Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

17/08/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് കേന്ദ്രീകരിച്ച് വാട്ടര്‍ അതോറിട്ടിയുടെ സബ് ഡിവിഷന്‍ ആരംഭിക്കണമെന്ന ആവശ്യം കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തും ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന മങ്ങാട്ടുപാറ കുടിവെള്ള പദ്ധതിയും ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ തന്നെ തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതും നിലവില്‍ ആര്യനാട് അസ്സി എഞ്ചിനിയറുടെ ഓഫീസിന് കീഴില്‍ 55000 ല്‍ പരം കണക്ഷനുകള്‍ ഉള്ളതുമാണ്. ടി സാഹചര്യത്തില്‍ വാട്ടര്‍ അതോറിട്ടിയുടെ ഒരു ഹയര്‍ ഓഫീസ് ആര്യനാട് കേന്ദ്രീകരിച്ച് വരുന്നത് പൊതുജനങ്ങള്‍ക്ക് ഗുണകരമാണെന്ന് കമ്മറ്റി വിലയിരുത്തി . ആര്യനാട് ഗ്രാമ പഞ്ചായത്ത് അരുവിക്കര നിയോജകണണ്ഡലത്തിന്‍റെ കേന്ദ്ര ഭാഗവും വാമനപുരം, നെടുമങ്ങാട് നിയോജക മണ്ഡലങ്ങളുുടെ പ്രാന്തപ്രദേശങ്ങളിലുള്ളവര്‍ക്കും എത്തിപ്പെടാന്‍ സൌകര്യപ്രദവുമാണ് . നിലവില്‍ കേരള വാട്ടര്‍ അതോറിട്ടിയുടെ അസ്സി എഞ്ചിനിയര്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആര്യനാട് ഗ്രാമപഞ്ചായത്ത് ആവശ്യം വേണ്ടുന്ന സ്ഥലം വിട്ട് നല്‍കിയിട്ടുള്ളതും ടിസ്ഥലത്ത് വാട്ടര്‍ അതോറിട്ടി നിര്‍മ്മിച്ചതും സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതിന് സൌകര്യപ്രഥമായ കെട്ടിടം നിലവിലുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനും സമീപ ഗ്രാമപഞ്ചായത്തുകള്‍ക്കും ഗുണകരമാകത്തക്ക രീതിയില്‍ കേരള വാട്ടര്‍ അതോറിട്ടിയുടെ ഒരു സബ് ഡിവിഷന്‍ ഓഫീസ് ആര്യനാട് കേന്ദ്രമാക്കി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//