Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ 2020/2021 സാമ്പത്തിക വർഷത്തെ ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൻറെ ഓഡിറ്റ് റിപ്പോർട്ട് യോഗം വായിച്ചു ചർച്ച ചെയ്തു. ചുവടെ പ്രതിപാദിച്ചിട്ടുളള മറുപടികൾ പരിഗണിച്ച് പരാമർശങ്ങൾ ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്ഡെപ്യൂട്ടീ ഡയറക്ടറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 2020 - 2021 സാമ്പത്തികവർഷം 1.1 ബജറ്റ് 1-1-1 ബജറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ല. തുടർന്നുളള വർഷങ്ങളിൽ കേരള പഞ്ചായത്ത് രാജ് നിയമം 214(3) പ്രകാരം സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന എസ്റ്റിമേറ്റും നിർദ്ദേശങ്ങളും പരിഗണിച്ച് ബഡ്ജറ്റ് രൂപീകരിയ്ക്കാൻ ശ്രദ്ധിയ്ക്കുന്നതാണ്. 2020/21 വർഷത്തെ ബജറ്റ് തയ്യാറാക്കൽ പൂർത്തിയായ സാഹചര്യത്തിൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.2 വാര്‍ഷിക ധനകാര്യപത്രിക പ്രസ്തുത പരാമർശത്തിന് സെക്രട്ടറി നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.3 ഗ്രാന്റ് വിനിയോഗം ഇത്തരത്തിലുളള വ്യത്യാസങ്ങൾ സാങ്കേതികമായിട്ടുളളതാണ്. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധതിയ്ക്കുന്നതാണ്. ആയതിനാൽ മനപൂർവ്വമല്ലാത്ത വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.4 പദ്ധതി അവലോകനം തുടർന്നുവരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. 1.5 പണം നീക്കിയിരിപ്പ് പരിശോധന പ്രത്യേക പരാമർശമില്ലായിരുന്നു 1.6.1 എം.ജി.എന്‍.ആര്‍.ഇ.ജി.എസ്- സാധനസാമഗ്രികള്‍ വാങ്ങാന്‍ ടെണ്ടര്‍ക്ഷണിക്കേണ്ടതാണ് തുടർന്ന് വരുന്ന വർഷങ്ങളിൽ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് പദ്ധതികൾക്കായുളള 2 ലക്ഷം രൂപയ്ക്ക് മുകളിലുളള സാധന സാമഗ്രികൾ വാങ്ങുമ്പോൾ ടെണ്ടർ ക്ഷണിയ്ക്കുന്നതാണ്. ആയതിന് ഭരണ സമിതി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതാണ്. ആയതിനാൽപ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.7 മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നില്ല. ഹരിതകർമ്മസേനയ്ക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങി നൽകുകയും അവരുടെ പ്രവർത്തനം സജീവമാക്കുകയും ചെയ്തിട്ടുണ്ട്.നിലവിൽ ഹരിതകർമ്മസേന ശേഖരിയ്ക്കുന്ന മാനിന്യങ്ങൾ ശേഖരിച്ച് വെയ്ക്കുന്നതിനും തരംതിരിയ്ക്കുന്നതിനുമായി സ്ഥലം കണ്ടെത്തി നൽകിയിട്ടുണ്ട്. മാത്രവുമല്ല എം.ജി.എൻ.ആർ.ഇ.ജി.എസ്സ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് തലത്തിൽ മിനി എം.സി.എഫ് നിർമ്മിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.ആയതിൻറെ നിർവ്വഹണം പൂർത്തിയായി വരുന്നു. 2022/2023 സാമ്പത്തിക വർഷത്തോടുകൂടി ആര്യനാട് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ വിമുക്ത പഞ്ചായത്ത് എന്ന നേട്ടം കൈവരിയ്ക്കുന്ന പഞ്ചായത്തായി മാറുന്നതിനുളള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ആയതിനാൽപ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.. 1.8 ഡി ആൻറ് ഒ ലൈസന്‍സ് - വരുമാനം കുറയുന്നു. