Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
28/06/2024
1(7)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 233( കെ എസ് ആർ റ്റി സി ബസ് സ്റ്റാന്റ് റോഡ് നവീകരണം )എന്ന പ്രവര്‍ത്തിയുടെ അടങ്കല്‍ തുക 900000 രൂപ(തനതുഫണ്ട്) ആണ്. നിലവില്‍ ഈ പ്രവര്‍ത്തിയില്‍ അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുള്ളതും ആയതിന് 650000 രൂപ ചെലവ് വരുന്നതുമാണ്. തനതുഫണ്ട് ഫണ്ട് ലഭ്യതക്കുറവുള്ളതിനാലും ടി പ്രവര്‍ത്തി 650000 രൂപക്ക് നിജപ്പെടുത്തി പ്രോജക്ട് റിവൈസ് ചെയ്യുന്നതിന് തീരുമാനിച്ചു.
Meeting Date
28/06/2024
1(8)
Agenda
വാര്‍ഷിക പദ്ധതി 2024/2025
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെട്ട പ്രോ നം 301( കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം ) എന്ന പദ്ധതിയുടെ( അടങ്കല്‍- SBM(G)- 350000, STATE SPONSORED SCHEME FUND 150000)- 29.03.24 ന് പൂര്‍ത്തിയായതാണ്. പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാരന് 183840 രൂപയും 10717 രൂപ കിഴിവും ഉള്‍പ്പെടെ 194557രൂപ മാത്രമാണ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ക്ളറിക്കല്‍ മിസ്റ്റേക്ക് മൂലം ചെലവ് 499164 എന്ന് സുലേഖ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആയത് തിരുത്തുന്നതിന് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു,
Meeting Date
19/06/2024
1(1)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചയത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോസ്ഥനായ " എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം പൂര്‍ത്തീകരണം" എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ ഗുണഭോക്താക്കളുടെ ആവശ്യപ്രകാരം സ്റ്റേഡിയത്തിന്‍റെ വശങ്ങളില്‍ നെറ്റ് സ്ഥാപിക്കുന്നതിനും പോര്‍ട്ടിക്കോയില്‍ പോളി കാര്‍ബോണേറ്റ് ഷീറ്റ് റൂഫിംഗ് ചെയ്യേണ്ടതിനാലും അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി തേടി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ച് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
1(2)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചയത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്വ്വ ഹണ ഉദ്യോസ്ഥനായ " പബ്ളിക് ടോയ്ലറ്റ് നിര്മ്മാ്ണം (AGP-126/2022-23) " എന്ന പ്രവര്ത്തിയയുടെ നിര്വ്വ ഹണവുമായി ബന്ധപ്പെട്ട പ്രവര്ത്തിP ആരംഭിച്ചപ്പോള്‍ എസ്റ്റിമേറ്റില്‍ ഉള്ള പൈപ്പുകളുടെ നീളം, പ്ളംബിംഗ് ഐറ്റംസ് എന്നിവയുടെ എണ്ണത്തിലും അളവുകളിലും വ്യത്യാസം വരുത്തേണ്ടതിനാല്‍ അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി തേടി നിര്വ്വ്ഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ച് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്വ്വിഹണ ഉദ്യോഗസ്ഥന് അനുമതി നല്കി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
1(3)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചയത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോസ്ഥനായ "ആര്യനാട് ഹോസ്പിറ്റല്‍ റോഡ് നവീകരണം- ഇ എം എസ് സ്ക്വയര്‍( AGP-185/2022-23 ) " എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ റോഡിന്‍റെ വശങ്ങളില്‍ കോണ്‍ക്രീറ്റ് കൂടുതല്‍ ചെയ്യേണ്ടതിനാലും മറ്റുള്ള ഐറ്റങ്ങളില്‍ Quantity വ്യത്യാസം വരുത്തേണ്ടതിനാലും അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി തേടി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ച് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
1(4)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചയത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോസ്ഥനായ " എസ് സി കോളനികളുടെ ആധുനികവല്‍ക്കരണം( agp-183/2023-24 )" എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ റോഡിന്‍റെ അപകടാവസ്ഥ പരിഗണിച്ചും ഗുണഭോക്താക്കളുടേയും വാര്‍ഡ് മെമ്പറുടേയും ആവശ്യപ്രകാരവും റോഡിന്‍റെ സംരക്ഷണ ഭിത്തിയുടെ നീളം കൂട്ടേണ്ടതിനാല്‍ സംരക്ഷണ ഭിത്തിയുടേയും കോണ്‍ക്രീറ്റിന്‍റെയും ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തി നിര്‍മ്മാണം നടത്തേണ്ടതിനാല്‍ അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് അനുമതി തേടി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ച് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
1(5)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
.
