Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
17/08/2024
9(1)
Agenda
വീടിന് അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരം സംബന്ധിച്ച പരാതി
Decision
ശ്രീ പുരുഷോത്തമൻ , ദേവികാ ഭവൻ ,ഇറവൂർ ,ആര്യനാട് എന്നയാളുടെ വീടിന് അപകടാവസ്ഥയിലും ഭീഷണിയുമായി ശ്രീമതി ഉഷാകുമാരി ,ഉഷാ ഭവൻ , ഇറവൂർ എന്നയാളുടെ പുരയിടത്തില്‍ നില്‍ക്കുന്ന ഒലട്ടി മരത്തിന്‍റെ കുല നില്‍ക്കുന്നതായും . ഒരു കുല വീട്ടിന്‍റെ ഷീറ്റിലൂടെ വീണ് ഷീറ്റിന്‍റെ ഒരു ഭാഗം പൊട്ടുകയും ചെയ്തായി വാര്‍ഡ് ചുമതലയുള്ളയുള്ള ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം 238 ആനുശാസിക്കും പ്രകാരമുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
0(1)
Agenda
ടോയ്ലറ്റ് പൊളിച്ച് പുതിയത് സ്ഥാപിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്നുള്ള ടോയ്ലറ്റ് പൊളിച്ച് പുതിയത് സ്ഥാപിക്കുന്നതിനാവശ്യമായ സാങ്കേതിക റിപ്പോര്‍ട്ട് വാല്യുവേഷന്‍ എന്നിവ ലഭ്യമാക്കാനും തുടർനടപടികൾ സ്വീകരിക്കുന്നതിനും LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
0(2)
Agenda
ടോയ്ലറ്റ് പൊളിച്ച് പുതിയത് സ്ഥാപിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
17/08/2024
1(1)
Agenda
ആര്യനാട് ഗവ എല്‍ പി എസിലെ ശുചിമുറികള്‍ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗവ എല്‍ പി എസില്‍ 2005-2006 വര്‍ഷത്തില്‍ SSA ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതും ഉപയോഗശൂന്യമായതുമായ ടോയ്ലറ്റ് സമുച്ചയവും അതിനോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന വളരെ കാലപ്പഴക്കമുള്ളതും മേല്‍ക്കൂര നഷ്ടപ്പെട്ട് അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ടോയ്ലറ്റ് സമുച്ചയവും പൊളിച്ച് നീക്കണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ നല്‍കിയ കത്തിന്‍മേല്‍ കമ്മറ്റി വിശദമായ ചര്‍ച്ച നടത്തി . കത്ത് പരിശോധിച്ച് പ്രസ്തുത ആവശ്യം പരിഗണിക്കാവുന്നതാണോ എന്നകാര്യത്തില്‍ ശുപാര്‍ശയും പരിഗണിക്കാവുന്നതാണെങ്കില്‍ ടോയ്ലറ്റ് പൊളിച്ച് നീക്കുന്നതിനുള്ള എസ്റ്റിമേറ്റും ലഭ്യമാക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
2(1)
Agenda
ഹരിത കർമ്മ സേന യൂസർ ഫീ ഒഴിവാക്കി നൽകണമെന്നുള്ള പറണ്ടോട് വാർഡിൽ അയിത്തി വിട്ടിയാകുന്നു തടത്തരികത്ത് വീട്ടിൽ അസംബീവി എന്നയാളുടെ അപേക്ഷ -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് വാര്‍ഡില്‍ ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ട ഭർത്താവോ മക്കളോ ഇല്ലാത്ത, പ്രത്യേകിച്ചു വരുമാനമാർഗ്ഗങ്ങൾ ഒന്നും തന്നെയില്ലാത്ത അസം ബീവിയിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഹരിത കർമ്മ സേന യൂസർ ഫീ ഒഴിവാക്കി നൽകി യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
