Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (18) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നമ്പർ 144/22 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം എന്ന പ്രവർത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന ജനറേറ്റർ മാറ്റി സ്ഥാപിക്കുന്നതിനുളള നിയമപരമായ നടപടികൾ സ്വീകരിയ്ക്കുന്നതിന് 25/03/2022 തീയതിയിലെ 2(5) തീരുമാന പ്രകാരം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ആയത് പ്രകാരം ജനറേറ്റർ പ്രസ്തുത സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ മഴ സമയത്ത് ജനറേറ്റർ നനയുന്നതിനാൽ എൽഎസ്സ്ജിഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരം ഷീറ്റിടുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//