Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
14/03/2018
3(1)
Agenda
ടെണ്ടര്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്‍ പി സ്കൂള്‍ എച്ച് എം നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 222 പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ വാങ്ങല്‍, പ്രോജക്റ്റ് നമ്പര്‍ 223 പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിലേക്ക് ലാപ്ടോപ്പും പ്രൊജക്ടറും എന്നീ പ്രോജക്ടുകളും, സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 324 ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലേക്ക് ജനറേറ്റര് വാങ്ങലും വയറിംഗ്, നെറ്റ് വര്‍ക്കിംഗ് ചെയ്യലും എന്ന പ്രോജക്ടും സ്ഥിരമായ സെക്രട്ടറിയുടെ അഭാവത്താല്‍ ഇ ടെണ്ടര്‍ നടപടികള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലെ സെക്രട്ടറി ചാര്‍ജ് എടുത്തിട്ട് ഒരു മാസമേ ആയിട്ടുള്ളൂ എന്നിരുന്നാലും ടി വര്‍ക്കുകളുടെ ഇ ടെണ്ടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂടാതെ മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂടി വേണ്ടി വരുന്നുണ്ട്. ആയതിലേക്കായി ഈ ഓഫീസിലെ ഹെഡ്ക്ലര്‍ക്ക് ശ്രീമതി ഷെറിയോട് സെക്രട്ടറി പലതവണ ആവശ്യപ്പെട്ടിട്ടും ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല , ആകയാല്‍ ടി പദ്ധതികള്‍ ഇ- ടെണ്ടര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മാനുവല്‍ ടെണ്ടര്‍ ചെയ്യുന്നതിനും നിരുത്തരവാദപരമായി പെരുമാറിയ ജീവനകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറി യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
14/03/2018
3(2)
Agenda
ടെണ്ടര്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ താഴെ പറയുന്ന പദ്ധതികള്‍ക്ക് വേണ്ടി 01/03/2018 ല്‍ നടത്തിയ ടെണ്ടറില്‍ കെ എസ് ഇ ബി ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ നിര്‍ദ്ദേശാനുസരണവും കമ്മറ്റി തീരുമാനപ്രകാരവും ഈടുറ്റതും കൂടുതല്‍ പ്രചാരത്തില്‍ ഉള്ളതുമായ ബജാജ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതായിരിക്കും നല്ലത് എന്ന നിഗമനത്തില്‍ ടി ഇനത്തിന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ലക്ഷ്മി ഇലക്ട്രിക്കല്‍സിന്റെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു 1. പ്രോജക്റ്റ് നമ്പര്‍ 346 കീഴ്പാലൂര്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 2. പ്രോജക്റ്റ് നമ്പര്‍ 348 കിഴക്കേക്കര ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 3. പ്രോജക്റ്റ് നമ്പര്‍ 347 മീനാങ്കല്‍ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 4. പ്രോജക്റ്റ് നമ്പര്‍ 349 പുറുത്തിപ്പാറ ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 5. പ്രോജക്റ്റ് നമ്പര്‍ 350 വലിയമല ഹരിജന്‍ കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍
Meeting Date
14/03/2018
3(3)
Agenda
ടെണ്ടര്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 341/2018 തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ (എല്‍ ഇ ഡി) എന്ന പദ്ധതിക്ക് വേണ്ടി 01/03/2018 ല്‍ നടത്തിയ ടെണ്ടറില്‍, പഞ്ചായത്ത്‌ കമ്മറ്റിയുടെ തീരുമാനപ്രകാരം ബജാജ് ലൈറ്റുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ദീപാഞ്ജലി ഇലക്ട്രിക്കല്‍സിന്റെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
14/03/2018
3(4)
Agenda