3(1)
Agenda
ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീസ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ശ്രീമതി ലൈല ബീവി സമര്‍പ്പിച്ചച്ച അപേക്ഷ
Decision
ഹരിത കര്‍മ്മസേനക്ക് യൂസര്‍ ഫീസ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ശ്രീമതി ലൈല ബീവി സമര്‍പ്പിച്ച അപേക്ഷ , ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് എന്നിവ പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധിച്ചു. ടിയാളെ യൂസര്‍ ഫീസ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കേണ്ടതില്ല എന്ന് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
4(1)
Agenda
ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റ്( പോസ്റ്റ് നമ്പര്‍- A/AC- 74/1 ) മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍ കെ എസ് ഇ ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
5(1)
Agenda
യോഗ പരിശീലനത്തിന് സ്ഥല സൌകര്യം അനുവദിക്കുന്നത് സംബന്ധിച്ച്
Decision
NAM ല്‍ നിന്നും യോഗ ഇന്‍സ്ട്രക്ടര്‍ നിയമിതയായിട്ടുണ്ടെന്നും രണ്ട് ദിവസത്തെ OUT REACH ACTIVITY ക്കായി സ്ഥല സൌകര്യം അനുവദിക്കണമെന്നും കാണിച്ച് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് യോഗം പരിശോധിച്ചു. ആര്യനാട് ഗവണ്‍മെന്‍റ് മൃഗാശുപത്രിക്ക് മുകളില്‍ നിലവില്‍ ഫിറ്റ്നസ് സെന്‍റര്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥലത്ത് യോഗ പരിശീലനത്തിന് സ്ഥലം അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
5(2)
Agenda
യോഗ പരിശീലനത്തിന് സ്ഥല സൌകര്യം അനുവദിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
17/08/2024
6(1)
Agenda
ആശ വര്‍ക്കര്‍മാരുടെ പുനര്‍ വിന്യാസം/ നിയമനം സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ മതിയായ എണ്ണം ആശ വര്‍ക്കര്‍മാര്‍ ഇല്ല എന്നും ഈഞ്ചപ്പുരി, കാനക്കുഴി, ഇരിഞ്ചല്‍ വാര്‍ഡുകളില്‍ ആവശ്യമായതിലും കൂടുതല്‍ എണ്ണം ആശമാര്‍ വര്‍ക്ക് ചെയ്യുന്നതായും ടി ആശമാരെ 18ാം വാര്‍ഡില്‍ പുനര്‍ വിന്യസിക്കുകയോ അല്ലെങ്കില്‍ 18-ാം വാര്‍ഡിലേക്ക് പുതിയ ആശയെ നിയമിക്കുകയോ ചെയ്യണമെന്ന് കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ചു. ആവശ്യമായതിലും കൂടുതല്‍ ആശമാര്‍ കാനക്കുഴി, ഇരിഞ്ചല്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നതായി മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കിയ ശുപാര്‍ശ പരിഗണിച്ച് ടി രണ്ട് വാര്‍ഡുകളില്‍ നിന്നും 18ാം വാര്‍ഡിലേക്ക് ആശമാരെ ഭരണസൌകര്യാര്‍ത്ഥം പുനര്‍ വിന്യസിക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
6(2)
Agenda
ആശ വര്‍ക്കര്‍മാരുടെ പുനര്‍ വിന്യാസം/ നിയമനം സംബന്ധിച്ച്
Decision
.
