Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

09/03/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആര്യനാട് ഗ്രാമപഞ്ചായത്ത് പബ്ലിക് മാര്‍ക്കറ്റ് നവീകരണം എന്ന പദ്ധതി നടപ്പിലാക്കുന്നതിലേക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിനാല്‍ താത്കാലികമായി മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന ടി പ്രോജക്ടിന്റെ ടെണ്ടര്‍ ഏറ്റെടുത്തിരിക്കുന്ന കോണ്‍ട്രാക്ടര്‍ അറിയിച്ചതിനാല്‍ ആയതിനെ കുറിച്ച് കമ്മറ്റി ചര്‍ച്ച ചെയ്യുകയും മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടതിനാലും ആര്യനാട് ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും ടി മാര്‍ക്കറ്റ് താത്കാലികമായി പ്രവര്‍ത്തിപ്പിക്കേണ്ട സ്ഥലം അന്വേഷിക്കുകയും സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിട്ടുള്ള ശ്രീമതി പ്രജി എസ്, അംബിക വിലാസം, കാഞ്ഞിരംമൂട്, ആര്യനാട് എന്നയാളുടെ ഉടമസ്ഥതയിലുള്ള ആര്യനാട് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 47 ല്‍ 363/1, 363/2 സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 05.80 ആര്‍ സ്ഥലത്ത് മാര്‍ക്കറ്റ് താത്കാലികമായി പ്രവര്‍ത്തിപ്പിക്കുന്നതിന് തറവാടക നിശ്ചയിച്ച് തരുന്നതിന് പി ഡബ്ല്യു ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും ടി വസ്തുവിന്റെ വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാരില്‍ നിന്നും ലഭ്യമാകുന്ന മുറക്ക് ടി വസ്തുവിന്റെ ഉടമയുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും 2018 ഏപ്രില്‍ മാസം ഒന്നാം തീയതി മുതല്‍ താത്കാലികമായി 6 മാസത്തേക്ക് ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനിലെ ടി സ്ഥലത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//