Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാർഡിൽ പ്രവർത്തിച്ചു വരുന്ന പറണ്ടോട് യു.പി സ്കൂൾ , പറണ്ടോട് എൽ.പി.സ്കൂൾ എന്നീ സ്കൂളുകൾ ഒരു മതിൽക്കെട്ടിലാണെങ്കിലും രണ്ടായിട്ടാണ് പ്രവർത്തിച്ചു വരുന്നത്. പ്രസ്തുത സ്കൂളുകളെ ഏകോപിപ്പിച്ചു ഒരുമിച്ചു പ്രവർത്തിപ്പിയ്ക്കുകയാണെങ്കിൽ ഇപ്പോൾ ഈ സ്കൂളുകളിൽ നിലനിൽക്കുന്ന വലിയൊരു പ്രശ്നമായ കുട്ടികളുടെ കുറവ് പരിഹരിക്കുന്നതിനും പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ കുട്ടികളെ പ്രീപ്രൈമറി തലം മുതൽ 7 -ാം ക്ലാസ്സ് വരെ തുടർച്ചയായി ഈ സ്കൂളിൽ പഠിപ്പിക്കുന്നതിനും സാധിക്കുമെന്ന് യോഗം വിലയിരുത്തി. ആയതിനാൽ രണ്ടായി പ്രവർത്തിച്ചു വരുന്ന പറണ്ടോട് എൽ.പി , യു.പി സ്കൂളുകളെ സംയോജിപ്പിച്ച് ഒരു സ്കൂളായി മാറ്റുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//