Meeting Date
17/08/2024
7(1)
Agenda
OLD AGE HOME തുടങ്ങുന്നത് സംബന്ധിച്ച്
Decision
OLD AGE HOME തുടങ്ങുന്നത് സംബന്ധിച്ച് ലൂഥര്‍ ഗിരി ചര്‍ച്ച് പുരോഹിതന്‍ ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. നിയമപരമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ OLD AGE HOME തുടങ്ങുന്നതിന് പഞ്ചായത്തിന് തടസമില്ല എന്ന് യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
8(1)
Agenda
MGNREGS
Decision
2023/2024 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍ പാളാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മെറ്റീരിയല്‍ പ്രവര്‍ത്തികളുടെ പുരോഗതി കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. മെറ്റീരിയല്‍ സപ്ളൈ ചെയ്യുന്നതിന് ചില വ്യക്തികളും സ്ഥാപനങ്ങളും കരാറില്‍ ഏര്‍പ്പെട്ടു എങ്കിലും സമയബന്ധിതമായി മെറ്റീയല്‍ സപ്ളൈ ചെയ്യാത്ത സാഹചര്യം കമ്മറ്റി ഗൌരവമായി കാണുകയും നാളിതുവരെ സാധന സാമഗ്രികള്‍ സപ്ളൈ ചെയ്യാത്തവര്‍ക്ക് അടിയന്തിരമായി നോട്ടിസ് നല്‍കുന്നതിനും ആവശ്യം വേണ്ടിവന്നാല്‍ ടിയാളുകളുമായുള്ള കരാര്‍ റദ്ദ് ചെയ്യുന്നതിനും ടിയാളുകള്‍ക്കെതിരേ നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
8(2)
Agenda
MGNREGS
Decision
.
Meeting Date
17/08/2024
8(3)
Agenda
MGNREGS
Decision
.
Meeting Date
17/08/2024
8(4)
Agenda
MGNREGS
Decision
.
Meeting Date
17/08/2024
8(5)
Agenda
MGNREGS
Decision
.
Meeting Date
17/08/2024
8(6)
Agenda
MGNREGS
Decision
.
Meeting Date
17/08/2024
8(7)
Agenda
MGNREGS
Decision
.
Meeting Date
17/08/2024
8(8)
Agenda
MGNREGS
Decision
.
Meeting Date
17/08/2024
9(1)
Agenda
ബഡ്സ് സ്കൂള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ " ചെതന്യ ബഡ്സ് സ്കൂള്‍ " പ്രവര്‍ത്തനം ആരംഭിച്ചു എങ്കിലും അടിസ്ഥാന സൌകര്യങ്ങളുടെ പരിമിതി യോഗം വിലയിരുത്തി. ബഡ്സ്കൂളിന് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ വകയിരുത്തിയിട്ടുള്ള തുക വിനിയോഗിച്ച് അടിസ്ഥാന സൌകര്യം ഒരുക്കുന്നതിലേക്കാവശ്യമായ വിവിധയിനം കസേര, മേശ, ഡയനിംഗ് ടേബിള്‍, കളിപ്പാട്ടങ്ങള്‍, തെറാപ്പിക്കാവശ്യമായ സാമഗ്രികള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
9(2)
Agenda
ബഡ്സ് സ്കൂള്‍
Decision
.
Meeting Date
17/08/2024
0(1)
Agenda
കോഴിഫാമിനാവശ്യമായ കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിൽ ആര്യനാട് വില്ലേജിൽ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീ സർവേ NO.- 512/2-2ൽപെട്ട 05.40 ആർ സ്ഥലത്ത് (dry land) കോഴിഫാം സ്ഥാപിക്കുന്നതിനുള്ള കെട്ടിടത്തിന് നമ്പര്‍ നല്‍കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ ശ്രീമതി സൈരന്ധ്രി, സാജു മന്ദിരം കോട്ടയ്ക്കകം പി ഒ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ഈ യോഗം വിശദമായി പരിശോധിച്ചു. നിയമപരമായി സമര്‍പ്പിക്കേണ്ട രേഖകള്‍ പരിശോധിച്ചും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയും ടി കെട്ടിടം അസസ്മെന്‍റ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തി നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
1(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
17/08/2024
1(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
17/08/2024
1(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
17/08/2024
1(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
17/08/2024
1(5)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
.