ടെണ്ടര്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 342/2018 ഓട്ടോമാറ്റിക് എല്‍ ഇ ഡി തെരുവ് വിളക്കുകള്‍ സ്ഥാപിക്കല്‍ എന്ന പദ്ധതിക്ക് വേണ്ടി 01/03/2018 ല്‍ നടത്തിയ ടെണ്ടറില്‍, പഞ്ചായത്ത്‌ കമ്മറ്റിയുടെ തീരുമാനപ്രകാരം ബജാജ് ലൈറ്റുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ദീപാഞ്ജലി ഇലക്ട്രിക്കല്‍സിന്റെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
09/03/2018
1(1)
Agenda
വാര്‍ഷിക പദ്ധതി 2017-18
Decision
2017-18 വര്‍ഷത്തെ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ എത്രയും വേഗം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉള്‍പ്പെടെ എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
09/03/2018
1(2)
Agenda
വാര്‍ഷിക പദ്ധതി 2017-18
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ ഭേദഗതി ചെയ്യാന്‍ അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു 1. പ്രോജക്റ്റ് നം. SO094/18 - ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പകല്‍വീട് നിര്‍മ്മാണം 2. പ്രോജക്റ്റ് നം. SO260/18 - മുരുക്കുംമൂട് തോടിന് കല്‍വര്‍ട്ട് നിര്‍മ്മാണം 3. പ്രോജക്റ്റ് നം. SO250/18 - ചൂഴ - മണലുവിള തടം കോണ്‍ക്രീറ്റ് 4. പ്രോജക്റ്റ് നം. 269 - കിടങ്ങ്മുക്ക്- കുന്നപുറം -പന്തടിക്കളം റോഡ് റീടാറിംഗ് 5. പ്രോജക്റ്റ് നം. 280 - പഴയ തെരുവ് എല്‍ പി എസ് മെയിന്റനന്‍സ് 6. പ്രോജക്റ്റ് നം. 247- പുല്ലുവെട്ടിച്ചിറ തടം പുനരുദ്ധാരണം 7. പ്രോജക്റ്റ് നം. 238 പാലൈക്കോണം - കണിയാംകുഴി റോഡ്‌ മെറ്റലിംഗ് - ടാറിംഗ്
Meeting Date
09/03/2018
1(3)
Agenda
വാര്‍ഷിക പദ്ധതി 2017-18
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിലെ വിവിധ കാര്‍ഷിക പദ്ധതി ഗുണഭോക്താക്കളുടെ പട്ടിക കമ്മറ്റി ചര്‍ച്ച ചെയ്തു അംഗീകരിച്ചു. ഉള്ളടക്കം ചെയ്തിരിക്കുന്ന ടി പട്ടിക തുടര്‍നടപടികള്‍ക്കായി കൃഷി ഓഫീസര്‍ക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Meeting Date
09/03/2018
1(4)
Agenda
വാര്‍ഷിക പദ്ധതി 2017-18
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാരുകുന്നു പട്ടികവര്‍ഗ്ഗ സെറ്റില്‍മെന്റിലെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഭവന പദ്ധതി പ്രകാരം തുക അനുവദിച്ച് പൂര്‍ത്തീകരിക്കാത്ത ചുവടെ പറയുന്ന വ്യക്തികളെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കുന്നതിന് ഊരുകൂട്ടത്തിന്റെ നിര്‍ദ്ദേശപ്രകാരം പട്ടിക വര്‍ഗ്ഗ വികസന ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. ഗംഗാധരന്‍, തടത്തരികത്ത് വീട്, കരിപ്പാലം മീനാങ്കല്‍ പി ഒ 2. തുളസീധരന്‍ കാണി, തടത്തരികത്ത് വീട്, പിണറുംമൂട്, തേവിയാരുകുന്ന് 3. ഹേമ എസ്, ഹിമ ഭവന്‍, പിണറുംമൂട്, പറണ്ടോട് പി ഒ 4. ബിനുമോന്‍, ശീതള്‍ ഭവന്‍, മേലേ പിണറുംമൂട്, പറണ്ടോട് പി ഒ 5. പ്രഭാകരന്‍ കാണി, മണ്‍പുറത്ത് വീട്, ആനക്കയത്തും മൂല 6. പ്രീത എസ്, പ്രീതി ഭവന്‍, മേലേപിണറുംമൂട്, പറണ്ടോട് പി ഒ, 7. സുഭദ്ര, ബിനുഭവന്‍, മഞ്ചാടി നിന്നകുഴി, പറണ്ടോട് പി ഒ 8. ലക്ഷ്മി കാണി, മണ്‍പുറത്ത് വീട്, പന്നിക്കാല, മീനാങ്കല്‍ പി ഒ
Meeting Date
09/03/2018
1(5)
Agenda
വാര്‍ഷിക പദ്ധതി 2017-18
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 187 ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസിലും വെറ്റിനറി ഹോസ്പിറ്റലിലും സോളാര്‍ പാനല്‍ സ്ഥാപിക്കല്‍ എന്ന പദ്ധതി നിര്‍വ്വഹണം നടത്തുന്നതിനും പദ്ധതി നിര്‍വ്വഹണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിനും ഭാരത്‌ സേവക് സമാജ് എന്ന കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സ്ഥാപനവുമായി എഗ്രിമെന്റ് വയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/03/2018
2(1)
Agenda
വാര്‍ഷിക പദ്ധതി 2018-19
Decision
