Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ലിക് മാർക്കറ്റ് ഗേറ്റ് ഫീസ് പിരിക്കുന്നതിന് ലേലം കൊണ്ടിരുന്ന ശ്രീ. ജെയ്സൺ, ജെയ്സൺ വില്ല തോളൂർ ആര്യനാട് എന്നയാൾ ലേല വ്യവസ്ഥകൾ പാലിക്കാതെ ഗേറ്റ് ഫീസ് പിരിക്കുന്ന വിവരം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ലേല നിബന്ധനപ്രകാരം ലേല തുകയുടെ നാലിൽ ഒന്നു ഭാഗം ലേലം അംഗീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ ഒടുക്കണമെന്നും ശേഷിക്കുന്ന തുകയ്ക്ക് ആനുപാതികമായ സോൾവൻസി സർട്ടിഫിക്കറ്റ് തഹസീദാരിൽ നിന്നും ഹാജരാക്കണമെന്നും ശേഷിക്കുന്ന തുക 2024 ജൂൺ 30 സെപ്റ്റംബർ 30 ഡിസംബർ 31 എന്നീ തീയതികൾക്ക് മുമ്പ് ഒടുക്കണമെന്നും സോൾവൻസി ഹാജരാക്കാത്ത പക്ഷം ലേല തുക ഒന്നായി ഒടുക്കണം എന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ടിയാൻ നാളിതുവരെ ഒന്നാംഗഡു തുകയും 15 ലക്ഷം രൂപയുടെ വില്ലേജ് ആഫീസറുടെ സോൾവൻസിയുമാണ് ഹാജരാക്കിയിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കാതെയാണ് ലേലക്കാരൻ ഗേറ്റ് ഫീസ് പിരിവ് നടത്തുന്നത്. ഈ സാഹചര്യത്തിൽ പഞ്ചായത്തിൽ നിന്നും നോട്ടീസ് നൽകിയിട്ടും ടിയാൻ നാളിതുവരെ ലേല വ്യവസ്ഥ പാലിക്കാൻ തയ്യാറായിട്ടില്ലാത്തതുമാണ്. ഈ സാഹചര്യത്തിൽ ശ്രീ ജയ്സന് ഏഴു ദിവസത്തെ കാലാവധി കാണിച്ച് നോട്ടീസ് നൽകുന്നതിനം ഏഴു ദിവസത്തിനുള്ളിൽ ടിയാൻ ലേല വ്യവസ്ഥ പാലിക്കാൻ തയ്യാറായില്ല എങ്കിൽ ഏഴ് ദിവസം പൂർത്തിയാകുന്ന മുറക്ക് ടിയാളുടെ ലേല കരാർ റദ്ദ് ചെയ്ത് മാർക്കറ്റ് പുനർ ലേലം ചെയ്യുന്നതിനും ലേല നോട്ടീസ് പ്രസിദ്ധീകരിച്ച് ലേല നടപടികൾ പൂർത്തിയാകുന്നത് വരെ പഞ്ചായത്ത് നേരിട്ട് ഗേറ്റ് ഫീസ് പിരിക്കുന്നതിനും പുനർ ലേലം നടഞ്ഞുമ്പോൾ പഞ്ചായത്തിന് എന്തെങ്കിലു നഷ്ടം സംഭവിച്ചാൽ ആയത് ലേലക്കാരനിൽ നിന്നോ ജാമ്യക്കാരിൻ നിന്നോ ഈടാക്കുന്നതിനും ലേലക്കാരന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിൻ്റെ ഉത്തരവാദിത്വം പഞ്ചായത്തിന് ഉണ്ടായിരിക്കുന്നതല്ലായെന്നു ഇക്കാര്യത്തിൽ ഈ തീരുമാനപ്രകാരം തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//