Meeting Date
17/08/2024
2(1)
Agenda
വാട്ടര്‍ അതോറിട്ടി സബ് ഡിവിഷന്‍ ഓഫീസ് സ്ഥാപിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് കേന്ദ്രീകരിച്ച് വാട്ടര്‍ അതോറിട്ടിയുടെ സബ് ഡിവിഷന്‍ ആരംഭിക്കണമെന്ന ആവശ്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തും ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിയും ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ തന്നെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതും നിലവില്‍ ആര്യനാട് അസ്സി എഞ്ചിനിയറുടെ ഓഫീസിന് കീഴില്‍ 55000 ല്‍ പരം കണക്ഷനുകള്‍ ഉള്ളതുമാണ്. ടി സാഹചര്യത്തില്‍ വാട്ടര്‍ അതോറിട്ടിയുടെ ഒരു ഹയര്‍ ഓഫീസ് ആര്യനാട് കേന്ദ്രീകരിച്ച് വരുന്നത് പൊതുജനങ്ങള്‍ക്ക് ഗുണകരമാണെന്ന് കമ്മറ്റി വിലയിരുത്തി . ആര്യനാട് ഗ്രാമ പഞ്ചായത്ത് അരുവിക്കര നിയോജകണണ്ഡലത്തിന്‍റെ കേന്ദ്ര ഭാഗവും വാമനപുരം, നെടുമങ്ങാട് നിയോജക മണ്ഡലങ്ങളുുടെ പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ക്കും എത്തിപ്പെടാന്‍ സൌകര്യപ്രദവുമാണ് . നിലവില്‍ കേരള വാട്ടര്‍ അതോറിട്ടിയുടെ അസ്സി എഞ്ചിനിയര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് ആവശ്യം വേണ്ടുന്ന സ്ഥലം വിട്ട് നല്‍കിയിട്ടുള്ളതും ടിസ്ഥലത്ത് വാട്ടര്‍ അതോറിട്ടി നിര്‍മ്മിച്ചതും സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് സൌകര്യപ്രഥമായ കെട്ടിടം നിലവിലുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനും സമീപ ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുണകരമാകത്തക്ക രീതിയില്‍ കേരള വാട്ടര്‍ അതോറിട്ടിയുടെ ഒരു സബ് ഡിവിഷന്‍ ഓഫീസ് ആര്യനാട് കേന്ദ്രമാക്കി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനമാനിച്ചു.
Meeting Date
17/08/2024
3(1)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയ കലുങ്ക് സ്കൂളില്‍ സൂക്ഷിച്ചിട്ടുള്ള ആസ്ബറ്റോസ് ഷീറ്റിന് പുന: ലേലം നടത്തിയതില്‍ ആരും പങ്കെടുക്കാത്ത സാഹചര്യവും ശ്രീ ശ്യം കൃഷ്ണ, രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ 800 രൂപയുടെ ക്വട്ടേഷന്‍ ലഭ്യമാക്കിയ സാഹചര്യവും കമ്മറ്റി പരിശോധിച്ചു. നിരവധി തവണ ലേലം നടത്തിയിട്ടും ആരും ലേലത്തില്‍ പങ്കെടുക്കാത്ത സാഹചര്യവും സ്കൂളില്‍ നിന്നും ആസ്ബറ്റോസ് ഷീറ്റുകള്‍ കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അടിയന്തിരമായി നീക്കം ചെയ്യേണ്ടതുള്ള സാഹചര്യവും പരിഗണിച്ച് ശ്രീ ശ്യം കൃഷ്ണ, രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ ലഭ്യമാക്കിയ 800 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
3(2)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷിഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ഉപകരണങ്ങളുടെ ലേലം അനേക തവണ നടത്തിയെങ്കിലും ലേലത്തില്‍ ആരും ഹാജരാകാത്ത സാഹചര്യവും ശ്രീ ശ്യം കൃഷ്ണ, രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ 3000 രൂപയുടെ ക്വട്ടേഷന്‍ ലഭ്യമാക്കിയ സാഹചര്യവും പരിശോധിച്ച് ശ്രീ ശ്യം കൃഷ്ണ, രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ ലഭ്യമാക്കിയ 3000 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
