ച് പറണ്ടോട് ഗവണ്‍മെന്‍റ് യു പി എസ് ഹെഡ്മാസ്റ്റര്‍ നല്‍കിയ കത്തിലെ ആവശ്യത്തിനനുസൃതമായി ബനിഫിഷ്യറി കമ്മറ്റിയില്‍ എക്സ് ഓഫീഷ്യോ മെമ്പറായി മാത്രം LID & EW അസ്സി എഞ്ചിനിയറുടെ കാര്യാലയത്തിലെ ഓവര്‍ സിയര്‍ അരുണ്‍ജിത്ത് വി എ യെ യെ ഉള്‍പ്പെടുത്തുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
30/05/2024
7(1)
Agenda
പശുക്കുട്ടി ചത്തുപോയത് സംബന്ധിച്ച് ബാല ചന്ദ്രന്‍ എ കെ ലഭ്യമാക്കിയ പരാതി
Decision
ചികിത്സാ പിഴവ് മൂലം പശുക്കുട്ടി ചത്തുപോയി എന്ന് കാണിച്ച് ബാല ചന്ദ്രന്‍ എ കെ ലഭ്യമാക്കിയ പരാതി,. വെറ്റിനറി ഡോക്ടറുടെ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. അപേക്ഷകനേയും വെറ്റിനറി സര്‍ജനേയും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നേരില്‍ കേട്ട് തീരുമാനം കൈക്കൊള്ളുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
30/05/2024
8(1)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് മീനാങ്കൽ വാർഡിൽ ശ്രീ.മണിക്കുട്ടന്റെ വീടിന് മുന്നിലെ റോഡിൻ്റെ വശത്ത് നിൽക്കുന്ന നെല്ലി മരം അപകടാവസ്ഥയിലാണ് എന്നും അയത് മുറിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും അറിയിച്ച് നൽകിയ പരാതി.
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ പൊതു മരാമത്ത് വകുപ്പ് വക വസ്തുവില്‍ നില്‍ക്കുന്ന മരംവസ്തുവകകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന് കാണിച്ച് ശ്രീ മണിക്കുട്ടന്‍ ലഭ്യമാക്കിയ അപേക്ഷ, സ്ഥല പരിശോധന റിപ്പോർട്ട് എന്നിവ കമ്മറ്റി പരിശോധിച്ചു. പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ക്ക് റിമൈന്‍ഡര്‍ നല്‍കുന്നതിനും റിമൈന്‍ഡര്‍ പ്രകാരം തുടര്‍ നടപടി സ്വീകരിക്കാത്ത പക്ഷം 1994 ലെ പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 238 പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
30/05/2024
9(1)
Agenda
മേരി മാതാ പന്നി ഫാമിനെതിരായി ശ്രീ.സജുകുമാർ Administative Tribunal ൽ 469/2024 നമ്പറായി നൽകിയ അപ്പീലിന്റെ. ഹിയറിംഗ് തിയതി 29/04/2024 ന് സമയം നിശ്ചയിച്ച് കൊണ്ടുള്ള Tribunal കോടതിയുടെ അറിയിപ്പ് സംബന്ധിച്ച്
Decision
മേരി മാതാ പന്നി ഫാമുമായി ബന്ധപ്പെട്ട്നി ലവിൽ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പന്നി ഫാം പ്രവർത്തിപ്പികുന്നതെന്നും ആയത് Administative Tribunal കോടതി വിധിയുടെ ലംഘനമാണെന്നും ആരോപിച്ച് ശ്രീ.സജുകുമാർ Administative Tribunal ൽ 469/2024 നമ്പറായി അപ്പീൽ നൽകിയിട്ടുണ്ട്. കോടതിയിൽ കേസ് വാദിക്കുന്നതിന് അഡ്വ ഫതക്കുദ്ദീനെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
30/05/2024
0(1)
Agenda
ശ്രീ.അഡ്വ .ഫതക്കുദീന് വക്കീൽ ഫീസ് ഇനത്തിൽ 15000/- രൂപ അനുവദിക്കുന്നത്- സംബന്ധിച്ച്
Decision
മേരിമാതാ പന്നി ഫാം അടച്ച് പൂട്ടുന്നതിന് ആര്യനാട് പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിനെതിരെ പന്നി ഫാം ഉടമ ശ്രീ ശശീന്ദ്രൻ ട്രിബൂണൽ മുൻപാകെ സമർപ്പിച്ച ആർ പി 68/2023 നമ്പർ റിവിഷൻ പെറ്റീഷനില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന് വേണ്ടി ഹാജരായ ശ്രീ ഫതക്കുദ്ദീന് വക്കീൽ ഫീസ് ഇനത്തിൽ 15000/- രൂപ അനുവദിച്ച് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
Meeting Date
30/05/2024
1(1)
Agenda
AFS അംഗീകാരം
Decision
2023/2024 സാമ്പത്തിക വര്‍ഷത്തെ AFS അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
30/05/2024
1(2)
Agenda
AFS അംഗീകാരം
Decision
.
Meeting Date
30/05/2024
2(1)
Agenda
മഴക്കാല പൂര്‍വ്വ ശുചീകരണം
Decision
മഴക്കാല പൂര്‍വ്വ ശുചൂകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് 16.03.2024 ലെ WM3/66/2024-LSGD നമ്പര്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശം, 10/05/2024 ലെ 3(1) (2) (3) നമ്പര്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങള്‍ എന്നിവക്കനുസൃതമായി ആര്യനാട് ഗ്രാമപഞ്ചായത്ത് കൈക്കൊണ്ട മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിക്കാത്ത വാര്‍ഡുകളില്‍ ആയത് രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
30/05/2024
2(2)
Agenda
മഴക്കാല പൂര്‍വ്വ ശുചീകരണം
Decision
ജലജന്യ സാംക്രമിക രോഗങ്ങളായ എലിപ്പനി, ഡിഫ്ത്തീരിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെയും കൊതുകു ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കന്‍ പോക്സ് തുടങ്ങിയവയ്ക്കെതിരേയും ജാഗ്രത പുലര്‍ത്തുന്നതിനും ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മതിയായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.