Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഈഞ്ചപ്പുരി അംഗൻവാടിയിൽ ഇലക്ട്രിസിറ്റി കണക്ഷൻറെ എർത്ത് പ്രശ്നം ഉണ്ടായിരുന്നു. അംഗൻവാടിയിൽ ക്ലാസ്സുകൾ തുടങ്ങിയ സാഹചര്യത്തിൽ പ്രസ്തുത പ്രശ്നം അടിയന്തിരമായി പരിഹരിക്കുന്നതിന് കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു. പ്രസ്തുത പ്രശ്നം പരിഹരിച്ച് ലഭ്യമാക്കിയ 4471/- രൂപയുടെ ബിൽ യോഗം പരിശോധിച്ച് അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//