3(3)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ തോട് പുറമ്പോക്കില്‍ വീണ് കിടക്കുന്ന പ്ളാവ് മരത്തിന് അനേകതവണ ലേലം നടത്തി എങ്കിലും സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ ലഭ്യമാക്കിയ വാല്യുവേഷനേക്കാള്‍ കുറഞ്ഞ തുകക്ക് മാത്രം ലേലം വിളിച്ച സാഹചര്യവും ടി വൃക്ഷത്തിന് 12500 രൂപയുടെ ക്വട്ടേഷന്‍ ലഭ്യമായ സാഹചര്യവും യോഗം വിലയിരുത്തി. ക്വട്ടേഷന്‍ തുക സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ ലഭ്യമാക്കിയ വാല്യുവേഷനേക്കാള്‍ ഉയര്‍ന്നതായതിനാലും മരം തുറസ്സായ സ്ഥലത്ത് കിടന്ന് കേട് പാട് സംഭവിച്ചു പോകനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് ശ്രീ ശ്യം കൃഷ്ണ, രേവതി നിവാസ്, ആര്യനാട് പി ഒ ലഭ്യമാക്കിയ 12500 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
3(4)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആര്യനാട് പബ്ളിക് മാര്‍ക്കറ്റില്‍ മുറിച്ച് കഷണങ്ങളാക്കിയിട്ടിരിക്കുന്ന പ്ളാവ് മരം നിരവധി തവണ ലേലം നടത്തിയെങ്കിലും പഞ്ചായത്തിന് ഗുണകരമായി ആരും ലേലം വിളിക്കാത്ത സാഹചര്യവും ശ്രീ ശ്യം കൃഷ്ണന്‍ രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ ലഭ്യമാക്കിയ 15000 രൂപയുടെ ക്വട്ടേഷനും യോഗം പരിശോധിച്ചു. തുറസ്സായ സ്ഥലത്ത് കിടന്ന് മരത്തിന് കേട് പാട് സംഭവിച്ച് പോകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ശ്രീ ശ്യം കൃഷ്ണന്‍ രേവതി നിവാസ്, ആര്യനാട് പി ഒ എന്നയാള്‍ ലഭ്യമാക്കിയ 15000 രൂപയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
3(5)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് പബ്ളിക് മാര്‍ക്കറ്റിലെ നിലവില്‍ ലേലം ചെയ്ത് നല്‍കിയിട്ടുള്ള കടമുറികള്‍ പ്രതി വര്‍ഷം 5ശതമാനം വര്‍ദ്ധനവില്‍ കൈവശക്കാരന് പുതുക്കി നല്‍കുന്ന സാഹചര്യമാണുള്ളത്. 19.06.24 ന് 14-ാം നമ്പര്‍ കടമുറിക്ക് വേണ്ടി നടന്ന ലേലത്തില്‍ പ്രസ്തുത കടമുറിയുടെ വാടക 8000 രൂപക്ക് ലേലം കൊണ്ട സാഹചര്യത്തില്‍ മറ്റ് കടമുറികളുടെ വാടക താരതമ്യേന കുറവാണെന്ന് കമ്മറ്റി വിലയിരുത്തുകയും ആയതിനാല്‍ 2025/2026 സാമ്പത്തിക വര്‍ഷത്തേക്ക് മാർക്കറ്റിന് ഉള്ളിലെ എല്ലാ കടമുറികളും 5% വര്‍ദ്ധിപ്പിച്ച് നിലവിലുള്ള കൈവശക്കാര്‍ക്ക് നല്‍കേണ്ടതില്ല എന്നും പുതിയ ലേലം/ക്വട്ടേഷൻ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും പ്രസ്തുത നടപടി അടിയന്തിരമായി കൈവശക്കാരെ അറിയിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
3(6)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 8( തെരുവ് വിളക്ക് പരിപാലനം )പ്രോ നം 9( ഹൈമാസ്റ്റ് ലൈറ്റ് മൈയിന്‍റനന്‍സ് )എന്നീ പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ടെന്‍ഡര്‍ ക്ഷണിച്ച് വിശദവിവരങ്ങള്‍ ഹാജരാക്കിയത് യോഗം പരിശോധിച്ചു. ടി രണ്ട് പദ്ധതികള്‍ക്കും A One Agencies, JS Electricals എന്നീ ഏജന്‍സികളാണ് ടെന്‍ഡറുകള്‍ ലഭ്യമാക്കിയിട്ടുള്ളത്. i. പ്രോ നം 8( തെരുവ് വിളക്ക് പരിപാലനം )ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട്1. A One Agencies സ്ട്രീറ്റ് ലൈറ്റ് ഒന്നിന് 225 രൂപ നിരക്കില്‍ Maintenance with Material സപ്ളൈ ചെയ്യാമെന്നും 2. JS