Meeting Date
19/06/2024
1(6)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
.
Meeting Date
19/06/2024
1(7)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
.
Meeting Date
19/06/2024
1(8)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
.
Meeting Date
19/06/2024
1(9)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
.
Meeting Date
19/06/2024
1(10)
Agenda
2024-25 വാര്ഷിക പദ്ധതി
Decision
.
Meeting Date
19/06/2024
2(1)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പബ്ളിക് മാര്‍ക്കറ്റിലെ 14ാം നമ്പര്‍ കടമുറി ലേലം ചെയ്തത് വിശദാംശങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി കമ്മറ്റി മുമ്പാകെ ലഭ്യമാക്കിയത് യോഗം വിശദമായി പരിശോധിച്ചു. ശ്രീ നിസാമുദ്ദീന്‍ ശ്രീ താജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തതില്‍ ഏറ്റവും കൂടിയ തുകക്ക് ലേലം വിളിച്ച(8000 രൂപ) ശ്രീ നിസാമുദ്ദീന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുുമാനിച്ചു.
Meeting Date
19/06/2024
2(2)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് കൊക്കോട്ടേല പഞ്ചം താങ്ങി കടവില്‍ നില്‍ക്കുന്ന ആഞ്ഞിലിമരം 30/05/24 ലെ 11(9) നമ്പര്‍ തീരുമാനപ്രകാരം പുനര്‍ലേലം നടത്തിയെങ്കിലും മുമ്പ് ലേലം കൊണ്ട തുകയേക്കാള്‍ കുറഞ്ഞ തുകക്ക് മാത്രമാണ് ലേലം വിളിച്ചത്. മേല്‍ സാചര്യത്തില്‍ ടി കമ്മറ്റി തീരുമാനത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍ലേലം നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
2(3)
Agenda
ലേലം അംഗീകാരം
Decision
കൊക്കോട്ടേല കുത്തുകുഴി ക്ഷേത്രത്തിന് സമീപം വീണുകിടക്കുന്ന ആഞ്ഞിലി മരം ലേലത്തില്‍ 2 പേര്‍( അരുണ്‍ ജോയി, രതീഷ് ) പങ്കെടുത്തെങ്കിലും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ലഭ്യമാക്കിയ വാല്യുവേഷനേക്കാള്‍ കുറഞ്ഞ തുക മാത്രമാണ് ലേലം വിളിച്ചത് എന്നതിനാല്‍ പുനര്‍ലേലം നടത്തുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
2(4)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷിഭവനിലെ ഉപയോഗശൂന്യമായ കാര്‍ഷിക ഉപകരണങ്ങള്‍ ലേലം നടത്തിയെങ്കിലും ലേലത്തില്‍ ആരും പങ്കെടുക്കാത്ത സാഹചര്യമാണുള്ളതെന്ന് കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ പുന: ലേലം സംഘടിപ്പിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
2(5)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണ്‍വര്‍ജന്‍റ് സെന്‍ററിലെ പാഴ്മരം ലേലം ചെയ്ത് നടപടി ക്രമങ്ങള്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്യത് കമ്മറ്റി പരിശോധിച്ചു. ശ്രീ അശോകന്‍, ശ്രീ അരുണ്‍ ജോയി, ശ്രീ രതീഷ് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തതില്‍ ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ അശോകന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
2(6)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
19/06/2024
2(7)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
19/06/2024
2(8)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
19/06/2024
2(9)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
19/06/2024
2(10)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
19/06/2024
2(11)
Agenda
ലേലം അംഗീകാരം
Decision
.
Meeting Date
19/06/2024
3(1)
Agenda
ശുചിത്വം മാലിന്യസംസ്കരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഖര/ ദ്രവമാലിന്യ പരാതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളിന്‍മേല്‍ നിയമാനുസൃത നോട്ടീസ് നല്‍കി നോട്ടീസി കാലാവധി കഴിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കാത്തവരുടെമേല്‍ നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
3(2)
Agenda
ശുചിത്വം മാലിന്യസംസ്കരണം
Decision
.
Meeting Date
19/06/2024
3(3)
Agenda
ശുചിത്വം മാലിന്യസംസ്കരണം
Decision
.
Meeting Date
19/06/2024
4(1)
Agenda
റര്ബന് മിഷന്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് വരുന്ന "Construction of New Building for Subcentre at Aryanad " എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് WAPCOS എന്ന ഏജന്‍സിയെ ആണ് നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിരുന്നത്. പ്രവര്‍ത്തിക്ക് സിവില്‍ വര്‍ക്കിന് 3315832.42 രൂപയും ഇലക്ട്രിക്കല്‍ ഐറ്റംസിന് 456295.47 രൂപയും ഫര്‍ണിച്ചര്‍ & മെഡിക്കല്‍ എക്വിപ്മെന്‍റ്സിന് 216445.49 രൂപയും, കണ്ടിജന്‍സി ചെലവുകള്‍ക്ക് 169085 രൂപയും GST(12%) 498919 രൂപയും CENTAGE(7%)291036 രൂപയും CENTAGE GST (18%) 52387 രൂപയുടേയും ഒറിജിനല്‍ ഡി പി ആറാണ് ടി സ്ഥാപനം ആര്യനാട് ഗ്രാമപഞ്ചായത്തിന് ലഭ്യമാക്കിയത്. 13/12/2019 ന് 12 മാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാം എന്ന വ്യവസ്ഥയില്‍ ടി സ്ഥാപനം ആര്യനാട് ഗ്രാമപഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ കാലയളവിനുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്തതിനാല്‍ 27.12.22 ന് 31.01.23നകം പണി പൂര്‍ത്തിയാക്കാമെന്ന വ്യവസ്ഥയില്‍ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ ടി കാലയളവിനുള്ളിലും പണി പൂര്‍ത്തിയാക്കാന്‍ കരാര്‍ സ്ഥാപനം തയ്യാറായില്ല. പണി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കാണിച്ച് അനവധി അറിയിപ്പുകള്‍ പഞ്ചായത്ത് വാപ്കോസിന് നല്‍കിയിട്ടുള്ളതാണ്. 28.12.23 ന് ടി സ്ഥാപനം ലഭ്യമാക്കിയ 1739172 രൂപയുടെ ബില്ല് അനുവദിക്കുന്നതിന് മുന്നോടിയായി സ്ഥലപരിശോധന നടത്തിയതില്‍ ഇലക്ട്രിക്കല്‍ വര്‍ക്കും ഫര്‍ണിച്ചര്‍ & മെഡിക്കല്‍ എക്വിപ്മെന്‍റ്സ് സപ്ളൈസും നടത്തിയിട്ടില്ല എന്നും സിവില്‍ വര്‍ക്ക് തൃപ്തികരമായി പൂര്‍ത്തിയാക്കിയിട്ടില്ല എന്നും കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ കരാര്‍ പ്രകാരം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ബില്‍ തുക നിരസിച്ച് കരാര്‍ സ്ഥാപനത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് 15.01.2024 ന് ടി ഏജന്‍സി റിവൈസ്ഡ് എസ്റ്റിമേറ്റ് ലഭ്യമാക്കുകയുണ്ടായി. വാപ്കോസ് തികച്ചും ഏകപക്ഷീയമായി പ്രവര്‍ത്തിയില്‍ കാലതാമസമുണ്ടാക്കിയതിനുള്ള നഷ്ടോത്തരവാദിത്വം പൂര്‍ണമായും കരാര്‍ സ്ഥാപനത്തിനാണെന്നും വാപ്കോസ് ഏകപക്ഷീയമായി നല്‍കിയ ഡി പി ആര്‍ പുതുക്കിയത് അംഗീകരിക്കേണ്ടതില്ല എന്നും 09/02/2024 ന് നടന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയും പ്രസ്തുത വിവരം നിര്‍വ്വഹണ ഏജന്‍സിയെ സമയബന്ധിതമായി അറിയിച്ചിട്ടുള്ളതുമാണ്. ഇത്തരത്തില്‍ പഞ്ചായത്തുമായി നിര്‍വ്വഹണ ഏജന്‍സി ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ നിര്‍വ്വഹണ ഏജന്‍സി ലഘിച്ചതായും, പണി പൂര്‍ത്തിയാക്കി ബില്‍ സമര്‍പ്പിക്കാതെ കരാര്‍ ലംഘിച്ച ഏജന്‍സിക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