2018-19 വാര്‍ഷിക പദ്ധതി രൂപീകരനത്തിനായുള്ള വികസന സെമിനാര്‍ 15/03/2018 ന് താന്നിമൂട് പാരിഷ് ഹാളില്‍ വച്ച് നടത്തുന്നതിനും ആയതുമായി ബന്ധപ്പെട്ട് വരുന്ന ചെലവുകള്‍ക്ക് ആവശ്യമായി വരുന്ന തുക തനത് ഫണ്ടില്‍ നിന്നും ചെലവാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/03/2018
3(1)
Agenda
ടെണ്ടര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട കീഴ്പാലൂര്‍ - വിനോബാനികേതന്‍ ബണ്ട് റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുകയായ 49,10,171.20 രൂപ ക്വോട്ട് ചെയ്ത ശ്രീ ടി ജി പ്രതാപന്‍, ആലംകോട്ട്വീട്, ആര്യനാട് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
09/03/2018
3(2)
Agenda
ടെണ്ടര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO338/18 - വിമന്‍ കമ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ എന്ന പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുകയായ 15,10,196.50 രൂപ ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ എന്നയാളുടെ ടെണ്ടറും, പ്രോജക്റ്റ് നമ്പര്‍ SO279/18 - ബഡ്സ് സ്കൂള്‍ നിര്‍മ്മാണം - എന്ന പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ എന്നയാളുടെ ടെണ്ടറും അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
09/03/2018
3(3)
Agenda
ടെണ്ടര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO198/18 - ബഡ്സ് സ്കൂള്‍ നിര്‍മ്മാണം ഒന്നാം ഘട്ടം എന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടികളില്‍ എസ്റ്റിമേറ്റ് തുക ക്വോട്ട് ചെയ്ത ശ്രീ കുഞ്ഞുമോന്‍ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
09/03/2018
4(1)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റോഡ്‌ പുറമ്പോക്ക് കയ്യേറി സ്ഥാപിച്ചിരിക്കുന്ന കടകളും, നിര്‍മ്മാണ പ്രവൃത്തികളും, കൃഷികളും, നിര്‍മ്മാണ സാമഗ്രികളും സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
09/03/2018
4(2)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്നതാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെടുകയും, മുറിച്ച് മാറ്റുന്നതിന് ആവശ്യപ്പെടുകയും ചെയ്തിട്ടും മുറിച്ചുമാറ്റാന്‍ ഉടമസ്ഥര്‍ തയ്യാറാകാത്ത മരങ്ങള്‍, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും വേണ്ടി മുറിച്ച് മാറ്റുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
09/03/2018
4(3)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പന്നിക്കാല നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിച്ചുകൊണ്ടുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നല്‍കിയ കത്ത് യോഗം ചര്‍ച്ച ചെയ്യുകയും അപാകതകള്‍ പരിഹരിച്ചുകൊണ്ടുള്ള രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനുള്ള അടിയന്തര നിര്‍ദ്ദേശം എല്‍ എസ് ജി ഡി എ ഇ ക്ക് നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
Meeting Date
09/03/2018
4(4)
Agenda
കത്തുകളും തപാലുകളും
Decision
വിതുര - ചെറ്റച്ചല്‍ റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ താന്നിമൂട് ഹൈസ്കൂള്‍ ജംഗ്ഷന്‍, എന്ന സ്ഥലത്ത് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള അനുമതി പത്രം നല്‍കണമെന്നുള്ള ഇന്‍കെല്‍ ഇ കെ കെ റോഡ്സ് ലിമിറ്റഡിന്റെ അപേക്ഷ കമ്മറ്റി വിശദമായി വിലയിരുത്തി .കത്തില്‍ സൂചിപ്പിച്ചിട്ടുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ മാസ്റ്റ് ലൈറ്റുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള അനുമതി അടിയന്തിരമായി നല്‍കേണ്ടതാണെന്നും യോഗം വിലയിരുത്തി. ആയതിന്റെ അടിസ്ഥാനത്തില്‍ ടി ഹൈമാസ്റ്റ് ലൈറ്റിന് വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിക്കുനതിനും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച് വാറണ്ടി കാലാവധിക്ക് ശേഷം ടി ഹൈമാസ്റ്റ് ലൈറ്റിന്‍റെ മെയിന്‍റ്റനന്‍സും പരിപാലനവും ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കുന്നതിനും ടി ഹൈമാസ്റ്റ് ലൈറ്റിന്‍റെ വൈദ്യുതി ചാര്‍ജ് ഗ്രാമപഞ്ചായത്ത് വഹിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