Electricals 9 വാട്ട്സ് LED ബള്‍ബിന് 195 രൂപ നിരക്കിലും, 12 വാട്ട്സ് LED ബള്‍ബിന് 237 രൂപ നിരക്കിലും, 18 വാട്ട്സ് LED ബള്‍ബിന് 425 രൂപ നിരക്കിലും, 30 വാട്ട്സ് LED ബള്‍ബിന് 625 രൂപ നിരക്കിലും മെയിന്‍റന്‍സ് ചെയ്യാമെന്നും ദര്‍ഘാസുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ii പ്രോ നം 9( ഹൈമാസ്റ്റ് ലൈറ്റ് മൈയിന്‍റനന്‍സ് ) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് 1. A One Agencies 150 വാട്ട്സ് ഹൈമാസ്റ്റ്/മിനിഹൈമാസ്റ്റ് ലൈറ്റ്(ഒരെണ്ണം) 5000 രൂപക്ക് മെയിന്‍റനന്‍സ് നടത്താമെന്നും 200 വാട്ട്സ് ഹൈമാസ്റ്റ്/മിനിഹൈമാസ്റ്റ് ലൈറ്റ്(ഒരെണ്ണം) 6000 രൂപക്ക് മെയിന്‍റനന്‍സ് നടത്താമെന്നും 150 വാട്ട്സ് ഹൈമാസ്റ്റ്/മിനിഹൈമാസ്റ്റ് ലൈറ്റ്(ഒരെണ്ണം) 9000 രൂപക്ക് റീപ്ളൈസ് ചെയ്യാമെന്നും 200 വാട്ട്സ് ഹൈമാസ്റ്റ്/മിനിഹൈമാസ്റ്റ് ലൈറ്റ്(ഒരെണ്ണം) 10000 രൂപക്ക് റീപ്ളൈസ് ചെയ്യാമെന്നും, 2. JS Electricals ഹൈമാസ്റ്റ്/മിനിഹൈമാസ്റ്റ് ലൈറ്റ്നാല് ലൈറ്റുള്ള ഒരു യൂണിറ്റ് 15500 രൂപക്കും ഹൈമാസ്റ്റ്/മിനിഹൈമാസ്റ്റ് ലൈറ്റ്ആറ് ലൈറ്റുള്ള ഒരു യൂണിറ്റ്21500 രൂപക്കും മെയിന്‍റനന്‍സ് ചെയ്യാമെന്നും ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്നു. ലഭ്യമാക്കിയ ടെന്‍ഡറുകള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതിന് 18.07.24 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി സബ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ടി സബ്കമ്മറ്റി ടെന്‍ഡറുകള്‍ പരിശോധിച്ചും ടെന്‍ഡറുകള്‍ സമര്‍പ്പിച്ചവരെ നേരില്‍ കേട്ടും തയ്യാറാക്കിയ റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആയതിന്‍റെ അടിസ്ഥാനത്തില്‍ i. പ്രോ നം 8( തെരുവ് വിളക്ക് പരിപാലനം )ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് A1 ഏജന്‍സി ലഭ്യമാക്കിയ ദര്‍ഘാസും, ii പ്രോ നം 9( ഹൈമാസ്റ്റ് ലൈറ്റ് മൈയിന്‍റനന്‍സ് ) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് JS Electricals ലഭ്യമാക്കിയ ദര്‍ഘാസും അംഗീകരിച്ചും ടി രണ്ട് സ്ഥാപനങ്ങള്‍ക്കും ടി സബ്കമ്മറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് വര്‍ക്ക് ഓഡര്‍ നല്‍കിയ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി സാധൂകരിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
3(7)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
17/08/2024
3(8)
Agenda
ലേലം/ ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
17/08/2024
4(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥിതി ചെയ്യുന്ന "'TAKE A BREAK " ന്‍റെ ഭാഗമായ കോഫി ഷോപ്പിനും കംഫര്‍ട്ട് സ്റ്റേഷനും പ്രത്യേകം വൈദ്യുതി കണക്ഷനുകള്‍ നേടുന്നതിനുള്ള നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
4(2)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുങ്ക് വാര്‍ഡില്‍ കുടുംബശ്രീ സി ഡി എസ് അംഗീകരിച്ച ദീപ്തി കുടുംബശ്രീ അംഗം ശ്രീമതി സുമ എല്‍, ആന്‍സി ഭവന്‍, വലിയകലുങ്ക് എന്നയാളിനെ ഹരിതകര്‍മ്മസേനാംഗമായി നിയമിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
4(3)
Agenda
കുടുംബശ്രീ
Decision
.
