16/05/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (9) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് ഠൌൺ വാർഡിൽ പ്രവർത്തിച്ചു വരുന്ന ന്യൂ സതേൺ ബേക്കറിയുടെ മുൻഭാഗത്തു മഴസമയത്ത് സമീപത്തെ മെയിൻ റോഡിൽ നിന്നും വെള്ളം ഓവർ ഫ്ലോ ആയി ഒഴുകി വരികയും ഈ ഭാഗത്ത് വളരെ വലിയ രീതിയിൽ വെളളക്കെട്ടുണ്ടാകുകയും ചെയ്യുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു. മെയിൻ റോഡിനോട് ചേർന്നുളള പ്രസ്തുത സ്ഥലത്ത് വെളളക്കെട്ടുണ്ടാകുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും യോഗം വിലയിരുത്തി. നിലവിൽ പ്രസ്തുത റോഡിനോട് ചേർന്ന് റിക്ക് കമ്പനി നിർമ്മിച്ചിട്ടുളള ഓടയിലേക്ക് ശാസ്ത്രീയമായ രീതിയിൽ വെളളം ഒഴുക്കി വിടാൻ സാധിയ്ക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ ന്യൂ സതേൺ ബേക്കറിയുടെ മുൻഭാഗത്ത് ഉണ്ടാകുന്ന വെളളക്കെട്ട് സമീപത്തെ മെയിൻ റോഡിനോട് ചേർന്നുളള ഓടയിലേയ്ക്ക് ഒഴുക്കി വിടുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.റിക്ക് മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//