09/03/2018
4(5)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഠത്തുനട കമ്യൂണിറ്റി ഹാളിന് സമീപമുള്ള 2 തെങ്ങുകള്‍ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിന് ലേലംകൊണ്ട ശ്രീ സോമന്‍ നല്‍കിയ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
Meeting Date
09/03/2018
4(6)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട്-വെള്ളനാട്, ആര്യനാട്-ഉഴമലയ്ക്കല്‍ റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വഴി സ്വകാര്യ വ്യക്തികള്‍ കയ്യേറി സഞ്ചാര സ്വാതന്ത്രം നശിപ്പിച്ചതായും, ആയതിനാല്‍ സര്‍ക്കാര്‍ ഭൂമിയായ ടി 8 സെന്റ്‌ വസ്തു വീണ്ടെടുത്ത് സഞ്ചാരയോഗ്യമാക്കണമെന്നുമുള്ള ശ്രീ ജെ ആര്‍ സാലുവിന്റെ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ടിയാന്റെ പരാതി പരിശോധിച്ച് നടപടി എടുക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
Meeting Date
09/03/2018
4(7)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കോട്ടയ്കകം - കമുകറക്കോണം റോഡിലെ 3 വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് 18,803/- രൂപയുടെ എസ്റ്റിമേറ്റ് കെ എസ് ഇ ബി യില്‍ നിന്നും ലഭിക്കുകയും കമ്മറ്റി തീരുമാനപ്രകാരം ടി തുക തനത് ഫണ്ടില്‍ നിന്നും ഒടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ടി തുക അപര്യാപ്തമാണെന്നും 27,510/- രൂപ നല്‍കണമെന്നുമുള്ള കെ എസ് ഇ ബി ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നും ലഭിച്ച കത്ത് യോഗം ചര്‍ച്ച ചെയ്യുകയും, ആവശ്യപ്പെട്ടിരിക്കുന്ന അധിക തുകയായ 9,207/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
Meeting Date
09/03/2018
4(8)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചേരപ്പള്ളി ശിവശക്തി ക്ഷേത്ര ട്രസ്റ്റ് വക ആര്‍ച്ച് സംബന്ധിച്ച് ലഭിച്ച പരാതിയിന്മേല്‍ ബഹു സബ് കളക്ടറുടെ നിര്‍ദ്ദേശാനുസരണം ക്ഷേത്രത്തിന്റെ ആര്‍ച്ച് പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിനുള്ള നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പരാതി പരിഹരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/03/2018
4(9)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി എസ് അഞ്ജന പൗള്‍ട്രി ഫാമിന്റെ ലൈസന്‍സ് പുതുക്കി ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
Meeting Date
09/03/2018
4(10)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്‍സ് പോളിയോ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സഉ(സാധാ) നം. 647/2018/തസ്വഭവ തീയതി 08/03/2018 പ്രകാരം അനുവദിച്ചിട്ടുള്ള 10,000/- രൂപ ലഭ്യമാക്കണമെന്നുള്ള ആര്യനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്യുകയും തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
Meeting Date
09/03/2018
4(11)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അല്‍ ഹിബാ കണ്ണാശുപത്രിയുമായി സഹകരിച്ച് ഒരു ബോധവത്കരണക്ലാസും കണ്ണ് പരിശോധനാ ക്യാമ്പും സംഘടിപ്പിക്കുന്നതിന് നല്‍കിയ അപേക്ഷ കമ്മറ്റി ചര്‍ച്ച ചെയ്യുകയും പറണ്ടോട് ആശുപത്രിയില്‍ വച്ച് 2018 മാര്‍ച്ച് 20 ന് നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്തു.