Meeting Date
17/08/2024
5(1)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍, ബഹു വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളായ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്കൂളുകളിലെ ജില്ലാ തല സ്കൂള്‍ സ്കൂള്‍ പ്രവേശനോത്സവം മീനാങ്കല്‍ ഗവ ട്രൈബല്‍ ഹൈസ്കൂളില്‍ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ആയതിൻറ നടത്തിപ്പുമായി ബന്ധപ്പെട്ട് 10000 രൂപ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
5(2)
Agenda
സദ്ഭരണം
Decision
സംസ്ഥാന സാക്ഷരതാ മിഷന്‍ നിര്‍ദ്ദേശാനുസരണം 50 പഠിതാക്കള്‍ക്ക് ഒന്ന് എന്ന നിരക്കിലാണ് പഠന കേന്ദ്രം അനുവദിക്കുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി പഠന കേന്ദ്രത്തില്‍ 41 പഠിതാക്കളാണ് നിലവിലുള്ളത്. മലയോര മേഖലയുള്‍പ്പെടെയുള്ള പഠിതാക്കള്‍ ആര്യനാട് സെന്‍ററില്‍ പഠിക്കുന്നുണ്ട് എന്നത് കണക്കിലെടുത്തും ആര്യനാട് സെന്‍ററിലെ 41 പഠിതാക്കള്‍ക്ക് മറ്റൊരു സെന്‍ററിലേക്ക് പോകുന്നത് ബുദ്ധിമുട്ടായതിനാലും, ആര്യനാട് സെന്‍റര്‍ സമീപ പഞ്ചായത്തുകളായ ഉഴമലയ്ക്കല്‍, വെള്ളനാട് പഞ്ചായത്തുകളിലെ പഠിതാക്കള്‍ക്ക് കൂടി ഉപയോഗപ്രദമായതിനാലും ടി സെന്‍റര്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
17/08/2024
5(3)
Agenda
സദ്ഭരണം
Decision
13-ാം വാർഡിലെ പുതിയ കക്കൂസ് നിർമ്മാണം എന്ന പദ്ധതിയുടെ ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ശ്രീമതി. ഗിരിജ, വലിയ വീട്, എരുമോട് എന്നയാളിന് കക്കൂസ് അനുവദിക്കുന്നതിന് തുടർ നടപടി സ്വീകരിക്കാൻ നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതപ്പെടുത്തി തീരുമാനിച്ചു.
Meeting Date
17/08/2024
5(4)
Agenda
സദ്ഭരണം
Decision
.
Meeting Date
17/08/2024
5(5)
Agenda
സദ്ഭരണം
Decision
.
Meeting Date
17/08/2024
5(6)
Agenda
സദ്ഭരണം
Decision
.
Meeting Date
17/08/2024
5(7)
Agenda
സദ്ഭരണം
Decision
.
Meeting Date
17/08/2024
5(8)
Agenda
സദ്ഭരണം
Decision
.
Meeting Date
17/08/2024
5(9)
Agenda
സദ്ഭരണം
Decision
.
Meeting Date
17/08/2024
5(10)
Agenda
സദ്ഭരണം
Decision
.