16/05/2022 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന റോഡാണ് വെള്ളനാട് - ചെറ്റച്ചൽ റോഡ്. ഈ റോഡിൻറെ നിർമ്മാണ പ്രവർത്തികൾക്കിടെ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളായ ആര്യനാട് ഹൈസ്കൂൾ, ആര്യനാട് പോസ്റ്റ് ഓഫീസ് , ചേരപ്പള്ളി, കാഞ്ഞിരംമൂട് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്തിരുന്ന വെയിറ്റിംഗ് ഷെഡുകൾ റോഡ് നിർമ്മാണം ഏറ്റെടുത്ത റിക്ക് കമ്പനി മാറ്റുകയുണ്ടായി. ആയത് കാരണം ഇപ്പോൾ മഴയത്തും വെയിലത്തും കയറി നിൽക്കാൻ ഒരിടമില്ലാതെ യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുകയാണ്. വെയിറ്റിംഗ് ഷെഡുകളില്ലാത്ത സാഹചര്യം പൊതു ജനങ്ങളുടെ യാത്രാ ക്ലേശം വർദ്ധിപ്പിക്കുകയും ഗതാഗതതടസ്സവും ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത സ്ഥലങ്ങളിൽ അടിയന്തിരമായി വെയിറ്റിംഗ് ഷെഡുകൾ സ്ഥാപിയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ ആര്യനാട് -ചെറ്റച്ചൽ റോഡിൻറെ നിർമ്മാണ പ്രവർത്തിയ്ക്കിടെ റിക്ക് കമ്പനി നീക്കം ചെയ്ത പഞ്ചായത്തിൻറെ പ്രധാന ജംഗ്ഷനുകളായ ആര്യനാട് ഹൈസ്കൂൾ, ആര്യനാട് പോസ്റ്റ് ഓഫീസ് , ചേരപ്പള്ളി, കാഞ്ഞിരംമൂട് എന്നീ സ്ഥലങ്ങളിലെ വെയിറ്റിംഗ് ഷെഡുകൾ അടിയന്തിരമായി പുനർനിർമ്മിയ്ക്കണമെന്നും കൂടാതെ വലിയകലുങ്ക് വാർഡിൽ കാലപ്പഴക്കം ചെന്ന് ശോചനായാവസ്ഥയിലായ കാത്തിരിപ്പ് കേന്ദ്രം നവീകരിയ്ക്കുന്നതിനുളളനിയമ നടപടി സ്വീകരിയ്ക്കണമെന്നും ബഹു.റിക്ക് മാനേജിംഗ് ഡയറക്ടറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/05/2022 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//