Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് മാർക്കറ്റിനകത്ത് ഉണങ്ങിയതും കായ്ഫലമില്ലാത്തതും അപകടാവസ്ഥയിലായതുമായ 6 മൂട് തെങ്ങ് മുറിച്ചു മാറ്റുന്നതിന് 09/05/2022 -ലെ 8(3) പ്രകാരം തീരുമാനിച്ചിരുന്നു. പ്രസ്തുത തെങ്ങുകൾ മുറിയ്ക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചതിൽ ചുവടെ പറയും പ്രകാരം ക്വട്ടേഷനുകൾ ലഭിച്ചു. പേര് ക്വാട്ട് ചെയ്ത തുക 1. നിസാമുദീൻ 12000/- 2. ജോസ്.എം 10000/- 3. ശ്രീകുമാർ.എച്ച് 9000/- മേൽ പറഞ്ഞവയിൽ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ശ്രീകുമാർ.എച്ച് -ൻറെ (9000/-) ക്വട്ടേഷൻ യോഗം അംഗീകരിച്ചു. തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//