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ഉണ്ടാകാതെ ട്രേഡേഴ്സ് ലിസ്റ്റ് കാലികമാക്കി ലൈസന്‍സ് ഇനത്തിൽ പഞ്ചായത്തിന് ലഭിയ്ക്കേണ്ട വരുമാനം വർദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതാണ്. ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം ശ്രദ്ധചെലുത്തുന്നതാണ്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.9 തൊഴില്‍ നികുതി ഈടാക്കിയതിലെ അപാകതകള്‍ തുടർന്ന് വന്ന വർഷങ്ങളിൽ തൊഴിൽ നികുതി രജിസ്റ്ററിലെ അപാകതകൾ പരിഹരിച്ച് കാലികമാക്കി സൂക്ഷിയ്ക്കുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്.നികുതി നഷ്ടം ഒഴിവാക്കി നികുതി ഇനത്തിൽ പഞ്ചായത്തിന് ലഭിയ്ക്കേണ്ട തുക പൂർണ്ണമായി ഈടാക്കുന്നതിന് പഞ്ചായത്തും ഭരണ സമിതിയും ശ്രദ്ധിച്ചിട്ടുണ്ട്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.10 എസ്.എല്‍.ഐ പ്രീമിയം തുക ഈടാക്കിയതില്‍ കുറവ് എസ്സ്.എൽ.ഐ പ്രീമിയം അഡീഷണൽ പോളിസി അടിയന്തിരമായി എടുക്കുന്നതിനുളള നിർദ്ദേശം ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നുളള സെക്രട്ടറിയുടെ മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.11 തൊഴില്‍ രഹിത വേതനം- രജിസ്റ്ററിലെ അപാകതകള്‍ തൊഴിൽ രഹിത വേതന വിതരണത്തിൽ വന്ന അപാകതകൾ പരിഹരിച്ച് തുടർന്നുളള വർഷം ശരിയായ രീതിയിൽ ക്രമപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.12 പൊതു ഗ്രന്ഥ ശാലയിലെ മാസവരി രേഖപ്പെടുത്തുന്നതിൽ അപാകത (എ) പൊതു ഗ്രന്ഥശാലയിലെ മാസവരി വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി മാസവരി തുക കൃത്യമായി തിട്ടപ്പെടുത്തി രജിസ്റ്റർ ഓഡിറ്റിന് ഹാജരാക്കുന്നതാണ്. (ബി) വാർഷിക പദ്ധതിയിൽ പ്രോജക്ട് തയ്യാറാക്കി പൊതു ഗ്രന്ഥശാലയിലേയ്ക്ക് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതാണ്. പുസ്തക വണ്ടിയെന്ന ന്യൂതനപദ്ധതിയിലൂടെ കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനുളള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചിട്ടുണ്ടെന്നുളള വിവരം ഓഡിറ്റിനെ ബോധിപ്പിക്കുന്നു.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.13 ഹോമിയോ ആശുപത്രിക്കു മരുന്നു വാങ്ങല്‍ പദ്ധതി. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ ഹോമിയോ ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.14 യു.പി വരെയുള്ള കുട്ടികൾക്ക് പ്രഭാത ഭക്ഷണം - നടപടി ക്രമങ്ങളിൽ അപാകത. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥയായ പ്രഥമാധ്യാപിക നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.15 കാലഹരണ തീയതി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ വെറ്റിനറി ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു.പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.16 എസ്സ്.സി. വിദ്യാർത്ഥികൾക്ക് ഫർണീച്ചർ പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥയായ പ്രഥമാധ്യാപിക നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു.പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.17 കറവപശു പരിപാലനം പദ്ധതി - സുതാര്യത ഉറപ്പാക്കാൻ സാധിച്ചിട്ടില്ല. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ വെറ്റിനറി ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു .പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.18 പാഥേയം- വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ് വിനിയോഗ സാക്ഷ്യപത്രത്തിന് കത്ത് നൽകിയിട്ടുണ്ട്.ലഭ്യമാകുന്ന മുറയ്ക്ക് ഓഡിറ്റിന് ഹാജരാക്കുന്നതാണ് 1.19 വി ഇ ഒ നടപ്പിലാക്കിയ പദ്ധതികള്‍- ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല പ്രസ്തുത പരാമർശത്തിന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥയായ വി ഇ ഒ ലഭ്യമാക്കിയ മറുപടി സമർപ്പിയ്ക്കുന്നു.. 1.20 പട്ടികജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ടാങ്ക്- ഗുണഭോക്തൃവിഹിതമിനത്തിലെ തുക സംബന്ധിച്ച് വ്യക്തതയില്ല പ്രസ്തുത പരാമർശത്തിന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥയായ അസ്സിസ്സ്റ്റൻറ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ് 1.21 കോവിഡ് -19 പ്രതിരോധ / നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ -അലവോകനം ചെലവുകൾ സംബന്ധിച്ച ലെഡ്ജറുകൾ ഇതോടൊപ്പം പരിശോധനയ്ക്ക് സമർപ്പിയ്ക്കുന്നു. 1.22 ദുരിദാശ്വാസ നിധി രൂപീകരിക്കേണ്ടതാണ്. 2003-ലെ കേരള പഞ്ചായത്ത് രാജ് (ദുരിതാശ്വാസ നിധി രൂപീകരമവും വിനിയോഗവും) ചട്ടങ്ങൾ പ്രകാരം ദുരിതാശ്വാസ നിധി രൂപീകരിയ്ക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്,ആയത് പ്രകാരം ആര്യനാട് കേരള ബാങ്കിൽ അക്കൌണ്ട് തുടങ്ങുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടെന്നുളള വിവരം അറിയിക്കുന്നു.ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.23 പാലിയേറ്റീവ് കെയര്‍-പദ്ധതി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. തുർന്നുവരുന്ന വർഷങ്ങളിൽ പാലിയേറ്റീവ് കെയർ പദ്ധതികൾക്കുളള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് പദ്ധതി നടപ്പിലാക്കുന്നതാണ്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1-23-1 മരുന്നുകള്‍ ലഭ്യമാകുവാന്‍ അവശേഷിക്കുന്നു. മരുന്നുകൾ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുകയും അവ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.24 ചെലവ് രേഖകള്‍ പൂര്‍ണ്ണമായും ഹാജരാക്കിയിട്ടില്ല. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ആവർത്തിയ്ക്കാതെ ഫയലിൽ കൃത്യമായ രേഖകൾ സൂക്ഷിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.25 വയോജനങ്ങള്‍ക്ക് കട്ടില്‍- ജി.എസ്.ടി അടവാക്കിയതിന്റെ വിശദാംശം ലഭ്യമാക്കേണ്ടതാണ്. പ്രസ്തുത പരാമർശത്തിന് ബന്ധപ്പെട്ട നിർവ്വഹണ ഉദ്യോഗസ്ഥയായ അസ്സിസ്സ്റ്റൻറ് സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ് 1.26 പ്രവൃത്തി ആരംഭിക്കുന്നതിനു മുമ്പേ പ്രോജക്ട് റിവൈസ് ചെയ്തിരിക്കുന്നു. തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരം അപാകതകൾ ആവർത്തിയ്ക്കാതെ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.27 കരാര്‍ ചമയ്ക്കുന്നതില്‍ കാലതമസത്തിനു പിഴ ഈടാക്കിയില്ല. തുടർന്നു വരുന്ന വർഷങ്ങളിൽ കരാർ ചമയ്ക്കുന്നതിൽ കാലതാമസം വരുത്താതെ ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ വീഴ്ച്ച മാപ്പാക്കി ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.28 സ്പ്പില്‍ ഓവര്‍ പദ്ധതികള്‍ നടപ്പിലാക്കിയില്ല തുടർന്നു വരുന്ന വർഷങ്ങളിൽ സ്പ്പില്‍ ഓവര്‍ പദ്ധതികള്‍ സ്പിൽഓവർ ആയ വർഷം തന്നെ പൂർത്തീകരിയ്ക്കുന്നതിന് ശ്രദ്ധിയ്ക്കുന്നതാണ്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.29 തെരുവുവിളക്ക് സ്ഥാപിക്കല്‍പദ്ധതി - അപാകതകള്‍. തുടർന്നു വരുന്ന വർഷങ്ങളിൽ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ കാലികമാക്കി സൂക്ഷിയ്ക്കുന്നതാണ്.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു 1.30 സ്ക്കൂൾ കുട്ടികൾക്ക് കരാട്ടെ പരിശീലനം തുടർന്നു വരുന്ന വർഷങ്ങളിൽ ഇത്തരത്തിലുളള പദ്ധതികൾ ഏറ്റെടുക്കുമ്പോൾ അപാകത വരുത്താതെ ശ്രദ്ധയ്ക്കുന്നതാണ്.ആയതിനാൽ പ്രസ്തുത പരാമർശം ഒഴിവാക്കി നൽകണനമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു 1.31 പാലൈക്കോണം പട്ടികജാതിക്കോളനിയില്‍ പൈപ്പ് ലൈന്‍ നീട്ടല്‍ -- അപാകങ്ങള്‍. ധനവിനിയോഗ സാക്ഷ്യപത്രത്തിനായി വാട്ടർ അതോറിറ്റിയിൽ കത്ത് നൽകിയിട്ടുണ്ട്.ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ്. 1.32 എസ്.എസ്.എ.വിഹിതം നല്‍കല്‍ - വിനിയോഗസാക്ഷ്യപത്രം ലഭ്യമാക്കിയില്ല.--600000/- രൂപയുടെ ചെലവ് തടസ്സപ്പെടുത്തുന്നു. ധനവിനിയോഗ സാക്ഷ്യപത്രത്തിനായി കത്ത് നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ് 1.33 ഐ.കെ.എം. വിഹിതം നല്‍കല്‍. -- വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ധനവിനിയോഗ സാക്ഷ്യപത്രത്തിനായി കത്ത് നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ്. 1.34 വാങ്ങിയ ഉപകരണങ്ങള്‍ സ്റ്റോക്കിലെടുത്ത രേഖകള്‍ പരിശോധനയ്ക്കു ഹാജരാക്കിയിട്ടില്ല- തുക തടസ്സപ്പെടുത്തുന്നു. പ്രസ്തുത കാലയളവിലെ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.മറുപടി ലഭ്യമാകുന്ന മുറയ്ക്ക് സമർപ്പിയ്ക്കുന്നതാണ്. 1.35 വനിതകള്‍ക്ക് യോഗ പരിശീലനം-- പദ്ധതി നടത്തിപ്പിലെ അപാകതകള്‍. 49995/- രൂപ തടസ്സപ്പെടുത്തുന്നു. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ ഹോമിയോ ഡോക്ടർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 1.36 കെട്ടിട നികുതിയിനത്തില്‍ വന്‍ തുക കുടിശ്ശിക നിലനില്‍ക്കുന്നു. കെട്ടിടനികുതിയിനത്തിലെ കുടിശിക ഈടാക്കുന്നതിനായി അരിയർ ഡിമാൻറ് നോട്ടീസ് നൽകുകയും തുടർന്ന് റവന്യൂ റിക്കവറി നോട്ടീസ് വിതരണം ചെയ്ത് റവന്യൂ റിക്കവറി നടപടികൾ നടന്നു വരുകയുമാണ്. ആയതിനാൽ ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു. 3.1 വാറ്റ് ഇനത്തില്‍ കുറവ് ചെയ്യേണ്ട തുക കുറവ് ചെയ്യാതെ തുക അനുവദിച്ചതിലൂടെ കണ്‍വീനര്‍ക്ക് അധിക ആനുകൂല്യം നല്കി-നഷ്ടം 9348/-രൂപ. പ്രസ്തുത പരാമർശത്തിന് നിർവ്വഹണഉദ്യോഗസ്ഥനായ എൽഎസ്സ്ജിഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ നൽകിയ മറുപടി യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പ്രസ്തുത മറുപടി പരിഗണിച്ച് ഓഡിറ്റ് പരാമർശം ഒഴിവാക്കി നൽകണമെന്ന് ബഹു.കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//