Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/06/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് അങ്കണവാടി നിര്‍മ്മാണം(സെന്‍റര്‍ നം 9)- പ്രോ നം 230 എന്ന പ്രവര്‍ത്തിയില്‍ അങ്കണവാടി നിര്‍മ്മിക്കുന്നതിന് ലഭ്യമായിട്ടുള്ള മൂന്ന് സെന്‍റ് സ്ഥലം ആറ് മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത പ്ളോട്ട് ആണെന്നും പ്ളോട്ടിന്‍റെ പിന്‍വശത്ത് ആറ് മീറ്റര്‍ ഉയരത്തില്‍ മണ്ണ് നീക്കം ചെയ്തിരിക്കുന്ന അതിരില്‍ നിന്നും ഏകദേശം രണ്ട് മീറ്റര്‍ മാറി ഒരു കെട്ടിടം നിലവിലുള്ളതായും അങ്കണവാടി നിര്‍മ്മിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഭാഗത്ത് ഒരു സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ LID & EW അസ്സി എഞ്ചിനിയര്‍ പഞ്ചായത്ത് കമ്മറ്റിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 16/03/24 ലെ പഞ്ചായത്ത് കമ്മറ്റി ടി പ്രവര്‍ത്തിക്ക് അനുവാദം നല്‍കിയിട്ടുള്ളതാണെന്നും ഇത്തരത്തില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടിവന്നതിനാല്‍ അനുവദിച്ച തുകക്കുള്ളില്‍ നിന്ന് കൊണ്ട് അങ്കണവാടി കെട്ടിടത്തിന്‍റെ ഗൌണ്ട് ഫ്ളോര്‍ നിര്‍മ്മാണം മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും അങ്കണവാടിയുടെ ഒന്നാം നില, കോമ്പൌണ്ട് വാള്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിന് 10 ലക്ഷം രൂപ കൂടി അനുവദിക്കണമെന്നും കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. ഫണ്ട് ലഭ്യത അനുസരിച്ചും സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചും പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കാന്‍ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//