4(2)
Agenda
റര്ബന് മിഷന്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് വരുന്നതും LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായ " വലിയ കലുങ്ക് ഗ്രാമകേന്ദ്ര നിര്‍മ്മാണം " എന്ന പ്രവര്‍ത്തിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആര്യനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന സ്ഥാപനമാണ്. എന്നാല്‍ അനേക തവണ നിര്‍വ്വഹണ ഉദ്യോഗസ്ഥനും പഞ്ചായത്ത് കമ്മറ്റിയും അറിയിപ്പുകള്‍ നല്‍കിയിട്ടും ടി കരാറുകാരന്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ടി സാഹചര്യത്തില്‍ പ്രവര്‍ത്തി പൂര്‍ത്തീകരാക്കാതെ കരാര്‍ ലംഘനം നടത്തിയ ആര്യനാട് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്ന സ്ഥാപനനത്തിനെതിരേ നിയമപരമായ നടപടി സ്വീകരികരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
4(3)
Agenda
റര്ബന് മിഷന്
Decision
.
Meeting Date
19/06/2024
4(4)
Agenda
റര്ബന് മിഷന്
Decision
.
Meeting Date
19/06/2024
4(5)
Agenda
റര്ബന് മിഷന്
Decision
.
Meeting Date
19/06/2024
5(1)
Agenda
ഡിജിറ്റല് എഡ്യുക്കേഷന്
Decision
" ഡിജി കേരളം "- വോളണ്ടിയര്‍ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതുമായി ബന്ധപ്പെട്ട് ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ 13.03.24 ലെ LSGD/PD/50241/2023-GEB2 നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. പദ്ധതി രൂപീകരിച്ച് ഡിജിറ്റല്‍ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുരോഗമിച്ച് വരികയാണ്. ഒന്നും രണ്ടും ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ വോളണ്ടിയര്‍മാര്‍/ കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകര്‍, ഗ്രാമ സഹായികള്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനും ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കാന്‍ താല്‍പ്പര്യവും ക്ഷമതയും യോഗ്യതയുമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് മെമ്പര്‍മാര്‍ മുന്‍കൈ എടുക്കുന്നതിനും ഡിജി സാക്ഷരത സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ കോഡിനേറ്റ് ചെയ്യുന്നതിന് പ്രോജക്ട് അസ്സിസ്റ്റന്‍റിനേയും നോഡല്‍ ഓഫീസറായി ഗ്രാമപഞ്ചായത്ത് അസ്സി സെക്രട്ടറിയേയും നിശ്ചയിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
5(2)
Agenda
ഡിജിറ്റല് എഡ്യുക്കേഷന്
Decision
.
Meeting Date
19/06/2024
6(1)
Agenda
വയോജനക്ഷേമം
Decision
15/06/2024 ാം തീയതിക്കകം മുന്‍ കമ്മറ്റി തീരുമാന പ്രകാരം വൃദ്ധര്‍ക്ക് നിയമ ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
6(2)
Agenda
വയോജനക്ഷേമം
Decision
.
Meeting Date
19/06/2024
7(1)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീ സി ഡി എസ് ലഭ്യമാക്കിയ MGNREGS മേറ്റ്മാരുടെ ലിസ്റ്റ് കമ്മറ്റി പരിശോധിച്ചു. വിശദമായ പരിശോധനക്ക് ശേഷം വരുന്ന കമ്മറ്റിയില്‍ വച്ച് മേറ്റ്മാരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
7(2)
Agenda
കുടുംബശ്രീ
Decision
.
Meeting Date
19/06/2024
8(1)
Agenda
MGNREGS
Decision
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്ന ഭവനങ്ങളുടെ ലിസ്റ്റ് MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ക്ക് അടിയന്തിരമായി കൈമാറുന്നതിന് വി ഇ ഒ യെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
8(2)
Agenda
MGNREGS
Decision
.
Meeting Date
19/06/2024
8(3)
Agenda
MGNREGS
Decision
.
Meeting Date
19/06/2024
9(1)
Agenda
ചെലവുകള് അംഗീകരിക്കല്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് യൂസര്‍ ഫീസ് രസീത് പ്രിന്‍റെ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ രേവതി ഓഫ് സെറ്റ്, പത്മശ്രീ ഓഫ് സെറ്റ്, ശ്രീ അനില്‍ കുമാര്‍ എന്നിവര്‍ ലഭ്യമാക്കിയ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത രേവതി ഓഫ് സെറ്റിന് വര്‍ക്ക് ഓഡര്‍ നല്‍കി 45000 രൂപയുടെ ബില്ല് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വി ഇ ഒ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിച്ചു. 45000 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
9(2)
Agenda
ചെലവുകള് അംഗീകരിക്കല്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിനാവശ്യമായ സ്റ്റേഷനറി സ്ഥാപനങ്ങള്‍ വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ ഗ്രാമ ലക്ഷ്മി മുദ്രാലയത്തിന് 16912 രൂപ തനതുഫണ്ടില്‍ നിന്നും അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
9(3)
Agenda
ചെലവുകള് അംഗീകരിക്കല്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ വാര്‍ഡില്‍ പുറുത്തിപ്പാറ SC കോളനിയിലെ ഒരു കിണറും അങ്കണവാടിയിലെ ഒരു കിണറും വൃത്തിയാക്കിയ ഇനത്തില്‍ രേഖകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 3000 രൂപ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
9(4)
Agenda
ചെലവുകള് അംഗീകരിക്കല്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ കിണര്‍ വൃത്തിയാക്കിയ ഇനത്തില്‍ രേഖകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 3000 രൂപ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
9(5)
Agenda
ചെലവുകള് അംഗീകരിക്കല്
Decision
.
Meeting Date
19/06/2024
9(6)
Agenda
ചെലവുകള് അംഗീകരിക്കല്
Decision
.
Meeting Date
19/06/2024
0(1)
Agenda
സദ്ഭരണം
Decision
തേവിയാരുകുന്ന് ഗ്രാമഭവന്‍റെ പെറ്റി മെയിന്‍റനന്‍സിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും വൈദ്യുത ഉപകരണങ്ങളുടെ പെറ്റി മെയിന്‍റനന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
0(2)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുകുന്ന് വാര്‍ഡില്‍ എക്സ് സര്‍വ്വീസ് ബ്ളോക്കിനടുത്ത് ആര്യനാട് വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമാക്കിയ ലൊക്കേഷന്‍ സ്കെച്ചിന്‍റെയും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള അതിരുകല്ലുകളുടേയും അടിസ്ഥാനത്തില്‍ പുറമ്പോക്ക് ആരംഭിക്കുന്നിടത്ത് നിന്ന് തോട് പുറമ്പോക്ക് വരെയുള്ള ഭൂമിയുടെ അവകാശം സംബന്ധിച്ച് നെടുമങ്ങാട് മുന്‍സിഫ് കോടതിയില്‍ വ്യവഹാരം നടക്കുന്നതായി പഞ്ചായത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കോടതി വിധി അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
0(3)
Agenda
സദ്ഭരണം
Decision
ശ്രീമതി ഷഹബാനത്ത് ബീവി, മേക്കുംകര പുത്തന്‍ വീട്, അര്‍ത്താന്‍കുഴി, പള്ളിവേട്ട, ആര്യനാട് എന്നയാള്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട ഹെല്‍ത്ത് സെന്‍റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തന്‍റെ കിണര്‍ സെപ്റ്റി്ക് ടാങ്ക് എന്നിവക്ക് കേട്പാട് സംഭവിക്കുന്നതിനും വസ്തു ഇടിയുന്നതിനും സാദ്ധ്യതയുണ്ടെന്ന് കാണിച്ച് ലഭ്യമാക്കിയ ഹര്‍ജി യോഗം പരിശോധിച്ചു ഹര്‍ജിന്‍മേല്‍ സ്ഥലപരിശോധന നടത്തി സാങ്കേതിക റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/06/2024
0(4)
Agenda
സദ്ഭരണം
Decision
.