Meeting Date
09/03/2018
4(12)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്റ്റ് നമ്പര്‍ 238 പാലൈക്കോണം - കണിയാംകുഴി റോഡ്‌ സെക്കന്‍ഡ് മെറ്റലിംഗ് ടാറിംഗ് എന്ന വര്‍ക്കില്‍ എസ്റ്റിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ മെറ്റലിംഗ് ഒഴിവാക്കി റോഡ്‌ റീടാര്‍ ചെയ്യുന്നതിന് LSGD AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/03/2018
4(13)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണ്ണങ്കരമൂഴി സ്കൂളിനു സമീപം സ്പെഷ്യല്‍ പാക്കേജ് റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ചിട്ടുള്ള ഓടയില്‍ സ്ലാബിട്ട് സ്കൂള്‍ കുട്ടികള്‍ക്ക് നടന്നു പോകുന്നതിനു വേണ്ടി നടപ്പാത നിര്‍മ്മിക്കുന്നതിന് റോഡ്‌ നിര്‍മ്മാണ കമ്പനിയോട് ശുപാര്‍ശ ചെയ്യുന്നതിന് യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
09/03/2018
4(14)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്രീ പ്രദ്യുമ്നപ്പണിക്കര്‍ പി, പ്രശാന്ത് ഭവന്‍, കോട്ടക്കകം പി ഒ എന്നയാളുടെ വക വസ്തുവിന്റെ പുറമ്പോക്കില്‍ നില്‍ക്കുന്ന മരുത് മരം ടിയാന് വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതായും ആയതിനാല്‍ ഇതിന് ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്നുമുള്ള ടിയാന്റെ അപേക്ഷ കമ്മറ്റി പരിഗണിക്കുകയും അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു.
Meeting Date
09/03/2018
4(15)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡയറി സബ്‌സെന്ററിന് സ്വന്തമായി കെട്ടിടം ഇല്ല എന്നും, 5 ലക്ഷം രൂപ ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതീര്‍ത്ത് കൊടുക്കുന്നതായും, പുറുത്തിപ്പാറ സാംസ്കാരിക നിലയത്തില്‍ പുറമ്പോക്കില്‍ കാണുന്ന 7 സെന്റ്‌ സ്ഥലം നല്‍കുന്നതിനുള്ള തീരുമാനം എടുക്കണമെന്നുമുള്ള ശ്രീ ടി എസ് സുധാകര്‍ മിത്തല്‍ മെമ്പറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്യുകയും ടി സ്ഥലം ഡയറി സബ്‌സെന്റര്‍ കെട്ടിട നിര്‍മ്മാണത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
09/03/2018
4(16)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ MGNREGS പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി തയ്യാറാക്കി DRD യില്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ആയതിന് വേണ്ടി വരുന്ന തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
09/03/2018
4(17)
Agenda
കത്തുകളും തപാലുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്ത് പബ്ലിക് മാര്‍ക്കറ്റ് നവീകരണം എന്ന പദ്ധതി നടപ്പിലാക്കുന്നതിലേക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ താത്കാലികമായി മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന ടി പ്രോജക്ടിന്റെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്ന കോണ്‍ട്രാക്ടര്‍ അറിയിച്ചതിനാല്‍ ആയതിനെ കുറിച്ച് കമ്മറ്റി ചര്‍ച്ച ചെയ്യുകയും മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിനാലും ആര്യനാട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ടി മാര്‍ക്കറ്റ് താത്കാലികമായി പ്രവര്‍ത്തിപ്പിക്കേണ്ട സ്ഥലം അന്വേഷിക്കുകയും സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിട്ടുള്ള ശ്രീമതി പ്രജി എസ്, അംബിക വിലാസം, കാഞ്ഞിരംമൂട്, ആര്യനാട് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്യനാട് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 47 ല്‍ 363/1, 363/2 സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 05.80 ആര്‍ സ്ഥലത്ത് മാര്‍ക്കറ്റ് താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന് തറവാടക നിശ്ചയിച്ച് തരുന്നതിന് പി ഡബ്ല്യു ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും ടി വസ്തുവിന്റെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാരില്‍ നിന്നും ലഭ്യമാകുന്ന മുറക്ക് ടി വസ്തുവിന്റെ ഉടമയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും 2018 ഏപ്രില്‍ മാസം ഒന്നാം തീയതി മുതല്‍ താത്കാലികമായി 6 മാസത്തേക്ക് ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനിലെ ടി സ്ഥലത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു.
Meeting Date
09/03/2018
5(1)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു.